Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകമെമ്പാടുമുള്ള കത്തീഡ്രലുകളിൽ മാതാവ് ഉണ്ണിയേശുവിനു മുല കൊടുക്കുന്ന ചിത്രങ്ങൾ അനേകം; മറിയത്തിന്റെ സ്തനം പൂർണമായി കാണിക്കുന്ന പെയിന്റിങ്ങുകൾ പോലും പള്ളികളിൽ: ഏതോ സ്ത്രീയുടെ നഗ്ന മാറിടത്തിന്റെ ചിത്രം വരച്ചപ്പോൾ മതവികാരം പൊട്ടി ഒഴുകിയവർ വായിച്ചറിയാൻ ചില സത്യങ്ങൾ

ലോകമെമ്പാടുമുള്ള കത്തീഡ്രലുകളിൽ മാതാവ് ഉണ്ണിയേശുവിനു മുല കൊടുക്കുന്ന ചിത്രങ്ങൾ അനേകം; മറിയത്തിന്റെ സ്തനം പൂർണമായി കാണിക്കുന്ന പെയിന്റിങ്ങുകൾ പോലും പള്ളികളിൽ: ഏതോ സ്ത്രീയുടെ നഗ്ന മാറിടത്തിന്റെ ചിത്രം വരച്ചപ്പോൾ മതവികാരം പൊട്ടി ഒഴുകിയവർ വായിച്ചറിയാൻ ചില സത്യങ്ങൾ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: ദേവന്മാരുടെ നഗ്നത കണ്ടാൽ വ്രണപ്പെടുന്ന മതവികാരമുള്ളവരുടെ നാട് ഇന്ത്യ മാത്രമാണോ? ഹൈന്ദവ ദൈവങ്ങളെ തെറ്റായി ചിത്രീകരിച്ചു എന്ന് പറഞ്ഞ് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് ഇടയിൽ നിന്നാണ് കേരളത്തിലെ കത്തോലിക്കരും അനാവശ്യമായി ഒരു വിവാദം ഏറ്റുപിടിച്ചത്. മലയാള മനോരമയുടെ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയിൽ നഗ്നയായ കന്യാസ്ത്രീയുടെ രൂപം അന്ത്യഅത്താഴ ചിത്രവുമായി ചിത്രീകരിച്ചു എന്നതിന്റെ പേരിലാണ് ഒരു വിഭാഗം വിശ്വാസത്തിന്റെ സംരക്ഷകരായി തെരുവിലിറങ്ങിയത്. എന്നാൽ, കേരളത്തിലെ ക്രൈസ്തവ വിശ്വാസികളിൽ മാത്രം എന്തുകൊണ്ടാണ് മതവികാരം വ്രണപ്പെടുന്നത് എന്നു ചോദിച്ചാൽ വ്യക്താകുക അതിന് പിന്നിലെ രാഷ്ട്രീയത്തെ കുറിച്ചാകും.

കലകളുടെ വളർച്ചക്കൊപ്പം നിന്ന കത്തോലിക്കാ സഭയുടെ ലോകമെമ്പാടുമുള്ള പള്ളികളിൽ പോലും യേശുവിന്റെയും മാതാവിന്റെയും നഗ്നരൂപങ്ങളുണ്ട്. ലോകമെമ്പാടുമുള്ള കത്തീഡ്രലുകളിൽ ഇത്തരം പ്രതിമകളും ചിത്രങ്ങളും ഉണ്ടായിട്ടും അതിനെതിരെ ആരും ശബ്ദമുയർത്തിയിരുന്നില്ല. ഇക്കാര്യം ഓർക്കുമ്പോഴാണ് കേരളത്തിലെ വിശ്വാസികളുടെ സംരക്ഷകരുടെ പൊള്ളത്തരം വ്യക്തമാകുക. യൂറോപ്പിലും അമേരിക്കയിലും ലാറ്റിനമേരിക്കയിലുമായി നിരവധി കത്തീഡ്രലുകളിലാണ് മാതാവിന്റെ നഗ്നത കാണിക്കുന്ന ചിത്രങ്ങളുള്ളത്.

ഉണ്ണിയേശുവിന് മുലകൊടുക്കുന്ന മാതാവിന്റെ പ്രതിമകളാണ് ഇവ. മാതാവിന്റെ സ്തനഞെട്ടുകൾ പുറത്തുകാണുന്ന വിധത്തിൽ തന്നെയാണ് കലാകാരൻ ഇതിൽ ഒരു പ്രതിമ ചിത്രീകരിച്ചിരിക്കുന്നത്. മാതൃത്വം തുളുമ്പുന്ന ഒരു ഭാവം എന്നതിന് അപ്പുറത്തേക്ക് ഇതിനെ പാശ്ചാത്യ ലോകത്തെ വിശ്വാസികൾ കണക്കാക്കിയിട്ടില്ല. ഇതിനിടെയാണ് കേരളത്തിൽ ഏതോ ഒരു സ്ത്രീയുടെ നഗ്നത ചിത്രകാരന്റെ ഭാവനയിൽ വിരിഞ്ഞതിനെ കുറ്റപ്പെടുത്തുന്നത്.

പള്ളികളിൾ പോലും മാതാവിന്റെ നഗ്നത ചിത്രീകരിച്ചുള്ള ചിത്രങ്ങളുണ്ട്. ഇത് കൂടാതെ ആശുപത്രികളിൽ മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ഉണ്ണിയേശുവിന് മുല കൊടുക്കുന്ന മാതാവിന്റെ ചിത്രങ്ങളും പ്രതിമകളുമുണ്ട്. നവോത്ഥോനകാലത്ത് കലാകാരന്മാർക്കു താങ്ങും തണലും നല്കുന്നതിൽ എന്നും സഭ മുന്നിലായിരുന്നു. അക്കാലത്തു വരച്ച ചിത്രങ്ങളിലും നഗ്നത ഉണ്ടെന്നതാണ് യാഥാർത്ഥ്യം യോശുക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയുമൊക്കെ നഗ്നത കലാരൂപമെന്ന നിലയിൽ ചിത്രീകരിച്ച നിരവധി കലാകാരന്മാരുണ്ട് താനും. കത്തോലിക്കാ സഭയുടെ ഈറ്റില്ലമായ ഇറ്റലിയിലെ പുരാതന ദേവാലയങ്ങളിൽ അടക്കം ഇതിനുള്ള ഉദാഹരണങ്ങൾ കാണാം.

നഗ്‌നായി കുരിശിലേറ്റപ്പെട്ട ക്രിസ്തുവിന്റെ ശിൽപ്പങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ട്. മതവിശ്വാസം വൃണപ്പെടുത്തിയെന്ന പേരിൽ ഇവയെല്ലാം നശിപ്പിച്ചുകളയാനോ എന്തിനേറേ ഇവയ്‌ക്കെതിരേ ശബ്ദമുയർത്താനോ പോലും ആരും ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണു വസ്തുത. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ തങ്ങളുടെ മതവിശ്വസം വൃണപ്പെട്ടുവെന്ന് മുറവിളി കൂട്ടുന്നവർ ഇത്തരം പാശ്ചാത്യ കലാസൃഷ്ടികൾ ശരിക്കും കാണേണ്ടത് തന്നെയാണ്.

മൈക്കലാഞ്ചോയുടെ കുരിശിൽ തൂങ്ങപ്പെട്ടു കിടക്കുന്ന നഗ്‌നനായ ക്രിസ്തുവിന്റെ സൃഷ്ടിയും ഇക്കൂട്ടത്തിൽ ശ്രദ്ധേയമായതാണ്. ഫ്‌ളോറൻസിലെ സാന്ത മരിയ ഡെൽ സാന്തോ സ്പിരിറ്റോ ബസിലിക്കയിൽ സ്ഥിതിചെയ്യുന്നതാണ് ഇതിലൊന്ന്. ക്രിസ്തുവിന്റയും മാതാവിന്റെയും നഗ്നത ചിത്രീകരിച്ചു എന്ന പേരിൽ മതവികാരം വ്രണപ്പെടുന്നവർ ആദ്യം വിരൽ ഉയർത്തേണ്ടത് സഭാ നേതൃത്വത്തിന് തന്നെയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP