1 usd = 71.50 inr 1 gbp = 92.12 inr 1 eur = 78.50 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 233.51 inr

Feb / 2020
28
Friday

സംഗീത നിശയ്ക്കിടെ കാലിൽ മുറിവുണ്ടാക്കി മരിച്ച ലൂയി പതിനാലാമന്റെ ഇഷ്ട സംഗീതകാരൻ; പ്രാണിയുടെ കുത്തേറ്റു വന്ന നീര് കുത്തിപ്പൊട്ടിച്ച് മരണത്തിനു കീഴടങ്ങിയ അൽബാൻ ബെർഗ്; പ്രതിഭയിൽ അസൂയ പൂണ്ട് ജർമ്മൻ ഇതിഹാസത്തെ വകവരുത്തിയതിന് പിന്നലെ കഥ ഇന്നും അജ്ഞാതം; മൊസാർഡ് മുതൽ ബാലഭാസ്‌കർ വരെ നവ യൗവനത്തിൽ ചിറകടിച്ചു പോയ സംഗീത പ്രതിഭകളുടെ കഥ ഇങ്ങനെ

October 03, 2018 | 10:04 AM IST | Permalinkസംഗീത നിശയ്ക്കിടെ കാലിൽ മുറിവുണ്ടാക്കി മരിച്ച ലൂയി പതിനാലാമന്റെ ഇഷ്ട സംഗീതകാരൻ; പ്രാണിയുടെ കുത്തേറ്റു വന്ന നീര് കുത്തിപ്പൊട്ടിച്ച് മരണത്തിനു കീഴടങ്ങിയ അൽബാൻ ബെർഗ്; പ്രതിഭയിൽ അസൂയ പൂണ്ട് ജർമ്മൻ ഇതിഹാസത്തെ വകവരുത്തിയതിന് പിന്നലെ കഥ ഇന്നും അജ്ഞാതം; മൊസാർഡ് മുതൽ ബാലഭാസ്‌കർ വരെ നവ യൗവനത്തിൽ ചിറകടിച്ചു പോയ സംഗീത പ്രതിഭകളുടെ കഥ ഇങ്ങനെ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: അതങ്ങനെയാണ്,... ഒരാളുടെ പോലും കണ്ണ് നനയ്കാതെ ഒരു വയലിൻ സംഗീതവും നിലച്ചിട്ടില്ല. ഇന്നലെ ബാലഭാസ്‌കറിന്റെ മരണം കേട്ട് ഏങ്ങലടിച്ചു സോഷ്യൽ മീഡിയയിൽ എത്തിയ ഈ വാക്കുകൾ വീണ്ടും അനേകം പേരുടെ കണ്ണുകൾ ഈറനണിയിക്കാൻ കാരണമായി. സംഗീതം സങ്കടമാണ്, അത് ഹൃദയത്തിലേക്കാണ് പെയ്യുന്നത്.

ഒറ്റയ്ക്കാവന്ന തോന്നലിൽ ഏതൊരാളുടെയും ആശ്വാസമാണ് സംഗീതം. മനുഷ്യ മനസിനെ സ്വാധീനിക്കാൻ മറ്റൊരു കലയ്ക്കും സാധിസറസലത്ത വിധത്തിൽ സംഗീതം മനസുകൾ കീഴടക്കുന്നു. അത് സ്വപ്ന ലോകത്തിലേക്ക് മനുഷ്യ മനസിനെ പറത്തി വിടുന്നു. ഓരോ സംഗീത പ്രതിഭയും ഓരോ അത്ഭുതമാണ്. മാന്ത്രികതയുടെ നാദമാണ് അവരുടെ വിരൽ തുമ്പിൽ പിറന്നു വീഴുന്നത്. ആധുനിക മലയാളിക്ക് ഈ മഹാമന്ത്രികത അടുത്തറിയാൻ കാരണമായത് രണ്ടു സുഹൃത്തുക്കളിൽ കൂടിയാണ്.

പൊടുന്നനെ ലോക പ്രശസ്തിയിൽ എത്തിയ സ്റ്റീഫൻ ദേവസിയുടെയും ബാലഭാസ്‌കറിന്റെയും കൂട്ട് കെട്ടിൽ മലയാള മനസുകൾ ആസ്വാദനത്തിന്റെ ലഹരിയിൽ മതിമറന്നു. അനുഭൂതിയുടെ പുതിയ സങ്കേതങ്ങളാണ് ഈ കൂട്ട് കെട്ട് മലയാളത്തിന് സമ്മാനിച്ചത്. ഇവർ രണ്ടും എത്താത്ത നാടുകളില്ല. ഇവരിലൂടെ സന്തോഷം അറിയാത്ത മലയാളികളും കുറവ്. ഇന്നിതാ ആ കൂട്ട് കെട്ടിൽ, ഇണക്കുരുവികളെ പോലെ കഴിഞ്ഞിരുന്നവരിൽ ഒരാൾ പറന്നകന്നിരിക്കുന്നു. ലക്ഷക്കണക്കിന് സംഗീത പ്രേമികളെ നിത്യ ദുഃഖത്തിലേക്കു തള്ളിയിട്ടാണ് ബാലഭാസ്‌കർ എന്ന അസാധ്യ സംഗീത പ്രതിഭ നടന്നു മറഞ്ഞിരിക്കുന്നത്. നിഷ്‌കളങ്കമായ മനസും മുഖവും ഒരു തലമുറയുടെ ഓർമ്മയിൽ തിളങ്ങി നിൽക്കാൻ ആവശ്യമായതെല്ലാം രണ്ടു പതിറ്റാണ്ടു കാലത്തേ സംഗീത സപര്യയിലൂടെ സൃഷ്ടിച്ചാണ് അസാധാരണമായ ഊർജ്ജത്തിന്റെയും പ്രസരിപ്പിന്റെയും മുഖം കൂടി ആയിരുന്ന ബാല പേര് മാത്രമായി മാറിയിരിക്കുന്നത്.

സംഗീത സാഗരത്തിൽ തിരകളുമായി കൂട്ടുകൂടിയ മഹാപ്രതിഭകളിൽ നല്ല പങ്കും ജീവിതത്തിന്റെ മധ്യാഹ്ന സൂര്യൻ കത്തുന്ന നിറയൗവനത്തിൽ തന്നെ ഓർമ്മയായി മാറുന്നു എന്നാണ് ചരിത്രം ഓർമ്മിപ്പിക്കുന്നത്. ലോക സംഗീത ചരിത്രത്തിൽ പേരെഴുതിയ മിക്കവാറും സംഗീതജ്ഞർ വാർധ്യക്യത്തിനായി കാത്തിരുന്നില്ല എന്നതാണ് സത്യം. മാത്രമല്ല മിക്കവരുടെയും മരണത്തിൽ ആസ്വാധാരണമായ വിധം ആകസ്മികത കൂട്ടിനെത്തി എന്നതും വെറും യാദ്ര്ശ്ചികതയായി കാണാനാവില്ല. ഏതോ മഹാശക്തിയുടെ അദൃശ്യ കരങ്ങൾ പോലെയാണ് മരണം ഇവരെ അകാലത്തിൽ തേടി എത്തുന്നത്. വിധി ഏതോ വൈരാഗ്യ ബുദ്ധി കാട്ടും പോലെ ഇവരുടെ ജീവിതത്തിൽ ഇടപെടുന്നു. മിക്കവരെയുംജീവിതകാലത്തിൽ ഏറെ പരീക്ഷണത്തിനും ഇതേ വിധി തന്നെ വിധേയരാകുന്നു. ലോകം കണ്ണീർ വാർത്ത ഏതാനും സംഗീത പ്രതിഭകളുടെ മരണ സാഹചര്യത്തിലൂടെ ഒരു സഞ്ചാരം.

ജീൻ ബാപിസ്റ്റ് ലല്ലി(1632-1687)

കാലിൽ ഉണ്ടായ ഒരു മുറിവിലൂടെയാണ് മരണത്തിലേക്ക് നടന്നടുന്നത്. ലൂയി പതിനാലാമന്റെ ഇഷ്ട സംഗീതകാരൻ കൂടിയായിരുന്ന ഇദ്ദേഹം വെറും 55 വയസുവരെയാണ് ജീവിച്ചത്. ഒരു സംഗീത നിശയ്ക്കിടെ കാലിൽ ഇദ്ദേഹം തന്നെ മുറിവ് സൃഷ്ടിക്കുക ആയിരുന്നത്രേ.

ഹെന്റി പാർസീൽ (1659-1695)

ഇംഗ്ലീഷ് സംഗീതത്തിന്റെ നെറുകയിൽ നിൽക്കുമ്പോഴാണ് ഹെന്റി പാർസീലിനെ മരണം തേടി എത്തിയത്. വെറും 36 വയസ് മാത്രമുള്ളപ്പോളാണ് ഇദ്ദേഹം മരിക്കുന്നത്. ഒരു രാത്രി സംഗീത നിശ കഴിഞ്ഞു വീട്ടിലെത്തി കിടന്നുറങ്ങിയ ഹെന്റി പിറ്റേന്ന് പ്രഭാത സൂര്യനെ കാണാൻ ഉണ്ടായില്ല. ഭാര്യ വിളിച്ചെഴുന്നേൽപ്പിക്കാൻ നോക്കിയപ്പോൾ ജീവനറ്റ ശരീരമാണ് കണ്ടതെന്ന് പറയപ്പെടുന്നു. അദ്ദേഹത്തോടുള്ള ആദരവായി സംസ്‌ക്കാര ചടങ്ങിൽ രാജ്ഞി തന്നെ അന്ത്യ ചരമ ശുശ്രൂഷയിൽ സംഗീതം ആലപിക്കുക ആയിരുന്നു.

അലക്‌സാണ്ടർ സ്‌ക്രബിൻ (1871-1915)

ചുമ്മാ മരിച്ചു എന്ന് പറയും പോലെയാണ് വിശ്രുത റഷ്യൻ സംഗീതജ്ഞൻ അലക്‌സാണ്ടർ സ്‌ക്രബിൻ ഓർമയായത്. അതും നാൽപ്പത്തിനാലാം വയസിൽ. 1915 ൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഏപ്രിൽ രണ്ടിന് സംഗീത പരിപാടി കഴിഞ്ഞു ഏതാനും ദിവസം വീട്ടിൽ തങ്ങിയ അദ്ദേഹം അഞ്ചു നാൾ കഴിഞ്ഞപ്പോൾ മേൽച്ചുണ്ടിൽ ഒരു ചെറിയ കുരു പ്രത്യക്ഷപ്പെട്ടത് ശ്രദ്ധിച്ചു. ഉടൻ തന്നെ അദ്ദേഹം രോഗഗ്രസ്തനായി കിടപ്പിലായി. ഏപ്രിൽ പതിനൊന്നിന് അദ്ദേഹത്തിന് രക്തത്തിൽ അണുബാധ ഉണ്ടായതായി സ്ഥിരീകരിക്കപ്പെട്ടു. ദിവസങ്ങൾക്കകം മരണവും സംഭവിച്ചു. പിയാനോ സംഗീതത്തിൽ ഇന്നും അദ്ദേഹത്തിന്റെ നോട്ടുകൾ ക്ലാസിക്കായി തുടരുന്നു.

അൽബാൻ ബെർഗ് (1885-1935)

മരിക്കാനും ഒരു കാരണം എന്ന് പറയും പോലെയാണ് ആസ്ട്രിയൻ സംഗീത പ്രതിഭ അൽബാൻ ബെർഗ് ഓർമ്മയുടെ സംഗീത താളിൽ പേരെഴുതി മറഞ്ഞത്. ഒരു പ്രാണിയുടെ കുത്തേറ്റതിനെ തുടർന്നുള്ള അണുബാധയാണ് മരണകാരണമായത്. പ്രാണിയുടെ കുത്തേറ്റു പുറത്തു നീര് വന്നു വീർത്തത് കത്രിക ഉപയോഗിച്ച് കുത്തിപ്പൊട്ടിക്കാൻ അദ്ദേഹത്തിന്റെ പത്‌നി ശ്രമിച്ചതാണ് വിനയായി മാറിയത്. അണുബാധ ഗുരുതരമായി അമ്പതാം വയസിൽ അദ്ദേഹം മരണത്തിനു കീഴടങ്ങി.

ആന്റൺ ബെവൻ(1883-1945)

ആൽബന്റെ മരണത്തെ ഓർമ്മിപ്പിക്കും വിധമാണ് സമകാലികനായ ആന്റൺ വെബനും മരണത്തിനു ഇരയായി മാറിയത്. രണ്ടാം ലോക മഹായുദ്ധം സമാപിച്ച ദിവസങ്ങളിൽ ഒന്ന്. തെരുവുകളിൽ പട്ടാള സാന്നിധ്യം ഒഴിഞ്ഞിട്ടില്ല. രാത്രി പേരക്കുട്ടികൾ ഉറങ്ങുന്നതിനു തടസ്സമാകാതെ ഒച്ച ഉണ്ടാക്കാതെ പുറത്തു ഒരു സിഗരറ്റ് വലിക്കാൻ ഇറങ്ങിയതാണ് ഈ സംഗീത പ്രതിഭ. ഇരുട്ടിൽ സിഗരറ്റ് തീ മിന്നുന്നതു കണ്ടു തെറ്റിദ്ധരിച്ച അമേരിക്കൻ പട്ടാളക്കാരന്റെ വെടിയേറ്റ് തൽക്ഷണം മരണത്തിനു കീഴടങ്ങാൻ ആയിരുന്നു ഇദേഹഹത്തിനു നിയോഗം. 1945 സെപ്റ്റംബർ 15 നു ആയിരുന്നു ആ വേർപാട്.

ജീൻ മാരി ലേക്‌ളൈർ (16971764)

ആകസ്മികമെന്നു പറയാവുന്ന മറ്റൊരു മരണമാണ് ഫ്രഞ്ച് സംഗീതകാരൻ ജീൻ മാരി ലേക്‌ളൈറിനെ തേടിയെത്തിയത്. രണ്ടാം ഭാര്യയിൽ നിന്നും വിവാഹമോചനം നേടി ഏകാന്ത വാസത്തിൽ കഴിഞ്ഞ കാലത്തു ഏതോ അക്രമിയുടെ കുത്തേറ്റു മരിക്കുക ആയിരുന്നു ഇദ്ദേഹം. ഈ മരണത്തിനു ഇന്നേവരെ ആരാണ് ഉത്തരവാദി എന്ന് കണ്ടെത്താൻ ആയിട്ടില്ലെങ്കിലും സംശയ മുന നീളുന്നത് രണ്ടാം ഭാര്യയിലേക്കാണ്. സ്വത്തു തേടി ഇവർ ഇദ്ദേഹത്തെ നിരന്തരം പിന്തുടർന്ന്. കൊലപാതകത്തിൽ ഇദ്ദേഹത്തിന്റെ മരുമകനും സംശയ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്.

മൊസാർട്ട് (1756 - 1791)

നീണ്ട രണ്ടു നൂറ്റാണ്ട് കഴിഞ്ഞിട്ടും ലോകം പേരിലൂടെ സംഗീതത്തെ അടുത്തറിയാൻ കാരണമായ മൊസാർട്ടിന്റെ മരണരഹസ്യം ഇന്നും സംഗീത പ്രേമികളുടെ വേദനായായി തുടരുന്നു. വെറും 35 വയസിൽ ലോകത്തിനു നൂറ്റാണ്ടുകൾ ഓർമ്മിക്കാൻ ഉള്ള സംഗീത ശിൽപ്പങ്ങൾ നിർമ്മിച്ച മോസർട്ടിന് കൂടെയുള്ളവർ വിഷം നൽകുക ആയിരുന്നു എന്നാണ് ലഭ്യമായ വിവരം. ജർമ്മൻ രാഷ്ട്രീയത്തിന്റെ അന്തർധാരകളിൽ ഇരുൾ അടഞ്ഞ കാലത്തു അതിൽ കൂടുതൽ സത്യങ്ങൾ പുറത്തു വരിക എളുപ്പമായിരുന്നില്ല. മോസർട്ടിന്റെ ബന്ധു തന്നെയാണ് കൊലയ്ക്കു കാരണമായി മാറിയതെന്ന് മറ്റൊരു അഭ്യൂഹവും അക്കാലത്തു പരന്നു.

വിയന്നയിൽ അക്കാലത്തു പടർന്ന റുമാറ്റിക് പനിയുടെ ഇരയായി മാറുകയാണ് മൊസാർട്ടെന്ന് വിശ്വസിക്കാനാണ് വൈദ്യ ലോകത്ത് പലരും ഇഷ്ടപ്പെടുന്നത്. പന്നിയിറച്ചി വഴി പടരുന്ന ട്രിച്ചിനെല്ല എന്ന അസുഖം ബാധിച്ചാണ് അദ്ദേഹം മരണപെട്ടതെന്നു പറയുന്നവരും ഏറെയാണ്. സംഗീതം പഠിക്കാൻ എത്തിയ 23 കാരിയായ മാഗ്ദീലീന യെ മൊസാർട്ട് പ്രണയിച്ചതാണ് ബന്ധുവിനെ പ്രകോപിപ്പിച്ചതെന്നു പ്രചാരമുണ്ടായി. കഥ എന്തായാലും മോസർട്ടിന്റെ സംസ്‌കാരം നടന്ന അതേ ദിവസം അയാൾ ഭാര്യ മഗ്ദലീനയെ ആക്രമിക്കുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയും ആയിരുന്നു.

മോസർട്ടിന്റെ പ്രശസ്തിയിൽ അസൂയ പൂണ്ട പലരുടെയും കറുത്ത കരങ്ങൾ ആ മരണത്തിനു പിന്നിലുണ്ടെന്ന് വിശ്വസിക്കുകയാണ് ഇന്നും സംഗീത ലോകം. രണ്ടാഴ്ച വിഷ ബാധ മൂലം കടുത്ത വേദന അനുഭവിചാണ് ആ മഹാ സംഗീതകാരൻ ഓർമ്മപ്പാട്ടിലെ ഈണമായി മാറിയത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
കെ.എൽ 41 എഫ് 4577 ഇന്നോവ കാർ കോടതി വരാന്തയോട് ചേർത്തു നിർത്തി ക്യാമറയ്ക്ക് മുഖം നൽകാതെ സിനിമാ സ്‌റ്റൈലിൽ ചാടിക്കയറുമ്പോഴും ദിലീപിന്റെ മുഖത്ത് കടുത്ത നിരാശ; മായാത്ത പുഞ്ചിരിയുണ്ടെങ്കിലും ആർക്കും മുഖം കൊടുക്കാതെ കാറിൽ കയറി മഞ്ജുവും; ആക്രമിക്കപ്പെട്ട നടിക്ക് നീതി കിട്ടാൻ വള്ളിപുള്ളി തെറ്റാതെ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകിയത് കേട്ട് സന്തോഷത്തോടെ ബൈജു പൗലോസ്; കലൂർ സിബിഐ കോടതിയിൽ വ്യാഴാഴ്ച നടന്നത് ഇങ്ങനെ
ഒരു പകൽ എരിഞ്ഞടങ്ങുമ്പോഴും ആറുവയസുകാരിയെ തേടി കേരളം; ഇളവൂരിൽ കാണാതായ ദേവനന്ദയെ അന്വേഷിച്ച് പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ബന്ധുക്കളും; കുഞ്ഞിനെ കാണാനില്ലെന്ന സന്ദേശം കാട്ടുതീ പോലെ പ്രചരിക്കുന്നതിനിടയിൽ കണ്ടു കിട്ടിയെന്ന വ്യാജ പ്രചാരണവുമായി ചിലരും; സംഭവത്തിൽ കേസെടുത്ത ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടത് പൊലീസ് മേധാവി മുതൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ വരെയുള്ളവരിൽ നിന്നും; വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിക്കും നിർദ്ദേശം
അടച്ചിട്ട കോടതി മുറിക്കുള്ളിൽ ശ്വാസം മുട്ടി ദിലീപ് ഇരുന്നത് മഞ്ജു വാര്യർ എന്ന നടിയുടെ ആത്മവിശ്വാസത്തിന് മുന്നിൽ തളർന്നുപോയതുകൊണ്ടാണോ? ഒരു പെൺകുട്ടിയുടെ മാനത്തിന് വില പറഞ്ഞ നടൻ എത്ര ജനപ്രിയൻ ആണെങ്കിലും നീതിയുടെ മുമ്പിൽ തലകുനിക്കുമെന്ന് ഉറപ്പുവരുത്താൻ നിലപാടെടുക്കുകയും ആ നിലപാടിൽ ഉറച്ചുനിൽക്കുകയും ചെയ്ത മഞ്ജു അഭിനന്ദനം അർഹിക്കുന്നു: വെൽഡൺ മഞ്ജു വെൽ ഡൺ
ശതകോടീശ്വരനായ ബി.ആർ.ഷെട്ടിയുടെ രാജിയിൽ തീരില്ല എൻഎംസി ഹെൽത്തിലെ ശുദ്ധികലശം; സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്ങാടിനെയും പുറത്താക്കി; മഡിവാട്ടേഴ്‌സ് തുറന്നുവിട്ട സാമ്പത്തിക ക്രമക്കേടുകളുടെ മലവെള്ള പാച്ചിലിൽ പാലക്കാട്ടുകാരന്റെ പദവിയും തെറിച്ചതോടെ തെറ്റിയത് അഴിച്ചുപണി മുഖ്യഓഹരിഉടമകളിൽ ഒതുങ്ങുമെന്ന കണക്കുകൂട്ടൽ; സീനിയർ എക്‌സിക്യൂട്ടീവ് ടീമും മാറുമെന്ന ഉറപ്പായതോടെ എൻഎംസിയുടെ പോക്ക് എങ്ങോട്ടെന്ന് അറിയാതെ നിക്ഷേപകരും
മേസ്തിരി പണിയിൽ നിന്ന് പാമ്പുപിടുത്തക്കാരനായി; ഓലമേഞ്ഞ കുടിൽ മാത്രമാണ് സമ്പാദ്യം; പാമ്പ് വെനം വിൽക്കുന്നവൻ എന്ന് പോലും പത്രക്കാർ എഴുതി; ഹർത്താൽ ദിനത്തിൽ തടഞ്ഞു നിർത്തി യുവാക്കൾ ഭീഷണിപ്പെടുത്തി; പാവപ്പെട്ട വീടാണെങ്കിൽ പാമ്പുപിടിക്കാൻ കാശും വാങ്ങാറില്ല; ആശുപത്രിയിൽ നിന്ന് എണീറ്റ് ഓടിയതും ആ യുവാവിന്റെ ജീവൻ രക്ഷിക്കാനായി... ഒരു പച്ച ജീവിതത്തിന്റെ പൊള്ളുന്ന ഓർമ്മകൾ; ജീവിതം മറുനാടനോട് തുറന്ന് പറഞ്ഞ് വാവ സുരേഷ്; ഇങ്ങനേയും ഒരു മനുഷ്യനോ !
കറുത്ത ചുരിദാറിട്ട് ഉറച്ച മനസ്സുമായി എണ്ണി എണ്ണി പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പ്രതികാരം ഉണ്ടായതിന്റെ കാര്യ കാരണങ്ങൾ; വളരെ നേരത്തെ എത്തി പ്രോസിക്യൂട്ടറുമായി സംസാരിച്ച് സാക്ഷിക്കൂട്ടിലെത്തി നൽകിയത് ആദ്യ ഭർത്താവിനെതിരെയുള്ള അതിശക്തമായ മൊഴി; ഗൂഢാലോചനക്കേസിൽ ശിക്ഷ ഉറപ്പാക്കാനുള്ള പ്രോസിക്യൂഷൻ നീക്കങ്ങൾക്ക് കരുത്ത് നൽകി ലേഡി സൂപ്പർ സ്റ്റാർ; കലൂരിലെ സിബിഐ കോടതിയുടെ പ്രതിക്കൂട്ടിൽ ദിലീപിനെ നിർത്തി മഞ്ജു വാര്യർ വെളിപ്പെടുത്തിയത് സിനിമയ്ക്കുള്ളിലെ പ്രതികാരം
നഗ്നചിത്രങ്ങൾ കാട്ടി തന്ത്രിയെ ബ്ലാക്ക്‌മെയിൽ ചെയ്ത വനിതാ ഗൂണ്ട ശോഭാ ജോണിനെ മാനസഗുരുവായി സ്വീകരിച്ച് കണ്ണൂരിലെ യുവതി; തന്നോട് ഇടഞ്ഞ ട്രാവൽ ഏജൻസി ഉടമയെ മുട്ടുകുത്തിക്കാൻ ക്വട്ടേഷൻ കൊടുത്തത് അഞ്ചംഗ സംഘത്തിന്; തനിക്കെതിരെ വരുന്ന പെൺക്വട്ടേഷൻ മണത്തറിഞ്ഞ ഉടമ നൈസായി വിളിച്ചുവരുത്തിയത് പൊലീസിനെ; അറസ്റ്റിലാകുമെന്നു ഉറപ്പായപ്പോൾ ഇൻക്വിലാബും തഖ്ബീറും വിളിച്ച് ക്വട്ടേഷൻ സംഘം; പെൺക്വട്ടേഷൻ കണ്ട് അന്തംവിട്ട് കണ്ണൂർ ടൗൺ പൊലീസും
ഡൽഹിയിലെ വർഗീയ കലാപത്തിൽ മരണസംഖ്യ 38 ആയി; കലാപം അന്വേഷിക്കുന്നത് ഡിസിപിമാരുടെ നേതൃത്വത്തിലുള്ള രണ്ട് അന്വേഷണ സംഘങ്ങൾ; അന്വേഷണം ഏകോപിപ്പിക്കുക ക്രൈംബ്രാഞ്ച് അഡിഷനൽ കമ്മിഷണർ ബി.കെ.സിങ്ങും; അടിയന്തര ധനസഹായ പ്രഖ്യാപനവുമായി അരവിന്ദ് കെജ്രിവാൾ; പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത് ഇരുന്നൂറിലധികം ആളുകൾ; ഭയന്ന് പലായനം ചെയ്തത് നൂറിലേറെ കുടുംബങ്ങൾ; സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ച് ഐക്യരാഷ്ട്ര സഭയും
പുലർച്ചെ അഞ്ചിന് വാർഡൻ തടവുപുള്ളികളെ വിളിച്ചുണർത്തുമെന്ന് അറിയാവുന്ന ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ചത് എഴുന്നേൽക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ്; വിചാരണയ്ക്ക് മക്കളെയും ബന്ധുക്കളെയും സ്വാധീനിക്കാനുള്ള തന്ത്രം ഉപദേശിച്ച് കൊടുത്തത് ആര്? ആത്മഹത്യാശ്രമ വാർത്ത പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയിൽ അഡ്വ.ബി.എ.ആളൂർ ജാമ്യാപേക്ഷ നൽകിയതോടെ ഗൂഢ നീക്കം സംശയിച്ച് അന്വേഷണസംഘം
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
വീട്ടമ്മ ഒളിച്ചോടിയത് പ്രവാസിയായ ഭർത്താവിനെയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച്: മൈന എന്ന് വിളിപ്പേരുള്ള അസം സ്വദേശിയായ കാമുകൻ എത്തിയത് വീട്ടിലെ വയറിംങ് പണിക്ക്; മൂന്ന് ദിവസത്തെ പ്രണയം പൂവണിഞ്ഞതോടെ ഇറങ്ങിപോയത് മക്കളെ ഉറക്കി കിടത്തിയ ശേഷം; കാമുകനൊപ്പം അസമിലേക്ക് നാടുവിട്ട വീട്ടമ്മ പൊലീസ് പിടിയിൽ
കറുത്ത ചുരിദാറിട്ട് ഉറച്ച മനസ്സുമായി എണ്ണി എണ്ണി പറഞ്ഞത് ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് പ്രതികാരം ഉണ്ടായതിന്റെ കാര്യ കാരണങ്ങൾ; വളരെ നേരത്തെ എത്തി പ്രോസിക്യൂട്ടറുമായി സംസാരിച്ച് സാക്ഷിക്കൂട്ടിലെത്തി നൽകിയത് ആദ്യ ഭർത്താവിനെതിരെയുള്ള അതിശക്തമായ മൊഴി; ഗൂഢാലോചനക്കേസിൽ ശിക്ഷ ഉറപ്പാക്കാനുള്ള പ്രോസിക്യൂഷൻ നീക്കങ്ങൾക്ക് കരുത്ത് നൽകി ലേഡി സൂപ്പർ സ്റ്റാർ; കലൂരിലെ സിബിഐ കോടതിയുടെ പ്രതിക്കൂട്ടിൽ ദിലീപിനെ നിർത്തി മഞ്ജു വാര്യർ വെളിപ്പെടുത്തിയത് സിനിമയ്ക്കുള്ളിലെ പ്രതികാരം
ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്
ആദ്യ ഭാര്യയ്‌ക്കൊപ്പം മകനും അമേരിക്കയിൽ; ചെമ്പൻ വിനോദിന്റെ ഏകാന്തതയ്ക്ക് വിരാമം ഇടാൻ കോട്ടയത്തുകാരി മറിയം തോമസ്; മദ്യപാനവും അടിപൊളി ജീവിതവും ആഘോഷിക്കുന്നുവെന്ന് തുറന്ന് പറയുന്ന നടൻ ചെമ്പന് കൂട്ടുകാരിയാകുന്നത് സൈക്കോളജിസ്റ്റായ യുവതി: പത്തു വർഷം കൊണ്ട് മലയാള സിനിമയിൽ നിറ സാന്നിധ്യമായി മാറിയ സ്വഭാവ നടന് ഇനി രണ്ടാം മാംഗല്യം
തട്ടിക്കൊണ്ടുപോകുക, ബലാൽസംഗം ചെയ്യുക, പിന്നെ മതംമാറ്റി മൂന്നാമത്തെയോ നാലാമെത്തേയോ ഭാര്യയാക്കുക; പാക് മണ്ണിൽ അമുസ്ലിം സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നതിന് ഒടുവിലത്തെ ഉദാഹരണമായി മെഹക് കുമാരിയും; കോടതിവിധിപോലും അംഗീകരിക്കാതെ ഈ 15കാരിയുടെ രക്തത്തിനായി ഉറഞ്ഞുതുള്ളി മതമൗലികവാദികൾ; ഹിന്ദു സ്ത്രീകൾ മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വ്യാജ ഫത്വയും പ്രശ്നങ്ങൾ വർധിപ്പിക്കുന്നു; പാക്കിസ്ഥാനിൽ ന്യുനപക്ഷങ്ങൾക്ക് ഭീഷണിയായ 'മതംമാറ്റ ബലാൽസംഗങ്ങളുടെ' കഥ
വിവാഹം കഴിഞ്ഞതോടെ സങ്കടം പെരുകി; ഫേസ്‌ബുക്കിൽ നിന്ന് വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു; ടാൻസി എല്ലാം തീരുമാനിച്ച് ഉറപ്പിച്ചിരുന്നതായി സംശയിച്ച് ബന്ധുക്കൾ; ഭർത്താവിന്റെയും വീട്ടുകാരുടെയും സ്‌നേഹം നിറഞ്ഞ പെരുമാറ്റം കണ്ടതോടെ താൻ എല്ലാവരെയും ചതിക്കുകയാണെന്ന തോന്നലും; പള്ളിയിൽ പോകാനായി ഒരുങ്ങുന്നതിനിടെ മുറി അടച്ച് ജീവനൊടുക്കിയ 26 കാരിയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നു; കോട്ടപ്പുറത്തെ മരണത്തിൽ ഞെട്ടിപ്പിക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇങ്ങനെ
ഹാവ് എ പ്വൊളി മാസ്റ്റർബേഷൻ...ഹാവ് എ പൊളി മെന്റൽ ഹെൽത്ത്! 'ഇത്രയും കാലം നീ എവിടെ ആയിരുന്നു മുത്തേ! ഇത് ഉപയോഗിച്ചപ്പോളാണ് എന്തൊക്കെ സുഖങ്ങളാണ് 'അയ്യേ മോശം' എന്ന തോന്നലിൽ ഓരോ സ്ത്രീയും അനുഭവിക്കാതെ ഇരിക്കുന്നത് എന്നോർത്ത് സങ്കടം തോന്നിയത്; സമ്മാനം കിട്ടിയ വൈബ്രേറ്ററിൽ ആദ്യ സ്വയംഭോഗ സുഖം; പൊളി സാധനമെന്ന് വൈബ്രേറ്ററിനേക്കുറിച്ച് അനുഭവകുറിപ്പുമായി ശ്രീലക്ഷ്മി അറയ്ക്കൽ
കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ
ഭർത്താവ് ഗൾഫിൽ പോയപ്പോൾ പണം ആവശ്യപ്പെട്ട് നിവാസ് മോശമായി സംസാരിച്ചു; ശല്യം സഹിക്കവയ്യാതെ വന്നതോടെ 5000 രൂപ കടംവാങ്ങി നാട്ടിലേക്കു അയച്ചു; ഇത് എടിഎമ്മിൽ നിന്നും പിൻവലിച്ചു വീട്ടിലെത്തി കൊടുത്തു; പണം വാങ്ങും മുമ്പ് നിവാസ് തന്നെ ഭാര്യയെ കൊണ്ടു ഷൂട്ടു ചെയ്യിച്ചു; എന്റെ കൺമുമ്പിൽ വെച്ച് 2500 രൂപ വലിച്ചു കീറിയപ്പോൾ ഞെട്ടിപ്പോയി; ഇക്ക കഷ്ടപ്പെട്ടുണ്ടാക്കിയ പണമാണല്ലോ എന്നോർത്തപ്പോൾ നെഞ്ചു പൊട്ടിപ്പോയി; നോട്ട് വലിച്ചു കീറിയെറിഞ്ഞ സംഭവത്തിലെ സത്യകഥ വെളിപ്പെടുത്തി ഇമ്രാന്റെ ഭാര്യ
വിവാഹ നിശ്ചയം കഴിഞ്ഞ യുവാവും യുവതിയും ബീച്ചിൽ ഒഴിഞ്ഞ ഭാഗത്തിരുന്ന് ആരും കാണുന്നില്ലെന്ന് കരുതി സനേഹപ്രകടനങ്ങൾ; സ്വകാര്യ നിമിഷങ്ങൾ മൊബൈലിൽ ഒപ്പിയ 'വില്ലൻ' 'ഇഷ്‌ക് 'സിനിമ സ്‌റ്റൈലിൽ ഇരുവരെയും നിർത്തിപ്പൊരിച്ച് ഭീഷണി; തന്റെയൊപ്പം ഒരുമണിക്കൂർ യുവതി ചെലവിട്ടില്ലെങ്കിൽ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും മുന്നറിയിപ്പ്; പ്രതിശ്രുത വരനെ മുൾമുനയിൽ നിർത്തിയ നാടകം അവസാനിച്ചത് ഇങ്ങനെ
നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ
അല്പസമയം മുൻപ് വാർത്തവായിക്കുന്നതിനിടയിൽ... മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ ചീഫ് സബ് എഡിറ്റർ എൻ. ശ്രീജയ്ക്ക് ലഭിച്ചു; വാർത്ത കാണുന്നവർ..... ആരാണയാൾ? അൽ ശ്രീജ... ഞാനാണയാൾ! ന്യൂസ് ചാനലിൽ വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച വാർത്താ അവതാരകയ്ക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു; മാതൃഭൂമിയിലെ ശ്രീജയുടെ നേട്ടം വൈറലാകുമ്പോൾ
ഗൾഫിൽ എല്ലുമുറിയെ പണിയെടുക്കുന്ന പാവങ്ങളുടെ വയറ്റത്ത് ആഞ്ഞ് തൊഴിച്ച് നിർമ്മലാ സീതാരാമൻ; വിദേശത്ത് നികുതി അടയ്ക്കുന്നില്ലെങ്കിൽ ഇന്ത്യയിൽ നികുതി അടക്കണമെന്ന വ്യവസ്ഥ കേട്ട് ഞെട്ടി പ്രവാസികൾ; സകല ഗൾഫ് മലയാളികളും ഇനി നാട്ടിൽ നികുതി അടയ്‌ക്കേണ്ടി വരും; വർഷത്തിൽ 240 ദിവസം വിദേശത്ത് താമസിച്ചില്ലെങ്കിൽ ഇനി എൻ ആർ ഐ പദവി എടുത്ത് കളയുന്നതും ഞെട്ടിക്കുന്നത്; പ്രവാസികളോട് ബജറ്റ് കാട്ടിയത് ക്രൂരത മാത്രം