1 usd = 71.12 inr 1 gbp = 92.00 inr 1 eur = 80.94 inr 1 aed = 19.36 inr 1 sar = 18.95 inr 1 kwd = 234.47 inr

Jan / 2019
17
Thursday

മൂന്നുസംസ്ഥാനങ്ങളിൽ മാറിവീശിയ കാറ്റ് ഉഗ്രൻ ടീസറായി; അർണാബിന്റെ റിപ്പബ്ലിക് ടിവി അടക്കമുള്ള ചാനലുകൾ മറുകണ്ടം ചാടിത്തുടങ്ങി; നിലയില്ലാക്കയത്തിലായ അച്ചടിമാധ്യമങ്ങളെ പാട്ടിലാക്കാൻ പുത്തൻ അടവ്; പത്രങ്ങൾക്കുള്ള പരസ്യനിരക്ക് അടിയന്തരമായി 25 ശതമാനം കൂട്ടി കേന്ദ്ര സർക്കാർ; ന്യൂസ് പ്രിന്റ് വിലക്കയറ്റത്തിൽ പകച്ചുനിൽക്കുന്ന പത്രങ്ങൾക്ക് ഇത് കൈയടിച്ച് സ്വീകരിക്കാവുന്ന തീരുമാനവും

January 09, 2019 | 06:41 PM IST | Permalinkമൂന്നുസംസ്ഥാനങ്ങളിൽ മാറിവീശിയ കാറ്റ് ഉഗ്രൻ ടീസറായി; അർണാബിന്റെ റിപ്പബ്ലിക് ടിവി അടക്കമുള്ള ചാനലുകൾ മറുകണ്ടം ചാടിത്തുടങ്ങി; നിലയില്ലാക്കയത്തിലായ അച്ചടിമാധ്യമങ്ങളെ പാട്ടിലാക്കാൻ പുത്തൻ അടവ്; പത്രങ്ങൾക്കുള്ള പരസ്യനിരക്ക് അടിയന്തരമായി 25 ശതമാനം കൂട്ടി കേന്ദ്ര സർക്കാർ; ന്യൂസ് പ്രിന്റ് വിലക്കയറ്റത്തിൽ പകച്ചുനിൽക്കുന്ന പത്രങ്ങൾക്ക് ഇത് കൈയടിച്ച് സ്വീകരിക്കാവുന്ന തീരുമാനവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പിടിച്ചാൽ കിട്ടാത്തവണ്ണം ന്യൂസ് പ്രിന്റിന്റെ വില കുതിച്ചുയരുകയാണ്. എന്തുചെയ്യണമെന്ന് അറിയാതെ നട്ടം തിരിഞ്ഞ് പത്രങ്ങളും. ഒരുപരിധിയിൽ കൂടുതലൊക്കെ വരിസംഖ്യാനിരക്ക് കൂട്ടുന്നത് എങ്ങനെ? കഴിഞ്ഞ മാർച്ചിൽ കേന്ദ്ര സർക്കാർ ടെൻഡർ പരസ്യങ്ങൾ ഓൺലൈൻ വഴി മാത്രം പ്രസിദ്ധീകരിച്ചാൽ മതിയെന്ന ഉത്തരവ് കൂടി ഇറക്കിയതോടെ ഇടി വെട്ടിയവനെ പാമ്പ് കടിച്ചത് പോലെയായിരുന്നു അച്ചടി മാധ്യമങ്ങൾ. എന്നാൽ, ഇപ്പോൾ നരേന്ദ്ര മോദി സർക്കാരിന്റെ പുതിയ പ്രഖ്യാപനം നിലയില്ലാക്കയത്തിൽ നിൽക്കുന്ന പത്രങ്ങൾക്കൊരു ആശ്വാസമാണെന്ന് പറയാതെ വയ്യ.

ചോദിച്ച അത്രയും കിട്ടിയില്ലെങ്കിലും അച്ചടി മാധ്യമങ്ങൾക്കുള്ള പരസ്യ നിരക്കിൽ 25 ശതമാനം വർദ്ധനയാണ് കേന്ദ്ര സർക്കാർ വരുത്തിയിരിക്കുന്നത്. ഇത് പ്രത്യക്ഷത്തിൽ ആശ്വാസ നടപടിയാണെങ്കിലും, പത്രങ്ങളെ വരുതിക്ക് നിർത്താനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയാണ്. ടെൻഡർ നോട്ടീസുകൾ അച്ചടി മാധ്യമങ്ങൾക്ക് നിഷേധിച്ച ശേഷമുള്ള പുതിയ തീരുമാനം ആപത് ബാന്ധവനെ പോലെയാണ് സർക്കാർ എന്ന് ധരിപ്പിക്കാനുള്ള ശ്രമം കൂടിയാണ്.

തിരഞ്ഞെടുപ്പ് അടുത്തതോടെ റിപ്പബ്ലിക് ടിവി അടക്കമുള്ള ഇംഗ്ലീഷ് ചാനലുകൾ നിലപാട് മാറ്റിയെന്ന വാർത്തകൾ പരന്നുകഴിഞ്ഞു. അർണാബ് ഗോസ്വാമി കഴിഞ്ഞ ദിവസത്ത 9 മണി ചർച്ചയിൽ ബിജെപിയെ വിമർശിച്ചതാണ് ഇതിന് കാരണം. സീ ചാനൽ തങ്ങൾക്ക് മേലുള്ള കോൺഗ്രസ് ബഹിഷ്‌കരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കത്തയച്ചതായും വാർത്തകൾ വന്നു. അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ, കാറ്റ് തങ്ങൾക്ക് അനുകൂലമല്ലെന്ന് ആശങ്ക മോദി സർക്കാരിനെ അലട്ടുന്നുണ്ട്. മാധ്യമങ്ങളുമായി പൊതുവെ അകന്ന് നിൽക്കുന്ന മോദി അടുത്തിടെ എഎൻഐക്ക് അഭിമുഖം നൽകിയതും ശ്രദ്ധേയമായി. ഇതിനൊപ്പം അച്ചടിമാധ്യമങ്ങളെ കൂടി പാട്ടിലാക്കിയാൽ ഇമേജ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയും സർക്കാരിനുണ്ട്. പരസ്യനിരക്കിലെ വർദ്ധന ഇതിനായുള്ള വലിയ ചുവട് വയ്പാണ്.

ചൊവ്വാഴ്ച വിവരം പ്രഖ്യാപിച്ച വാർത്താവിനിമയ മന്ത്രാലയം ഇത് നടപ്പാക്കാൻ ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് ആൻഡ് കമ്യൂണിക്കേഷനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പഴയ ഡിഎവിപിയാണ് ഇപ്പോൾ ബിഒസിയായി മാറിയത്. ചൊവ്വാഴ്ച തന്നെ ഈ തീരുമാനം പ്രാബല്യത്തിലായി. ഇതിനുമുമ്പുള്ള പരിഷ്‌കരണം 2013 ലായിരുന്നു. അന്ന് 2010 ലെ പരസ്യനിരക്കിനേക്കാൾ 19 ശതമാനം വർദ്ധനവാണ് വരുത്തിയത്. ചെറുകിട-ഇടത്തരം പത്രങ്ങൾക്കാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം കച്ചിത്തുരുമ്പാവുക.

ഐ ആൻഡി ബി മന്ത്രാലയം രൂപവൽകരിച്ച എട്ടാമത് നിരക്ക് പരിഷ്‌കരണ സമിതിയുടെ ശുപാർശകൾ പ്രകാരമാണ് കേന്ദ്രസർക്കാർ തീരുമാനമെടുത്തത്. സമിതി കണക്കിലെടുത്തത് പ്രധാനമായി ന്യൂസ് പ്രിന്റിന്റെ വിലക്കയറ്റം, പ്രോസസിങ് നിരക്കുകൾ, നിരക്കുകൾ കൂട്ടുന്ന മറ്റുഘടകങ്ങൾ എനന്നിവ കണക്കിലെടുത്താണ് തീരുമാനം. ബിഒസി, ഐ ആൻഡ് ബി, ധനമന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികൾ ചേർന്ന സമിതി കഴിഞ്ഞ വർഷമാണ് രൂപവത്കരിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് റിപ്പോർട്ട് നൽകിയത്.

പരസ്യനിരക്കുകൾ കൂട്ടണമെന്ന് ചെറുകിട-ഇടത്തരം പത്രങ്ങൾ ദീർഘകാലമായി ആവശ്യപ്പെട്ടുവരികയായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങൾ ചൂണ്ടികാട്ടി ചൈന ന്യൂസ്പ്രിന്റ് ഉത്പാദനം നിർത്തുകയും ഇറക്കുമതി തുടങ്ങുകയും ചെയ്തതോടെയാണ് ഇന്ത്യയിൽ പ്രതിസന്ധി രൂക്ഷമായത്. പരസ്യ നിരക്ക് 50-80 ശതമാനം വരെ കൂട്ടണമെന്നാണ് ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ രണ്ടുവർഷമായി ന്യൂസ്പ്രന്റിന്റെ വില ടണ്ണിന് 200 ഡോളറിലേയായി ഉയർന്നു. നിലവിലുള്ള ചെലവ് ടണ്ണിന് 675 ഡോളർ മുതൽ 750 വരെയായി ഉയർന്നു.

സർക്കാരിന്റെ ടെൻഡർ നോട്ടീസുകൾ അച്ചടിമാധ്യമങ്ങൾക്ക് നിർബന്ധമായി പ്രസിദ്ധീകരിക്കാൻ നൽകണമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ, ഇത് മാർച്ചിൽ എടുത്തുകളഞ്ഞതോടെ പത്രങ്ങൾ വല്ലാതെ ബുദ്ധിമുട്ടി. ടെൻഡർ പ്രസിദ്ധീകരണം ഓൺലൈനിൽ മാത്രമായി പരിമിതപ്പെടുത്തുകയായിരുന്നു. ഇത് ന്യൂസ്പ്രന്റിന്റെ ഉയർന്ന വിലയിൽ പൊറുതിമുട്ടിയിരുന്ന പത്രങ്ങൾക്ക് വൻതിരിച്ചടിയായി. പൊതുമേഖലാ സ്ഥാപനങ്ങളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും പരസ്യങ്ങൾ ഡിഎവിപി നിരക്കിലായിരുന്നില്ല, മറിച്ച് വാണിജ്യ നിരക്കുകളുടെ അടിസ്ഥാനത്തിലായിരുന്നു. ഇത് ഡിജിറ്റൽ മീഡിയയ്ക്ക് വഴിമാറിയതോടെ പത്രവ്യവസായത്തിന് ഉറക്കം നഷ്ടപ്പെട്ടു.

അസംസ്‌കൃത വസ്തുക്കളുടെ കുതിച്ചുയരുന്ന വിലയും നിരവധി ആഭ്യന്തര മില്ലുകൾ അടച്ചുപൂട്ടിയതും ന്യൂസ് പ്രിന്റ് നിർമ്മാണത്തിനുള്ള ചെലവ് കൂട്ടി. ഇനിയും പിടിച്ചുനിൽക്കാവില്ലെന്ന ഘട്ടം വന്നപ്പോഴാണ് ഒരാശ്വാസമായി പരസ്യ നിരക്കുകൾ സർക്കാർ കൂട്ടിയത്. ഒരു വർഷത്തിനിടെ ന്യൂസ് പ്രിന്റ് ടണ്ണിന് 15,000 ത്തോളം രൂപയുടെ വർധനയുണ്ടായി. കൊറിയ, ചൈന, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്നായിരുന്നു ന്യൂസ് പ്രിന്റ് ഇന്ത്യയിലേക്ക് അധികവും ഇറക്കുമതി ചെയ്തിരുന്നത്. മുമ്പ് 30 ശതമാനം ഇറക്കുമതി തീരുവ ഉണ്ടായിരുന്നത് രണ്ടാം യുപിഎ സർക്കാർ പൂർണമായി എടുത്തുകളഞ്ഞു. ഇതോടെയാണ് രാജ്യത്ത് ന്യൂസ് പ്രിന്റ് ഉൽപാദന മേഖല പ്രതിസന്ധിയിലായത്. എന്നാൽ പിന്നീട് ഈ രാജ്യങ്ങളിൽ ഉൽപാദന മേഖലയിലുണ്ടായ പ്രശ്‌നങ്ങൾ മൂലം ഇറക്കുമതി ഇല്ലാതായി. കേരളത്തിലാണെങ്കിൽ അപ്രതീക്ഷിതമായി വന്നുപെട്ട മഹാപ്രളയം പത്രവ്യവസായത്തിന്റെ പ്രതിസന്ധിയുടെ ആക്കം കൂട്ടുകയും ചെയ്തു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കഥ ഇഷ്ടമായെങ്കിലും തമ്പി കണ്ണന്താനത്തിന്റെ പടത്തിലഭിനയിക്കാൻ മമ്മൂട്ടി മടിച്ചു; ആ വാശിയിലാണ് മോഹൻലാലിനെ സമീപിച്ചത്; ലാലിനെവച്ച് സിനിമ എടുക്കുന്നുവെന്നറിഞ്ഞതോടെ ഇടയ്ക്കിടെ റൂമിൽ വരാറുള്ള മമ്മൂട്ടി തിരക്കഥ എടുത്ത് ഡയലോഗുകൾ പറയാൻ തുടങ്ങി;ഫ്രീയായി അഭിനയിക്കാമെന്ന് പറഞ്ഞാലും ഇനി അവനെന്റെ പടത്തിൽ വേണ്ടെന്ന് തമ്പി തീർത്ത് പറഞ്ഞു; സ്വന്തം കാർ വരെ വിറ്റാണ് ചിത്രമെടുത്തത്; രാജാവിന്റെ മകൻ എന്ന സൂപ്പർഹിറ്റ് സിനിമ പിറന്ന കഥ പറഞ്ഞ് തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ്
റോക്കറ്റിൽ ലോകം ചുറ്റുന്ന ചിറ്റിലപിള്ളീ, കിടക്കയിൽ കിടക്കുന്ന വിജേഷിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണ്? ചെറിയ സഹായങ്ങൾ നൽകി പ്രസിദ്ധീകരിക്കുന്നത് പ്രശസ്തിക്കു വേണ്ടിയാണോ? വീഗാലാൻഡിൽ വീണു പരിക്കേറ്റയാൾക്ക് മതിയായ നഷ്ട പരിഹാരം നൽകാത്തതിന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; മാനവികത, മനുഷ്യത്വം എന്നിവ ഹൃദയത്തിലാണ് വേണ്ടതെന്നും കോടതി
'വധുവാണെങ്കിലും വിശപ്പ് വിശപ്പാണേ'; വിവാഹവേഷത്തിലിരുന്ന വധു ക്യാമറമാനോട് 'വിശക്കുന്നെടാ'എന്ന് പറഞ്ഞപ്പോൾ അതിനെന്താ കഴിച്ചോളൂ വീഡിയോയാണെന്ന് ചിരിയോടെ മറുപടി; കേട്ടപാതി കേൾക്കാത്ത പാതി ചൂടൻ ബിരിയാണി രുചിച്ച് പട്ടിൽ തിളങ്ങിയ പുതുപ്പെണ്ണ്; സമൂഹ മാധ്യമത്തിലെ ഒരു സൂപ്പർ ഹിറ്റ് കല്യാണ വീഡിയോയിങ്ങനെ
ഹൈദരാബാദിലും മുംബൈയിലും നടന്ന താരനിശകളിലും ക്രിക്കറ്റ് മൽസരങ്ങളിലും കോടികൾ മുടക്കി സജീവ സാന്നിധ്യമായി; ടി 10 ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ നൗഹീര ഷെയ്ക്കിനെ സ്വീകരിക്കാൻ എത്തിയത് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം റമീസ് രാജ; മുസ്ലിം എംപവർ പാർട്ടിയുണ്ടാക്കി ബിജെപിക്ക് വഴിവെട്ടി; സ്വർണത്തിനൊപ്പം മറ്റ് വ്യവസായ മേഖലയിലും കൈവെച്ചു; വിശ്വാസിയായി നടിച്ച് ഇസ്ലാമിക് ബാങ്കിങ്ങിന്റെ പേരിൽ കേരളത്തിൽ 500 കോടിയുടെ തട്ടിപ്പു നടത്തിയ നൗഹീര അത്യാഢംബരങ്ങളുടെ തോഴി
വണ്ടിപ്പെരിയാറിൽ അമ്മയേയും മകളേയും ഒരുമിച്ച് ബലാത്സംഗം ചെയ്തുകൊന്ന കേസിൽ രണ്ടാം പ്രതിയും കുറ്റക്കാരൻ തന്നെ;ഒന്നാം പ്രതി രാജേന്ദ്രനെ വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ ജോമോനും കഠിന ശിക്ഷ ലഭിക്കുമെന്ന് സൂചന; 22കാരിയേയും കിടപ്പുരോഗിയായ അമ്മയേയും ബലാത്സംഗം ചെയ്ത ശേഷം ആറാംവാരി കാൽമുട്ടിനിടിച്ചു തകർത്തു ക്രൂരമായി കൊന്നവർക്ക് പരമാവധി ശിക്ഷ നൽകണമെന്ന് സമൂഹം
പണിയെടുക്കാതെ ശമ്പളം വാങ്ങിയിരുന്ന യുണിയൻ നേതാക്കൾ തച്ചങ്കരിക്കെതിരെയുള്ള അവസാന യുദ്ധത്തിന് ഇറങ്ങുന്നത് ഓടാതെ കിടക്കുന്ന 1000 ബസുകൾ കൂടി ഓടിച്ച് ഒരു കോടി വരുമാനം ഉയർത്തുമെന്ന പ്രഖ്യാപനത്തെ ഭയന്ന്; പാർട്ടിക്കുള്ളിലും സമ്മർദ്ദം മുറുകിയതോടെ നേട്ടങ്ങളുടെ പോസ്റ്റിട്ട് പിന്തുണ അറിയിച്ച് മുഖ്യമന്ത്രി; പുതിയത് ഒന്നുമില്ലാതെ മന്ത്രിയുമായുള്ള ചർച്ച വിജയിച്ചതും ഗൂഢാലോചന; കെ എസ് ആർ ടി സിയെ രക്ഷിക്കാൻ ഇറങ്ങിയ തച്ചങ്കരിക്ക് ഇനിയുള്ള ദിനങ്ങൾ നിർണ്ണായകം
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
പീഡിപ്പിച്ച ശേഷം വിവരം ഭർത്താവറിയാതിരിക്കാൻ കാശു ചോദിച്ച് ബ്ലാക് മെയിലിംഗും ചെയ്തു; ഓർത്തഡോക്‌സ് സഭാ വൈദികന്റെ പീഡനം അതിരു കടന്നപ്പോൾ വീട്ടമ്മ ആത്മഹത്യ ചെയ്തു; നീതി തേടി പൊലീസിന്റെ മുമ്പിലും സഭാ നേതൃത്വത്തിന്റെ മുമ്പിലും കയറി ഇറങ്ങി മടുത്ത് ഒരു പാവം ഭർത്താവ്; നേതി തേടിയുള്ള കുറിച്ചിക്കാരൻ റെജിയുടെ പോരാട്ടം വിജയിക്കുമോ?
600 പവനും ആഡംബരഫ്ലാറ്റും 25ലക്ഷം രൂപയും മകളുടെ കല്യാണത്തിന് സ്ത്രീധനം; 15 ലക്ഷം ചെലവെന്ന വാദം പൊളിച്ചത് വിവാഹ വീഡിയോയിലൂടെ; മകളെ എംഡിക്കാരിയാക്കാൻ വാരിയെറിഞ്ഞത് ഒന്നര കോടി; മകനെ ഡോക്ടറാക്കാൻ ഒരു കോടിയും; ഐഎഎസുകാരന്റെ വെട്ടിപ്പിടിക്കൽ തുടങ്ങിയത് വ്യവസായ വകുപ്പിൽ വച്ചും; വിജിലൻസ് സംശയിച്ചത് 1.80കോടിയുടെ അനധികൃതസമ്പാദ്യം; കണ്ടെത്തിയത് 11 കോടിയുടെ ക്രമക്കേടും; ടിഒ സൂരജിനെ കുടുക്കിയത് ഇപ്പോൾ വീട്ടിലിരിക്കുന്ന ജേക്കബ് തോമസിന്റെ അന്വേഷണം തന്നെ  
ചെറിയ കളികളിലൂടെ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവായി; മഞ്ജുവിനെ വിവാഹം കഴിച്ചതിലൂടെ ഭാര്യയിൽ അവകാശം ഉറപ്പിക്കാൻ വീട്ടിലിരുത്തി; ദിനേശ് പണിക്കരെ അഴിക്കുള്ളിലാക്കി പ്രതികാരയാത്രയ്ക്ക് തുടക്കമിട്ടു; ഉദയപുരം സുൽത്താനെ രക്ഷിക്കാനെത്തിയ നിർമ്മാതാവിനെ കുടുക്കിയത് ചതിയിലൂടെ; ദിലീപ് കിടന്നതും ദിനേശ് പണിക്കരെ കിടത്തിയ അതേ ജയിലിൽ! പല്ലിശേരിയുടെ പരമ്പരയിലെ നാലാം ഭാഗം
കോബാറിലെ കുടുംബവീട്ടിൽ ജിഫിലി ഉറങ്ങാൻ കിടക്കുമ്പോൾ ആരുകരുതി ഉണരില്ലെന്ന്! ജിഫിന്റെ മുറിയിൽ കിടക്കാൻ വാശിപിടിച്ചും അവന്റെ പുതപ്പ് പുതച്ചും വഴുതി വീണത് അവസാന ഉറക്കത്തിലേക്ക്; ഒരുമാസം മുമ്പേ സഹോദരൻ വിടവാങ്ങിയപ്പോൾ ജിഫിലി ഹൃദയം പൊട്ടി പാടിയ 'മറുകരയിൽ നാം കണ്ടീടും' എന്ന ഗാനം ഓർത്ത് അച്ഛൻ ജോർജും കുടുംബവും; ഇത്തവണ ആ ഗാനം മുഴങ്ങുക ജിഫിലിക്കായ്; സൗദിയിൽ രണ്ടുമക്കളുടെയും മരണം ഹൃദയാഘാതം മൂലം; ചെങ്ങന്നൂരിലെ കുടുംബത്തിന്റെ ദുരന്തത്തിൽ ആശ്വാസവാക്കുകളില്ലാതെ ഉറ്റവർ
തിരക്കേറിയ സന്ദർശനത്തിനിടയിൽ രാഹുൽ ഗാന്ധി യൂസഫലിയുടെ അബുദാബിയിലെ ആഡംബര വസതിയിലുമെത്തി; കണ്ടാൽ കൊതി തീരാത്ത അത്യാഡംബരത്തിൽ മയങ്ങി ഭാവി ഇന്ത്യൻ പ്രധാനമന്ത്രി; യൂസഫലിയും ഭാര്യയായ സാബിറയും മകൾ ഷിഫയും മരുമകൻ ഷംസീറും ചേർന്ന് വിശിഷ്ടാതിഥിയെ വീട് ചുറ്റി കാണിച്ചു; ഷെയ്ഖ് സെയ്ദ ഗ്രാന്റ് പള്ളിയും കണ്ട് ദുബായിലേക്ക് തിരിച്ച രാഹുൽ ഇന്ന് ഡൽഹിയിൽ മടങ്ങിയെത്തും
അകമണ്ണിൽ ചതരഞ്ഞത് തീർന്നത് രണ്ട് കുരുന്നുകളും അവരുടെ അമ്മയും നാത്തൂനും മകളും അടക്കം ഒരു കുടുംബത്തിലെ ആറു പേർ; എതിരെ വന്ന ബസ് കാണാതെ ടിപ്പർ ലോറിയെ അമിത വേഗത്തിൽ ഓവർടേക്ക് ചെയ്തത് ദുരന്തകാരണമായി; ബസിനിടയിലേക്ക് ഇടിച്ചു കയറിയ കാറിൽ നിന്നും പുറത്തേക്ക് തെറിച്ചത് ചോരയും മാംസകഷ്ണങ്ങളും; ചാമുണ്ടേശ്വരിയെ കണ്ടിട്ടുള്ള യാത്ര കൊടിയ ദുരന്തമായപ്പോൾ ദുബായിൽ ഇരുന്ന് മനോജ് അലറി വിളിച്ചു; ഇന്നലെ നടന്നത് എംസി റോഡ് കണ്ട ദാരുണ അപകടങ്ങളിൽ ഒന്ന്
കൂട്ടുകാരിയുടെ കല്യാണത്തിന് പോകും വഴി ഫേസ്‌ബുക്ക് വീഡിയോയിൽ പെൺകുട്ടികൾ പറഞ്ഞത് കുസൃതി കാര്യങ്ങൾ; തട്ടമിട്ട കുട്ടികളുടെ തമാശപറച്ചിൽ കാര്യമായെടുത്ത് ആങ്ങളമാരുടെ സൈബർ ആക്രമണം; നാടിനെ അവഹേളിച്ചെന്ന് പറഞ്ഞ് കുപിതനായി വരന്റെ കൂട്ടുകാരും ഗ്രാമവാസികളും; അവഹേളനം ഭീഷണിയിലേക്ക് നീങ്ങിയതോടെ സംഭവം അവസാനിച്ചത് പൊലീസ് കേസിൽ; മലപ്പുറത്തെ കല്യാണം കൂടാൻ പോയ പെൺകുട്ടികൾ പുലിവാല് പിടിച്ച കഥ ഇങ്ങനെ
അവസരം നൽകാമെന്ന് പറഞ്ഞ് ഫ്‌ളാറ്റിൽ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന നടിയുടെ പരാതിയെ തുടർന്ന് നിർമ്മതാവായ വൈശാഖ് രാജനെ തേടി പൊലീസ്; മറുനാടൻ പുറത്തു വിട്ട സിനിമാ പീഡനക്കേസിൽ നിർമ്മതാവിന്റെ പേരിൽ പൊലീസ് ചുമത്തിയിരിക്കുന്നത് ബലാത്സംഗ കേസ്; ഒത്തുതീർപ്പ് ശ്രമങ്ങൾ പൊളിഞ്ഞതോടെ ഒട്ടേറെ ദിലീപ് സിനിമകളുടെ നിർമ്മാതാവായ ഗൾഫ് വ്യവസായിയെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും; ബ്ലാക് മെയിൽ ശ്രമമെന്ന് ആരോപിച്ച് നിർമ്മാതാവ്; മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ പീഡന കേസ്
ന്യൂസ് നൈറ്റിൽ നികേഷ് കുമാറിനെ വലിച്ചൊട്ടിച്ച് മോഹൻലാൽ; ഒടിയന്റെ പേരിൽ ലാലേട്ടനെ ചൊറിയാൻ ചെന്ന നികേഷ് കുമാറിന് മറുപടി ഉരുളയ്ക്കുപ്പേരിയായി നൽകി മലയാളത്തിന്റെ സൂപ്പർ സ്റ്റാർ: ലാലേട്ടന്റെ മുന്നിൽ ഒടിയനെ കൊച്ചാക്കാൻ നോക്കിയ നികേഷ് കുമാറിനെ ഉത്തരം മുട്ടിച്ച് മാണിക്യന്റെ ഒടിവിദ്യ; ചോദ്യങ്ങൾകൊണ്ട് ആരെയും ഉത്തരം മുട്ടിക്കുന്ന വാർത്താ അവതാരകൻ മോഹൻലാലിന് മുന്നിൽ ചൂളിപോയത് ഇങ്ങനെ
മലയാള സിനിമയെ ഞെട്ടിച്ച് വീണ്ടും ലൈംഗിക പീഡന പരാതി; പ്രമുഖ യുവനടിയുടെ ആരോപണം പ്രമുഖ നടന്മാരെ വെച്ച് ഹിറ്റ് സിനിമകൾ ഒരുക്കിയ നിർമ്മാതാവിനെതിരെ; കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി ഒതുക്കിത്തീർക്കാൻ ശ്രമങ്ങൾ തകൃതി; പ്രാഥമിക അന്വേഷണത്തിന്റ പേരിൽ ആരോപണ വിധേയനെതിരെ എഫ്‌ഐആർ ഇടാതെ നടപടികൾ നീട്ടി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് അവസരമൊരുക്കി ഉദ്യോഗസ്ഥൻ; അന്വേഷണത്തിന്റെ വാസ്തവം ബോധ്യമാകട്ടെ എന്ന് കൊച്ചി സിറ്റി പൊലീസ്
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ 'അബ്രഹാമിന്റെ സന്തതികൾ' മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം 'കൂടെ ' മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ഓണപ്പതിപ്പിനായി ദിലീപിന്റെയും കുടുംബത്തിന്റെയും ഫോട്ടോ എടുക്കാനാണ് വീട്ടിൽ പോയത്; ഇറങ്ങാൻ നേരം ദിലീപ് എന്നോടു പറഞ്ഞു: ഒരുനടൻ എന്നെ വല്ലാതെ ദ്രോഹിക്കുന്നു... അവനെ കയറൂരി വിട്ടാൽ എനിക്ക് ഭീഷണിയായി വളരും..അതുകൊണ്ട് അവന്റെ വളർച്ച തടയണം: കുഞ്ചാക്കോ ബോബൻ- അവനെ ഒന്ന് ഒതുക്കി തരണം..ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം; പല്ലിശേരിയുടെ പരമ്പര തുടരുന്നു
ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി
ഓപ്പറേഷൻ തിയേറ്ററിൽ വച്ച് സിവിൽ സർജനും സുന്ദരിയായ നഴ്‌സും തമ്മിൽ ചൂടൻ ചുംബനം ! ഉജ്ജൈനിലെ ആശുപത്രിയിൽ വച്ച് നടന്ന സംഭവം പുറംലോകമറിഞ്ഞത് വാട്‌സാപ്പ് വീഡിയോ വഴി; നഴ്‌സുമാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഡോക്ടറുടെ പണി തെറിച്ചു; ആശുപത്രിയിലെ ചൂഷണത്തിന്റെ മറ്റൊരു മുഖമിങ്ങനെ
ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ തെളിവായി നൽകി പ്രമുഖ നടി; ബ്‌ളാക്ക് മെയിൽ സംഭാഷണത്തിന്റെ ചുവയുള്ള സംഭാഷണം പൊലീസിന് നൽകി പ്രമുഖ നിർമ്മാതാവ്; നടപടികൾ മനഃപൂർവം വൈകിപ്പിച്ച് കൊച്ചി പൊലീസ്; എഫ്‌ഐആർ അടക്കമുള്ള നടപടികൾ വൈകിപ്പിക്കാൻ വേണ്ടി പൊലീസിൽ സമ്മർദ്ദം ചെലുത്തി മലയാളം സിനിമാരംഗത്തെ പ്രമുഖരും; നടിയുടെ ലൈംഗിക പരാതിയിൽ ഹിറ്റ് ചിത്രങ്ങളുടെ നിർമ്മാതാവിന് മേൽ കൈവിലങ്ങ് വീഴുമോ? ആകാംക്ഷയുമായി സിനിമാ ലോകം