Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

22ാം വയസ്സിൽ ഒളിമ്പ്യനായി; 24ാം വയസ്സിൽ ഏഷ്യൻ ഗെയിംസിൽ വെള്ളിയും നേടി; സ്‌കൂൾ കാലം മുതൽ തികഞ്ഞ കായികപ്രേമി; 13ാം വയസ്സിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തോട പടവെട്ടിയുള്ള ബാല്യം; നിലമേലിന്റെ സ്വപ്നവുമായി മുഹമ്മദ് അനസ് കുതിക്കുമ്പോൾ അസ്തമിച്ച് പോയ അത്ലറ്റിക് സാമ്രാജ്യത്തിന്റെ കിരീടം തിരിച്ച് പിടിക്കാൻ വീണ്ടും കേരളം; ജക്കാർത്തയിൽ വെള്ളി നക്ഷത്രമായ അനസ് ഇനി മലയാളികളുടെ പുത്തൻ ഹീറോ

22ാം വയസ്സിൽ ഒളിമ്പ്യനായി; 24ാം വയസ്സിൽ ഏഷ്യൻ ഗെയിംസിൽ വെള്ളിയും നേടി; സ്‌കൂൾ കാലം മുതൽ തികഞ്ഞ കായികപ്രേമി; 13ാം വയസ്സിൽ അച്ഛൻ മരിച്ചതോടെ ദാരിദ്ര്യത്തോട പടവെട്ടിയുള്ള ബാല്യം; നിലമേലിന്റെ സ്വപ്നവുമായി മുഹമ്മദ് അനസ് കുതിക്കുമ്പോൾ അസ്തമിച്ച് പോയ അത്ലറ്റിക് സാമ്രാജ്യത്തിന്റെ കിരീടം തിരിച്ച് പിടിക്കാൻ വീണ്ടും കേരളം; ജക്കാർത്തയിൽ വെള്ളി നക്ഷത്രമായ അനസ് ഇനി മലയാളികളുടെ പുത്തൻ ഹീറോ

സ്പോർട്സ് ഡെസ്‌ക്‌

ജക്കാർത്ത: ഇന്ന് നടന്ന ഏഷ്യൻ ഗെയിംസ് 400 മീറ്റർ വിഭാഗത്തിൽ മലയാളി താരം മുഹമ്മദ് അനസ് സ്വന്തമാക്കിയ വെള്ളിക്ക് സ്വർണത്തേക്കാൾ തിളക്കമുണ്ട് ഓരോ മലയാളികളുടെയും മനസ്സിൽ. 23കാരനായ മുഹമ്മദ് അനസിൽ വലിയ പ്രതീക്ഷയാണ് കായിക ലോകത്തിന് ഇപ്പോൾ. ഏഷ്യൻ ഗെയിംസിൽ വെള്ളിമെഡൽ ഈ വിഭാഗത്തിൽ ഇന്ത്യ നേടുന്നത് 18 വർഷങ്ങൾക്ക് ശേഷമാണ്. കെക പ്രേമചന്ദ്രനാണ് 36 വർഷങ്ങൾക്ക മുൻപ് വെള്ളി നേടിയത്.

45.69 സെക്കൻഡിൽ ഓടിയെത്തിയാണ് അനസ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഇതേ ഇനത്തിൽ മൽസരിച്ച മറ്റൊരു ഇന്ത്യൻ താരം ആരോക്യ രാജീവ് 45.84 സെക്കൻഡിൽ ഓടിയെത്തി നാലാമതായി. അനസിന്റെ പ്രകടനം കേരളത്തിന് വളരെ അധികം അഭിമാനവും അതോടൊപ്പം തന്നെ പുതിയ താരങ്ങൾക്ക് ആവേശം നൽകുന്നതുമാണ്. അത്ലറ്റിക്സ് മത്സരങ്ങളിൽ നഷ്ടമായ പ്രതാപം വീണ്ടെടുക്കാൻ ഒരുങ്ങുകയാണ് ഈ നേട്ടത്തോടെ കേരളം.

2016ലെ റിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി 400 മീറ്റർ ഓട്ടത്തിലും 4 ഗുണം 400 മീറ്റർ പുരുഷ റിലേ ടീമിലും അനസ് യോഗ്യത നേടിയിരുന്നു. 2016 ജൂണിൽ പോളണ്ടിൽ നടന്ന പോളിഷ് അത്‌ലറ്റിക്‌സ് ചാംപ്യൻഷിപ്പിൽ അനസ് 400മീറ്ററിൽ ദേശീയ റെക്കോർഡ് തകർത്തിരുന്നു. 45.40 സെക്കന്റ് എന്ന ഒളിമ്പിക് യോഗ്യത ലക്ഷ്യം നേടി. മിൽഖാ സിങ്ങിനും കെ.എം. ബിനുവിനും ശേഷം 400 മീറ്ററിൽ ഒളിമ്പികസ് യോഗ്യത നേടുന്ന ഇന്ത്യക്കാരനാണ് മുഹമ്മദ് അനസ്.

നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ കായികകേരളം അനസിനെ അഭിനന്ദിക്കുകയാണ്. നേട്ടത്തിൽ മലയാളികൾക്കും രാജ്യത്തിനും വലിയ ആവേശം തന്നെയാണ് സമ്മാനിക്കുക. വരുന്ന ഒളിമ്പിക്സിലുൾപ്പടെ ഇന്ത്യയുടെ പ്രതീക്ഷകൾ സജീവമാക്കുകയാണ്

ബംഗളുരുവിൽ നടന്ന ഇന്ത്യൻ ഗ്രാന്റ് പ്രീയിൽ 4 ഗുണം 400 മീറ്റർ റിലേയിൽ ദേശീയ റെക്കോർഡ് തിരുത്തിയ ടീമിൽ അംഗമായിരുന്നു. അന്ന് മൂന്ന് മിനിട്ട് 00.91 സെക്കൻഡിലാണ് മുഹമ്മദ് അനസ് ഉൾപ്പെട്ട റിലേ ടീം റെക്കോർഡ് സൃഷ്ടിച്ചത്. ഇതിന് നാലാഴ്ച മുൻപ് അനസ്, കുഞ്ഞിമുഹമ്മദ്, അയ്യസാമി ധരുൺ, അരോകിയ രാജീവ് എന്നിവർ തുർക്കിയിൽ വെച്ച് തീർത്ത 3:02: 17 സെക്കന്റ് എന്ന ഇന്ത്യൻ ദേശീയ റെക്കോർഡാണ് ബംഗളൂരുവിൽ തിരുത്തി കുറിച്ചത്. ഈ പ്രകടനം ലോക റാങ്കിങ്ങിൽ ഈ റിലെ ടീമിന് 13ആം സ്ഥാനത്തെത്താൻ സഹായകരമായി.ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന നൂറാമത് ഇന്ത്യൻ താരമാണ് അനസ്.

സ്‌കൂൾ തലം മുതൽ തികഞ്ഞ കായിക പ്രേമി

സ്‌കൂളിൽ പഠിക്കുമ്പോൾ മുതൽ തികഞ്ഞ കായികപ്രേമിയാണ് മുഹമ്മദ് അനസ്. നിലമേൽ സ്‌കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ. പിന്നീട് സ്‌കൂൾമീറ്റുകളിലും ഇന്റർ സ്‌കൂൾ ചാമ്പ്യൻഷിപ്പുകളിലും ജില്ലാ, സ്‌കൂൾ കായിക ഇനങ്ങളിലും ്അവൻ സ്ഥിര സാന്നിധ്യമായി മാറുകയായിരുന്നു. ഓട്ട മത്സരത്തിനൊപ്പം ജംപ് ഇനങ്ങളിലും ആദ്യകാലത്ത് പങ്കെടുത്തിരുന്നു. കായിക ലോകത്ത് അധികമൊന്നും പറയാനില്ലാതിരുന്ന നിലമേലുകാർക്ക് ഇന്നൊരു ഹീറോയായി മാറാൻ കഴിഞ്ഞതിന് പിന്നിൽ തികഞ്ഞ അർപണബോധമാണെന്ന് അനസിന്റെ ആദ്യകാല അദ്ധ്യാപകൻ അൻസർ മറുനാടൻ മലയാളിയോട് പറഞ്ഞു.

സ്‌കൂൾ തലം മുതൽ തന്നെ അനസിന്റെ പ്രതിഭ മനസ്സിലാക്കിയ അൻസർ തന്റെ അക്കാദമിയായ സ്‌റ്റൈലിലേക്ക് അവനെ കൊണ്ട് പോയി. പിന്നീട് പ്ലസ് ടു പഠനകാലമെത്തിയപ്പോഴാണ് കോതമംഗലം മാർ ബോസിൽ സ്‌കൂളിൽ എത്തുന്നത്. അവിടെ ലഭിച്ച മികച്ച പരിശീലനവും മികച്ച കോച്ചുമാരുടെ സാന്നിധ്യവുമാണ് അനസിനെ അന്താരാഷ്ട്ര താരമായി പാകപ്പെടുത്തിയത്.പിന്നീട് ഡിഗ്രി പഠനത്തിനായി അനസ് ഗുരുവായൂർ ശ്രീതകൃഷ്ണ കോളേജിലെത്തി

ദാരിദ്ര്യത്തോട് പടവെട്ടിയ ബാല്യകാലം

ഉമ്മയും അനിയനും കായികതാരവുമായ മുഹമ്മദ് അനീസും ഉൾപ്പെട്ടതാണ് . അനസ് എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് പിതാവ് മരിക്കുന്നത്. കുടുംബത്തിന്റെ ഏക ആശ്രയം ഇല്ലാതായതോടെ കനത്ത ദാരിത്ര്യത്തിലേക്ക് വീണെഹ്കിലും അമ്മയുടേയും അവരുടെ സഹോദരങ്ങളുടേയും സഹായത്തോടെ അനസും അനിയനും വളർന്നു. നാട്ടുകാരോട് എല്ലാം തന്നെ വളരെ വലിയ സൗഹൃദത്തോടെ പെരുമാറുന്ന തനി നാട്ടുപുറത്ത് കാരനാണ് നിലമേൽ എത്തിയാൽ അനസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP