1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

പട്ടിണി മാറ്റാൻ തൊട്ടത്തിൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന മന്ത്രി; തനി ഗ്രാമീണ ഭാഷയിൽ സംസാരിക്കുന്ന ശുദ്ധ ഹൃദയൻ; എന്നിട്ടും ഇതേ പട്ടിണിക്കാരന്റെ സഹോദരൻ പാർട്ടിയുടെ തണലിൽ കെട്ടി പൊക്കിയത് മണിമാളികയും വാങ്ങിയത് അത്യാഡംബര കാറുകളും; ഇടുക്കിയിലെ ഭൂ മാഫിയയുടെ തലതൊട്ടപ്പനായി സിപിഎം നേതാവ് കൂടിയായ സഹോദരൻ മാറിയത് മന്ത്രി എംഎം മണി അറിയാതെയോ? നാലേക്കർ സർക്കാർ ഭൂമി വ്യാജ രേഖകൾ ഉണ്ടാക്കി കൈവശപ്പെടുത്തിയ ലംബോദരന്റെ കഥ

September 17, 2019 | 07:42 AM IST | Permalinkപട്ടിണി മാറ്റാൻ തൊട്ടത്തിൽ കൂലിപ്പണിയെടുത്ത് ജീവിക്കുന്ന മന്ത്രി; തനി ഗ്രാമീണ ഭാഷയിൽ സംസാരിക്കുന്ന ശുദ്ധ ഹൃദയൻ; എന്നിട്ടും ഇതേ പട്ടിണിക്കാരന്റെ സഹോദരൻ പാർട്ടിയുടെ തണലിൽ കെട്ടി പൊക്കിയത് മണിമാളികയും വാങ്ങിയത് അത്യാഡംബര കാറുകളും; ഇടുക്കിയിലെ ഭൂ മാഫിയയുടെ തലതൊട്ടപ്പനായി സിപിഎം നേതാവ് കൂടിയായ സഹോദരൻ മാറിയത് മന്ത്രി എംഎം മണി അറിയാതെയോ? നാലേക്കർ സർക്കാർ ഭൂമി വ്യാജ രേഖകൾ ഉണ്ടാക്കി കൈവശപ്പെടുത്തിയ ലംബോദരന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: തനിക്ക് 42 ഏക്കർ സ്ഥലമുണ്ടെന്ന് കരുതുന്ന വിഡ്ഢികൾ ഇപ്പോഴുമുണ്ട്. തന്റെ സമ്പാദ്യം 42 സെന്റും അഞ്ചുമക്കളുമാണെന്നും അവർക്ക് ശരിയായി വിദ്യാഭ്യാസം നൽകാൻപോലും കഴിഞ്ഞില്ലെന്നും പറയുന്ന മന്ത്രിയാണ് എംഎം മണി. എന്റെ അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു. ദാരിദ്ര്യംനിറഞ്ഞ ചുറ്റുപാടിൽനിന്നാണ് കുടുംബത്തോടൊപ്പം ഹൈറേഞ്ചിലേക്ക് കുടിയേറിയത്. പത്തുമക്കളിൽ മൂത്തയാളായിരുന്നു താൻ. ജീവിക്കാൻവേണ്ടിയാണ് ഇടുക്കിയിൽ എത്തിയത്. അന്ന് സർക്കാർ അനുവദിച്ച ഭൂമിയാണ് ഇപ്പോഴുള്ളത്. ആ ചരിത്രമൊന്നും ചാനൽ ചർച്ചയിൽ സംസാരിക്കുന്നവർ പറയുന്നില്ല-മണിയുടെ വിലാപങ്ങൾ കേരളം പലതവണ കേട്ടതാണ്. എന്നാൽ മണിയുടെ സഹോദരൻ എം.എം. ലംബോദരനും മകൻ ലെജീഷിനും ഇടുക്കി ജില്ലയിൽ കോടികളുടെ ആസ്തിയെന്നതാണ് വസ്തുത. സിപിഎം രാജാക്കാട് മുൻ ഏരിയ സെക്രട്ടറിയാണു ലംബോദരൻ. രാജാക്കാട്ടെ പുലരി പ്ലാന്റേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ഡയറക്ടർമാരായ ലംബോദരന്റെ ഭാര്യ സരോജിനിക്കും മകൻ ലെജീഷിനും കോടികളുടെ ആസ്തിയാണുള്ളത്. 2007ൽ മൂന്നാർ ദൗത്യസംഘം പിടിച്ചെടുത്തതിൽ ലംബോദരന്റെ സ്ഥലങ്ങളും ഉൾപ്പെട്ടിരുന്നു. അന്നു മുഖ്യമന്ത്രിയായിരുന്ന വി എസ്. അച്യുതാനന്ദൻ ലംബോദരനെതിരെ രൂക്ഷമായ പരാമർശങ്ങളാണു നടത്തിയത. ഇതെല്ലാം വീണ്ടും ചർച്ചയാകുകയാണ് ക്രൈംബ്രാഞ്ചിന്റെ പുതിയ കുറ്റപത്രം.

ചിന്നക്കനാലിലെ സർക്കാർ ഭൂമി വ്യാജ പട്ടയത്തിലൂടെ കൈവശപ്പെടുത്തിയ കേസിൽ തന്റെ സഹോദരനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നു മന്ത്രി എം.എം. മണി പറയുന്നത്. അറിയാത്ത കാര്യങ്ങളെക്കുറിച്ച് ചോദിക്കരുതെന്നും ആവശ്യമില്ലാത്ത കാര്യങ്ങളെക്കുറിച്ച് ചോദിച്ചാൽ തന്റെ സ്വഭാവം മാറുമെന്നുമായിരുന്നു മന്ത്രി മണിയുടെ ഇന്നലത്തെ പ്രതികരണം. ചിന്നക്കനാലിലെ സർക്കാർ ഭൂമി വ്യാജപട്ടയം ഉപയോഗിച്ച് കൈവശപ്പെടുത്തിയ കേസിലാണ് വൈദ്യുതി മന്ത്രി എം.എം. മണിയുടെ സഹോദരൻ എം.എം. ലംബോദരനും കുടുംബാംഗങ്ങൾക്കുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. ഇതോടെയാണ് വീണ്ടും മണിയുടെ സഹോദരന്റെ സ്വത്തും ബംഗ്ലാവും ആഡംബ വീടുമെല്ലാം ചർച്ചകളിലെത്തുന്നത്. ഇതൊന്നും മണി അറിയാതെ എങ്ങനെ ഉണ്ടായതെന്ന് ആർക്കും പിടിയില്ല. ഏതായാലും ദരിദ്ര കുടുംബഗമായ ലംബോദരൻ തന്നെയാണ് ഇന്ന് ഇടുക്കിയിലെ കിരീടം വയ്ക്കാത്ത രാജാവ്.

ലംബോദരനും കുടുംബാംഗങ്ങളും റവന്യു ഉദ്യോഗസ്ഥരും ഉൾപ്പെടെ 24 പേരാണു പ്രതിപ്പട്ടികയിൽ. ഇവരിൽ 22 പേരും റവന്യു ഉദ്യോഗസ്ഥരാണ്. പ്രതിപ്പട്ടികയിലുള്ള വനിത ഉൾപ്പെടെ 5 റവന്യു ഉദ്യോഗസ്ഥർ ജീവിച്ചിരിപ്പില്ല. വ്യാജരേഖ ചമയ്ക്കാൻ സഹായിച്ചു എന്നതാണു റവന്യു ജീവനക്കാർക്കെതിരെയുള്ള കുറ്റം. ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് 3 ഏക്കർ 98 സെന്റ് സർക്കാർ ഭൂമി, വ്യാജരേഖകൾ ചമച്ച് ലംബോദരനും മറ്റു പ്രതികളും കൈവശപ്പെടുത്തി എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ലംബോദരന്റെ ഭാര്യാസഹോദരനായ പി.എ. രാജേന്ദ്രനാണ് കേസിൽ ഒന്നാം പ്രതി. ലംബോദരൻ രണ്ടാം പ്രതി ആണ്. റവന്യു രേഖകളിൽ കൃത്രിമം കാട്ടി, സർക്കാർ ഭൂമി പട്ടയഭൂമിയാണെന്ന് വരുത്തിയാണ് മന്ത്രിയുടെ സഹോദരൻ ബൈസൺവാലി പൊട്ടൻകാട് ഇരുപതേക്കർ മുണ്ടയ്ക്കൽ വീട്ടിൽ എം.എം. ലംബോദരനും കുടുംബാംഗങ്ങളും കോടിക്കണക്കിനു രൂപ വില മതിക്കുന്ന ചിന്നക്കനാലിലെ ഭൂമി വ്യാജ പട്ടയത്തിലൂടെ സ്വന്തമാക്കിയതെന്നു കുറ്റപത്രത്തിൽ പറയുന്നു. വില്ലേജ് ഓഫിസിലെ രേഖകൾ കീറിമാറ്റിയെന്നും നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മന്ത്രി എംഎം മണിയുടെ സഹോദരൻ എംഎം ലംമ്പോദരൻ നൂറുകണക്കിന് ഏക്കർ ഭൂമി ഇടുക്കി ജില്ലയിൽ കയ്യേറിയതിന്റെ വിശദാംശങ്ങൾേ മറുനാടൻ മലയാളി നേരത്തെ പുറത്തു വിട്ടിരുന്നു. കുട്ടിക്കാലത്ത് ദാദിദ്രം കൊണ്ട് കഷ്ടപ്പെട്ടിരുന്ന ലംമ്പോദരൻ ഇന്ന് മൂന്നാറിലെ രാജാവാണ്. എന്ത് നടക്കണമെന്ന് തീരുമാനിക്കുന്ന ശക്തി. ഇടുക്കിയിലെ രാഷ്ട്രീയത്തിൽ കാൽനൂറ്റാണ്ടായി നിറയുന്ന ചേട്ടന്റെ സ്വാധീനക്കരുത്തിലാണ് ലംമ്പോദരൻ കോടീശ്വരനായതെന്നാണ് ആക്ഷേപം ശക്തമാണെന്നതാണ് വസ്തുത. ലംബോദരന്റെ സ്വത്തുക്കളെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് മറുനാടന് അന്ന് നടത്തിയ അന്വേഷണത്തിൽ മനസ്സിലായത്. ചിന്നക്കനാൽ വേണാട്ട് 18 ഏക്കർ സർക്കാർ ഭൂമി കയ്യേറി ഏലത്തോട്ടം സ്ഥാപിച്ചു , ചിന്നക്കനാൽ പഞ്ചായത്തിൽ ഒന്നാം വാർഡിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ 11 ഏക്കർ സർക്കാർ ഭൂമി കയ്യേറി. ഇത് വ്യാജരേഖയാണെന്നും വിവരമുണ്ട്. ബൈസൻ വാലി പഞ്ചായത്തിൽ ചൊക്രമുടിയിൽ 100 ഏക്കർ സർക്കാർ ഭൂമി കയ്യേറി 50 ഏക്കറിൽ യൂക്കാലി നട്ടുപിടിപ്പിച്ചു. ബൈസൻ വാലി 20 ഏക്കർ എന്ന സ്ഥലത്ത് 80 ഏക്കർ സർക്കാർ ഭൂമി കയ്യേറി ഏലത്തോട്ടം നിർമ്മിച്ചതായുമുള്ള വിശദാംശങ്ങളുമാണ് പുറത്തു വന്നത്. ഇതെല്ലാം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വിജിലൻസ് കേസും.

2004-05 കാലയളവിലാണ് ഇപ്പോഴത്തെ കേസിന് ആസ്പദമായ ക്രമക്കേട് നടന്നത്. ശാന്തൻപാറ പൊലീസാണ് തുടക്കത്തിൽ കേസ് അന്വേഷിച്ചത്. 2007 ൽ വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ മൂന്നാർ കയ്യേറ്റമൊഴിപ്പിക്കാൻ ദൗത്യസംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. തുടർന്നു നടന്ന പരിശോധനയിലാണ് എം.എം. ലംബോദരന്റെ ഭൂമി ഇടപാടുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയതും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതും. കയ്യേറ്റമൊഴിപ്പിക്കാനുള്ള വിഎസിന്റെ തീരുമാനത്തിനെതിരെ, അന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം. മണി പരസ്യമായി രംഗത്തെത്തിയിരുന്നു. 12 വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഈ കാലയളവിൽ 13 ഉദ്യോഗസ്ഥരാണു കേസ് അന്വേഷിച്ചത്. കേസിന്റെ നിർണായക ഘട്ടത്തിൽ പല ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയതോടെ കുറ്റപത്ര സമർപ്പണം വൈകി. ഇടുക്കി ജില്ലയിൽ ദേവികുളം ബ്ലോക്കിൽ ഉൾപ്പെടുന്നതാണു ചിന്നക്കനാൽ പ്രദേശം. ചിന്നക്കനാൽ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന 2 കേസുകളിൽ കൂടി ഇനി കുറ്റപത്രം സമർപ്പിക്കാനുണ്ട്.

കയ്യേറിയ സർക്കാർ ഭൂമിയിൽ എം.എം. ലംബോദരന്റെ ഭാര്യാസഹോദരൻ പി.എ.രാജേന്ദ്രൻ എൽഎ 202/72 എന്ന നമ്പറിൽ സർവേ നമ്പർ 151/1ലെ 3.98 സെന്റ് സ്ഥലത്തിനാണ് വ്യാജ പട്ടയം ഉണ്ടാക്കിയത്. ചിന്നക്കനാൽ വില്ലേജ് ഓഫിസിലെ വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന സ്റ്റുവർട്ട് ജെ.ജേക്കബിന്റെ സഹായത്തോടെ 2002ൽ ചിന്നക്കനാൽ വില്ലേജിലെ തണ്ടപ്പേർ രജിസ്റ്റർ അഞ്ചിലെ, 474 നമ്പർ തണ്ടപ്പേർ പേജ് കീറി മാറ്റി. പകരം അതേ നമ്പറിൽ രാജേന്ദ്രന്റെ പേരിലുള്ള പുതിയ പേജ് ഒട്ടിച്ചു ചേർക്കുകയായിരുന്നു. അതേ ദിവസം തന്നെ 2001-02 വർഷത്തെ കരവും ഒടുക്കി. പിന്നീട് 2004 ഡിസംബർ 21ന് ഈ ഭൂമി എം.എം. ലംബോദരൻ, രാജേന്ദ്രന്റെ കൈയിൽ നിന്നു വാങ്ങി. വ്യാജപട്ടയമാണെന്ന് അറിഞ്ഞു കൊണ്ടുതന്നെ റവന്യു ഉദ്യോഗസ്ഥരെ സ്വാധീനിച്ച് 2005 ജനുവരി 10ന് ഈ ഭൂമി ലംബോദരൻ പോക്കുവരവ് നടത്തുകയും തുടർന്ന് 2006 ഒക്ടോബർ എട്ടിന് മകൻ എം.എൽ. ലെജീഷിന്റെ പേരിൽ ആധാരം നടത്തുകയും ചെയ്‌തെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ.

സ്വിമ്മിംങ് പൂളുള്ള ലംബോധരൻ

ബൈസൻവാലി 20 ഏക്കർ എന്ന സ്ഥലത്ത് 50 സെന്റിൽ 2 കോടിയോളം വിലമതിക്കുന്ന വീടാണ് ലംബോദരൻ പണിതുയർത്തിയിരിക്കുന്നത്. വീട്ടിൽ സ്വിമ്മിംങ് പൂൾ അടക്കമുള്ള ആധുനിക സംവിധാനങ്ങളുമുണ്ട്. സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മേഖലയാണിത്. കെ.എൽ 58 -1212 നമ്പർ ബെൻസും ലാൻസറും ഉൾപ്പടെ ആറ് ആഡംബര കാറുകൾ ലംബോദരന്റെ പേരിലുണ്ട്. പുലരി എന്റെർപ്രൈസസ് എന്ന പേരിൽ വളം, കീടനാശിനി വിൽപ്പന നടത്തുന്ന സ്ഥാപനവും ലംബോദരന്റെ സ്വന്തമാണ്. ഈ സ്ഥാപനം ലംമ്പോദരന്റെ മക്കളാണ് നടത്തുന്നത്.

രാജക്കാട്-മുക്കുടിലിൽ 50 ഏക്കർ ഏലത്തോട്ടം ലംമ്പോദരന്റെ പേരിലുണ്ട്. ഈ സ്ഥലം മറുനാടൻ മലയാളി വാർത്താ സംഘം നേരിട്ടെത്തി പരിശോധിച്ചു. സെക്യൂരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ചാണ് വാർത്താ സംഘം മുണ്ടക്കൽ എസ്റ്റേറ്റിനുള്ളിൽ കടന്നത്. എസ്റ്റേറ്റിൽ ഏല കൃഷിയാണ് ചെയ്യുന്നത്. എസ്റ്റേറ്റിനുള്ളിൽ എസ്റ്റേറ്റ് ബംഗ്ലാവും പാടിയും കാണാനായി (തൊഴിലാളികൾക്കുള്ള താമസ സ്ഥലം). എംഎം ലമ്പോദരന്റെ അളിയൻ (ഭാര്യ സഹോദരൻ) സുരേന്ദ്രൻ പുല്ലംപ്ലാക്കന്റെ ഭാര്യ ഷൈലജ സുരേന്ദ്രൻ ബൈസൻവാലി-ചൊക്രമുടിയിൽ 20 ഏക്കർ സർക്കാർ ഭൂമി കയ്യേറി അതിൽ റിസോർട്ട് നിർമ്മിച്ചിട്ടുള്ളതായാണ് വിവരം. ഷൈലജ സുരേന്ദ്രൻ മഹിള അസോസിയേഷൻ ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്നു. 1980-85 കാലഘട്ടത്തിൽ സിപിഎം രാജാക്കാട് ഏരിയാ സെക്രട്ടറിയുമായിരുന്നു എംഎം ലംമ്പോദരൻ. 1998- 2000 കാലയളവിൽ പാർട്ടി പ്രവർത്തനത്തിൽ നിന്ന് മാറി നിന്നു. പിന്നീട് ഗോഗുലം ഗോപാലന്റെ കൂടെ ചേർന്ന ശ്രീ നാരായണ ധർമ്മവേദി രൂപീകരിച്ചു പ്രവർത്തിച്ചു. ഇതിനിടയിൽ എക്സപോർട്ടിംങ്ങ് ബിസിനസിനായി 20 പേരുടെ അടുത്ത് നിന്ന് 5 ലക്ഷം രൂപ വെച്ച് ഷെയർ വാങ്ങി. പണവും വാങ്ങി സ്ഥാപനം ആരംഭിച്ചില്ല. ഈ കാലത്താണ് വി എസ് അച്യൂതാനന്ദന്റ മൂന്നാർ ഓപ്പറേഷൻ ആരംഭിക്കുന്നത്.

ചൊക്രമുടി, ചിന്നക്കനാൽ, ഗ്യാപ്പ് റോഡിലെ കൈയേറ്റങ്ങളുടെ പേരിൽ ലംബോദരനെതിരെ പൊലീസ് കേസെടുത്തു. ഇതോടെ ലംബോദരൻ നൈജീരിയയ്ക്ക് പോയി. ചൊക്രമുടിയിൽ ഐഡ്യ അടക്കമുള്ള 3 കമ്പനികൾക്ക് മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് ലംബോദരൻ സൗകര്യം ചെയ്ത് നൽകുകയായിരുന്നു. മാസം തോറും വലിയ തുക ടവർ സ്ഥാപിച്ചതിന്റെ സ്ഥല വാടകയും ഇയാൾ കമ്പനികളിൽ നിന്ന് കൈപ്പറ്റിയിരുന്നു. മൊബൈൽ സേവന ദാതാക്കളുടെ ടവറുകൾ പൊളിച്ചുനീക്കിയാണ് മൂന്നാർ 2007 ൽ ദൗത്യം ആരംഭിച്ചത്. 2 വർഷത്തിന് ശേഷമാണ് മടങ്ങിയെത്തിയത്. മടങ്ങിയെത്തിയ ലംബോദരൻ കൃഷിക്കാരുടെ സംഘടന രൂപീകരിച്ചു. എസ്‌പി.സിയിലേക്ക് ചേരുന്നതിനുള്ള മെമ്പർഷിപ്പ് ഫീ ആയിരം രൂപയായിരുന്നു. എസ്‌പി.എ എന്ന പേരിൽ വളക്കമ്പനി തുടങ്ങി. അത് പിരിഞ്ഞതിന് ശേഷമാണ് 2010 ൽ പുലരി എന്റെർപ്രൈസസ് ആരംഭിക്കുന്നത്. എം.എം മണി മന്ത്രിയായതിന് ശേഷവും അദ്ദേഹത്തിന്റെ പേര് വെച്ചുള്ള മുതലെടുപ്പ ലംബോദരൻ തുടരുകയാണെന്നാണ് വിവരം. പള്ളിവാസലിൽ വൈദ്യുതി ബോർഡിന് കീഴിലുള്ള ഉദ്യോഗസ്ഥർക്കുള്ള ഗസ്റ്റ് ഹൗസുകൾ ബിനാമി പേരിൽ സ്വന്തമാക്കി, വാടകയ്ക്ക് നൽകാൻ തയ്യാറെടുക്കുന്നതായും ആരോപണമെത്തി.

എം.എം മണി എന്ന തൊഴിലാളി നേതാവ് കുട്ടിക്കാലം ദാരിദ്രം നിറഞ്ഞതായിരുനനു. കിടങ്ങൂർ എൻ എസ് എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനമ്മമാർക്കൊപ്പം ഹൈറേഞ്ചിൽ എത്തി. വീട്ടിലെ ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. ചെറുപ്രായത്തിൽ തന്നെ ജോലിചെയ്തു ജീവിക്കേണ്ടിവന്നു. തോട്ടത്തിൽ കൂലിവേല ചെയ്തു വളർന്നു, പിന്നീട് അവർക്കിടയിൽ നിന്ന് കർഷക തൊഴിലാളി നേതാവായി. 1966 ൽ ഇരുപത്തിയൊന്നാം വയസ്സിൽ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1970 ൽ ബൈസൺവാലി, 1971 ൽ രാജാക്കാട് ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985 ൽ ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ടുതവണ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി. സഖാവിനൊപ്പം പാർട്ടിപ്രവർത്തനത്തിൽ സജീവമായിരിക്കുകയും സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വരെയാവുകയും ചെയ്ത സഹോദരൻ എം എം ലംബോധരൻ പിന്നീട് പാർട്ടി വിട്ട്, റിയൽ എസ്റ്റേറ്റ് ബിസിനസ് ഉൾപ്പെടെ പലതരം കച്ചവടങ്ങളിലൂടെ സമ്പന്നനാവുകയായിരുന്നു. മണിയുടെ രാഷ്ട്രീയകരുത്ത് തന്നെയാണ് ലംബോധരന്റെ ഈ വളർച്ചയ്ക്ക് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഇതിനിടെ മണിയുടെ കോടികളുടെ ആസ്തിയുള്ള സഹോദരന് ലഭിച്ച കാർഷിക വായ്പാ ഇളവുകൾ ചർച്ചയാകുകയും ചെയ്തിരുന്നു വേണ്ടപ്പെട്ടവർക്ക് ബാങ്കുകളും എന്ത് സഹായവും ചെയ്തു കൊടുക്കുമെന്നതിന്റെ തെളിവുകളും മറുനാടനാണ് പുറത്തു വിട്ടത്. ഇതും വലിയ തോതിൽ ചർച്ചയായിരുന്നു. ഇതും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണ്ണായകമായി. ലംബോദരനും മക്കൾക്കും എല്ലാം കൂടി അഞ്ച് വായ്പ വിടുതലാണ് എസ് ബി ടി നൽകിയിട്ടുള്ളത്. 1.72 ലക്ഷം രൂപയുടെ ചെറിയ സഖ്യയാണ് ഇത്. എന്നാലും കോടികളുടെ ആസ്തിയുള്ള ലംബോദരനേയും മക്കൾക്കും ഇത്തരം ഇളവുകൾ നൽകേണ്ടതുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. ലംബോദരന് മാത്രം 35089.77രൂപയുടേയും 34501.66 രൂപയുടേയും രണ്ട് വായ്പാ വിടുതലുകൾ എസ് ബി ടി നൽകിയിരിക്കുന്നു. ലെനീഷ് ലംബോദരന് 34043.7 രൂപയുടേയും ലെഗീഷ് ലംബോദരന് 34504.89 രൂപയുടേയും ഇളവ് ലഭിച്ചു. സരോജനി ലംബോദരന് കിട്ടിയത് 34504.87 രൂപയുടെ ഇളവാണ്. ഇത്തരത്തിലെ ഇളവിന് ഇവരാരും സാമ്പത്തികപരമായി നോക്കിയാൽ അർഹരല്ല. പാവപ്പെട്ട കർഷകരിൽ നിന്ന് കണക്ക് പറഞ്ഞ് വായ്പ തിരിച്ചടയ്‌പ്പിക്കുന്ന ബാങ്കാണ് രാഷ്ട്രീയ സ്വാധീനമുള്ള കോടിപതിക്ക് ഇളവ് നൽകിയിട്ടുണ്ടായിരുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ജോളിയുടെ മക്കൾ ഞങ്ങളുടെ സഹോദരൻ റോയിയുടെ രക്തം; തങ്ങൾ എവിടെയുണ്ടോ അവിടെ അവരുമുണ്ടാകുമെന്ന് റോജോയും സഹോദരിയും; പൊന്നാമറ്റത്തെ മരണങ്ങളിൽ സംശയമുണ്ടാക്കിയത് പിണറായിയിലെ കൂട്ടക്കൊല; ജോളിയുടേത് എല്ലാവരും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന പെരുമാറ്റം; ഷാജുവുമായുള്ള രണ്ടാം വിവാഹം സംശയം ഉണ്ടാക്കി; പരാതി പിൻവലിക്കാനുള്ള സമ്മർദ്ദവും കല്ലറ തുറക്കുന്നതിനെ എതിർത്തതും നിർണ്ണായകമായി; വ്യാജ ഒസ്യത്ത് കള്ളം പൊളിച്ചു; കൂടത്തായിയിൽ സഹോദരങ്ങൾ മനസ്സ് തുറക്കുമ്പോൾ
ഭർത്താവ് വിദേശത്തായ നാല് മക്കളുള്ള യുവതി ഒന്നിലേറെ അക്കൗണ്ടുകൾ വഴി ചാറ്റിങ്; ബാങ്ക് അക്കൗണ്ടിലെ പണം കൈമാറിയത് പലർക്കും; യുവതി ലഹരിയെന്ന പോലെ മൊബൈലിന് അടിമ; സോഷ്യൽ മീഡിയയിൽ വ്യാജ അക്കൗണ്ടുകളുള്ള യുവതിയുടെ മനോനില വീണ്ടെടുക്കാൻ കൗൺസലിങ് നൽകാൻ വനിതാ കമ്മീഷൻ; തലസ്ഥാനത്ത് നടന്ന അദാലത്തിൽ തീർപ്പായത് 79 കേസുകൾ
ഭാര്യയെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവിനെ കാമുകൻ വിളിച്ചത് 25ലധികം തവണ; ഗതികെട്ട് ഭർത്താവ് കാമുകനെ വെട്ടിക്കൊന്നു; കാമുകൻ മദ്യപിച്ചെത്തിയത് തനിക്കൊപ്പം ജീവിച്ചിരുന്ന യുവതിയെ കാണാതായതോടെ; ആദ്യ ഭർത്താവിനെയും കാമുകനെയും തേച്ച് യുവതി ഒളിച്ചോടിയത് മറ്റൊരു യുവാവിനൊപ്പം; ആദ്യ ഭർത്താവിന്റെ ബന്ധുക്കളുടെ പരാതിയിൽ രമ്യയെ പിടികൂടിയത് ബൈദരഹള്ളി പൊലീസ്
അപ്പവും കടലക്കറിയും കഴിച്ചപ്പോൾ കിട്ടിയത് ഒച്ചിനെ; വിവരം പറഞ്ഞപ്പോൾ അത് കക്കയായിരിക്കും മാഡം എന്ന്; വെജ് ഹോട്ടലിൽ എങ്ങനെയാണ് കക്ക എന്ന് ചോദിച്ചപ്പോൾ പ്രശ്‌നമുണ്ടാക്കരുതെന്നും നഷ്ടപരിഹാരം തരാമെന്നുമായി; പരിശോധനയിൽ കണ്ടെത്തിയത് പഴകിയ പാൽ, തൈര്, ഭക്ഷണം, വെളിച്ചെണ്ണ; ദോശമാവ് സൂക്ഷിച്ചിരിക്കുന്നത് പാത്രം കഴുകുന്ന സ്ഥലത്ത്; വഴുതക്കാട് ശ്രീ ഐശ്വര്യ ഹോട്ടലിന് താഴിട്ട് അധികൃതർ; കോട്ടയത്ത് വിൻസർ കാസിലിലും വേമ്പനാട് റിസോർട്ടിലും പഴകിയ ഭക്ഷണം; കൊള്ളക്കാർക്ക് പിഴയിട്ട് ഉദ്യോഗസ്ഥരും
ചെന്നിത്തലയ്‌ക്കെതിരെ വ്യക്തമായ തെളിവുകൾ; 608 ാം റാങ്കുകാരനായ അദ്ദേഹത്തിന്റെ മകനാണ് യുപിഎസ്‌സി അഭിമുഖത്തിൽ ഏറ്റവും കൂടുതൽ മാർക്ക്; മറികടന്നത് അദ്ദേഹത്തേക്കാൾ കൂടുതൽ മാർക്ക് കിട്ടിയ 299 ആളുകളെ; പ്രതിപക്ഷ നേതാവ് ഇതിനായി ഇടപെട്ടു എന്നൊന്നും താൻ പറയുന്നില്ല; ആരിടപെട്ടാലും അസ്വാഭാവികതയുണ്ട്; ചെന്നിത്തലയുടെ ഫോൺ കോളുകൾ പരിശോധിക്കണമെന്ന് മന്ത്രി കെ.ടി.ജലീൽ; മാർക്ക് ദാന വിവാദത്തിൽ മറുപടി അവ്യക്തമെങ്കിലും ആരോപണങ്ങൾ വിടാതെ ജലീൽ
കോന്നിയിൽ എൽഡിഎഫിന് അപ്രതീക്ഷിത നേട്ടം; അരൂരിൽ ഫോട്ടോഫിനീഷ്; കോന്നിയിലെ യുഡിഎഫിന്റെ സിറ്റിങ്ങ് സീറ്റിൽ 5 ശതമാനം വോട്ടിന് എൽഡിഎഫ് മുന്നിൽ; അരൂരിൽ സിറ്റിങ്ങ് സീറ്റിൽ ഇടതിന് വെറും ഒരു ശതമാനത്തിന്റെ ലീഡ് മാത്രം; ശക്തമായ പ്രചാരണം നടത്തിയിട്ടും കോന്നിയിൽ കെ സുരേന്ദ്രൻ മൂന്നാമത്; ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടുന്നത് 28 ശതമാനം വോട്ടുകൾ മാത്രം; അഞ്ചുസീറ്റുകളിലെ ഉപതെരഞ്ഞെടുപ്പിന്റെ മറുനാടൻ സർവേയിലെ അവസാനഭാഗം പുറത്തുവിടുമ്പോൾ യുഡിഎഫ്-2, എൽഡിഎഫ്-3
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
വിവാഹം നിശ്ചയിച്ചത് ഒരു വർഷം മുമ്പ്; ഭാവി വരൻ വാങ്ങി നൽകിയ മൊബൈലിലൂടെ സംസാരം; ആർഭാട കല്യാണത്തിന് ശേഷമുള്ള കാർ യാത്രയിൽ പ്രവാസിയായ വരന് വന്നത് കാമുകന്റെ മെസേജ്; വഴിയിൽ തുടങ്ങിയ വഴക്ക് വീട്ടിലെത്തിയപ്പോൾ നാട്ടുകാർ മൊത്തമറിഞ്ഞു; വീട്ടിലേക്ക് കയറാതെ നിന്ന യുവതിയെ അനുനയിപ്പിക്കാൻ പൊലീസിനും ആയില്ല; ചതിച്ച മകളെ കൈവിട്ട് അച്ഛനും അമ്മയും; ഒടുവിൽ നിർമ്മാണ തൊഴിലാളിയായ കാമുകനൊപ്പം കാമുകിയുടെ മടക്കം; തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിൽ സൂപ്പർ ക്ലൈമാക്‌സ്
ജോൺസണുമായുണ്ടായിരുന്നത് ഹൃദയ ബന്ധം; 2015ൽ മക്കളെ നീന്തൽ പഠിപ്പിക്കാൻ പോയി ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യയെ ആത്മമിത്രമാക്കാൻ ശ്രമം; യാത്രകളും ഷോപ്പിങും സിനിമ കാണലും കുടുംബ സമേതമായപ്പോൾ ജോൺസണിന്റെ കള്ളക്കളികൾ ഭാര്യ തിരിച്ചറിഞ്ഞു; പൊലീസിലും പള്ളിയിലും പരാതി എത്തിയപ്പോൾ ജോളിക്ക് ചർച്ചകൾക്ക് കൂട്ടുവന്നത് തഹസിൽദാർ ജയശ്രീയും; താക്കീത് ചെയ്ത് വിട്ടിട്ടും കോയമ്പത്തൂരിൽ ബന്ധം തുടർന്ന് ജോളിയും ജോൺസണും; കൂടത്തായിയിൽ അവിഹിതങ്ങളുടെ ചുരുൾ അഴിയുമ്പോൾ
രണ്ടാം ഭർത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാൻ പദ്ധതി; ആഗ്രഹിച്ചത് ഉറ്റ സുഹൃത്ത് ജോൺസണെ ജീവിത പങ്കാളിയാക്കാൻ അയാളുടെ ഭാര്യയെ കൊല്ലാൻ ശ്രമിച്ചത് വിനോദയാത്രയ്ക്കിടെ; വിഷം കലർന്ന ഭക്ഷണം നൽകിയെങ്കിലും ബി എസ് എൻ എൽ ജീവനക്കാരന്റെ ഭാര്യ കഴിക്കാത്തതു കൊണ്ട് മാത്രം രക്ഷപ്പെട്ടു; റോയിയെ കൊന്ന് രണ്ടാം ദിവസം കോയമ്പത്തൂരിൽ പോയതും ജോൺസണുമായി അടിച്ചു പൊളിക്കാൻ; കൂടത്തായിയിൽ തെളിയുന്നത് ജോളിയുടെ വഴിവിട്ട ബന്ധങ്ങൾ തന്നെ
ജോളിയും ജോൺസണും തമ്മിൽ ഉണ്ടായിരുന്നത് വർഷങ്ങൾ നീണ്ട അടുപ്പം; ആദ്യ ഭർത്താവിനെ കൊന്ന് ഷാജുവിനെ കല്യാണം കഴിച്ചത് സർക്കാർ ജോലിയിൽ കണ്ണും നട്ട്; രണ്ടാം ഭർത്താവിനെ വകവരുത്താൻ ശ്രമിച്ചത് ആശ്രിത നിയമനത്തിലൂടെ സർക്കാർ ജീവനക്കാരിയാകാനുള്ള തന്ത്രം; ജോളിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നി സൗഹൃദം ഉപേക്ഷിച്ചത് ജോൺസണിന്റെ ഭാര്യയെ തുണച്ചു; ഭാര്യ താക്കീത് ചെയ്തിട്ടും രഹസ്യ ബന്ധം ബി എസ് എൻ എൽ ജീവനക്കാരൻ തുടർന്നു; കൂടത്തായിയിലെ യഥാർത്ഥ വില്ലൻ ആര്?
അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല; നിങ്ങൾ ചീത്തവിളിച്ച ആ ഡ്രൈവറാണ് എന്റെ ജീവൻ രക്ഷിച്ചത്; താൻ വെല്ലുവിളിക്കുകയായിരുന്നില്ല; കെഎസ്ആർടിസിയെ തടഞ്ഞ് 'വൈറലായ യുവതി'യുടെ വെളിപ്പെടുത്തൽ; സൈബർ ലോകം ആഘോഷിച്ച ബസ് തടയൽ സംഭവത്തിൽ ട്വിസ്റ്റ്; യുവതിയുടെ വെളിപ്പെടുത്തൽ ശരിവെച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറും
നാല് വീട് അപ്പുറത്ത് താമസിച്ചിരുന്ന 13 വയസ്സ് പ്രായക്കൂടുതലുള്ള ഫിറോസിനെ ആദ്യം വിളിച്ചിരുന്നത് അങ്കിളെന്ന്; തന്റെ മകൾക്ക് ഇപ്പോൾ 16 വയസ്സുണ്ട്; ആ കുട്ടിക്ക് രണ്ട് വയസ്സുള്ളപ്പോഴായിരുന്നു അബോർഷൻ; മകൾക്ക് പ്രായം കുറവാണെന്ന് പറഞ്ഞ് അബോർഷന് നാട്ടിലേക്ക് വരാൻ ടിക്കറ്റെടുത്ത് തന്നത് ഫിറോസാണ്; ശ്രീറാം വെങ്കിട്ടരാമനുമായുള്ളത് സൗഹൃദം മാത്രം; ഇനിയുള്ള അലിഗേഷൻ എനിക്ക് തന്നെ പറയാൻ നാണമാണ്: വിവാഹ മോചന ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ച് വഫാ ഫിറോസ്
വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വധുവിന്റെ ഫോണിലേക്ക് സന്ദേശമെത്തി; വണ്ടിയിൽ ഇരുന്ന് വഴക്കിട്ട് നവദമ്പതികൾ; വരന്റെ വീട്ടുപടിക്കൽ എത്തിയ വധു വീട്ടിൽ കയറില്ലെന്ന് വാശിപിടിച്ചു; ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചിട്ടും വധുവിന്റെ മനസുമാറാത്ത യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി; പൊലീസ് സ്‌റ്റേഷൻ കയറിയ തളിപ്പറമ്പിലെ പുലിവാൽ കല്യാണത്തിന്റെ കഥ
മദ്യം തലയ്ക്ക് പിടിച്ചപ്പോൾ കാമുകിയെ കാണാൻ മോഹം; ജനലഴികളിൽ നിന്നുള്ള സംസാരം മടുത്തപ്പോൾ അകത്തു കയറി; കാമകേളികൾ കഴിഞ്ഞപ്പോൾ അറിയാതെ ഉറങ്ങിപ്പോയി; പതിവില്ലാത്ത കൂർക്കം വലി കേട്ട് നോക്കിയ വീട്ടുകാർ ഞെട്ടി; പൊലീസെത്തി പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ മറ്റൊരുവന്റെ പീഡനകഥയും പുറത്ത്: മല്ലപ്പള്ളിയിൽ പതിന്നാലുകാരിയെ പീഡിപ്പിച്ച കഥ പുറത്തായത് ഇങ്ങനെ
മത്തായിപ്പടിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഇളയവൾ; ഏതൊരു ചെറുപ്പക്കാരെയും ആകർഷിക്കാൻ പോന്ന സുന്ദരി; ആരിലും മതിപ്പുളവാക്കുന്ന സംസാരവും പെരുമാറ്റവും കൊണ്ട് നാട്ടുകാരുടെ കണ്ണിലും നല്ലകുട്ടിയായ മിടുക്കി; അകന്നബന്ധു കൂടിയായ റോയി തോമസിനെ 22 വർഷം മുമ്പ് വിവാഹം കഴിച്ചത് പ്രണയത്തിന് ഒടുവിൽ; കല്ല്യാണവീട്ടിലെ കൂടിക്കാഴ്‌ച്ച പ്രണയത്തിന് വഴിയൊരുക്കി; ചിലന്തി വലനെയ്യുന്ന ക്ഷമയോടെ കാത്തിരുന്ന് കൊലപാതകങ്ങൾ നടത്തിയ കൂടത്തായിയിലെ ജോളി കട്ടപ്പനക്കാർക്ക് നല്ലകുട്ടി
പൊലീസ് സ്‌റ്റേഷനിൽ ആര്യ എത്തിയത് വിവാദ കേന്ദ്രമായ അതേ സ്‌കൂട്ടർ സ്വയം ഓടിച്ച്; ഒത്തുതീർപ്പ് സാധ്യത തേടിയെങ്കിലും സെക്യൂരിറ്റിക്കാരനോട് പൊലീസുകാരുടെ മുമ്പിൽ വച്ചു തട്ടി കയറിയത് സെക്യൂരിറ്റി ഏജൻസിയെ ചൊടുപ്പിച്ചു; ടൂവീലർ അശ്രദ്ധമായി നീക്കിവച്ചെന്ന് ആരോപിച്ച് സെക്യൂരിറ്റി ജീവനക്കാരന്റെ മുഖത്തടിച്ചതു കൊച്ചി സർവകലാശാലയിലെ അനന്യ വനിതാ ഹോസ്റ്റലിലിലെ മേട്രൻ; കേസായതോടെ കരാർ ജോലി കൊയിലാണ്ടിക്കാരിക്ക് നഷ്ടമാകും; തുറിച്ചു നോക്കൽ വാദവുമായി തടിയൂരാൻ ആര്യയും
2002ൽ ആട്ടിൻസൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞുവീണ് അന്നമ്മ മരിച്ചു; ഒരു വർഷത്തിനുശേഷം ഛർദ്ദിച്ച് ഭർത്താവ് ടോം തോമസും മരിച്ചു; മകൻ റോയിയും സഹോദരൻ മാത്യുവും അടുത്ത വർഷം മരിച്ചതിന് പിന്നാലെ പത്ത് മാസം പ്രായമായ കുഞ്ഞ് അടക്കം രണ്ടു മരണങ്ങൾകൂടി; കോടികളുടെ സ്വത്തുക്കളെല്ലാം റോയിയുടെ ഭാര്യ ജോളിയുടെ പേരിൽ; ജോളി പുനർ വിവാഹം ചെയ്തതോടെ സംശയം ബലപ്പെട്ടു; കൂടത്തായി മരണ പരമ്പര സൗമ്യമോഡൽ സയനൈഡ് കൊലപാതകമോ?
സയനേഡ് കൊടുത്ത് മടിയിൽ കിടത്തി അവസാന ശ്വാസം വലിപ്പിച്ചു; സിലിയെ കൊന്നു തള്ളിയതിന്റെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ പ്രണയജീവിതം മാത്രം ചിന്തിച്ച് മരണവീട്ടിലും ഷാജുവും ജോളിയും; സിലിയെ ഇല്ലാതാക്കിയവർ അന്ത്യ ചുംബനം നൽകിയത് പരസ്പരം മുഖമുരുമിക്കൊണ്ടും; ജോളിയുടെ പ്രവർത്തിയിൽ ഞെട്ടിയെന്ന ഷാജുവിന്റെ വാദവും കള്ളം; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ആ അന്ത്യ ചുംബനത്തിന്റെ ചിത്രം പുറത്ത്