Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവൾക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവൾ ഒരു പൊട്ടൻഷ്യൽ വെടിയാണെന്ന് റസിഡൻഷ്യൽ അസോസിയേഷൻ; പരാതി നൽകുമ്പോൾ വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി കണ്ട് പൊലീസ്; സാമൂഹ്യപ്രവർത്തക ഡോ. ഗീതയ്ക്കും മകൾ അപർണയ്ക്കുമെതിരെ നാട്ടിലെ സദാചാര രോഗികൾ ഉറഞ്ഞുതുള്ളുമ്പോൾ കുടപിടിച്ച് നിയമപാലകർ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉറ്റബന്ധുവിന് ഈ ഗതിയെങ്കിൽ കേരളം എങ്ങോട്ട്?

അവൾക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവൾ ഒരു പൊട്ടൻഷ്യൽ വെടിയാണെന്ന് റസിഡൻഷ്യൽ അസോസിയേഷൻ; പരാതി നൽകുമ്പോൾ വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി കണ്ട് പൊലീസ്; സാമൂഹ്യപ്രവർത്തക ഡോ. ഗീതയ്ക്കും മകൾ അപർണയ്ക്കുമെതിരെ നാട്ടിലെ സദാചാര രോഗികൾ ഉറഞ്ഞുതുള്ളുമ്പോൾ കുടപിടിച്ച് നിയമപാലകർ; മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഉറ്റബന്ധുവിന് ഈ ഗതിയെങ്കിൽ കേരളം എങ്ങോട്ട്?

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ: രാജ്യത്തെ നിയമവ്യവസ്ഥയനുസരിച്ച് ജീവിക്കുന്നിടത്തോളം താൻ എങ്ങനെ ജീവിക്കണമെന്ന് ഒരു വ്യക്തിക്ക് തീരുമാനിക്കാം. പക്ഷേ, അങ്ങനെയല്ല ഞങ്ങൾ പറയുന്നതുപോലെ നിങ്ങൾ ജീവിക്കണമെന്ന് പറയുന്നിടത്തുനിന്നാണ് സദാചാര പൊലീസിങ്ങിന്റെ തുടക്കം. പാതിരാത്രിയോ അസമയത്തോ ഒരു സ്ത്രീ ഒറ്റയ്ക്ക് വീട്ടിൽ കയറിവന്നാലോ.. ഒരു സുഹൃത്തിന്റെ കാറിൽ വന്നിറങ്ങിയാലോ തുടങ്ങുന്ന സദാചാരച്ചൊറിച്ചിൽ ഇപ്പോൾ വ്യാപക അസുഖമായി മാറുകയാണ് സ്വയം പുരോഗമനക്കാരെന്ന് നടിക്കുന്ന മലയാളി സമൂഹത്തിൽ.

ഇതിന് വലിയൊരു ഉദാഹരണമായി മാറുകയാണ് മലപ്പുറം അങ്ങാടിപ്പുറത്തെ സാമൂഹ്യപ്രവർത്തകയും അദ്ധ്യാപികയുമായ ഡോ. പി ഗീതയും എഴുത്തുകാരിയും മാധ്യമ വിദ്യാർത്ഥിനിയുമായ മകൾ അപർണയുടേയും ജീവിതം. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയും സിപിഎമ്മിന്റെ സംസ്ഥാനസമിതി അംഗവുമായ പുത്തലത്ത് ദിനേശന്റെ സഹോദരന്റെ ഭാര്യയായ ഗീത ടീച്ചർക്കും മകൾക്കുമെതിരെ നാട്ടിൽ ചില ക്രിമിനലുകളുടെ സദാചാര വിളയാട്ടം തടയാൻപോലും പൊലീസിന് കഴിയുന്നില്ലെന്ന നിലയിലേക്കാണ് കാര്യങ്ങൾ എത്തിയിട്ടുള്ളത്.

മലപ്പുറം അങ്ങാടിപ്പുറത്തെ വീട്ടിൽ സദാചാര പൊലീസുകാരുടെ നിരന്തര ആക്രണത്തിന് വിധേയരായിക്കൊണ്ടിരിക്കുകയാണ് സാമൂഹ്യപ്രവർത്തക ഡോ. പി ഗീതയും മകൾ അപർണ പ്രശാന്തിയും. മകളുടെ കല്യാണം നടത്തുന്നില്ലെന്നും ആണുങ്ങളെ ബഹുമാനിക്കാൻ അറിയില്ലെന്നുമൊക്കെ പറഞ്ഞ് ചുറ്റുവട്ടത്തുള്ളവർ തുടർച്ചയായി അസഭ്യ വർഷം നടത്തുന്നതിന് എതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ഡോ.ഗീത.

കഴിഞ്ഞ ദിവസം അപർണ പ്രശാന്തിക്ക് നേരെ വീടിന് അടുത്ത് നിന്ന് കല്ലേറ് ഉണ്ടായി. സാമൂഹിക വിഷയങ്ങളിൽ സ്വതന്ത്രമായി അഭിപ്രായം പറയുകയും പ്രതികരിക്കുകയും ചെയ്യുന്നവരാണ് ഗീത ടീച്ചറും മകൾ അപർണയും. അതു സഹിക്കാത്ത ചിലർ ഇവരെ ദുർന്നടപ്പുകാരാക്കി ചിത്രീകരിക്കുകയും അസഭ്യം പറയുകയും ആക്രമിക്കാൻ ഒരുങ്ങുകയും ചെയ്യുമ്പോൾ അതിൽ പരാതി കിട്ടിയിട്ടും പൊലീസ് നടപടിയുണ്ടായിട്ടില്ല.

ഇക്കാര്യം വ്യക്തമാക്കി അപർണ കഴിഞ്ഞദിവസം വിശദമായ ഫേസ്‌ബുക്ക് പോസ്റ്റും നൽകിയിരുന്നു. വ്യക്തിഹത്യയും അതിക്രമവും ഒക്കെയായി നിരവധി പരാതികൾ നൽകിയപ്പോഴും ലോക്കൽ പൊലീസ് എത്തി കുറ്റാരോപിതരിൽ നിന്ന് ഞങ്ങളെപ്പറ്റി അന്വേഷിക്കുകയാണ് ചെയ്തത്. എന്നിട്ട് പ്രതികൾക്ക് അനുകൂലമായി തീർപ്പെഴുതുന്ന സ്ഥിതിയാണുണ്ടായതെന്ന് അപർണ പ്രശാന്തി പറയുന്നു.

വൈകിയെത്തുന്ന അമ്മയും അതിലേറെ വൈകിയെത്തുന്ന മകളും എന്നതിൽ തുടങ്ങി സദാചാര സംശയം വെട്ടുംകൊല്ലും റേപ്പ് ചെയ്യുമെന്ന ഭീഷണികളിൽ വരെ എത്തി നിൽക്കുമ്പോഴും പൊലീസ് കയ്യുംകെട്ടി നോക്കി നിൽക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വിഷയം വലിയ ചർച്ചയായി മാറുകയാണ് സോഷ്യൽ മീഡിയയിലും മറ്റും. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ബന്ധുവിനും കുടുംബത്തിനും നീതിനൽകാൻപോലും ഈ സർക്കാരിന് കഴിയുന്നില്ലേയെന്ന ചോദ്യങ്ങളും ഉയരുന്നു. ഏതായാലും ഈ സദാചാര ചൊറിച്ചിലുകാർക്ക് കീഴടങ്ങില്ലെന്ന പ്രഖ്യാപനവുമായി ഉറച്ച നിലപാടെടുക്കുകയാണ് ഗീത ടീച്ചറും അപർണയും. ഇതിന് വൻ പിൻതുണയാണ് സോഷ്യൽ മീഡിയയിലും ലഭിക്കുന്നത്.

അപർണ പ്രശാന്തി നൽകിയ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

Personal is political എന്നുറച്ചു വിശ്വസിക്കുന്നതു കൊണ്ടു തന്നെ നേരിട്ട അനുഭവങ്ങളെ പറ്റി അവസാനമായി ചിലത്..പ്രതിയെ ഐഡന്റി ഫൈ ചെയ്തു.. അത് കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അയാൾ പൊലീസ് കസ്റ്റഡിയിൽ ആണ്. മറ്റ് തുടർച്ചകൾ അറിയില്ല. സ്റ്റേഷൻ പരിസരത്തു വച്ച് ഞങ്ങൾ പോയ കാറിന്റെ ഫോട്ടോ അയാൾ എടുത്തിട്ടുണ്ട് .. അയാൾക്കൊപ്പം നിന്ന് വെട്ടും കൊല്ലും റേപ്പ് ചെയ്യും എന്നൊക്കെ പറഞ്ഞവർ തൊട്ടടുത്തു തന്നെയുണ്ട്. ആദ്യഘട്ടത്തിൽ കേട്ട പാവം മനുഷ്യർ പ്രചരണത്തിനപ്പുറം അയാൾ നാട്ടിൽ നടത്തിയ അടികളെ കുറിച്ചും ഉന്നതബന്ധങ്ങളെപ്പറ്റിയും ദൃക്‌സാക്ഷികൾ പറയുന്നു. പൊലിസിനെ അറിയിച്ചിട്ടുണ്ട്.

ലോക്കൽ പൊലിസിൽ നിന്നും ഉന്നതാധികാരികളിൽ കൊടും വാശിയോടെ എത്തിയതിനു ശേഷമാണ് ഈ ചലനമുണ്ടാവുന്നത്. അതിനു മുന്നെ ഇതിനോട് ചുറ്റിപ്പറ്റി വ്യക്തിഹത്യയും അതിക്രമ ശ്രമവും ഒക്കെയായി നിരവധി പരാതികൾ ഞങൾക്കുണ്ടായിരുന്നു. അപ്പോഴൊക്കെ ലോക്കൽ പൊലിസ് ചെയ്തിരുന്നത് ചുറ്റുമുള്ളവരോട് (കുറ്റാരോപിതരോട്) ഞങ്ങളെ പറ്റി അന്വേഷിച്ച് തീർപ്പെഴുതുകയായിരുന്നു. എന്നെ കുറിച്ച് അമ്മയെ കുറിച്ച് വീട്ടുകാരെ കുറിച്ച് സാധാരണത്വത്തിന്റെ അച്ചിൽ വാർത്തെടുക്കാൻ പറ്റിയ കാര്യങ്ങൾ അവർ കണ്ടെത്തിയില്ല..

അച്ഛനെക്കാൾ വൈകിയെത്തുന്ന അമ്മയും അതിലേറെ വൈകിയെത്തുന്ന മകളും എന്നതിൽ തുടങ്ങി സദാചാര സംശയം കലർന്ന അസാധാരണത്വങ്ങൾ നിയമ നടപടിയെ സ്വാധീനിച്ചു.അവൾക്കിട്ട് രണ്ട് ഏറ് കിട്ടിയാലും കുഴപ്പമില്ല അവൾ ഒരു പൊട്ടൻഷ്യൽ വെടിയാണ്....പ്രതീക്ഷ ഒട്ടുമില്ലാത്ത റെസിഡെൻഷ്യൽ അസോസിയേഷൻ നിയമത്തെ അവരുടെ നാട്ടുകൂട്ട സംഘശക്തിയെ പിൻപറ്റി നിയമവും..വെടികളായ അമ്മയും മകളും ബഫൂണായ അച്ഛനുമായി ഞങ്ങൾ ആറു മാസത്തിലേറെയായി പൊലിസിനു മുന്നിൽ വരെ ഇരുന്നു ..നിരന്തര ശ്രമത്തിലൂടെ അത് മാറി.

നീ അയാളെത്തന്നെ നോക്കി നിന്നോ തുടങ്ങിയ മൊഴിയെടുപ്പ് ചോദ്യങ്ങളെ അതിജീവിക്കാൻ സഹായിച്ച മോഹൻലാൽ ഫാൻസിനും മമ്മൂട്ടി ഫാൻസിനും കക്ഷി രാഷ്ട്രീയ സൈബർ ഘടകത്തിനും നാട്ടുകാർക്കും സഹപാഠികളിലും സഹപ്രവർത്തകരിലും ചിലർക്കും നന്ദിയുണ്ട്. ഞാനത് പ്രതീക്ഷിച്ചിരുന്നു. പൊതുബോധത്തിനു പുറത്തുള്ളതു കൊണ്ടാണല്ലോ പരാതി പറഞ്ഞത്, സ്ത്രീ എന്നു പറയുന്നു രാഷ്ട്രീയ ശരി എന്നു പറയുന്നു, ചിരിക്കുന്ന തമാശയിൽ പോലും റേസിസം കാണുന്നു. എനിക്കെന്തോ കുഴപ്പമില്ലേ, ചേർത്തു പിടിച്ച വീട്ടുകാർക്കെന്തോ കുഴപ്പമില്ലേ .. ഓ അവള് ബുജി ചേച്ചി, സാധാരണ വീട്ടമ്മയാവാൻ പാകപ്പെടാത്തവൾ.. എറിഞ്ഞു വീഴ്‌ത്താൻ ശ്രമിച്ചവനെയും തല്ലിയോടിക്കാൻ ശ്രമിക്കുന്ന നാട്ടുകൂട്ടത്തെയും ഇരകളാക്കാൻ തക്കവണ്ണം പോന്ന കുഴപ്പം....

ശരിക്കും റേപ്പ് പഠിപ്പിക്കുമെന്നു പറഞ്ഞവനെ കൈയടിക്കാൻ പോന്ന കുഴപ്പം.. അറിയാം അതു കൊണ്ടു തന്നെ വിർച്ച്വൽ റേപ്പ് സർവൈവർ ആയ ഞാൻ എന്നതിന്റെ എക്സ്റ്റഷൻ ആയി ഇവിടെ ലൈംഗികാതിക്രമ ശ്രമത്തിന്റെ കൂടി സർവൈവർ ആവുന്നു. (അതെ, കുറച്ചു കല്ലെറിഞ്ഞതു തന്നെ) One thing is sure that I will be a survivor അതിനി അയാളും നാട്ടുകാരും എന്നെയും വീട്ടുകാരെയും പറഞ്ഞ പോലെ കൊന്നാലും....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP