Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീററ്റിൽ കുരങ്ങൻ തട്ടിയെടുത്തത് കോവിഡ് രോഗം സംശയിക്കുന്നവരുടെ രക്തസാംപിൾ; ലാബ് ടെക്‌നീഷ്യനെ ആക്രമിച്ച കുരങ്ങൻ രക്തസാംപിളും സർജിക്കൽ ഗ്ലൗവ്‌സും കൈവശപ്പെടുത്തി ഓടി മരത്തിൽ കയറി; കൈയിൽ കിട്ടിയത് തിന്നാനുള്ള പഴമെന്ന വിധത്തിൽ സാംപിളെടുത്ത കിറ്റ് ചവച്ചു കുരങ്ങ്; സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങളും പുറത്തുവന്നതോടെ പ്രദേശത്താകെ കോവിഡ് ഭീതി; കുരങ്ങന്മാരിൽ നിന്നും കോവിഡ് പടരുമോ എന്ന ആശങ്ക ശക്തം; അന്വേഷണത്തിന് ഉത്തരവ്

മീററ്റിൽ കുരങ്ങൻ തട്ടിയെടുത്തത് കോവിഡ് രോഗം സംശയിക്കുന്നവരുടെ രക്തസാംപിൾ; ലാബ് ടെക്‌നീഷ്യനെ ആക്രമിച്ച കുരങ്ങൻ രക്തസാംപിളും സർജിക്കൽ ഗ്ലൗവ്‌സും കൈവശപ്പെടുത്തി ഓടി മരത്തിൽ കയറി; കൈയിൽ കിട്ടിയത് തിന്നാനുള്ള പഴമെന്ന വിധത്തിൽ സാംപിളെടുത്ത കിറ്റ് ചവച്ചു കുരങ്ങ്; സോഷ്യൽ മീഡിയയിലൂടെ ദൃശ്യങ്ങളും പുറത്തുവന്നതോടെ പ്രദേശത്താകെ കോവിഡ് ഭീതി; കുരങ്ങന്മാരിൽ നിന്നും കോവിഡ് പടരുമോ എന്ന ആശങ്ക ശക്തം; അന്വേഷണത്തിന് ഉത്തരവ്

മറുനാടൻ ഡെസ്‌ക്‌

മീററ്റ്: ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യനെ ആക്രമിച്ച് കൊവിഡ് രോഗം സംശയിക്കുന്നവരുടെ രക്ത സാംപിൾ എടുത്ത്
കുരങ്ങ്‌  ഓടിയ സംഭവം കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നു. ആശുപത്രിയിലെത്തിയ കുരങ്ങ് ഡോക്ടർമാർക്ക് വേണ്ടിവച്ച സർജിക്കൽ ഗ്ലൗവ്‌സും കൈവശപ്പെടുത്തിയാണ് കടന്നു കളഞ്ഞത്. യുപിയിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ മീററ്റ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലാണ് സംഭവം. കുരങ്ങൻ രക്തസാംപിൾ തട്ടിയെടുത്ത് മരത്തിൽ കയറിയ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം കോവിഡ് രോഗം സംശയിക്കുന്ന ആളുടെ രക്തസാംപിളാണ് കുരങ്ങ് കൊണ്ടുപോയത് എന്നതിനാൽ തന്നെ പ്രദേശത്ത്  ഭീതി നിലനിൽക്കുന്നുണ്ട്. ആശുപത്രിയുടെ തന്നെ സമീപത്തെ മരത്തിന്റെ ചില്ലയിലിരുന്ന് സർജിക്കൽ ഗ്ലൗവ്‌സ് കഴിക്കാൻ ശ്രമിക്കുന്ന കുരങ്ങിന്റെ വീഡിയോ ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലാബ് ടെക്നീഷ്യനെ ആക്രമിച്ചാണ് കുരങ്ങൻ കോവിഡ് രക്തസാംപിളുമായി കടന്നുകളഞ്ഞത്.

ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. ഒരു മരത്തിന്റെ മുകളിൽ ഇരുന്ന് കുരങ്ങൻ ആ രക്തസാംപിളിന്റെ കിറ്റ് ചവയ്ക്കുന്നത് കാണാം. കോവിഡ് രോഗികളിൽ നിന്ന് സാധാരണ രീതിയിലുള്ള പരിശോധനയുടെ ഭാഗമായി രക്തസാംപിൾ ശേഖരിക്കാറുണ്ട്. അങ്ങനെ ശേഖരിച്ച രക്തസാംപിളുകളുടെ കിറ്റാണ് കുരങ്ങൻ തട്ടിയെടുത്തത്. ഇതുവഴി കോവിഡ് വ്യാപിക്കുമോ എന്ന ആശങ്കയിലാണ് പരിസരവാസികൾ.

ഇക്കാര്യം ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ''കുരങ്ങൻ രക്തസാംപിളുമായി കടന്നുകളഞ്ഞ കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആശുപത്രിയിലെ ലാബ് ടെക്നീഷ്യനെ ബന്ധപ്പെട്ടു. ഞങ്ങൾക്ക് ലഭിച്ച വിവരമനുസരിച്ച് അത് കോവിഡ് രോഗികളിൽ നിന്ന് ശേഖരിച്ച രക്തസാംപിൾ ആണ്. സാധാരണ രീതിയിൽ പരിശോധനയ്ക്ക് ശേഖരിക്കുന്നതാണ് ഇത്. തൊണ്ടയിൽ നിന്നോ നാവിൽ നിന്നോ ശേഖരിച്ച സ്രവസാംപിൾ അല്ല.'' മീററ്റ് ലാലാ ലജ്പത് റായ് മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ എസ്.കെ.ഖാർഗ് പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി മീററ്റ് ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചിട്ടുണ്ട്. നാളെ വിശദമായ യോഗം വിളിച്ചു തുടർനടപടികൾ കൊക്കൊള്ളുമെന്നാണ് അദ്ദേഹം വ്യക്തമാക്കി. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഒരു സമിതിയും രൂപം കൊടുത്തിട്ടുണ്ട്. ഇതിന്റെ ഭവിഷ്യത്ത് എത്രത്തോളമാകുമെന്ന് വിലയിരുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

അതേസമയം, ആശങ്കയുടെ ആവശ്യമില്ലെന്നും ആരാേഗ്യവകുപ്പ് അധികൃതർ പറയുന്നുണ്ട്. കുരങ്ങുകൾ വഴി കോവിഡ് വ്യാപനമുണ്ടാകില്ലെന്നാണ് മീററ്റിലെ ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. മൃഗങ്ങളിലൂടെ കോവിഡ്-19 പകരുമെന്നതിനു യാതൊരു തെളിവും ഇതുവരെ ഇല്ലെന്നും ആശങ്ക ഒഴിവാക്കണമെന്നും എസ്.കെ.ഖാർഗ് കൂട്ടിച്ചേർത്തു. കുരങ്ങിൽ നിന്നും കൊറോണ വൈറസ് മനുഷ്യരിലേക്ക് പടരുമെന്നതിൽ ശാസ്ത്രീയമായി ഒരു തെളിവുമില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു.

അതേസമയം കോവിഡ് ശക്തമായി പടർന്നു പിടിച്ച അമേരിക്കയിൽ ന്യൂയോർക്കിലെ ബ്രോൻക്‌സ് മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന കടുവയിൽ കോവിഡ്‌ വൈറസ് സ്ഥിരീകരിച്ച സംഭവം അടുത്തിടെ റിപ്പോർട്ടു ചെയ്തിരുന്നു. ആറ്കടുവകൾക്കാണ് മൃഗശാലയിൽ കോവിഡ് സ്ഥിരീകച്ചിരുന്നത്. നേരത്തെ ചൈനയിലെയും ബെൽജിത്തെയും വളർത്ത് പൂച്ചകളിലും ഹോങ്കോങിലെ വളർത്തു നായ്ക്കളിലും കോവിഡ്സ്ഥിരീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ മീററ്റിൽ കുരങ്ങൻ കൊണ്ടുപോയത് കോവിഡ് രോഗിയുടെ രക്തസാംപിൾ ആണെങ്കിൽ അത് കോവിഡ് വ്യാപനത്തിന് ഇടയാക്കുമോ എന്ന ആശങ്കയാണ് ഉയർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP