Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയ്ക്ക് മുഴുവൻ അഭിമാനമായി ഈ മലയാളി; 2019ലെ മിസ്റ്റർ വേൾഡ് മത്സരത്തിൽ ലോകകിരീടം ചൂടിയത് വടുതല സ്വദേശി ചിത്തരേഷ് നടേശൻ; ലോക ടൈറ്റിലിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരനാവാൻ ചിത്തരേഷ് അതിജീവിച്ചത് കടുത്ത സാമ്പത്തിക പരാധീനതകളെ; ബോഡി ബിൽഡിങിൽ ഇന്ത്യൻ മേൽവിലാസമായി മാറിയ കൊച്ചിക്കാരന് അഭിനന്ദനവുമായി സോഷ്യൽ മീഡിയ; രാജ്യത്തിന് അഭിമാനമാകുമ്പോഴും സർക്കാരിന്റ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ഈ മസിൽമാൻ

ഇന്ത്യയ്ക്ക് മുഴുവൻ അഭിമാനമായി ഈ മലയാളി; 2019ലെ മിസ്റ്റർ വേൾഡ് മത്സരത്തിൽ ലോകകിരീടം ചൂടിയത് വടുതല സ്വദേശി ചിത്തരേഷ് നടേശൻ; ലോക ടൈറ്റിലിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരനാവാൻ ചിത്തരേഷ് അതിജീവിച്ചത് കടുത്ത സാമ്പത്തിക പരാധീനതകളെ; ബോഡി ബിൽഡിങിൽ ഇന്ത്യൻ മേൽവിലാസമായി മാറിയ കൊച്ചിക്കാരന് അഭിനന്ദനവുമായി സോഷ്യൽ മീഡിയ; രാജ്യത്തിന് അഭിമാനമാകുമ്പോഴും സർക്കാരിന്റ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ഈ മസിൽമാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം; ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ശരീര സൗന്ദര്യമത്സരത്തിൽ മിസ്റ്റർ ഏഷ്യ പട്ടം സ്വന്തമാക്കിയത് അധികം ആരും അറിഞ്ഞു കാണാൻ വഴിയില്ല.എന്നാൽ അതേ മലയാളി തന്നെയാണ് ഇന്ത്യയെ ലോകത്തിന് നെറുകെയിലേക്ക് എത്തിച്ചിരിക്കുന്നത്. കൊച്ചി സ്വദേശിയായ ചിത്തരേഷ് നടേശനാണ് ലോകരാജ്യങ്ങൾക്ക് മുമ്പിൽ ഇന്ത്യയുടെയും മലയാളത്തിന്റെയും അഭിമാനവും യശസും വാനോളം ഉയർത്തിയത്.2019ലെ മിസ്റ്റർ വേൾഡായി ഒരു മലയാളി എത്തുമ്പോൾ അത് ഒരു അസുലഭ മുഹൂർത്തമാണ്.

ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിൽ നടന്ന പതിനൊന്നാമത് ലോക ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിലാണ് ചിത്തരേഷ് ലോകകിരീടം ചൂടിയത്. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരാൾ മിസ്റ്റർ വേൾഡിന്റെ ലോക ടൈറ്റിലിൽ എത്തുന്നത്. കൊച്ചി വടുതല സ്വദേശിയാണ് ചിത്തരേഷ്.വടുതലയിൽ നിന്നൊരു മസിൽമാൻ...രാജ്യംകടന്ന് ഭൂകണ്ഡങ്ങളും കടന്ന് ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുന്നു. ബോഡി ബിൽഡിങിൽ ഇന്ത്യൻ മേൽവിലാസമായി മാറിയിരിക്കുകയാണ് കൊച്ചിക്കാരൻ ചിത്തരേശ് നടേശൻ.

ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിൽ നടന്ന 90 കിലോ സീനിയർ ബോഡി ബിൽഡിങ് ചാംപ്യൻഷിപ്പിലാണ്. ചിത്തരേഷ് ടൈറ്റിൽ സ്വന്തമാക്കിയത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ കിരീടത്തിന് അർഹനാകുന്നത്. വടുതലക്കാരനായ ചിത്തരേഷ് മുൻപ് മിസ്റ്റർ ഇന്ത്യയും മിസ്റ്റർ ഏഷ്യയുമായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ അതിജീവിച്ചാണ് ചിത്തരേഷ് ടേശൻ ലോകവേദിയിലെത്തിയത്. അതുകൊണ്ട് തന്നെ ഈ വിജയത്തിന് ഇരട്ടി മധുരമാണ്.

ഇതാദ്യമായല്ല അന്താരാഷ്ട്ര മത്സരങ്ങളിൽ ചിത്തരേഷ് വിജയകിരീടം ചൂടുന്നത്. കഴിഞ്ഞവർഷം ജൂണിൽ യൂറോപ്പിലെ സ്‌ളോവാനിയയിൽ നടന്ന ഇന്റർനാഷണൽ ബോഡിബിൽഡിങ് ഫിറ്റ്നസ് ഫെഡറേഷന്റെ (ഐ.ബി.എഫ്.എഫ്) മത്സരത്തിൽ 20 രാജ്യങ്ങളിൽ നിന്നുള്ള മസിലന്മാരെ പിന്തള്ളിയാണ് ചിത്തരേഷ് ഇന്ത്യൻ പതാകപാറിച്ചത്.എന്നാൽ ഒന്നിൽ നിന്ന് മറ്റൊന്നെന്ന ലോകചാമ്പൻഷിപ്പുകളിലേക്കുള്ള ചിത്തരേഷിന്റെ യാത്ര ഒട്ടു തന്നെ ഏളുപ്പമായിരുന്നില്ല.

അതിനിടയിൽ എറണാകുളം എംപി ഹൈബി ഈഡൻ നൽകുന്ന പിന്തുണ മറക്കാനാവില്ലെന്ന് ചിത്തരേഷ് പറയുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും അദ്ദേഹം സഹായിച്ചിരുന്നു. ഇത്തവണ ഏഷ്യൻ ചാമ്പ്യൻഷിപ്പ് നേടിയപ്പോൾ ഒരു സർക്കാർ ജോലി ലഭിക്കുന്നതിനു വേണ്ടി തന്നെ കൊണ്ട് കഴിയുന്ന തരത്തിൽ എല്ലാ സഹായവും ഹൈബി ഈഡൻ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ചിത്തരേഷ് നടേശൻ വ്യക്തമാക്കി.ഡൽഹി സ്വദേശി നസീബയാണ് ചിത്തരേഷിന്റെ ഭാര്യ

.15 വർഷത്തിലധികമായി ബോഡിബിൽഡിങ് ആരംഭിച്ചിട്ട്. അതിന് മുമ്പ് കോളേജ് തലത്തിൽ മികച്ച ഹോക്കി താരമായിരുന്നു ചിത്തരേഷ്. കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടത്തെ ക്യാമ്പസിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ ബിരുദം നേടിയതിനു ശേഷം ട്രെയിനറായി അവസരം ലഭിച്ചതിനെ തുടർന്ന് ഡൽഹിയിലേക്ക് വണ്ടി കയറുകയായിരുന്നു. പിന്നീട് മിസ്റ്റർ ഡൽഹി, മിസ്റ്റർ ഇന്ത്യ എന്നീ പട്ടങ്ങൾ രണ്ട് തവണ വീതം സ്വന്തമാക്കി.

.ഐ.ബി.എഫ്.എഫിൽ പങ്കെടുക്കാൻ രണ്ടു തവണ അവസരമൊരുങ്ങിയതാണെങ്കിലും സ്‌പോൺസർ ചെയ്യാൻ ആരുമില്ലാത്തതിനെ തുടർന്ന് മുടങ്ങുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷമാണ് ഡൽഹിയിൽ നിന്നുതന്നെ ഒരു സ്‌പോൺസറെ ലഭിച്ചത്. വിദേശരാജ്യങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് രൂപയാണ് വിമാനയാത്രയ്ക്കും മറ്റുമായി ചെലവാകുക. മറ്റുള്ള രാജ്യങ്ങൾ വളരെ പ്രാധാന്യം നൽകി അവരുടെ താരങ്ങളെ വേദിയിൽ എത്തിക്കുമ്പോഴും നമ്മുടെ രാജ്യത്തെ ബോഡിബിൽഡിങ് അസോസിയേഷനുകൾ നോക്കുകുത്തികളാവുകയാണ്.

ഒരു മലയാളി രാജ്യത്തിന് അഭിമാനകരമായ നേട്ടം കൈവരിച്ചിട്ടും വേണ്ടത്ര ജനശ്രദ്ധയോ പരിഗണനയോ അദ്ദേഹത്തിന് നൽകാൻ കേരളത്തിലെ ബോഡി ബിൽഡിങ് അസോസിയേഷനുകൾ തയ്യാറായിട്ടില്ല എന്നതും വിഷമകരമാണ്.സ്‌കൂൾ തലങ്ങളിൽ പോലും മത്സരിച്ചതിന്റെ ഗ്രേസ് മാർക്കുമായി സംസ്ഥാന കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ പലരും ജോലിക്ക് കയറി കൂടുമ്പോഴും ലോകവേദിയിൽ ഇന്ത്യയുടെ ദേശീയഗാനം മുഴക്കിച്ച ഈ അഭിമാനതാരം ഇന്നും നമ്മുടെ കായിക മേലാളന്മാർക്ക് അന്യനായി തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP