Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മഞ്ഞപ്പടയ്ക്ക് ആവേശം പകർന്ന് ആദ്യ ഹോം മത്സരത്തിന് ലാലേട്ടനെത്തി; ആർപ്പ് വിളിച്ചും ലാലേട്ടാ എന്ന് ഉറക്കെ വിളിച്ചും ഗ്രൗണ്ടിലേക്ക് ആനയിച്ച് ആരാധകർ; കാണികളുടെ ആവേശം കളിക്കാർക്ക് നൽകുന്നത് പോസിറ്റീവ് എനർജിയെന്നും ബ്രാൻഡ് അംബാസിഡർ; ടീമിന്റെ രണ്ട് മത്സരങ്ങൾ വിലയിരുത്തി `കടുത്ത ആരാധകനെ`ന്നും തെളിയിച്ചു; ആദ്യ ഹോം മത്സരത്തിൽ തന്നെ സച്ചിന് പകരമെത്തി താരമായി മോഹൻലാൽ

മഞ്ഞപ്പടയ്ക്ക് ആവേശം പകർന്ന് ആദ്യ ഹോം മത്സരത്തിന് ലാലേട്ടനെത്തി; ആർപ്പ് വിളിച്ചും ലാലേട്ടാ എന്ന് ഉറക്കെ വിളിച്ചും ഗ്രൗണ്ടിലേക്ക് ആനയിച്ച് ആരാധകർ; കാണികളുടെ ആവേശം കളിക്കാർക്ക് നൽകുന്നത് പോസിറ്റീവ് എനർജിയെന്നും ബ്രാൻഡ് അംബാസിഡർ; ടീമിന്റെ രണ്ട് മത്സരങ്ങൾ വിലയിരുത്തി `കടുത്ത ആരാധകനെ`ന്നും തെളിയിച്ചു; ആദ്യ ഹോം മത്സരത്തിൽ തന്നെ സച്ചിന് പകരമെത്തി താരമായി മോഹൻലാൽ

സ്പോർട്സ് ഡെസ്‌ക്‌

കൊച്ചി: ആദ്യ പകുതി പിന്നിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇടവേളയ്ക്ക് പോയപ്പോൾ ടീമിന്റെ ബ്രാൻഡ് അംബാസിഡർ സാക്ഷാൽ മോഹൻലാൽ ഗ്രൗണ്ടിലേക്ക് ഇറങ്ങി. ഇടവേള സമയത്ത് സംഭ്രേഷണം ചെയ്യുന്ന പ്രത്യേക പരിപാടിക്കായി ലാലേട്ടൻ ഗ്രൗണ്ടിലേക്ക് വന്നപ്പോൾ ഹർഷാരവങ്ങളും ആർപ്പുവിളികളുടെ ആരവത്തോടെയുമാണ് തിങ്ങി നിറഞ്ഞ ഗ്യാലറിയിലെ കാണികൾ സ്വീകരിച്ചത്. കേരളത്തിൽ പ്രളയ സമയത്ത് രക്ഷകരായ മത്സ്യത്തൊഴിലാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി ആദ്യ ഹോം മത്സരത്തിൽ മുന്നൂറോളം മത്സ്യത്തൊഴിലാളികളെ കളി കാണാൻ ക്ഷണിച്ചിരുന്നു. ഇവരെ ആദരിക്കാനാണ് മോഹൻലാൽ ടീമിന്റെ ഔദ്യോഗിക ജഴ്‌സിയണിഞ്ഞ് എത്തിത്.

കളിയുടെ ഇടവേളയിൽ രഞ്ജിനി ഹരിദാസാണ് മോഹൻലാൽ മുൻ ഇന്ത്യൻ നായകൻ ജോ പോൾ അഞ്ചേരി എന്നിവരെ അഭിമുഖം നടത്തിയത്. ഇപ്പോൾ വലിയ കളികൾ മാത്രം ഡീൽ ചെയ്യുന്ന ലാലേട്ടന് ഈ മത്സരത്തെക്കുറിച്ചും അന്തരീക്ഷത്തെക്കുറിച്ചും എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് വളരെ മനോഹരവും ആവേശകരവും ആണ് എന്നാണ് ലാലേട്ടൻ മറുപടി നൽകിയത്. ഇത്രയേറെ കാണികൾ ഒരേ സമയത്ത് ടീമിനായ് ആർത്ത് വിളിക്കുന്നത് ഏതൊരാൾക്കും ആവേശം പകരുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ മുൻ വർഷങ്ങളെ അപേക്ഷിച്ച് മികച്ച തുടക്കം ലഭിച്ച ടീമിന് അത് കാത്ത് സൂക്ഷിക്കാൻ കഴിയട്ടെ എന്നും മോഹൻലാൽ ആശംസിച്ചു.

കളിയുടെ പുറമെ ഉള്ള കാര്യങ്ങൾ മാത്രമല്ല മറിച്ച് കളിയുടെ ഉള്ളിലെ കാര്യങ്ങളും ലാലേട്ടൻ പ്രേക്ഷകരുമായി പങ്ക് വയ്ച്ചു. ഇന്ന് ആദ്യ പകുതിയിൽ നേടിയതുൾപ്പടെ കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിൽ കുറിച്ച മൂന്ന് ഗോളുകൾ നേടിയത് മൂന്ന് താരങ്ങളാണ് എന്നത് ടീമിന്റെ ഫ്‌ളക്‌സിബിളിറ്റിയെ സൂചിപ്പിക്കുന്നു എന്നു പറഞ്ഞ് കളി വളരെ അടുത്ത് നിരീക്ഷിക്കുന്നയാളാണ് എന്ന സൂചനയും ലാലേട്ടൻ നൽകി.ടീമിലെ പുതുമുഖങ്ങൾക്ക് അവസരം നൽകുന്നതിനായി വളരെ മികച്ച ഫോമിലുള്ളവരെ പോലും ബെഞ്ചിലിരുത്തി യുവാക്കൾക്ക് അവസരം നൽകുന്നത് കോച്ചിന്റെ ആത്മവിശ്വാസം കൂടി വർധിപ്പിക്കുന്ന കാഴ്ചയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടീമിന്റെ ആദ്യ പകുതിയിലെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും അക്ഷരാർഥത്തിൽ മുംബൈയെ നിഷ്പ്രഭരാക്കുന്ന പ്രകടനം തന്നെയായിരുന്നുവെന്നും അതോടൊപ്പം തന്നെ രണ്ടാം പകുതിയിൽ കൂടുതൽ മികച്ച പ്രകടനം ടീം നടത്തുമെന്ന പ്രതീക്ഷിക്കുന്നതായും മോഹൻലാൽ പറഞ്ഞു. കളിക്കാരുടെ ശരീരഭാഷ തന്നെ മികച്ചതാണെന്നും വളരെ പോസിറ്റീവ് എനർജിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. കളി കാണാൻ സ്റ്റേഡിയത്തിൽ എത്തിയവരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ടീമിന്റെ ശക്തി ആരാധകരുടെ പിന്തുണയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP