Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദ്വേഷ പ്രസംഗത്തിന്റെ നിർവ്വചനം മാറ്റി വ്യാപ്തി കൂട്ടാൻ ഉറച്ച് മോദി; ഡിജിപിമാരുടെ സമ്മേളനത്തിൽ മോദി ആവശ്യപ്പെട്ടതനുസരിച്ച് നിയമ നിർമ്മാണത്തിന് കേന്ദ്രം ഒരുങ്ങുന്നു; അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കാനായുള്ള നിയമ പരിഷ്‌ക്കാരം എന്ന ആക്ഷേപം ഉയരുന്നു: വായിൽ തോന്നുന്നത് കോതയ്ക്ക് പാടുന്നവരെ പിടിക്കാൻ കേന്ദ്രം നിയമം കൊണ്ടു വരുമ്പോൾ രാജ്യ ദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നവരുടെ എണ്ണം കൂടുമോ?

വിദ്വേഷ പ്രസംഗത്തിന്റെ നിർവ്വചനം മാറ്റി വ്യാപ്തി കൂട്ടാൻ ഉറച്ച് മോദി; ഡിജിപിമാരുടെ സമ്മേളനത്തിൽ മോദി ആവശ്യപ്പെട്ടതനുസരിച്ച് നിയമ നിർമ്മാണത്തിന് കേന്ദ്രം ഒരുങ്ങുന്നു; അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കാനായുള്ള നിയമ പരിഷ്‌ക്കാരം എന്ന ആക്ഷേപം ഉയരുന്നു: വായിൽ തോന്നുന്നത് കോതയ്ക്ക് പാടുന്നവരെ പിടിക്കാൻ കേന്ദ്രം നിയമം കൊണ്ടു വരുമ്പോൾ രാജ്യ ദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നവരുടെ എണ്ണം കൂടുമോ?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിദ്വേഷ പ്രസംഗത്തിന്റെ നിർവ്വചനം മാറ്റി വ്യാപ്തി കൂട്ടാൻ നരേന്ദ്ര മോദി സർക്കാർ ഒരുങ്ങുന്നു.ഇന്ത്യൻ പൗരന്മാരുടെ അന്തസ്സും അഭിമാനവും നിലനിർത്തുന്നതിന് വേണ്ടി നിർമ്മിക്കുന്ന നിയമം എന്ന് മോദി പറയുമ്പോഴും അഭിപ്രായ സ്വാതന്ത്യത്തിന്റെ പേരിൽ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നവരുടെ എണ്ണം കൂടുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും. പുതുതായി വരുന്ന നിയമം നിലവിൽ വരുന്നതോടെ ഒരു വാക്കും നോക്കും പോലും ചിലപ്പോൾ നനമ്മളെ കീഴ്മേൽ മറിച്ചേക്കും.

ഡിസംബറിൽ നടന്നഡിജിപിമാരുടെ വാർഷിക സമ്മേളനത്തിൽ വിദ്വേഷ പ്രസംഗത്തിന്റെ നിർവ്വചനം തയ്യാറാക്കാനും ഇതിന്റെ വ്യാപ്തി നിർണ്ണയിച്ച് നിയമം നിർമ്മിക്കാനും മോദി ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇത് നിയമം ആകുമ്പോൾ പേടിയോടെ തന്നെ നോക്കി കാണേണ്ടി വരും. പുതിയ നിയമം വരുന്നതോടെ സോഷ്യൽ മീഡിയകളിൽ വരുന്ന കമന്റുകളോ കാർട്ടൂണുകളോ പോലും നിങ്ങളെ ജയിലിലേക്ക് എത്തിച്ചേക്കും എന്ന് സംശയിക്കാതെ തരമില്ല. നിങ്ങൾ ഒപ്പുവെച്ച് ഇറക്കുന്ന ഒരു കടലാസിൽ പോലും ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഉണ്ട തിന്നേണ്ടി വരുമെന്ന് ഉറപ്പ്.

അടുത്തിടെ നിയമം സംബന്ധിച്ച പോയന്റുകൾ ഇന്റലിജൻസ് ബ്യൂറോ സംസ്ഥാനങ്ങൾക്കും മന്ത്രിമാർക്കും അയച്ച് നൽകിയിരുന്നു. രാഷ്ട്രീയക്കാരുടെ പ്രചോദനം മൂലം മഹാരാഷ്ട്രയിൽ നോർത്ത് ഇന്ത്യക്കാർ നേരിടുന്ന ആക്രമണങ്ങൾ, ഖലിസ്ഥാൻ പോലെ പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടുള്ള ദേശ വിരുദ്ധ പ്രസ്താവനകൾ, പ്രാദേശിക ലഹളകൾക്ക് കാരണമാകുന്ന പ്രസംഗങ്ങൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കാശ്മീരിൽ നിന്നുമുള്ള വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ എന്നിവ തടയുക എന്ന ലക്ഷ്യത്തോടെയാണ് നിയമം നിർമ്മിക്കുന്നതെന്നും ഉദ്യോഗസ്ഥർ പറയുന്നു.

സോഷ്യൽ മീഡിയകളിൽ വരുന്ന കമന്റുകളും കാർട്ടൂണുകളും അടക്കം എല്ലാ പ്രസിദ്ധീകരണങ്ങളിലും വരുന്ന ഏതെങ്കിലും വിദ്വേഷ പ്രസംഗമോ ലഹളകളിലേക്ക് നയിക്കുന്ന കമന്റുകളോ എല്ലാം പുതുതായി അമൻഡ് ചെയ്യുന്ന നിയമത്തിൻ കീഴിൽ വരും. നിലവിൽ മതം, സംസ്‌ക്കാരം, വംശം, എത്തിനിസിറ്റി എന്നിവയാണ് വിദ്വേഷ പ്രസംഗത്തിന് കീഴിൽ വരുന്നതെങ്കിൽ പുതുതായി നിയമം പരിഷ്‌ക്കരിക്കുന്നതോടെ ഇതിന്റെ വ്യാപ്തി മറ്റ് തലങ്ങളിലേക്കും വ്യാപിക്കും.

അതായത് വാക്കിലോ നോക്കിലോ ഒപ്പുവെച്ച് ഇറക്കുന്ന ഒരു കടലാസിലോ പോലും ശ്രദ്ധ പുലർത്തിയില്ലെങ്കിൽ നിയമത്തിന്റെ പൂട്ട് വീഴും എന്ന് ഉറപ്പ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP