Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹെൽമെറ്റിനും സീറ്റ് ബെൽറ്റിനും അടക്കം ശക്തമായ വിമർശനം ഉയർന്ന കേസുകളിലൊന്നും പിഴ കുറയ്ക്കാൻ സംസ്ഥാന സർക്കാറിന് സാധിക്കില്ല; കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം നിശ്ചയിച്ച പിഴത്തുക കുറയ്ക്കാൻ സംസ്ഥാനത്തിനുള്ളത് പരിമിതമായ അധികാരം മാത്രം; കുത്തനെ ഉയർത്തിയ പിഴത്തുക കുറയ്ക്കാൻ കേന്ദ്ര സർക്കാർ തന്നെ ഓർഡിനൻസ് പുറപ്പെടുവിക്കണം; കോംപൗണ്ടിങ് രീതി നടപ്പാക്കുന്നതു നിയമ വകുപ്പിന്റെ പരിഗണനയിൽ

ഹെൽമെറ്റിനും സീറ്റ് ബെൽറ്റിനും അടക്കം ശക്തമായ വിമർശനം ഉയർന്ന കേസുകളിലൊന്നും പിഴ കുറയ്ക്കാൻ സംസ്ഥാന സർക്കാറിന് സാധിക്കില്ല; കേന്ദ്ര മോട്ടോർ വാഹന നിയമപ്രകാരം നിശ്ചയിച്ച പിഴത്തുക കുറയ്ക്കാൻ സംസ്ഥാനത്തിനുള്ളത് പരിമിതമായ അധികാരം മാത്രം; കുത്തനെ ഉയർത്തിയ പിഴത്തുക കുറയ്ക്കാൻ കേന്ദ്ര സർക്കാർ തന്നെ ഓർഡിനൻസ് പുറപ്പെടുവിക്കണം; കോംപൗണ്ടിങ് രീതി നടപ്പാക്കുന്നതു നിയമ വകുപ്പിന്റെ പരിഗണനയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേന്ദ്രം നിശ്ചയിച്ച മോട്ടോർ വാഹന നിയമപ്രകാരം വർദ്ധിപ്പിച്ച പിഴത്തുകയിൽ നിന്നും രക്ഷപെടാൻ വേണ്ടി സംസ്ഥാനം സ്വന്തം അധികാരം പ്രയോഗിക്കാൻ തീരുമാനിച്ചാലും അത് വേണ്ടവിധത്തിൽ നടക്കില്ലെന്ന് വിലയിരുത്തൽ. കേന്ദ്ര മോട്ടോർവാഹന നിയമപ്രകാരം നിശ്ചയിച്ച പിഴത്തുക കുറയ്ക്കാൻ സംസ്ഥാനത്തിന് പരിമിതമായ അധികാരം മാത്രമുള്ളതാണ് ഇതിൽ വിഷയമാകുന്ന്ത. കുറഞ്ഞ നിരക്കിനെക്കാൾ പിഴ ഉയർത്തിയ ഏതാനും ഇനങ്ങളിൽമാത്രമാണ് ഇളവിന് സാധ്യത.

ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതടക്കം ശക്തമായ വിമർശനം ഉയർന്ന കേസുകളിലൊന്നും പിഴ കുറയാനിടയില്ല. ഇതുസംബന്ധിച്ച് ഗതാഗത സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ട് തിങ്കളാഴ്ച സർക്കാരിന് സമർപ്പിക്കും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതല യോഗം ഇത് പരിശോധിക്കും. കേന്ദ്രനിയമത്തിൽ ഗതാഗത നിയമലംഘനങ്ങൾക്ക് കുറഞ്ഞ പിഴ മുതൽ പരമാവധി ഈടാക്കേണ്ടതുവരെ നിർദേശിച്ചിട്ടുണ്ട്. ഈ മാനദണ്ഡമില്ലാത്ത മൂന്നോ നാലോ ഇനങ്ങളിൽമാത്രമേ സംസ്ഥാന സർക്കാരിന് കുറഞ്ഞ പിഴ നിശ്ചയിക്കാനാകൂ. ഈ പ്രതിസന്ധി മറികടക്കാനാകുമോ എന്നും സംസ്ഥാന സർക്കാർ അന്വേഷിക്കുന്നുണ്ട്. കേന്ദ്രനിയമത്തിന് എതിരായ നടപടികൾക്ക് നിയമസാധുത ലഭിക്കില്ലെന്ന നിയമോപദേശം അനൗദ്യോഗികമായി കിട്ടിയിട്ടുണ്ട്.

സംസ്ഥാനത്തിന് പിഴ കുറയ്കാനാകുന്നവ ഇവ മാത്രമാണ്: ലൈറ്റ് മോട്ടോർ വാഹനങ്ങളിൽ അമിതവേഗതയ്ക്ക് 1000 മുതൽ 2000 വരെയാണ് കേന്ദ്രനിയമത്തിൽ പിഴ. ഇതിൽ സംസ്ഥാനം 1500 രൂപയാണ് പിഴ നിശ്ചയിച്ചത്. ഇത് കുറഞ്ഞ നിരക്കായ 1000-ത്തിലേക്ക് കുറയ്ക്കാനാകും. അപകടകരമായ ഡ്രൈവിങ്ങിന് 1000-നും 5000-നും ഇടയിൽ പിഴ ഈടാക്കാം, 3000 രൂപയാണ് സംസ്ഥാനം നിശ്ചയിച്ച കോമ്പൗണ്ടിങ് ഫീസ്. ഇതിലും കുറവ് വരുത്താനാകും.

ശാരീരിക അവശതകളുള്ള സമയത്ത് വാഹനമോടിക്കുന്നതിന് 500 മുതൽ 2000 രൂപവരെയാണ് കേന്ദ്രം നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ 1000 രൂപ ഈടാക്കാനാണ് സംസ്ഥാനം തീരുമാനിച്ചത്. ഇത് കുറഞ്ഞ നിരക്കായ 500 രൂപയിലേക്ക് താഴ്‌ത്താനാകും. പിഴ ചുമത്താൻ അധികാരമുള്ള ഉദ്യോഗസ്ഥന് ഏതൊക്കെ നിയമലംഘനങ്ങൾക്ക് ഇപ്രകാരം പിഴ പരമാവധി കുറയ്ക്കാമെന്നതിന്റെ സാധ്യതകളാണു പരിശോധിക്കുന്നതെന്നു നിയമ വകുപ്പു വൃത്തങ്ങൾ പറഞ്ഞു.

മോട്ടർ വാഹന നിയമത്തിലെ ഏകദേശം 34 ലംഘനങ്ങൾക്കു മാത്രമേ കോംപൗണ്ടിങ് രീതി നടപ്പാക്കാനാകുകയുള്ളൂവെന്നു നിയമമന്ത്രി എ.കെ.ബാലൻ പ്രതികരിച്ചിട്ടുണ്ട്. നിയമ ഭേദഗതിയോട് എതിർപ്പു പ്രകടിപ്പിച്ച മറ്റു സംസ്ഥാനങ്ങൾ എന്താണു ചെയ്യുന്നതെന്നു നിയമ വകുപ്പ് അനൗദ്യോഗികമായി ആരായുന്നുണ്ട്. അവിടങ്ങളിലും ഇക്കാര്യത്തിൽ അനിശ്ചിതത്വമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം മോട്ടർ വാഹന നിയമ ഭേദഗതി പ്രകാരം ലൈസൻസ് പുതുക്കുന്നതിനുള്ള വ്യവസ്ഥകൾ പ്രവാസികളെ വെട്ടിലാക്കുന്നു. കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കുന്നതിനുള്ള സാവകാശം ഒരു വർഷമായി ചുരുക്കിയതാണു പ്രവാസികളെ ഉൾപ്പെടെ പ്രയാസത്തിലാക്കുന്നത്. സാധാരണ നാട്ടിലെത്തുമ്പോൾ പിഴയൊടുക്കിയാണു പലരും ലൈസൻസ് പുതുക്കിയിരുന്നത്. നേരത്തേ, കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കാൻ ഒരു മാസം ഗ്രേസ് പീരിയഡും പിഴയോടെ പുതുക്കാൻ 5 വർഷം സാവകാശവുമുണ്ടായിരുന്നു. ഭേദഗതി ചെയ്ത നിയമത്തിൽ ഗ്രേസ് പീരിയഡ് നിർത്തലാക്കി. ഒരു വർഷത്തിനകം പുതുക്കിയില്ലെങ്കിൽ ലൈസൻസ് റദ്ദാകും. പുതിയ ലൈസൻസ് ലഭിക്കാൻ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസാകണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP