Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോക്ക്ഡൗൺ ലംഘകർക്ക് മണിച്ചിത്ര പൂട്ടുമായി മോട്ടോർ വാഹന വകുപ്പ്; പൊലീസ് സ്റ്റേഷൻ പരിസരം നിയമലംഘകരുടെ വാഹനം കൊണ്ട് നിറഞ്ഞപ്പോൾ മറുവഴി കണ്ടെത്തിയത് മല്ലപ്പള്ളിയിലെ മോട്ടോൾ വെഹിക്കിൾ ഇൻസ്പെക്ടർ; നിയമലംഘകരുടെ വാഹനങ്ങൾ ഇനി വീട്ടിൽ തന്നെ കസ്റ്റഡിയിൽ വയ്ക്കും; കീ ഹോളിൽ നോൺബ്രേക്കിങ് സീൽ; രണ്ടു നേരം ദിനപത്രവും പിടിച്ച് വാഹനത്തിന് അരികിൽ നിൽക്കുന്ന പ്രതിയുടെ ചിത്രം വാട്സാപ്പിൽ അയച്ചു കൊടുക്കണം

ലോക്ക്ഡൗൺ ലംഘകർക്ക് മണിച്ചിത്ര പൂട്ടുമായി മോട്ടോർ വാഹന വകുപ്പ്; പൊലീസ് സ്റ്റേഷൻ പരിസരം നിയമലംഘകരുടെ വാഹനം കൊണ്ട് നിറഞ്ഞപ്പോൾ മറുവഴി കണ്ടെത്തിയത് മല്ലപ്പള്ളിയിലെ മോട്ടോൾ വെഹിക്കിൾ ഇൻസ്പെക്ടർ; നിയമലംഘകരുടെ വാഹനങ്ങൾ ഇനി വീട്ടിൽ തന്നെ കസ്റ്റഡിയിൽ വയ്ക്കും; കീ ഹോളിൽ നോൺബ്രേക്കിങ് സീൽ; രണ്ടു നേരം ദിനപത്രവും പിടിച്ച് വാഹനത്തിന് അരികിൽ നിൽക്കുന്ന പ്രതിയുടെ ചിത്രം വാട്സാപ്പിൽ അയച്ചു കൊടുക്കണം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ലോക്ഡൗൺ നിലവിൽ വന്നിട്ട് 14 ദിവസമേ ആയിട്ടുള്ളൂ. സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾക്ക് മുന്നിൽ കാൽ കുത്താൻ ഇടമില്ല. നിയമലംഘകരുടെ വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്ത് സൂക്ഷിക്കുന്നത് കാരണമാണ് സ്റ്റേഷൻ മുറ്റം നിറഞ്ഞു കവിഞ്ഞ് കിടക്കുന്നത്. അതിനൊരു പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്.

ഇനിമേലിൽ നിയമ ലംഘകരുടെ വാഹനം പൊലീസ് കസ്റ്റഡിയിൽ സൂക്ഷിക്കില്ല. പകരം ഉടമയുടെ വീട്ടിൽ തന്നെ പൂട്ടി വയ്ക്കും. ഒരു തരം മണിച്ചിത്ര പൂട്ട് തന്നെ. വീട്ടിൽ കസ്റ്റഡിയിൽ വച്ചിരിക്കുന്ന വാഹനങ്ങളുടെ കീ ഹോളിൽ പ്രത്യേകം രൂപ കൽപ്പന ചെയ്ത നോൺബ്രേക്കിങ് സീൽ പതിപ്പിക്കുകയാണ് ചെയ്യുന്നത്. ഇലക്ട്രോണിക് കമ്പനികൾ ഉൽപന്നങ്ങൾക്ക് വാറണ്ടി നൽകാൻ ഉപയോഗിക്കുന്ന തരം സീലുകളാണ് ഇത്. ഈ സീൽ കേടായാൽ വാറണ്ടി കിട്ടില്ല. എന്നു പറയുന്നതു പോലെ മോട്ടോർ വാഹനത്തിന്റെ കീ ഹോളിൽ പതിപ്പിക്കുന്ന സീൽ പൊട്ടിയാൽ പിഴ ചുമത്തും.

ഇങ്ങനെ ഹോം കസ്റ്റഡിയിൽ ഇരിക്കുന്ന വാഹനം എടുത്ത് എങ്ങും കറങ്ങുന്നില്ലെന്ന് വ്യക്തമാക്കാൻ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഉടമ വാഹനത്തിന് സമീപം നിന്ന് അതാത് ദിവസത്തെ ദിനപത്രം സഹിതം നിന്ന് ഫോട്ടോ എടുത്ത് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന് വാട്സാപ്പിൽ അയച്ചു കൊടുക്കണം. ദിനപത്രത്തിന്റെ തീയതി വ്യക്തമാകുന്ന വിധമാകണം ചിത്രമെടുക്കാൻ.

മല്ലപ്പള്ളി ജോയിന്റ ആർടി ഓഫീസിലാണ് പദ്ധതിയുടെ തുടക്കം. എംവിഐ അജിത്ത് ആൻഡ്രൂസാണ് ആശയത്തിന് പിന്നിൽ. പദ്ധതി നടപ്പാക്കി തുടങ്ങിയതോടെ ചിത്രങ്ങളും അജിത്തിന്റെ ഫോണിൽ എത്തി തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP