Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോട്ടയത്തെ മൂന്നിലവ് പഞ്ചായത്തിൽ കേരളാ കോൺഗ്രസ് അംഗത്തിനു പണികൊടുത്ത് സിപിഎമ്മും കോൺഗ്രസും; ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരേ ഇരു പാർട്ടികളും ചേർന്ന് അവിശ്വാസം അവതരിപ്പിച്ചു പാസാക്കി; അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് കോൺഗ്രസും സിപിഎമ്മും വിശദീകരിക്കണമെന്ന് മാണിയുടെ പാർട്ടി

കോട്ടയത്തെ മൂന്നിലവ് പഞ്ചായത്തിൽ കേരളാ കോൺഗ്രസ് അംഗത്തിനു പണികൊടുത്ത് സിപിഎമ്മും കോൺഗ്രസും; ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെതിരേ ഇരു പാർട്ടികളും ചേർന്ന് അവിശ്വാസം അവതരിപ്പിച്ചു പാസാക്കി; അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് കോൺഗ്രസും സിപിഎമ്മും വിശദീകരിക്കണമെന്ന് മാണിയുടെ പാർട്ടി

കോട്ടയം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്-സി.പി.എം ബന്ധം ഏറെ ചർച്ചയാകുകയും പിന്നിട് കോൺഗ്രസും സിപിഎമ്മും ചേർന്ന് കേരള കോൺഗ്രസിനെ അട്ടിമറിക്കുകയും ചെയ്ത വാർത്ത കെട്ടടങ്ങും മുൻപേ മറ്റൊരു വാർത്ത. കോട്ടയം ജില്ലയിലെ മൂന്നിലവിൽ കേരള കോൺഗ്രസിന് കോൺഗ്രസും സിപിഎമ്മും ചേർന്ന് മറ്റൊരു എട്ടിന്റെ പണികൊടുത്തു.

മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയിരുന്ന കേരള കോൺഗ്രസിലെ ഷേർലി സാമുവൽസിനെതിരെ സിപിഎമ്മും കോൺഗ്രസ്സും ചേർന്ന് അവതരിപ്പിച്ച അവിശ്വാസം 1 നെതിരെ 2 വോട്ടുകൾക്ക് പാസ്സായി. സിപിഎമ്മിലെ ശാലിനി സാമും കോൺഗ്രസ്സിലെ സ്റ്റെനി ചാക്കോയും ചേർന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.

കേരള കോൺഗ്രസ്സിന്റെ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ലേഖാ കൃഷ്ണൻകുട്ടി നായരെ കോൺഗ്രസ്സും സിപിഎമ്മും ചേർന്ന് അവിശ്വാസത്തിലൂടെ പുറത്താക്കുകയും പിന്നീട് നടന്ന വൈസ് പ്രസിഡണ്ട് ഇലക്ഷനിൽ കോൺഗ്രസ് സഹായത്തോടെ സിപിഎമ്മിന്റെ ഷാജി ജോൺ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഇപ്പോൾ കോൺഗ്രസിന്റെ പ്രസിഡണ്ട് ഷേർലി സെബാസ്റ്റ്യനും സിപിഎമ്മിന്റെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജി ജോണും ചേർന്നാണ് മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ ഭരണം നടത്തിവരുന്നത്.

മൂന്നിലവിലെ സിപിഎമ്മും കോൺഗ്രസ്സും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് ഇരു പാർട്ടികളുടെയും ജില്ലാ സംസ്ഥാന കമ്മിറ്റികൾ വിശദീകരിക്കണമെന്നും കേരള കോൺഗ്രസ്സ് മൂന്നിലവ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടയം ജില്ലാ പഞ്ചായത്തിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ സി.പി.എം പിന്തുണച്ചതിന്റെ പേരിൽ വലിയ കോലാഹലം ഉണ്ടാക്കുന്ന കോൺഗ്രസ് നേതാക്കൾ മൂന്നിലവിലെ സി.പി.എംകോൺഗ്രസ്സ് കൂട്ടുകെട്ടിനെക്കുറിച്ച് വിശദീകരിക്കാൻ തയ്യാറാകണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് എൽ.ഡി എഫിലേയ്ക്ക് എന്ന കോലഹലത്തിന് ഇതോടോയെ വിരാമമാകുമെന്നാണ് കരുതുന്നത്.ജില്ലാ പഞ്ചായത്തിലേതെ് പ്രാദേശിക നിക്കുപോക്ക് എന്ന് വിശദീകരിച്ചിരുന്നത്.എന്നാൽ ഇത് കൂടുതൽ വാർത്ത പ്രാധാന്യം നേടുകയും മറ്റു സ്ഥലങ്ങളിൽ സി.പി.എം കോൺഗ്രസിന്റെ പിൻതുണ തേടുകയുമാണ് ഉണ്ടായത്. കേരള കോൺഗ്രസിനെ കടന്നാക്രമിക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് വിയത്തിൽ ജില്ലയിലെ കോൺഗ്രസ് നേതാക്കൾ ശ്രമിച്ചത്. മൂന്നിലവ് പഞ്ചായത്തിലെ അവിശ്വാസത്തോടെ കാര്യങ്ങൾ മറ്റൊരു തരത്തിലേയ്ക്ക് നിങ്ങുമെന്ന സൂചനയാണ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP