Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വേനൽ കടുത്തതോടെ പാൽ ഉല്പാദനത്തിൽ ഉണ്ടായത് ​ഗണ്യമായ കുറവ്; വില കുറവെങ്കിലും മിൽമക്ക് പാൽ നൽകിയത് മറ്റ് മാർ​​ഗങ്ങൾ ഇല്ലാത്തതിനാൽ; മിൽമയുടെ മലബാർ മേഖലയിൽ പാൽ സംഭരണം നിർത്തുന്നതോടെ ഇരുട്ടിലാകുന്നത് ആയിരക്കണക്കിന് ക്ഷീര കർഷകർ; പ്രതിദിനം കറന്നെടുക്കുന്ന പാൽ എന്ത് ചെയ്യണം എന്നറിയാതെ കർഷകർ; കേരളത്തിൽ നിന്നും പാൽ വാങ്ങുന്നത് തമിഴ്‌നാട് നിർത്തിയതോടെ പ്രതിസന്ധിയിലാകുന്നത് ക്ഷീര കർഷകരും

വേനൽ കടുത്തതോടെ പാൽ ഉല്പാദനത്തിൽ ഉണ്ടായത് ​ഗണ്യമായ കുറവ്; വില കുറവെങ്കിലും മിൽമക്ക് പാൽ നൽകിയത് മറ്റ് മാർ​​ഗങ്ങൾ ഇല്ലാത്തതിനാൽ; മിൽമയുടെ മലബാർ മേഖലയിൽ പാൽ സംഭരണം നിർത്തുന്നതോടെ ഇരുട്ടിലാകുന്നത് ആയിരക്കണക്കിന് ക്ഷീര കർഷകർ; പ്രതിദിനം കറന്നെടുക്കുന്ന പാൽ എന്ത് ചെയ്യണം എന്നറിയാതെ കർഷകർ; കേരളത്തിൽ നിന്നും പാൽ വാങ്ങുന്നത് തമിഴ്‌നാട് നിർത്തിയതോടെ പ്രതിസന്ധിയിലാകുന്നത് ക്ഷീര കർഷകരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊറോണ വ്യാപനത്തെ തുടർന്ന് കേരളത്തിൽ നിന്നും പാൽ വാങ്ങുന്നത് തമിഴ്‌നാട് പൂർണ്ണമായും നിർത്തിയതോടെ ക്ഷീര കർഷകർ ആശങ്കയിൽ. മിൽമ പാൽ സംഭരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ തങ്ങൾ ഉല്പാദിപ്പിക്കുന്ന പാൽ എന്ത് ചെയ്യും എന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. ലോക് ഡൗണിനെ തുടർന്ന് ഹോട്ടലുകളും ചായക്കടകളും അടച്ചതോടെ പ്രാദേശിക വിപണനം കർഷകർക്ക് അസാധ്യമായിരിക്കുകയാണ്. ഈ അവസരത്തിൽ മിൽമ കൂടി പാൽ ശേഖരിക്കാതിരുന്നാൽ ക്ഷീര കർഷകരെ കാത്തിരിക്കുന്നത് വലിയ പ്രതിന്ധിയാണ്.

കോവിഡ് ഭീഷണിയെ തുടർന്നാണ് നീക്കം എന്നാണ് തമിഴ്‌നാട് പറയുന്നത്. ഇതോടെ മിൽമ മലബാർ മേഖല യൂണിയനിൽ പാൽ സംഭരണം പ്രതിസന്ധിയിലായി. നാളെ മുതൽ കർഷകരിൽ നിന്ന് പാൽ സംഭരിക്കാൻ കഴിയാത്ത സാഹചര്യമെന്ന് മിൽമ മലബാർ മേഖല യൂണിയൻ അറിയിച്ചു. പാൽപൊടി നിർമ്മാണത്തിനായി പ്രതിദിനം രണ്ട് ലക്ഷം ലിറ്റർ പാലായിരുന്നു കേരളം തമിഴ്‌നാട്ടിലേക്ക് അയച്ചിരുന്നത്. ഇതാണ് തമിഴ്‌നാട് നിർത്തലാക്കിയത്.

പാൽ സംഭരണം മിൽമ നിർത്തിയാൽ എന്ത് ചെയ്യണം എന്ന ചിന്തയിലാണ് കർഷകർ. വേനൽ കടുത്തതോടെ തന്നെ പാൽ ഉല്പാദനത്തിൽ വൻകുറവ് നേരിട്ടത് കർഷകരെ പ്രതിസന്ധിയിൽ ആക്കിയിരുന്നു. അതിനൊപ്പം കാലിത്തീറ്റയുടെ വില വർധനവും ദൗർലഭ്യവും കർഷകരെ കുഴയ്ക്കുന്നുണ്ട്. ഇതിനൊപ്പമാണ് ലോക് ഡൗണിനെ തുടർന്ന് ഹോട്ടലുകളും ചായക്കടകളും പ്രവർത്തനം നിർത്തിയതോടെ പ്രാദേശിക വിപണനവും നിലച്ചത്. സാധാരണ മിൽമ നൽകുന്ന വിലയിൽ നിന്നും ഉയർന്ന വില ഇത്തരം പ്രാദേശിക വിപണനം വഴി കർഷകർക്ക് ലഭിച്ചിരുന്നു. അത്തരത്തിലുള്ള വരുമാനം നിലച്ചെങ്കിലും മുഴുവൻ പാലും സഹകരണ സംഘങ്ങൾ വഴി മിൽമ സംഭരിക്കുന്നത് കർഷകർക്ക് ആശ്വാസമായിരുന്നു. ഇപ്പോൾ മിൽമയും സംഭരണം നിർത്തുന്നതോടെ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങുകയാണ് ക്ഷീര കർഷകർ. ലോക് ഡൗൺ ആയതിനാൽ പശുക്കളെ വിൽക്കാൻ പോലും കഴിയുന്നില്ല എന്നാണ് കർഷകർ പരിതപിക്കുന്നത്.

പ്രതിദിനം അഞ്ച് ലക്ഷം ലിറ്റർ പാലാണ് മിൽമ മലബാർ മേഖലയിൽ വിൽപ്പന നടത്തിയിരുന്നത്. എന്നാൽ കോവിഡ് 19 വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ വിൽപ്പന കുത്തനെ ഇടിഞ്ഞു. ഇതിനു പുറമേ പാലുൽപ്പന്നങ്ങളുടെ വിൽപ്പനയും വൻ തോതിൽ കുറഞ്ഞു. ഇതിനൊപ്പമാണ് തമിഴ്‌നാടും പാൽ വാങ്ങുന്നത് നിർത്തിയത്. ഈ സാഹചര്യത്തിലാണ് നാളെ സംഭരണം നടത്തേണ്ടെന്ന് മിൽമ തീരുമാനിച്ചത്.

അതേ സമയം പച്ചക്കറി അടക്കം അവശ്യസാധനങ്ങൾ മുടക്കം കൂടാതെ കേരളത്തിലേക്ക് എത്തിക്കാൻ തമിഴ്‌നാട് സർക്കാരുമായി കേരളം ധാരണയിലെത്തിയിരുന്നു. കോവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ അതിർത്തികൾ തമിഴ്‌നാട് അടച്ചിട്ടിരുന്നു. ഇതേ തുടർന്നാണ് ചരക്ക് നീക്കം സുഗമമാക്കാനുള്ള ധാരണയിലേക്ക് കേരളവും തമിഴ്‌നാടും എത്തുന്നത്. പച്ചക്കറി അടക്കം അവശ്യസാധനങ്ങൾ ശേഖരിക്കാൻ തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ അതിർത്തിയിൽ അണുവിമുക്തമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP