Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202429Monday

മണ്ണിടിച്ചിലിൽ മുറ്റത്ത് പതിച്ച മണ്ണ് മാറ്റാൻ ചെലവ് പതിനായിരത്തിൽ താഴെ; മലപ്പുറത്തെ അസിസ്റ്റന്റ് എഞ്ചിനീയർ വാരിക്കോരി കൊടുത്തത് അഞ്ച് ലക്ഷത്തിന്റെ കണക്ക്; നഷ്ടപരിഹാരം നൽകാൻ ശ്രമിച്ചത് 9 മുറികളുള്ള ആഡംബര വീടിന്; വേലി തന്നെ വിളവ് തിന്നുന്ന പണി കൈയോടെ പൊക്കി മന്ത്രി എ.സി മൊയ്ദീൻ; മലപ്പുറത്ത് പഞ്ചായത്ത് ജീവനക്കാർക്ക് ജോലി പോയത് ഇങ്ങനെ

മണ്ണിടിച്ചിലിൽ മുറ്റത്ത് പതിച്ച മണ്ണ് മാറ്റാൻ ചെലവ് പതിനായിരത്തിൽ താഴെ; മലപ്പുറത്തെ അസിസ്റ്റന്റ് എഞ്ചിനീയർ വാരിക്കോരി കൊടുത്തത് അഞ്ച് ലക്ഷത്തിന്റെ കണക്ക്; നഷ്ടപരിഹാരം നൽകാൻ ശ്രമിച്ചത് 9 മുറികളുള്ള ആഡംബര വീടിന്; വേലി തന്നെ വിളവ് തിന്നുന്ന പണി കൈയോടെ പൊക്കി മന്ത്രി എ.സി മൊയ്ദീൻ; മലപ്പുറത്ത് പഞ്ചായത്ത് ജീവനക്കാർക്ക് ജോലി പോയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ദുരിതാശ്വാസത്തിൽ നഷ്ടം പെരുപ്പിച്ച് കാട്ടിയ മലപ്പുറത്തെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി. തൃക്കലങ്ങോട് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കെ.ടി അലി ഫൈസലിനും താൽ്ക്കാലിക ജീവനക്കാരനായ ഓവർസിയർ എ. സതീശനുമെതിരെയാണ് നടപടി. അലിയെ സസ്‌പെൻഡ് ചെയ്തു. സതീശനെ പിരിച്ചുവിട്ടു.10,000 രൂപപോലും നഷ്ടമില്ലാത്ത കെട്ടിടങ്ങൾക്ക് അഞ്ചു ലക്ഷം വരെയാണ് ശുപാർശ ചെയ്തത്. മന്ത്രി എ.സി.മൊയ്തീനാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയത്. ദുരിതാശ്വാസ ധനസഹായത്തിലെ ക്രമവിരുദ്ധമായ നഷ്ടപരിഹാര ശുപാർശയിൽ കഴിഞ്ഞ ദിവസം അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടിരുന്നു.

പ്രളയക്കെടുതിയിൽപ്പെട്ട പതിനായിരങ്ങൾ ആശ്വാസധനത്തിനുവേണ്ടി കാത്തുനിൽക്കുമ്പോഴായിരുന്നു ഇഷ്ടക്കാർക്കുണ്ടായ നഷ്ടം പെരുപ്പിച്ചുകാട്ടി ഉദ്യോഗസ്ഥരുടെ വക തട്ടിപ്പ്. തൃക്കലങ്ങോട് പഞ്ചായത്തിൽ പതിനായിരം രൂപയുടെ പോലും നഷ്ടമുണ്ടാകാത്തവർക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ മൂന്നുലക്ഷത്തിലധികം രൂപ നഷ്ടപരിഹാരത്തിന് ശുപാർശ നൽകി. സംസ്ഥാന പുനർ നിർമ്മാണവും അതോടൊപ്പം തന്നെ ദുരിതബാധിതർക്ക് നഷ്ടപരിഹാരവും നൽകുമ്പോൾസർക്കാർ നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളി തെറ്റായ വിവരങ്ങൾ നൽകി പണം തട്ടാൻ ശ്‌രമിക്കുന്നവരെ ആയിരിക്കും എന്ന് നേരത്തെ തന്നെ വിലയിരുത്തലുകൾ ഉണ്ടായിരുന്നു.

തൃക്കലങ്ങോട് ഒരു വീടിനുപിന്നിൽ മണ്ണിടിച്ചിലുണ്ടായെങ്കിലും മുറ്റത്തു മാത്രമേ മണ്ണ് പതിച്ചുള്ളൂ. ഒൻപതു കിടപ്പുമുറികളും 11 എസിയുമുള്ള ഈ വീടിന്റെ അറ്റകുറ്റപ്പണിക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ കണക്കാക്കിയത് 5,79,225 രൂപ. വീടിനുപിന്നിൽ വലിയ ഭിത്തി നിർമ്മിക്കാനാണ് 5,40,000 രൂപ ശുപാർശ ചെയ്തത്.തൊഴിലാളികളെ വച്ച് ഈ മണ്ണു നീക്കാൻ പതിനായിരം രൂപയിൽ താഴെ മാത്രമേ ചെലവാകൂ. അവിടെയാണ് അഞ്ചുലക്ഷത്തി എഴുപത്തൊൻപതിനായിരം രൂപയുടെ കണക്ക് അസിസ്റ്റന്റ് എൻജിനീയർ റവന്യൂ ഉദ്യോഗസ്ഥർക്ക് കൈമാറിയത്.

അയൽപക്കത്തെ രണ്ടാമത്തെ വീട്ടിൽ കെട്ടിടത്തിന്റെ തറയിലേക്കോ ചുമരിലേക്കോ മണ്ണിടിഞ്ഞിട്ടില്ല. പക്ഷെ ഈ കുടുംബത്തിന് 3,86,150 രൂപ നഷ്ടം കൊടുക്കണമെന്നായിരുന്നു ശുപാർശ.

തൊട്ടപ്പുറത്തുള്ള മറ്റൊരു വീടിനടുത്തുവരെ വരെ മണ്ണുവീണെങ്കിലും കേടുപാടില്ലായിരുന്നു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഈ മണ്ണു നീക്കാൻ പതിനായിരത്തിൽ താഴെയാണ് ചെലവ് വരിക. പക്ഷെ ഔദ്യോഗികമായി കണക്കാക്കിയ നഷ്ടം 3, 47,535 രൂപ. പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ വില്ലേജ് ഓഫീസർ വഴി സമർപ്പിക്കുന്ന റിപ്പോർട്ട് കാര്യമായ പരിശോധനകളില്ലാതെ പാസാക്കാറാണ് പതിവ്. പ്രളയകാലമായതിനാൽ വലിയ പരിശോധനകളുണ്ടാകില്ലെന്ന വിശ്വാസമാണ് ഇത്തരം ഉദ്യോഗസ്ഥരെ ക്രമക്കേടുകൾക്ക് പ്രേരിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP