Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മധ്യപ്രദേശിൽ തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ മോചനദ്രവ്യം നൽകിയിട്ടും ദാരുണമായി വധിച്ചു; മൃതദേഹങ്ങൾ 12 ദിവസത്തിനുശേഷം കണ്ടെത്തിയത് ഉത്തർപ്രദേശിൽ യമുന നദിയിൽനിന്ന്; കുട്ടികളുടെ ട്യൂഷൻ അദ്ധ്യാപകൻ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ; കൈകാലുകൾ ബന്ധിച്ച ശേഷം ഇരുവരെയും പുഴയിൽ എറിഞ്ഞു കൊന്നത് അക്രമികളെ കുട്ടികൾ തിരിച്ചറിഞ്ഞതോടെ; സംഭവത്തിൽ രാഷ്ട്രീയ വിവാദവും

മധ്യപ്രദേശിൽ തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ മോചനദ്രവ്യം നൽകിയിട്ടും ദാരുണമായി വധിച്ചു; മൃതദേഹങ്ങൾ 12 ദിവസത്തിനുശേഷം കണ്ടെത്തിയത് ഉത്തർപ്രദേശിൽ യമുന നദിയിൽനിന്ന്; കുട്ടികളുടെ ട്യൂഷൻ അദ്ധ്യാപകൻ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ; കൈകാലുകൾ ബന്ധിച്ച ശേഷം ഇരുവരെയും പുഴയിൽ എറിഞ്ഞു കൊന്നത് അക്രമികളെ കുട്ടികൾ തിരിച്ചറിഞ്ഞതോടെ; സംഭവത്തിൽ രാഷ്ട്രീയ വിവാദവും

മറുനാടൻ ഡെസ്‌ക്‌

ഭോപാൽ; അതിദാരുണമായി സംഭവത്തിന്റെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ നിന്ന് പുറത്തുവന്നത്. മധ്യപ്രദേശിലെ ചിത്രകൂടിൽ സ്‌കൂൾ ബസ് തടഞ്ഞുനിർത്തി തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയ ഇരട്ടക്കുട്ടികളെ മോചനദ്രവ്യം നൽകിയിട്ടും വധിച്ചു എന്ന നടുക്കുന്ന സംഭവത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. എൽകെജിയിൽ പഠിക്കുന്ന പിഞ്ചുകുട്ടികളെയാണ് പണത്തിനായി അക്രമികൾ നിഷ്‌കരുണം കൊന്ന് തള്ളിയത്. തട്ടിക്കൊണ്ടു പോയി 12 ദിവസത്തിനുശേഷമാണ് മൃതദേഹങ്ങൾ ഉത്തർപ്രദേശിൽ യമുന നദിയിൽനിന്നു കണ്ടെത്തിയത്.

ഔഷധ എണ്ണ വ്യാപാരിയായ ബ്രിജേഷ് റാവത്തിന്റെ യുകെജി വിദ്യാർത്ഥികളായ മക്കൾ ശ്രേയൻശ്, പ്രിയൻശ് (6) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവത്തിന്റെ പ്രധാന സൂത്രധാരൻ എന്നു കരുതുന്ന, കുട്ടികളുടെ ട്യൂഷൻ അദ്ധ്യാപകൻ ഉൾപ്പെടെ 6 പേർ അറസ്റ്റിലായി. കൈകാലുകൾ ബന്ധിച്ച ശേഷം കുട്ടികളെ പുഴയിൽ എറിയുകയായിരുന്നുവെന്ന് പിടിയിലായവർ പൊലീസിന് മൊഴി നൽകി. അക്രമികളെ കുട്ടികൾ തിരിച്ചറിഞ്ഞതാണ് കൊലപ്പെടുത്താൻ കാരണമെന്നാണു സൂചന.

കൊലപാതകവിവരമറിഞ്ഞ് അക്രമാസക്തരായ ജനക്കൂട്ടം കുട്ടികൾ പഠിച്ചിരുന്ന സത്ഗുരു പബ്ലിക് സ്‌കൂളും നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും ആക്രമിച്ചു.കഴിഞ്ഞ 12 ന് ഉച്ചയ്ക്കാണ് സ്‌കൂളിനു സമീപത്തുനിന്നു മുഖംമൂടി ധരിച്ച് ബൈക്കിൽ എത്തിയ രണ്ടുപേർ തോക്കുചൂണ്ടി സ്‌കൂൾ ബസിൽനിന്നു കുട്ടികളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് ബ്രിജേഷിന്റെ ഫോണിൽ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു. ചിത്രകൂട്, മധ്യപ്രദേശ്‌യുപി അതിർത്തിയിലായതിനാൽ ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് സംയുക്താന്വേഷണമാണു നടത്തിയത്. വിവരം നൽകുന്നവർക്ക് മധ്യപ്രദേശ് പൊലീസ് 50,000 രൂപ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു.

ഇതിനിടെ 19 ന് ബ്രിജേഷ് മോചനദ്രവ്യമായി 20 ലക്ഷം രൂപ അക്രമികൾക്കു കൈമാറി. എന്നാൽ ഒരു കോടി വേണമെന്ന പുതിയ ആവശ്യം മുന്നോട്ടു വച്ചതല്ലാത്തെ കുട്ടികളെ വിട്ടുനൽകിയില്ല. പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് 4 പേർ പിടിയിലായി. ഇവരിൽനിന്നു ലഭിച്ച വിവരം അനുസരിച്ചു പുഴയിൽ തിരച്ചിൽ നടത്തിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്.

കുട്ടികളുടെ വീട്ടിൽനിന്നു സ്‌കൂളിലേക്കു 4 കിലോമീറ്ററേ ഉള്ളുവെങ്കിലും വീട് യുപിയിലും സ്‌കൂൾ മധ്യപ്രദേശിലുമാണ്. ഇതോടെ സംഭവത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് രാഷ്ട്രീയ വിവാദവും കൊഴുത്തു. മധ്യപ്രദേശ് ആഭ്യന്തരമന്ത്രി സ്ഥാനമൊഴിയണമെന്നു ബിജെപിയും യുപി മുഖ്യമന്ത്രി രാജിവയ്ക്കണമെന്നു കോൺഗ്രസും ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP