Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്ന് 65,000 അടി മുകളിലൂടെ ഇന്ത്യൻ മിഗ് പറന്നു കളിച്ചപ്പോൾ പാക്കിസ്ഥാനിലെ ഒരു കുഞ്ഞു പോലും അറിഞ്ഞില്ല; ദൗത്യം എല്ലാം പൂർത്തിയാക്കി ശബ്ദത്തിന്റെ ഇരട്ടി വേഗത്തിൽ സോണിക് ബൂം ശബ്ദം ഉയർത്തി മടങ്ങിയപ്പോൾ പ്രതിരോധിക്കാൻ പറന്നെത്തിയ പാക്കിസ്ഥാൻ വിമാനങ്ങൾ എന്ത് സംഭവിച്ചുവെന്നറിയും മുമ്പ് ഇന്ത്യ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തി; മിറാഷ് 2000 ചരിത്രം കുറിച്ചപ്പോൾ 97-ലെ മിഗ് ദൗത്യം ചർച്ചയാകുന്നു

അന്ന് 65,000 അടി മുകളിലൂടെ ഇന്ത്യൻ മിഗ് പറന്നു കളിച്ചപ്പോൾ പാക്കിസ്ഥാനിലെ ഒരു കുഞ്ഞു പോലും അറിഞ്ഞില്ല; ദൗത്യം എല്ലാം പൂർത്തിയാക്കി ശബ്ദത്തിന്റെ ഇരട്ടി വേഗത്തിൽ സോണിക് ബൂം ശബ്ദം ഉയർത്തി മടങ്ങിയപ്പോൾ പ്രതിരോധിക്കാൻ പറന്നെത്തിയ പാക്കിസ്ഥാൻ വിമാനങ്ങൾ എന്ത് സംഭവിച്ചുവെന്നറിയും മുമ്പ് ഇന്ത്യ ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തി; മിറാഷ് 2000 ചരിത്രം കുറിച്ചപ്പോൾ 97-ലെ മിഗ് ദൗത്യം ചർച്ചയാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സോവിയറ്റ് യൂണിയന്റെ രഹസ്യ ചാരവിമാനമായിരുന്നു ഒരുകാലത്ത് മിഗ് 25. ഫോക്സ്ബാറ്റ് എന്നറിയപ്പെടുന്ന മിഗിന്റെ കുരത്തിലാണ് പാക്കിസ്ഥാനിലെ വ്യോമ ദൗത്യങ്ങൾ ഇന്ത്യൻ എയർഫോഴ്‌സ് ഏറ്റെടുത്തിരുന്നത്. ഈ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബാലാകോട്ടിലെ സൈനിക കേന്ദ്രം ഇന്ത്യൻ വ്യോമ സേന ആക്രമിച്ച് തകർത്തത്. ഇങ്ങനെ വലിയ വിജയം മിറാഷ് നേടുമ്പോൾ ഇന്ത്യയുടെ പഴയ മിഗ് വിമാനങ്ങളുടെ നേട്ടങ്ങളും ചർച്ചയാവുകയാണ്. കാർഗിൽ യുദ്ധത്തിനു ശേഷവും മുമ്പും ഇന്ത്യയുടെ പോർവിമാനങ്ങൾ അതിർത്തി കടന്ന് ദൗത്യം നിറവേറ്റി തിരിച്ചെത്തിയിട്ടുണ്ട്. രഹസ്യങ്ങൾ ചോർത്തുകയായിരുന്നു ഇവയുടെ ലക്ഷ്യം. ഇന്നലെ അതിനപ്പുറം ആക്രമണത്തിലും പാക് മണ്ണിൽ ഇന്ത്യൻ വ്യോമ സേന വിജയിച്ചു.

മിഗ് 25 വിമാനങ്ങൾക്ക് നാറ്റോയാണ് ഫോക്സ്ബാറ്റ് എന്ന പേരു നൽകിയത്. വർഷങ്ങൾക്ക് മുൻപ് പാക്കിസ്ഥാന്റെ തലസ്ഥാനത്ത് വരെ സന്ദർശനം നടത്തി തിരിച്ചുവന്ന ഒരു പോർവിമാനമുണ്ട്, മിഗ് 25. മിഗ്25 പാക്കിസ്ഥാനിലെ ദൃശ്യങ്ങൾ പകർത്താനും നിരീക്ഷണത്തിനുമായിരുന്നു പറന്നത്. ഇസ്ലാമാബാദിനു മുകളിൽ സോണിക് ബൂം സൃഷ്ടിച്ച് പാക്കിസ്ഥാനെ നടുക്കിയായിരുന്നു ഈ പോർ വിമാനത്തിന്റെ മടക്കം. 1997 മെയ്‌ മാസത്തിലാണ് ഇന്ത്യൻ വ്യോമസേനയുടെ മിഗ് 25ആർ വിമാനം പാക്കിസ്ഥാൻ അതിർത്തി കടന്ന് പറന്നത്. പാക്കിസ്ഥാനിലെ തന്ത്രപ്രധാനമായ പ്രതിരോധ കേന്ദ്രങ്ങളുടെ ചിത്രങ്ങൾ എടുക്കുകയായിരുന്നു ലക്ഷ്യം. ദൗത്യം പൂർത്തിയാക്കിയ ശേഷം തിരിച്ചുള്ള അതിവേഗ പറക്കലിന്റെ ഒരു ശബ്ദസ്ഫോടനം പാക്കിസ്ഥാന്റെ വായുവിൽ സൃഷ്ടിക്കുകയും ചെയ്തു. പാക്കിസ്ഥാൻ സൈനിക വൃത്തങ്ങൾ ചാര വിമാനത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞപ്പോഴേക്കും ഇത് ഇന്ത്യയിൽ തിരിച്ചെത്തി.

ശബ്ദത്തേക്കാൾ കുറഞ്ഞ വേഗത്തിൽ ഏകദേശം 65,000 അടി മുകളിലൂടെയാണ് പാക്കിസ്ഥാൻ വ്യോമാതിർത്തിക്കുള്ളിലേക്ക് ഇന്ത്യയുടെ മിഗ് 25 വിമാനം കടന്നത്. പ്രതിരോധ സംവിധാനങ്ങളൊന്നും ഇതേ കുറിച്ച് അറിഞ്ഞില്ല. ഇസ്ലാമാബാദിന്റെ തന്ത്രപ്രധാനമായ ചിത്രങ്ങൾ പകർത്തി. ഇന്ത്യയിലേക്ക് തിരിച്ചുപറക്കുന്നതിനിടെയാണ് പാക്കിസ്ഥാൻ പ്രതിരോധ സംവിധാനങ്ങളെ കളിയാക്കാൻ സോണിക് ബൂം ഉണ്ടാക്കിയത്. മിഗ് വിമാനത്തിന്റെ വേഗം മാക് 2വിലേക്ക് (ശബ്ദത്തിന്റെ രണ്ടിരട്ടി) ഉയർത്തിയതോടെ ഇസ്ലാമാബാദിന് മുകളിൽ ശബ്ദസ്ഫോടനമുണ്ടായി. ഇന്ത്യൻ വിമാനത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ പാക്കിസ്ഥാന്റെ 16എ പോർവിമാനങ്ങൾ കുതിച്ചെത്തുമ്പോഴേക്കും ഇന്ത്യൻ വിമാനം അതിർത്തികടന്നിരുന്നു.

ഈ സംഭവം ഇന്ത്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇത് സംഭവിച്ചെന്ന് കരുതുന്നതെന്ന് പാക്കിസ്ഥാൻ വിദേശമന്ത്രി ഗോഹർ അയൂബ് ഖാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ മിഗ് 25 വിമാനം തന്ത്രപ്രധാനമായ പ്രതിരോധ കേന്ദ്രങ്ങളുടെ ചിത്രങ്ങൾ പകർത്തിയിട്ടുണ്ടെന്നും പാക്കിസ്ഥാൻ വിശ്വസിക്കുന്നു. ഇന്ത്യയുടെ മിഗ് 25 വിമാനത്തെ പിന്തുടർന്ന് പിടിക്കാൻ ശേഷിയുള്ള വിമാനങ്ങൾ ഇല്ലാത്തതായിരുന്നു പാകിസ്ഥനെ അന്ന് കുടുക്കിയത്. പരമാവധി മാക് 3 (മണിക്കൂറിൽ 3,700 കിലോമീറ്റർ) വേഗതയിൽ പറ പറക്കാൻ മിഗ് 25ന് കഴിയും. 65,000 അടി മുതൽ 90,000 അടി വരെ ഉയരത്തിലൂടെയായിരിക്കും മിഗ് 25ന്റെ സഞ്ചാരം. പാക്കിസ്ഥാന്റെ റഡാർ സംവിധാനങ്ങളുടെ പരിധിയുടെ പുറത്തുകൂടെയായിരിക്കും മിഗ് 25ന്റെ സഞ്ചാരം. പാക്കിസ്ഥാന്റെ എഫ് 16എഎസ് വിമാനങ്ങളാകട്ടെ പരമാവധി 50,000 അടി ഉയരത്തിലാണ് പറക്കാനാവുക.

1981 മുതൽ 2006 വരെയുള്ള കാലയളവിൽ ആറ് മിഗ് 25എസ് വിമാനങ്ങൾ ഉത്തർ പ്രദേശിലെ ബറേലി സൈനിക കേന്ദ്രത്തിൽ നിന്നും പലപ്പോഴായി പാക്കിസ്ഥാനും ടിബറ്റിനും മുകളിലൂടെ പറന്നിട്ടുണ്ട്. പാക്കിസ്ഥാന്റെ ചിത്രങ്ങളെടുക്കുകയും പാക്, ചൈന മിലിറ്ററി കമ്മ്യൂണിക്കേഷൻ നെറ്റ്‌വർക്കുകൾ തിരിച്ചറിയുകയുമായിരുന്നു ഉദ്ദേശം. ഓരോ മാസവും ശരാശരി 10-15 പറക്കലുകൾ ഇന്ത്യൻ വിമാനങ്ങൾ പാക്കിസ്ഥാനു മുകളിലൂടെ നടത്തിയെന്നാണ് സൂചന. 29 ലോക റെക്കോഡുകൾ മിഗ് 25 ചാരവിമാനങ്ങളുടെ പേരിലുണ്ട്. 1977 ഓഗസ്റ്റ് 21ന് റഷ്യൻ പൈലറ്റ് അലക്സാണ്ടർ ഫെഡോട്ടോവ് 1,23,523 അടി ഉയരത്തിലൂടെ മിഗ് 25 വിമാനം പറത്തി റെക്കോഡും ഇതിലൊന്നാണ്.

മിഗ് 25 മിഖായ്യൻ ഗുരേവിച്ച് -25 പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തിന്റെ സംഭാവനയായ ആധുനിക പോർവിമാനമാണ്. മിഗ് 25- നെ നാറ്റോ വിളിക്കുന്ന ചെല്ലപ്പേര് ഫോക്‌സ് ബാറ്റ് (കുറുനരി വവ്വാൽ)എന്നാണ്. ഇന്ത്യയിൽ ഇത് ഗരുഡ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2006 വരെ ഇന്ത്യയിൽ സേവനത്തിലുണ്ടായിരുന്ന മിഗ് 25-കളിലെ അവസാനത്തെ വിമാനത്തിന് സേവന വിരാമം അനുവദിച്ചത് സൈനിക വൃത്തങ്ങളിൽ പ്രാധാന്യമർഹിക്കുന്ന വാർത്തയായിരുന്നു. ഇന്ന് ലോകത്ത് വിരലിലെണ്ണാവുന്ന മിഗ് 25-കളേയുള്ളൂ.

പഴയവയെല്ലാം പുതിയ മിഗ് 27-നോ മിഗ് 30-നോ വഴിമാറിയിരിക്കുന്നു. 1976 വരെ പാശ്ചാത്യ വിമാന കമ്പനികൾക്ക് അസൂയയും വൈമാനികർക്ക് ഒരു പേടിസ്വപ്നവുമായിരുന്നു മിഗ് 25. വന്യമായ കഴിവുകളായിരുന്നു മിഗ് 25 നുണ്ടായിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP