Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മധുവിന് പിന്നാലെ ഷാഹിറും! ആൾകൂട്ട ആക്രമണത്തിന് ഇരയായ യുവാവിന് ദാരുണാന്ത്യം; പുതുപറമ്പ് സ്വദേശിയെ മർദ്ദിച്ച് അവശനാക്കിയത് പെൺസുഹൃത്തിന്റെ വീട്ടുകാർ; മർദനത്തിൽ മനംനൊന്ത യുവാവ് മരിച്ചത് വിഷം കഴിച്ച്; ഗുരുതരാവസ്ഥയിൽ തുടർന്ന 22കാരന്റെ അന്ത്യം പുലർച്ചെ; തുർച്ചയായി മൂന്നു മണിക്കൂർ മർദ്ദനം എൽക്കേണ്ടി വന്ന യുവാവിനെ രക്ഷിക്കാനെത്തിയ സഹോദരനെയും തല്ലിച്ചതച്ചു

മധുവിന് പിന്നാലെ ഷാഹിറും! ആൾകൂട്ട ആക്രമണത്തിന് ഇരയായ യുവാവിന് ദാരുണാന്ത്യം; പുതുപറമ്പ് സ്വദേശിയെ മർദ്ദിച്ച് അവശനാക്കിയത് പെൺസുഹൃത്തിന്റെ വീട്ടുകാർ; മർദനത്തിൽ മനംനൊന്ത യുവാവ് മരിച്ചത് വിഷം കഴിച്ച്; ഗുരുതരാവസ്ഥയിൽ തുടർന്ന 22കാരന്റെ അന്ത്യം പുലർച്ചെ; തുർച്ചയായി മൂന്നു മണിക്കൂർ മർദ്ദനം എൽക്കേണ്ടി വന്ന യുവാവിനെ രക്ഷിക്കാനെത്തിയ സഹോദരനെയും തല്ലിച്ചതച്ചു

മറുനാടൻ ഡെസ്‌ക്‌

കോട്ടയ്ക്കൽ; ആൾക്കൂട്ട ആക്രമണത്തിന് ശേഷം വിഷം കഴിച്ച യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാലിയുടെ മകൻ ഷാഹിറാണ് (22) ചൊവ്വാഴ്ച പുലർച്ചെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.ഞായറാഴ്ച രാത്രിയിൽ ഷാഹിർ ബൈക്കിൽ പോകുമ്പോൾ ഷാഹിറുമായി സൗഹൃദത്തിലായിരുന്ന പെൺകുട്ടിയുടെ ബന്ധുക്കൾ അടങ്ങുന്ന സംഘം തടഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രാത്രി ഒൻപതുമുതൽ പന്ത്രണ്ടുമണിവരെ മർദിച്ചതായാണ് പരാതി. മൊബൈൽഫോൺ കൈക്കലാക്കിയതായും പരാതിയുണ്ട്.

ആക്രമണം കണ്ടവർ വിവരം ഷാഹിറിന്റെ വീട്ടിൽ വിളിച്ചുപറഞ്ഞതിനെത്തുടർന്ന് അനുജൻ ഷിബിലും മാതാവും സ്ഥലത്തെത്തി. പെൺകുട്ടിയുടെ ബന്ധുക്കൾ ഷിബിലിനെയും മർദിച്ചു. അവശരായ മക്കളെയുംകൊണ്ട് മാതാവ് വീട്ടിൽ തിരിച്ചെത്തി.മർദനത്തിൽ മനംനൊന്ത ഷാഹിർ വീട്ടിൽ എത്തിയയുടനെ വിഷം കഴിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വീട്ടുകാർ ഷാഹിറിനെ ആശുപത്രിയിലെത്തിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ഷാഹിർ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ മരിച്ചു.ഷിബിലിന്റെ പരാതിയെത്തുടർന്ന് കണ്ടാലറിയാവുന്ന 15 പേർക്കെതിരേ കേസെടുത്തതായി പൊലീസ് പറഞ്ഞു.

.അമ്മയും ഇളയ സഹോദരൻ ഷിബിലും എത്തിച്ചേരുന്നതു വരെ ഇവർ മൂന്നു മണിക്കൂറോളം ഷാഹിറിനെ തടഞ്ഞു വച്ച് മർദ്ദിച്ചെന്നാണ് വിവരം. 2018 ൽ, അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു ആൾക്കൂട്ട ആക്രമണത്തിന് ശേഷം മരിച്ചതിൽ പിന്നെയുണ്ടാവുന്ന ദാരുണ സംഭവമായി ഷാഹിറിന്റെ മരണം. കേരള ഹൈക്കോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു എങ്കിലും ഉയർന്ന ഫീസ് ആവശ്യപ്പെട്ട് നിയമിച്ച പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ പിൻവലിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനാൽ കേസ് മുന്നോട്ടു പോയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP