Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആലപ്പുഴയിൽ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന കുഞ്ഞ് ഒന്നര വയസിനുള്ളിൽ ജയിലിൽ കിടക്കേണ്ടിയും വന്നു; ഭർതൃമാതാവിനെ മൺവെട്ടിക്ക് തലക്കടിച്ച് അറസ്റ്റിലായപ്പോൾ ആതിരക്കൊപ്പം മുലകുടി മാറാത്ത പിഞ്ചുകുഞ്ഞും ആറ് ദിവസം അഴിക്കുള്ളിലായി; കുഞ്ഞിനെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന ഭർതൃമാതാവിന്റെ മൊഴി നിർണായകമായി; കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് വീട്ടിൽ എല്ലാവരും ഒന്നിച്ചിരിക്കവേ പെട്ടെന്ന് കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയ ശേഷം; കൊടുംക്രൂരതയിൽ നടുങ്ങി കേരളം

ആലപ്പുഴയിൽ അമ്മ ശ്വാസം മുട്ടിച്ച് കൊന്ന കുഞ്ഞ് ഒന്നര വയസിനുള്ളിൽ ജയിലിൽ കിടക്കേണ്ടിയും വന്നു; ഭർതൃമാതാവിനെ മൺവെട്ടിക്ക് തലക്കടിച്ച് അറസ്റ്റിലായപ്പോൾ ആതിരക്കൊപ്പം മുലകുടി മാറാത്ത പിഞ്ചുകുഞ്ഞും ആറ് ദിവസം അഴിക്കുള്ളിലായി; കുഞ്ഞിനെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന ഭർതൃമാതാവിന്റെ മൊഴി നിർണായകമായി; കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത് വീട്ടിൽ എല്ലാവരും ഒന്നിച്ചിരിക്കവേ പെട്ടെന്ന് കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയ ശേഷം; കൊടുംക്രൂരതയിൽ നടുങ്ങി കേരളം

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: തൊടുപുഴയിലും ആലുവയിലും രക്ഷിതാക്കളുടെ കൊടും ക്രൂരതയ്ക്കിരയായ കുഞ്ഞുങ്ങളെ കുറിച്ചോർത്ത് വിങ്ങുന്ന മലയാളികൾക്കിടയിലേക്കാണ് വീണ്ടുമൊരു നടുങ്ങുന്ന വാർത്ത പുറത്തുവന്നത്. ആലപ്പുഴ ചേർത്തലയിലെ പട്ടണക്കാട്ടെ കുഞ്ഞിനെ കൊലപ്പെടുത്തിയത് പെറ്റമ്മയാണ് എന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ഗ്രാമം. അമ്മയുടെ ക്രൂരതയിൽ പൊലിഞ്ഞ ഈ കുരുന്ന് പിറന്നു വീണത് മുതൽ ദുരിതത്തിലായിരുന്നു. കൊല്ലംവെള്ളി കോളനിയിൽ ഷാരോണിന്റെ ഭാര്യ ആതിരയാണ് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ട

രണ്ടു മാസം മുൻപ് ഭർത്താവിന്റെ അമ്മയെ ആക്രമിച്ച കേസിൽ കുഞ്ഞിനൊപ്പം 6 ദിവസം റിമാൻഡിൽ ആയിരുന്നു ആതിര. ഇവരുടെ കുഞ്ഞ് ഒന്നരവയസിനുള്ളിൽ ജയിലിലും കിടക്കേണ്ടി വന്നു. അച്ഛന്റെ അമ്മയെ മൺവെട്ടി കൊണ്ട് തലയ്ക്കടിച്ച് ആക്രമിച്ച കേസിൽ കുഞ്ഞിന്റെ അമ്മയും അച്ഛനും ആറ് ദിവസം ജയിലിൽ കിടന്നിരുന്നു. ആ സമയത്ത് പിഞ്ചു കുഞ്ഞായിരുന്നതുകൊണ്ട് മകളെയും ഇവർക്കൊപ്പം ജയിലിലിടുകയായിരുന്നു. രണ്ട് മാസം മുമ്പ് കുഞ്ഞിനെ ഉപദ്രവിച്ചതിലും കുട്ടിയുടെ അമ്മയ്‌ക്കെതിരെ പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ കേസുണ്ട്.

കുട്ടിയുടെ മാതാപിതാക്കൾക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നതായാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ, എന്തിന് വേണ്ടി ചെയ്തു എന്ന കാര്യത്തിൽ പൂർണമായും ഉത്തരം കിട്ടിയിട്ടില്ല. കുട്ടിയുടെ മുത്തശ്ശി നൽകിയ മൊഴിയാണ് കേസിൽ തെളിവായി മാറിയത്. കുട്ടിയെ അമ്മ മർദ്ദിക്കാറുണ്ടെന്ന് കുട്ടിയുടെ അച്ഛന്റെ അമ്മ പൊലീസിന് മൊഴി നൽകി. മകന്റെ ഭാര്യ പ്രത്യേക സ്വഭാവക്കാരിയാണെന്നും കുട്ടിയെ കൊല്ലുമെന്ന് പറയാറുണ്ടെന്നും ഇവർ പൊലീസിനോട് പറഞ്ഞു. വീട്ടിൽ എല്ലാവരും ഒന്നിച്ചിരിക്കുമ്പോൾ കുട്ടിയുടെ അമ്മ പെട്ടെന്ന് കുട്ടിയെ മുറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതിന് ശേഷമാണ് കുഞ്ഞിന്റെ ശ്വാസം നിലച്ച് പോയതെന്നും കുട്ടിയുടെ അച്ഛന്റെ അമ്മ പൊലീസിനോട് പറഞ്ഞു. കുട്ടി ആരോഗ്യവതിയായിരുന്നു എന്നും അസുഖമൊന്നും ഇല്ലായിരുന്നു എന്നും ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. ശ്വാസം കിട്ടാതെയാണ് കുട്ടി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതേ തുടർന്ന് കുട്ടിയുടെ അമ്മയെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. കുട്ടിയുടെ അച്ഛനെയും അച്ഛന്റെ അച്ഛനെയും പൊലീസ് ചോദ്യം ചെയ്തു.

ഇന്നലെ വൈകീട്ടാണ് ആലപ്പുഴയിലെ പട്ടണക്കാട് പതിനഞ്ചുമാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊല്ലംവെളി കോളനിയിലാണ് കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ അച്ഛനും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് പറയുന്നു. വീട്ടിലെ കിടപ്പുമുറിയിൽ ഉറങ്ങികിടക്കുകയായിരുന്ന കുട്ടിയെ ചലനമില്ലാത്ത സാഹചര്യത്തിൽ കണ്ടെത്തിയെന്നാണ് ആശുപത്രിയിൽ എത്തിച്ചവർ അറിയിച്ചത്. നിരന്തരം കലഹമുണ്ടാകുന്ന വീടായിരുന്നു ഇവരുടേത്. രണ്ട് മാസം മുൻപ് ഷാരോണും ആതിരയും ചേർന്ന് അമ്മ പ്രിയയെ അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. രണ്ട് മാസം പ്രായമുള്ളപ്പോൾ മുതൽ ആതിര കുഞ്ഞിനെ ഉപദ്രവിക്കുമായിരുന്നെന്ന് മുത്തശ്ശി പറഞ്ഞിരുന്ന

ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോട് കൂടിയാണ് ചലനമറ്റ കുഞ്ഞിനെ ചേർത്തല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംശയം തോന്നിയ ഡോക്ടർ പൊലീസിൽ അറിയിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടമാണ് കേസിൽ നിർണായകമായത്. ബന്ധുക്കളും പ്രദേശവാസികളും ചേർന്നാണ് കുട്ടിയേ ചേർത്തല താലൂക്ക് ആശുപത്രിയിൽ കൊണ്ടുവന്നത്. എന്നാൽ ആശുപത്രിയിലെത്തുമ്പോൾ കുട്ടി മരിച്ചിരുന്നു. കുട്ടിക്ക് അനക്കമില്ലെന്നാണ് അമ്മ ആദ്യം അയൽവാസികളോട് പറഞ്ഞത്. മരണത്തിൽ ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP