Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കമ്മീഷണറുടെ സുരക്ഷാ ക്യാമറ സൂം ചെയ്തത് എംഎം മണിയുടെ കുളിമുറിയിലേക്ക്; 'സാനഡുവിലേക്ക്' മിഴി തുറന്ന സിസിടിവി ക്യാമറകൾ അഴിച്ചുമാറ്റി വിവാദം ഒഴിവാക്കി പൊലീസും

കമ്മീഷണറുടെ സുരക്ഷാ ക്യാമറ സൂം ചെയ്തത് എംഎം മണിയുടെ കുളിമുറിയിലേക്ക്; 'സാനഡുവിലേക്ക്' മിഴി തുറന്ന സിസിടിവി ക്യാമറകൾ അഴിച്ചുമാറ്റി വിവാദം ഒഴിവാക്കി പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന്റെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഫോക്കസ് മന്ത്രി എംഎം മണിയുടെ കുളിമുറിയിലേക്ക്. ക്യാമറയുടെ ഫോക്കസ് മന്ത്രിയുടെ കുളിമുിയിലേക്ക് സംഭവം വിവാദമായതോടെ മന്ത്രിയുടെ ഓഫീസും ഉന്നതരും ഇടപെട്ട് കാമറകൾ അഴിച്ച് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് കമീഷണർ ഓഫീസിന്റെ നാല് ചുറ്റും ക്യാമറകൾ സ്ഥാപിച്ചത്. കമീഷണർ ഓഫീസിന് സമീപമുള്ള കാന്റീന് അടുത്ത് സ്ഥാപിച്ച ക്യാമറയാണ്് മന്ത്രിമന്ദിരമായ സാനഡുവിലേക്ക് ഫോക്കസ് ചെയ്തിരുന്നത്.

സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ ഒഫീസിന് സമീപത്ത് സ്ഥാപിച്ച രണ്ട് ക്യാമറകളിലൊന്നാണ് മന്ത്രി മന്ദിരത്തിനുള്ളിലേക്ക് ഫോക്കസ് ചെയ്തിരുന്നത്. ചുറ്റ് മതിലിന് ഉള്ളിലുള്ള കാഴ്ചകൾവരെ തെളിഞ്ഞ് കാണാമായിരുന്നു. മന്ത്രി മന്ദിരത്തിലെ കുളിമുറിയിലെ ദൃശ്യങ്ങൾ വരെ കമീഷണർ ഓഫീസിലേക്ക് എത്തി തുടങ്ങിയതോടെയാണ് മന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. അന്നു തന്നെ മന്ത്രിയുടെ ഓഫീസ് ഇക്കാര്യം കമ്മീഷണർ ഓഫീസിൽ അറിയിച്ചെങ്കിലും ഒരു മാറ്റവും വന്നില്ല.

പിന്നീടാണ് മന്ത്രി, മന്ദിരത്തിലേക്കുള്ള ഫോക്കസിനെ കുറിച്ച് സിറ്റി പൊലീസ് കമീഷണർ സ്പർജൻ കുമാറിനെ തന്നെ നേരിട്ട് അറിയിച്ചത്. ഉടൻ തന്നെ ക്യാമറകൾ മാറ്റി സ്ഥാപിക്കാൻ കമ്മീഷണറുടെ നിർദ്ദേശവുമെത്തി. മന്ത്രി മന്ദിരത്തിലേക്ക് മനഃപൂർവ്വം ഫോക്കസ് ചെയ്തതല്ലെന്നും സുരക്ഷയ്ക്ക് വേണ്ടി മാത്രം സ്ഥാപിച്ചതാണെന്നും അധികൃതരുടെ വിശദീകരണം പിന്നാലെയെത്തുകയും ചെയ്തു.

അതേ സമയം സുരക്ഷയ്ക്ക് വേണ്ടി എന്ന പേരിൽ സ്ഥാപിച്ച ക്യാമറകൾ വാങ്ങിക്കൂട്ടിയത് തന്നെ വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ആക്ഷേപമുയർന്നു കഴിഞ്ഞു. സാധാരണ ഗതിയിൽ സുരക്ഷയ്ക്കായി സ്ഥാപിക്കുന്ന ക്യാമറകൾ നൈറ്റ് വിഷനുള്ള ഇൻഫ്രാറെഡ് സംവിധനമുള്ളതായിരിക്കുമെന്നും എന്നാൽ കമീഷണറുടെ കാര്യാലയത്തിൽ സ്ഥാപിച്ചവ ഇത്തരത്തിലുള്ളതല്ലെന്നും പറയുന്നു. രാത്രി ദൃശ്യങ്ങൾ കൃത്യമായി പകർത്താനാകാത്ത ക്യാമറകൊണ്ട് എന്ത് സുരക്ഷയാണ് ലഭിക്കുകയെന്നും ചോദ്യമുണ്ട്.

നഗരത്തെ മുഴുവൻ നിരീക്ഷിക്കാനായി നിരവധി നൈറ്റ് വിഷൻ ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതിൽ പലതും ഇന്ന് പ്രവർത്തന രഹിതമാണ്. നഗരത്തിലെ മുഴുവൻ ഗതാഗത നിയമലംഗനങ്ങളും അക്രമങ്ങളുമുൾപ്പടെ നിരീക്ഷിക്കുമെന്നും സംഭവ സ്ഥലങ്ങളിലേക്ക് പൊലീസിന് ഓടിയെത്താനാകുമെന്നും പറഞ്ഞ് കൊട്ടിഘോഷിച്ച് കൊണ്ട് വന്ന നൈറ്റ് വിഷൻ ക്യാമറകൾ കണ്ണ് പൂട്ടിയിട്ട് കാലങ്ങളായി. ഇതിന് പിന്നാലെ സദാ സമയം പ്രവർത്തിക്കുന്ന ക്യാമറകളുള്ള കമ്മീഷണർ ഓഫീസ് പരിസരത്ത് എന്തിനാണ് പുതിയ ക്യാമറകൾ എന്നും ചോദ്യമുയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP