Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അമിതവേഗത്തിൽ വാഹനമോടിച്ചാൽ ഡ്രൈവർ മാത്രമല്ല, പിന്നിലിരുന്ന് പ്രേരിപ്പിക്കുന്ന വിഐപിയും കുടുങ്ങും; ഋഷിരാജ് നടപ്പാക്കാൻ തുനിഞ്ഞ് പരാജയപ്പെട്ട ശ്രമം വിജയിപ്പിക്കാൻ ശ്രീലേഖ ഒരുങ്ങുന്നു; മന്ത്രിവാഹനങ്ങൾക്കും മൂക്കുകയറിടാൻ നിയമം കർക്കശമാക്കും

അമിതവേഗത്തിൽ വാഹനമോടിച്ചാൽ ഡ്രൈവർ മാത്രമല്ല, പിന്നിലിരുന്ന് പ്രേരിപ്പിക്കുന്ന വിഐപിയും കുടുങ്ങും; ഋഷിരാജ് നടപ്പാക്കാൻ തുനിഞ്ഞ് പരാജയപ്പെട്ട ശ്രമം വിജയിപ്പിക്കാൻ ശ്രീലേഖ ഒരുങ്ങുന്നു; മന്ത്രിവാഹനങ്ങൾക്കും മൂക്കുകയറിടാൻ നിയമം കർക്കശമാക്കും

ആലപ്പുഴ: റോഡിൽ അമിതവേഗത്തിൽ പാഞ്ഞാൽ ഇനി വി ഐ പിയാണെങ്കിലും കുടുങ്ങും. ഡ്രൈവറെ ബലിയാടാക്കി അമിതവേഗം ഇഷ്ടപ്പെടുന്ന വി ഐ പികൾക്ക് ഇനി രക്ഷപ്പെടാൻ കഴിയില്ല. ഡ്രൈവർക്കൊപ്പം ഉടമയ്‌ക്കെതിരേയോ അല്ലെങ്കിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കെതിരെയോ കേസെടുക്കുന്ന സാഹചര്യമുണ്ടാകുന്നു. നേരത്തെ മാസ്റ്റർ സ്ലേവ് എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന നിയമം മറയാക്കിയാണ് വി ഐ പികൾ രക്ഷപ്പെട്ടിരുന്നത്. വാഹനം അപകടത്തിൽപ്പെട്ടാൽ ഡ്രൈവറുടെ മേൽ മുഴുവൻ കുറ്റങ്ങളും ചുമത്തി രക്ഷപ്പെടാമായിരുന്നു. പ്രേരണയുടെ പേരിൽ കുറ്റം ചുമത്താൻ നിയമമുണ്ടായിരുന്നെങ്കിലും നടപ്പിലാക്കാൻ വകുപ്പ് തയ്യാറായിരുന്നില്ല. ഋഷിരാജ് സിംഗിന്റെ കാലത്തു ഈ നിയമം കർശനമാക്കാൻ ശ്രമിച്ചിരുന്നെങ്കിലും ആഭ്യന്തരമന്ത്രി വിയോജിച്ചതോടെ അതു നടന്നില്ല.

ഇതിനെതിരെയാണ് അതിവേഗക്കാരെ കുടുക്കാൻ ഗതാഗത വകുപ്പ് തയ്യാറെടുക്കുന്നത്. ഗതാഗത വകുപ്പ് മേധാവി ശ്രീലേഖ ഐപിഎസാണ് ഋഷിരാജ് വിചാരിച്ചിട്ടും നടപ്പാക്കാൻ സാധിക്കാത്ത നിയമ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. നിലവിലെ നിയമങ്ങൾതന്നെ പൊടിതട്ടിയെടുത്താണ് പുത്തൻ പരിഷ്‌ക്കാരത്തിന് വകുപ്പിന്റെ നീക്കം. ആർ ടി വകുപ്പ് 180, 181/ എ 181/ബി എന്നീ നിയമങ്ങളാണ് പ്രധാനമായും കൂടുതൽ കരുത്തോടെ തിരികെയെത്തുന്നത്. അമിതവേഗം, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, അമിതവേഗത്തിനു പ്രേരിപ്പിക്കൽ എന്നിവയാണ് നിയമപരിധിക്കുള്ളിൽപ്പെടുന്നത്. അപകടകരമാംവിധം വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ കേസ് എടുക്കുന്നതിനോടൊപ്പം 154 വകുപ്പ് പ്രകാരം ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നതിന് ശുപാർശയും ചെയ്യാം.

നിയമം കടുത്താൽ ഇനി വി ഐ പികളും കുടുങ്ങും. പ്രേരിപ്പിച്ചാൽ പണിയുംപാളും. സംസ്ഥാനത്ത് നിലവിലുള്ള നിയമവ്യവസ്ഥിതിയിൽ ക്രമിനൽ കുറ്റങ്ങളിൽ പ്രേരണയ്ക്ക് വലിയ പങ്കാണുള്ളത്, പ്രേരണയുടെ പേരിൽ ആർക്കെതിരെയും കേസ് എടുക്കാം. എന്നാൽ റോഡുനിയമങ്ങളിൽമാത്രം ഇതു പ്രാവർത്തികമായിരുന്നില്ല. അമിതവേഗത്തിന് ഡ്രൈവറെ പ്രേരിപ്പിച്ച് അപകടത്തിലാക്കിയാൽ ഒന്നും മിണ്ടാതെ രക്ഷപ്പെടുന്ന പതിവു പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്. നിയമം മുറുകുന്നതോടെ ഇതിനു കടിഞ്ഞാണാകും.

ദേശീയപാതയിൽ നാലുചക്രവാഹനങ്ങൾക്ക് പരമാവധി വേഗം മണിക്കൂറിൽ 80 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്. ടൂവീലറുകൾക്ക് എഴുപതും. എന്നാൽ മുക്കിനു മുക്കിന് അമിതവേഗം നിയന്ത്രിക്കാൻ ഒളികാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് സാധാരണക്കാരനു മാത്രമേ ബാധകമാകുന്നുള്ളു. അമിതവേഗക്കാരായ വി ഐ പികളുടെ പടം ഇതുവരെയും ഒളികാമറകളിൽ പതിഞ്ഞിട്ടില്ല. സംസ്ഥാന പൊലീസിലെ തന്നെ ഹൈടെക്് എൻഫോഴ്്‌സ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒളികാമറകൾ വി ഐ പികൾക്കായി പ്രത്യേകം സജ്ജമാക്കിയിട്ടുണ്ടോയെന്നും സംശയിക്കുന്നു. അമിതവേഗത്തിന്റെ പേരിൽ സംസ്ഥാനത്ത് ഒരു വി ഐ പിക്കെതിരെയും കേസ് എടുത്തതായി അറിയാൻ കഴിഞ്ഞിട്ടില്ല. സാധാരണക്കാരായ യാത്രക്കാർ വേഗത്തിൽ വണ്ടി ഓടിച്ചാൽ ഉടൻ ചിത്രമടക്കമുള്ള നോട്ടീസാണ് വീടുകളിൽ എത്തുന്നത്. വി ഐ പികളുടെ കാര്യത്തിൽ കാമറകൾ കണ്ണടയ്ക്കുന്നതിൽ ദുരൂഹത പടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP