Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പത്തംക്ലാസിലെ പരീക്ഷയ്ക്ക് മകനെ സ്‌കൂളിലാക്കി വരുമ്പോൾ ഹാർട്ട് അറ്റാക്ക്; കുടുംബ നാഥന്റെ മരണം ബിന്ദുവിനേയും മക്കളേയും എത്തിച്ചത് ദുരിത കയത്തിൽ; തൂപ്പു ജോലിക്കാരിയുടെ തുച്ഛ വരുമാനത്തിൽ ഉഴലുമ്പോൾ രക്ഷകരായി ചേരാവള്ളി ജമാഅത്ത്; പള്ളിയുടെ സഹായത്തോടെ എങ്ങനെയെങ്കിലും മകളുടെ വിവാഹം നടത്തി തരാൻ സാധിക്കുമോ ഇക്കാ എന്ന ചോദ്യം യാഥാർത്ഥ്യമാക്കിയത് മതേതരത്വത്തിന്റെ കായംകുളം മോഡൽ; അഞ്ജുവും ശരതും വിവാഹ പന്തലിൽ എത്തുന്നത് നന്മയുടെ തണലിൽ

പത്തംക്ലാസിലെ പരീക്ഷയ്ക്ക് മകനെ സ്‌കൂളിലാക്കി വരുമ്പോൾ ഹാർട്ട് അറ്റാക്ക്; കുടുംബ നാഥന്റെ മരണം ബിന്ദുവിനേയും മക്കളേയും എത്തിച്ചത് ദുരിത കയത്തിൽ; തൂപ്പു ജോലിക്കാരിയുടെ തുച്ഛ വരുമാനത്തിൽ ഉഴലുമ്പോൾ രക്ഷകരായി ചേരാവള്ളി ജമാഅത്ത്; പള്ളിയുടെ സഹായത്തോടെ എങ്ങനെയെങ്കിലും മകളുടെ വിവാഹം നടത്തി തരാൻ സാധിക്കുമോ ഇക്കാ എന്ന ചോദ്യം യാഥാർത്ഥ്യമാക്കിയത് മതേതരത്വത്തിന്റെ കായംകുളം മോഡൽ; അഞ്ജുവും ശരതും വിവാഹ പന്തലിൽ എത്തുന്നത് നന്മയുടെ തണലിൽ

മറുനാടൻ മലയാളി ബ്യൂറോ

കായംകുളം: മതേതരത്വത്തിന്റെ കായംകുളം മോഡൽ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത്തും 19നു ചേരാവള്ളി ജമാഅത്ത് പള്ളി അങ്കണത്തിൽ വിവാഹിതരാകും. ഇതര മതസ്ഥരുടെ വിവാഹം എന്ന വലിയ നന്മയ്ക്ക് പള്ളി അങ്കണം ഒരുങ്ങുന്നത് ഒറ്റ മനസ്സുമായാണ്.

അച്ഛനില്ലാത്ത മകളുടെ വിവാഹം നടത്താൻ കഷ്ടപ്പെടുകയായിരുന്നു അമ്മ ബിന്ദു. ചേരാവള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റിക്കും മതത്തിന്റെ വേലിക്കെട്ടുകൾ ഒരു തടസ്സം ആയില്ല. ചേരാവള്ളി അമൃതാഞ്ജലിയിൽ ബിന്ദുവിന്റെയും പരേതനായ അശോകന്റെയും മകൾ അഞ്ജുവും കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത്തും 19നു ചേരാവള്ളി ജമാഅത്ത് പള്ളി അങ്കണത്തിൽ വിവാഹിതരാകും; സമയം 11.30നും 12.30നുമിടയിൽ. അയൽക്കാരനായ ജമാഅത്ത് സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിലിന്റെ നിർദ്ദേശപ്രകാരമാണു ബിന്ദു ജമാഅത്ത് കമ്മിറ്റിയോടു സഹായം തേടിയത്. സഹോദരിക്കു ചെയ്തു കൊടുക്കേണ്ട നന്മയാണതെന്നു കമ്മിറ്റി തിരിച്ചറിഞ്ഞു. അങ്ങനെ അതൊരു അപൂർവ്വ മാതൃകയായി.

രണ്ട് വർഷം മുൻപാണ് ബിന്ദുവിന്റെ ഭർത്താവ് മരിക്കുന്നത്. അദ്ദേഹം സ്വർണപ്പണിക്കാരനായിരുന്നു. മകന്റെ പത്താംക്ലാസ് പരീക്ഷയുടെ അന്നായിരുന്നു മരണം. മകനെ പരീക്ഷയ്ക്ക് സ്‌കൂളിലാക്കി തിരികെ വരുന്ന വഴിക്ക് അദ്ദേഹം ഹാർട്ട് അറ്റാക്ക് വരികയായിരുന്നു. അച്ഛന്റെ മരണമറിയാതെ മകൻ പരീക്ഷയെഴുതിയെന്ന് പത്രങ്ങളിൽ വാർത്ത വന്നിരുന്നു. ഈ വാർത്ത കണ്ടിട്ടാണ് ബിന്ദുവിനെ കാണാൻ ജമാഅത്ത് സെക്രട്ടറി നുജുമുദ്ദീൻ ആലുംമൂട്ടിൽ ചെല്ലുന്നത്. അങ്ങനെയാണ് പരിചയമാകുന്നത്. അന്നുമുതൽ സാധിക്കുന്ന സഹായങ്ങൾ കുടുംബത്തിന് ചെയ്തിരുന്നു.

ഇവർക്ക് മകനെ കൂടാതെ രണ്ട് പെൺമക്കളുണ്ട്. അഞ്ജുവും സഹോദരി അമൃതാഞ്ജലിയും. ഇരുവരും സാമ്പത്തിക പ്രയാസം കാരണം പ്ലസ് ടു കഴിഞ്ഞു പഠനം നിർത്തി. ആസ്തമാരോഗിയായ ബിന്ദുവിന് തൂപ്പ് ജോലിയാണ്. തുച്ഛമായ വരുമാനം കൊണ്ട് പെൺകുട്ടികളുെട വിവാഹം നടത്തുന്നത് പ്രയാസമാണ്. പള്ളിയുടെ സഹായത്തോടെ എങ്ങനെയെങ്കിലും മകളുടെ വിവാഹം നടത്തി തരാൻ സാധിക്കുമോ ഇക്കാ എന്ന് ബിന്ദു ചോദിച്ചു. കഴിയുന്ന സഹായം സഹോദരിക്ക് ചെയ്തുകൊടുക്കണമെന്ന് തോന്നി. ഈ അടുത്താണ് ഞാൻ ജമാഅത്ത് സെക്രട്ടറിയാകുന്നത്.

ജമാഅത്തിന്റെ സഹായം ലഭിക്കാനായി കഴിഞ്ഞ ഒക്ടോബറിലാണ് ബിന്ദു അപേക്ഷ നൽകിയത്. ചെലവ് വഹിക്കാൻ ഒരു ജമാഅത്ത് അംഗം മുന്നോട്ടുവന്നു. അഞ്ജുവിന് പത്തുപവനും രണ്ട് ലക്ഷം രൂപയും സഹായം നൽകാമെന്ന് അറിയിച്ചു. ഇതിന് സമ്മതിക്കുന്ന നല്ലൊരു ചെറുപ്പക്കാരനെ കണ്ടെത്താനും ബിന്ദുവിനോട് പറഞ്ഞു. ഈ ആലോചന ചെന്നെത്തിയത് കൃഷ്ണപുരം കാപ്പിൽ കിഴക്ക് തോട്ടേതെക്കടത്ത് തറയിൽ ശശിധരന്റെയും മിനിയുടെയും മകൻ ശരത്തിലാണ്. വീടിന്റെ അവസ്ഥയും ചുറ്റുപാടുകളുമെല്ലാം ശരത് തിരിച്ചറിഞ്ഞു. ചേരാവള്ളി ജമാഅത്ത് പള്ളി അങ്കണത്തിൽ വിവാഹം നടത്തുന്നതിനോടും യോജിച്ചു.

വിവാഹത്തെക്കുറിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനെത്തിയ വിശ്വാസികളെ അറിയിച്ചപ്പോൾ അവരും പിന്തുണച്ചു. എല്ലാവരുടെയും ആശിർവാദത്തോടെയാണ് അഞ്ജുവും ശരത്തും പള്ളി മുറ്റത്ത് വിവാഹിതരാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP