Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മണിക്കൂറിൽ 2336 കിലോമീറ്റർ വേഗതയിൽ കുതിച്ച് ശത്രുക്കളുടെ റഡാർ കണ്ണിനെ കവച്ചു മുന്നേറും; ദൃശ്യപരിധിക്കപ്പുറമുള്ള മിസൈൽ ശേഷിയും ലേസർ ബോംബ് വാഹകശേഷിയും സാറ്റ്‌ലൈറ്റ് നാവിഗേഷൻ സിസ്റ്റവും ജെയ്‌ഷെ ഭീകരതാവളങ്ങളെ തകർത്തെറിഞ്ഞു; എതിരാളികൾ വിമാനത്താവളം തകർത്താൽ ഹൈവേയിലും പറന്നിറങ്ങും; ഫ്രാൻസിന്റെ മിറാഷ് ഇന്ത്യയുടെ 'വജ്ര'യാകുന്നത് എൺപതുകളിൽ; കാർഗിലിലെ വീര്യം ഇന്നും ഇന്ത്യയുടെ അഭിമാനം; ജെയ്ഷയെ തകർത്ത 'മിറാഷ് 2000 ജെറ്റ്' നാലാം തലമറുയിലെ യുദ്ധവിമാനം

മണിക്കൂറിൽ 2336 കിലോമീറ്റർ വേഗതയിൽ കുതിച്ച് ശത്രുക്കളുടെ റഡാർ കണ്ണിനെ കവച്ചു മുന്നേറും; ദൃശ്യപരിധിക്കപ്പുറമുള്ള മിസൈൽ ശേഷിയും ലേസർ ബോംബ് വാഹകശേഷിയും സാറ്റ്‌ലൈറ്റ് നാവിഗേഷൻ സിസ്റ്റവും ജെയ്‌ഷെ ഭീകരതാവളങ്ങളെ തകർത്തെറിഞ്ഞു; എതിരാളികൾ വിമാനത്താവളം തകർത്താൽ ഹൈവേയിലും പറന്നിറങ്ങും; ഫ്രാൻസിന്റെ മിറാഷ് ഇന്ത്യയുടെ 'വജ്ര'യാകുന്നത് എൺപതുകളിൽ; കാർഗിലിലെ വീര്യം ഇന്നും ഇന്ത്യയുടെ അഭിമാനം; ജെയ്ഷയെ തകർത്ത 'മിറാഷ് 2000 ജെറ്റ്' നാലാം തലമറുയിലെ യുദ്ധവിമാനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ വായുസേനയുടെ വജ്രായുധമാണ് ഫ്രഞ്ച് നിർമ്മിത യുദ്ധ വിമാനമായ മിറാഷ്. കാർഗിലിലെ നുഴഞ്ഞു കയറ്റത്തിന് ഇന്ത്യയുടെ മറുപടി പാക്കിസ്ഥാന് വ്യോമ സേന നൽകിയതും മിറാഷിലൂടെയാണ്. നാലാം തലമുറ യുദ്ധ വിമാനത്തിൽപ്പെട്ട മിറാഷ് വീണ്ടും വിജയ ചരിത്രമെഴുതുകയാണ്. പാക് റഡാറുകളുടെ കണ്ണിൽപ്പെടാതെ ലക്ഷ്യ സ്ഥാനം തകർത്ത് തിരിച്ചെത്തിയ ഇന്ത്യൻ വായു സേനയുടെ 'വജ്ര'യെന്ന മിറാഷ് വീണ്ടും ഇന്ത്യാക്കാരുടെ അഭിമാനമാവുകയാണ്.

ഇന്ത്യൻ വ്യോമസേനയുടെ മിന്നലാക്രമണത്തിൽ പാക് അധിനിവേശ കാശ്മീരിലെ ജെയ്‌ഷെ ഭീകരരുടെ ഒളികേന്ദ്രങ്ങളാണ് തകർന്നത്. മിറാഷ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് ഭീകരരെ ഇന്ത്യൻ സൈന്യം തകർത്തത്. മിന്നലാക്രമണത്തിൽ ജെയ്ഷെ മുഹമ്മദിന്റെ മൂന്ന് കൺട്രോൾ റൂമുകൾ ഇന്ത്യൻ സൈന്യം തകർത്തു. ബലാക്കോട്ട്, ചക്കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളിലെ ജെയ്ഷെ ക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ചൊവ്വാഴ്ച പുലർച്ചെ 3.30-ന് നടന്ന ആക്രമണത്തിൽ ആയിരം കിലോഗ്രാമിലേറെ ബോംബുകളാണ് പാക് ഭീകരക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ സൈന്യം വർഷിച്ചത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള 12 'മിറാഷ് 2000' യുദ്ധവിമാനങ്ങൾ ആക്രമണത്തിൽ പങ്കെടുത്തു. മിറാഷിന്റെ കരുത്തും ഉന്നം തെറ്റാത്ത ബോബ് വർഷവുമാണ് പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് നിർണ്ണായക വിജയം നൽകിയത്.

രണ്ടാം ലോക മഹായുദ്ധത്തിലും അത് മുൻപും ഉണ്ടായിരുന്ന പിസ്റ്റൺ എൻജിൻ കൊണ്ട് പ്രവർത്തിക്കുന്ന യുദ്ധ വിമാനങ്ങളാണ് അദ്യം പോർമുഖത്ത് ആകാശ യുദ്ധത്തിനെത്തിയത്. അതിന് ശേഷം ആദ്യകാല ജെറ്റ് യുദ്ധ വിമാനങ്ങൾ എതിരാളികളുടെ ഉറക്കം കെടുത്താനെത്തി. നാലാം തലമുറ യുദ്ധ വിമാനങ്ങൾ യുദ്ധ മുഖത്ത് എത്തുന്നത് 1975 മുതലാണ്. ഈ ഗണത്തിൽപ്പെട്ടതാണ് മിറാഷും. ഇന്നത്തെ ശക്തമായ എല്ലാ വ്യോമസേനകളും നാലാം തലമുറ യുദ്ധവിമാനങ്ങളാണ് മുഖ്യമായും ഉപയോഗിക്കുന്നത് .1975 മുതലാണ് ഇത്തരം യുദ്ധവിമാനങ്ങൾ വ്യാപകമായി നിർമ്മിച്ചു തുടങ്ങിയത് .

നാലാം തലമുറ വിമാനങ്ങളുടെ മുഖ്യമായ ആയുധം ദൃശ്യപരിധിക്കു പുറത്തു പ്രഹരശേഹിയുള്ള ദൂരപരിധിയുള്ള മിസൈലുകളാണ് .വളരെ സങ്കീർണമായ റഡാർ സംവിധാനങ്ങളാണ് ഇത്തരം വിമാനങ്ങൾ ഉപയോഗിക്കുന്നത് ..പല വിമാനങ്ങളിലും ഫെസെഡ് അറേ റഡാറുകളാണ്ഉപയോഗിക്കുന്നത്. വിമാന നിയന്ത്രണ സംവിധാനം മുൻതലമുറകളിലെ ഹൈഡ്രൊലിക് സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി കമ്പ്യൂട്ടർ നിയന്ത്രിത ഫ്‌ളൈ ബൈ വയർ സംവിധാനമാണ് .ഇക്കാരണം കൊണ്ടുതന്നെ മുൻതല മുറ വിമാനങ്ങൾക്ക് കഴിയാതിരുന്ന തരത്തിൽ ഗതിമാറ്റം നടത്താൻ ഇവക്കു സാധ്യമാണ്. ഫ്രഞ്ച് മിറാഷ് 200ംവും നാലാം തലമുറ യുദ്ധവിമാനമാണ്.

പ്രതിരോധ മേഖലയിൽ ഈ യുദ്ധ വിമാനങ്ങൾ ഇന്ത്യയുടെ സ്വകാര്യ അഹങ്കാരമാണ്. അതിർത്തി കാക്കുന്ന 'യന്ത്രക്കാക്കകളിൽ' ഒന്നാണ് മിറാഷ്. വ്യോമസേനയുടെ പോർവിമാനങ്ങളിലെ വജ്രായുധം. വജ്ര എന്നാണ് ഇന്ത്യൻ വ്യോമസേനയിലെ നാമകരണം. ഫ്രഞ്ച് നിർമ്മിത പോർ വിമാനമാണ് മിറാഷ്- 2000. ഡസ്സാൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമ്മാതാക്കൾ. ഈ വിമാനത്തിന് അമേരിക്കൻ നിർമ്മിത എഫ് 16, എഫ് 18 എന്നീ പോർവിമാനങ്ങളെ കടത്തിവെട്ടുന്ന പ്രഹരശേഷിയുണ്ട്. 1984 ജൂണിലാണ് ആദ്യമായി ഫ്രഞ്ച് വായു സേനയ്ക്ക് വേണ്ടി നിർമ്മിക്കപ്പെട്ടത്. റഫേൽ ഇടപാടിൽ സംശയ നിഴലിൽ കാണുന്ന ഡസ്സാൾട്ട് ഏവിയേഷന്റെ മികവിനുള്ള തെളിവാണ് ഈ പോർ വിമാനവും. മിറാഷിന്റെ കരുത്ത് തന്നെയാണ് റാഫാലിൽ ഇന്ത്യൻ വായു സേനയെ ചർച്ചകൾക്ക് പ്രേരിപ്പിച്ചത്. ഇന്ത്യയ്ക്ക് പുറമെ യുഎഇ ,തായ് എന്നീ രാജ്യങ്ങളുടെ വ്യോമസേനയുടെ കരുത്തും മിറാഷാണ്.

ഇന്ത്യക്ക് ഇപ്പോൾ 50 മിറാഷ് യുദ്ധ വിമാനങ്ങളുണ്ട്. ഹിമാലയൻ അതിർത്തി പ്രദേശങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുന്നതും മിറാഷ് വിമാനങ്ങളാണ്. ലേസർ ബോംബുകൾ, ആണവ ക്രൂയിസ് മിസൈൽ എന്നിവയടക്കം 6.3 ടൺ ഭാരം വഹിക്കാൻ മിറാഷിന് ശേഷിയുണ്ട്. 14.36 മീറ്റർ നീളവും 5.20 മീറ്റർ ഉയരവുമുള്ള മിറാഷിന്റെ വിങ്‌സ്പാൻ 9.13 മീറ്ററാണ്. ദൃശ്യപരിധിക്കപ്പുറമുള്ള മിസൈൽ ശേഷി, ലേസർ ബോംബ് വാഹകശേഷി, സാറ്റ്‌ലൈറ്റ് നാവിഗേഷൻ സിസ്റ്റം എന്നിവയാണ് പ്രധാന കരുത്ത്. സ്‌നേക്മ എം 53-പി2 ടർബാഫാൻ എൻജിനാണ് മിറാഷ് 2000 പോർവിമാനത്തിന് ഉള്ളത്.

മണിക്കൂറിൽ 2336 കിലോമീറ്റർ വേഗതിയിൽ വരെ കുതിക്കാം. അതുകൊണ്ട് തന്നെ ശത്രുരാജ്യങ്ങളുടെ റഡാറുകളിൽ ഇത് പെടണമെന്നില്ല. ആണവ പോർമുനകൾ ഘടിപ്പിച്ച മിസൈലുകളുമുണ്ട്്. എൺപതുകളിലാണ് മിറാഷ് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. 1999ലെ കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ വിജയത്തിന്റെ മുൻനിരയിൽ മിറാഷ്-2000 അഥവാ 'വജ്ര' ഉണ്ടായിരുന്നു. എം- 2000 എച്ച്, എം 2000 ടിഎച്ച്, എം 2000 ഐടി എന്നീ ഗണത്തിലുള്ള മിറാഷ് വിമാനങ്ങളാണ് ഇന്ന് ഇന്ത്യൻ സേനയ്ക്കുള്ളത്.

സോവിയറ്റ് യൂണിയൻ നിർമ്മിത മിഗ് വിമാനങ്ങളായിരുന്നു വായു സേനയുടെ ആദ്യ യുദ്ധ വിമാനങ്ങൾ. പിന്നീട് റഷ്യയുമായി ചേർന്ന് സുഖോയി വിമാനം ഇന്ത്യ തന്നെ വികസിപ്പിച്ചു. ഇതിന് ശേഷമാണ് മിറാഷ് വിമാനം വാങ്ങുന്നത്. ഫ്രാൻസുമായുള്ള ഈ കാരാർ വിമാനത്തിന്റെ കരുത്ത് ബോധ്യപ്പെട്ടുള്ളതായിരുന്നു. ഇതിന് ശേഷം ഇന്ത്യ തദ്ദേശിയമായി തേജസ് യുദ്ധ വിമാനും സജ്ജമാക്കി. ഇതിന് പുറമേയാണ് ഇപ്പോൾ റാഫാൽ യുദ്ധ വിമാനങ്ങളുടെ കരാറിൽ ഫ്രാൻസുമായി ഒപ്പിട്ടിരിക്കുന്നത്.

ഫ്രഞ്ച് നിർമ്മിത പോർവിമാനമാണ് മിറാഷ് 2000. നിലവിൽ എം2000 എച്ച്, എം2000ടിഎച്ച്, എം2000ഐടി എന്നീ ശ്രേണികളിലായി ഏകദേശം 44 മിറാഷ് വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയുടെ പക്കലുണ്ട്. 2030 ൽ ഇതിൽ ഒട്ടുമിക്ക വിമാനങ്ങളും വിരമിക്കും. ഇതിന്റെ വില ഏകദേശം 23 ദശലക്ഷം അമേരിക്കൻ ഡോളറാണ്. അടിയന്തര സാഹചര്യങ്ങളിൽ ഹൈവേയിൽ പോലും മിറാഷ് യുദ്ധ വിമാനങ്ങൾ ഇറങ്ങും. പരിശീലനത്തിന്റെ ഭാഗമായി വ്യോമസേനയുടെ 16 വിമാനങ്ങൾ ലഖ്നൗ-ആഗ്ര അതിവേഗ പാതയിൽ പറന്നിറങ്ങി കരുത്ത് കാട്ടിയിരുന്നു.

വിമാനത്താവളങ്ങൾ തകർക്കപ്പെടുകയോ റൺവേ ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന സാഹചര്യങ്ങളിൽ ഹൈവേകളിൽ വിമാനമിറക്കാൻ മിറാഷ് വിമാനങ്ങളിലൂടെ കഴിയും. ഡൽഹിക്കു സമീപം യമുന അതിവേഗപ്പാതയിൽ 2015 മേയിൽ മിറാഷ് 2000 യുദ്ധവിമാനം ലാൻഡ് ചെയ്തിരുന്നു. പിന്നീടു 2016 നവംബറിൽ ആഗ്ര-ലക്നൗ അതിവേഗ പാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ചും ആറു യുദ്ധവിമാനങ്ങൾ ഹൈവേയിലിറക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP