Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷക ശ്രദ്ധനേടി 'മൂത്തോൻ'; മാസ്റ്റർ ക്ലാസ് പടമെന്ന് കനേഡിയൻ ഡോക്യുമെന്ററി ഫിലിം മേക്കർ മറിയം സയിദി; സ്വപ്‌ന സാക്ഷാത്ക്കാരം എന്ന് നിവിൻ പോളി

ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രേക്ഷക ശ്രദ്ധനേടി 'മൂത്തോൻ'; മാസ്റ്റർ ക്ലാസ് പടമെന്ന് കനേഡിയൻ ഡോക്യുമെന്ററി ഫിലിം മേക്കർ മറിയം സയിദി; സ്വപ്‌ന സാക്ഷാത്ക്കാരം എന്ന് നിവിൻ പോളി

മറുനാടൻ ഡെസ്‌ക്‌

ടൊറന്റോ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷകശ്രദ്ധ നേടി 'മൂത്തോൻ'. ചിത്രത്തിന്റെ വേൾഡ് പ്രീമിയറിന് ശേഷം പ്രേക്ഷകരുടെ നിലയ്ക്കാത്ത അഭിനന്ദനപ്രവാഹമാണ് സോഷ്യൽമീഡിയയിലൂടെ ചിത്രത്തിന് ലഭിക്കുന്നത്. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് നിവിൻ പോളി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തെ കുറിച്ച് പ്രേക്ഷകർ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. ചിത്രത്തിൽ നിവിന്റെ പ്രകടനം അസാധ്യമാണെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. കാനഡയിലെ ഡോക്യുമെന്ററി ഫിലിം മേക്കറും എക്‌സിക്യുട്ടിവ് ഡയറക്ടറുമായ മറിയം സയിദി 'മൂത്തോൻ' മാസ്റ്റർ ക്ലാസ് പടമാണെന്ന് ട്വിറ്ററിൽ കുറിച്ചു.

ടൊറന്റോയിൽ സ്‌പെഷൽ റെപ്രസന്റേഷൻ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്. മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തിൽ (ജിയോ മാമി) ഉദ്ഘാടന ചിത്രവും മൂത്തോനാണ്. ലക്ഷദ്വീപിൽ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയിൽ പോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹൻദാസ് ഒരുക്കുന്നത്. ശശാങ്ക് അറോറ, ഹരിഷ് ഖന്ന, ശോഭിത ധുളിപാല, റോഷൻ മാത്യു, എന്നിവരാണ് മറ്റ് താരങ്ങൾ.

ഗീതു മോഹൻദാസ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഭർത്താവും സംവിധായകനുമായ രാജീവ് രവിയാണ്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപാണ്. മിനി സ്റ്റുഡിയോ, ജാർ പിക്‌ചേഴ്‌സ്, പാരഗൺ പിക്‌ചേഴ്‌സ് എന്നീ ബാനറുകൾക്കൊപ്പം അനുരാഗ് കശ്യപും നിർമ്മാണത്തിലും പങ്കാളിയാണ്.

പ്രത്യേക പ്രാതിനിധ്യ വിഭാഗത്തിലാണ് ടൊറന്റോയിൽ ചിത്രം പ്രദർശിപ്പിച്ചത്. പ്രീമിയറിന് മുമ്പ് നിവിൻ പോളി സംസാരിച്ചു. ടൊറന്റോ വേൾഡ് പ്രീമിയർ തന്റെ സ്വപ്ന സാക്ഷാത്ക്കാരമാണെന്നും വിശാലമായ പ്രേക്ഷകരിലേക്ക് തന്റെ സിനിമയെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും നിവിൻ പോളി പറഞ്ഞു. പൂർണ്ണ ആത്മാർഥതയോടെ ചെയ്ത ചിത്രമാണ് മൂത്തോനെന്നും ഒരുപാട് തയ്യാറെടുപ്പുകൾ ചിത്രത്തിന് വേണ്ടി നടത്തിയിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ ജല്ലിക്കെട്ടിനും മേളയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP