Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റസാഖ് കുഴഞ്ഞുവീണ് മരിച്ചത് പ്രളയക്കെടുതിക്കിടെ വെള്ളക്കെട്ടിൽ വീണ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപ്പെടുത്തിയ ശേഷം; കുടുംബത്തിന് നഷ്ടമായത് ഏക ആശ്രയം; ദുരിതം അറിഞ്ഞ് സൂപ്പർതാരം മോഹൻലാലിന്റെ ഇടപെടൽ; റസാഖിന്റെ മൂന്നു മക്കളുടേയും പഠന ചെലവ് ഇനി മേഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വഹിക്കും; മക്കളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് ലാലേട്ടൻ; ആദ്യഘട്ടം ഒരു ലക്ഷം രൂപ മേജർരവി നേരിട്ടെത്തി കൈമാറി

റസാഖ് കുഴഞ്ഞുവീണ് മരിച്ചത് പ്രളയക്കെടുതിക്കിടെ വെള്ളക്കെട്ടിൽ വീണ കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപ്പെടുത്തിയ ശേഷം; കുടുംബത്തിന് നഷ്ടമായത് ഏക ആശ്രയം; ദുരിതം അറിഞ്ഞ് സൂപ്പർതാരം മോഹൻലാലിന്റെ ഇടപെടൽ; റസാഖിന്റെ മൂന്നു മക്കളുടേയും പഠന ചെലവ് ഇനി മേഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷൻ വഹിക്കും; മക്കളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ച് ലാലേട്ടൻ; ആദ്യഘട്ടം ഒരു ലക്ഷം രൂപ മേജർരവി നേരിട്ടെത്തി കൈമാറി

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രളയക്കെടുതിക്കിടെ കാൽ വഴുതി വെള്ളക്കെട്ടിൽ വീണ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ ശേഷം കുഴഞ്ഞ് വീണു മരിച്ച റസാഖിന്റെ കുടുംബത്തിന് മലയാളി സൂപ്പർതാരം മോഹൻലാലിന്റെ സഹായ ഹസ്തം. വെള്ളക്കെട്ടിൽ വീണ മകനെയും ബന്ധുവിനെയും രക്ഷിക്കുന്നതിനിടെയാണ് റസാഖ് കുഴഞ്ഞ് വീണ് മരണപ്പെട്ടത്. മക്കളുടെ പഠനം ഏറ്റെടുത്ത വിശ്വശാന്തി ഫൗണ്ടേഷൻ, കൂടുംബത്തിന് അടിയന്തിരസഹായമായി ഒരു ലക്ഷം രൂപ കൈമാറി. പ്ലസ് വണ്ണിനും ഒമ്പതാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുടെ വിദ്യാഭ്യാസ ചിലവും ഇനി ഫൗണ്ടേഷൻ വഹിക്കും.

സംവിധായകനും നടനുമായ ഫൗണ്ടേഷൻ ഡയറക്ടറുമായ മേജർ രവി അബ്ദുറസാഖിന്റെ ഭാര്യവീട്ടിലെത്തിയാണ് തുക കൈമാറിയത്. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള ഫൗണ്ടേഷനാണ് വിശ്വശാന്തി ഫൗണ്ടേഷൻ. ഇക്കഴിഞ്ഞ ഓഗസ്റ്റ് പതിമൂന്നിനാണ്
തിരൂന്നാവായ സൗത്ത് പല്ലാറിൽ കുട്ടികൾ വെള്ളക്കെട്ടിൽ വീണ് അപകടത്തിൽപ്പെട്ടത്. വെള്ളക്കട്ടിൽ വീണ റസാഖിന്റെയും സഹോദരന്റെയും മക്കളായ നിഹാൻ, അലാഹുദ്ദീൻ എന്നിവരെ രക്ഷിച്ച ശേഷം അബ്ദുൾ റസാഖ് കുഴഞ്ഞു വീഴുകയായിരുന്നു.

നാട്ടുകാർ തിരൂർ മിഷൻ അശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൾഫിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ റസാഖ് ഈ മാസം അവസാനം തിരിച്ചു പോകാനിരിക്കുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. കുടുംബത്തിന്റെ എക ആശ്രയമായിരുന്ന റസാഖിന്റെ വേർപാട് നാടിന്റെയും നൊമ്പരമായി മാറി, വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോഹൻലാൽ തന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ധനസഹായം കുടുംബത്തിന് നൽകുമെന്ന് പ്രഖ്യാപിച്ചത്.

രണ്ട് ആൺമക്കളുടെയും ഡിഗ്രി വരെയുള്ള ചെലവ് ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്നും കുടുംബത്തിന് വീടിന്റെ ആവശ്യമുണ്ടെങ്കിൽ പരിശോധിച്ച് വേണ്ട നടപടി കൈകൊള്ളുമെന്നും മേജർ രവി പറഞ്ഞു. ഈ റസാഖിന്റെ മക്കളെ മോഹൻലാൽ ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചു. ഒരു മണിക്കൂർ നേരം റസാഖിന്റെ മക്കളെ ആശ്വാസവാക്കുകൾ കൊണ്ട് ധൈര്യം പകർന്ന് നൽകി മേജർ രവി തന്റെ കയ്യിലുള്ള മുഴുവൻ പണവും കുട്ടികൾക്ക് നൽകിയാണ് മടങ്ങിയത്. മക്കളെ രക്ഷിച്ച ശേഷം കുഞ്ഞുവീണ റസാഖിനെ ഉടൻ തിരൂർ കൊടക്കൽ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.നസീറയാണ് ഭാര്യ. മക്കൾ: സഹ ദിയ, അമീൻ ,അലാവുദ്ദീൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP