Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അക്രമിക്കപ്പെട്ട നടിക്കെതിരെയുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു; പൾസർ സുനിയെ ഡ്രൈവറാക്കി വച്ചിട്ടും ഉരുണ്ടു കളിച്ചു; ഓഖിയിൽ ജനം വലഞ്ഞപ്പോൾ ബഡായി പറഞ്ഞ് ഏഷ്യാനെറ്റ് ബംഗ്ലാവിൽ എംഎൽഎ കൂടിയതും പ്രതിഷേധമായി; വൈരാഗ്യം തീർക്കലും സിനിമ മുടക്കലും മറ്റുള്ളവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടലും പതിവാക്കിയ ജനനേതാവെന്ന വിനയന്റെ വിമർശനവും മുകേഷിന് തലവേദനയായി; വിവാദങ്ങൾ വിടാതെ പിന്തുടർന്ന എംഎൽഎ നടൻ ഒടുവിൽ കുരുങ്ങിയത് മീ ടൂ കാമ്പൈനിൽ

അക്രമിക്കപ്പെട്ട നടിക്കെതിരെയുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു; പൾസർ സുനിയെ ഡ്രൈവറാക്കി വച്ചിട്ടും ഉരുണ്ടു കളിച്ചു; ഓഖിയിൽ ജനം വലഞ്ഞപ്പോൾ ബഡായി പറഞ്ഞ് ഏഷ്യാനെറ്റ് ബംഗ്ലാവിൽ എംഎൽഎ കൂടിയതും പ്രതിഷേധമായി; വൈരാഗ്യം തീർക്കലും സിനിമ മുടക്കലും മറ്റുള്ളവരുടെ കഞ്ഞിയിൽ മണ്ണുവാരിയിടലും പതിവാക്കിയ ജനനേതാവെന്ന വിനയന്റെ വിമർശനവും മുകേഷിന് തലവേദനയായി; വിവാദങ്ങൾ വിടാതെ പിന്തുടർന്ന എംഎൽഎ നടൻ ഒടുവിൽ കുരുങ്ങിയത് മീ ടൂ കാമ്പൈനിൽ

ആവണി ഗോപാൽ

കൊച്ചി: കുറച്ചു കാലമായി വിവാദങ്ങൾക്കൊപ്പമാണ് എംഎൽഎയും നടനുമായ മുകേഷിന്റെ യാത്ര. ഇതിന് പുതിയ തലം നൽകുകയാണ് മീ ടീ കാമ്പൈനിൽ മുകേഷിനെതിരെ ഉയരുന്ന പീഡന ആരോപണം. നടിയെ ആക്രമിച്ച കേസിൽ തുടങ്ങിയ വാവാദങ്ങൾക്ക് പുതിയ തലം നൽകും. നടിയെ ആക്രമിച്ച സംഭവത്തിൽ മുകേഷും സംശയത്തിലായിരുന്നു. ഇടത് എംഎൽഎ ആയതു കൊണ്ട് മാത്രമാണ് മുകേഷിനെ പൊലീസ് വെറുതെവിട്ടതെന്ന ആരോപണം ശക്തമായിരുന്നു. ഇതിനിടെ പാർട്ടി പോലും മുകേഷിനെ ശാസിച്ചു. സിനിമയ്ക്കുള്ളിലും വിവാദങ്ങളുടെ പെരുമഴയായി. കൊല്ലം സിപിഎമ്മിന്റെ ഉറച്ച സീറ്റായിരുന്നു. ഇത് മുകേഷിന് നൽകിയത് പോലൂം ചോദ്യം ചെയ്യപ്പെട്ടിരുന്നു.

മുകേഷ് എനിക്കു നിങ്ങൾ ഇഷ്ടപ്പെട്ട ഒരു നടനായിരുന്നു. അതുകൊണ്ടാണ് ശിപായി ലഹള, മിസർ ക്ലീൻ, ആകാശഗംഗ പോലുള്ള ഏഴെട്ടു സിനിമകൾ നമ്മൾ ചെയ്തത്. ആ മുകേഷിന് ഇത്രയും വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാൻ കഴിയുന്നതെങ്ങനെയെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു,' ഒരിടവേളയ്ക്ക് ശേഷം സംവിധായകൻ വിനയൻ സിനിമാ ലോകത്തെ 'പാര'കളെ കുറിച്ച് ആഞ്ഞടിച്ചിരിക്കുകയാണ്. എഎംഎംഎയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ നടനും എംഎൽഎയുമായി മുകേഷും നടൻ ഷമ്മി തിലകനും തമ്മിൽ വാക്കേറ്റമുണ്ടായെന്ന വാർത്തയോട് ഫേസ്‌ബുക്കിലൂടെ വിനയൻ പ്രതികരിച്ചത് ഇങ്ങനെയാണ്. മുകേഷിനെതിരെ നിരന്തര ആരോപണം ഉയർത്തിയവർക്ക് മീ ടീ കാമ്പൈനും പുതിയ ആയുധമാണ്. സിനിമയിലെ വനിതാ കൂട്ടായ്മയും ഇതിനെ ആയുധമാക്കും.

എംഎൽഎ ആയ ശേഷവും പല വിധ വിവാദങ്ങളിൽ മുകേഷ് നിറഞ്ഞു. ഓഖി ദുരന്തം ഉണ്ടായപ്പോഴും കൊല്ലത്ത് എത്തിയില്ലെന്നതായിരുന്നു ഇതിലൊന്ന്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിൽ അവതാരകനായി നിറയുകയായിരുന്നു ഈ സമയം മുകേഷ്. ഇതിനെ സിപിഎമ്മുകാർക്ക് പോലും പ്രതിരോധിക്കാനായില്ല. ഓഖി ദുരന്തത്തിനിടെ കൊല്ലം എംഎംഎ മുകേഷിനെ കാണാനില്ലെന്ന് കാട്ടി പരാതി പോലും പൊലീസിന് കിട്ടി. യൂത്ത് കോൺഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റി വെസ്റ്റ് എസ്ഐക്ക് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എംഎൽഎയുടെ തലവെട്ടം പോലും മണ്ഡലത്തിൽ കാണാനില്ലാത്തതിനാലാണ് ഇത്തരമൊരു പരാതി നൽകിയതെന്ന് അസംബ്ലി പ്രസിഡന്റ് അഡ്വ വിഷ്ണു സുനിൽ പന്തളം ആരോപിച്ചിരുന്നു.

കൊല്ലത്തിന്റെ തീരദേശ മേഖലയിൽ പ്രകൃതിക്ഷോഭങ്ങൾ മൂലം വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടും മുകേഷിനെ കാണാനോ പരാതി പറയാനോ പൊതുജനങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്നും ആരോപണം ഉയർന്നിരുന്നു. കൊല്ലത്ത് കളക്‌റ്റ്രേറ്റിൽ ബോംബ് സ്ഫോടനം ഉണ്ടായപ്പോൾ മന്ത്രിമാർ ഉൾപ്പെടെയുള്ളവർ അവിടെ സന്ദർശനം നടത്തിയെങ്കിലും സ്ഥലം എംഎൽഎയെ അവിടെയെങ്ങും കണ്ടില്ല. കൊല്ലത്ത് മുഖ്യമന്ത്രി പങ്കെടുത്ത പൊതുപരിപാടിയിലും എംഎൽഎ മുകേഷിനെ കണ്ടില്ലെന്ന് പരാതികൾ ഉയർന്നിരുന്നു. ഇതെല്ലാം പ്രതിരോധിക്കാൻ ഇടതു പക്ഷം ഏറെ ബുദ്ധിമുട്ടി. മുകേഷിനും വ്യക്തമായ ഉത്തരം നൽകാനായില്ല. സിനിമയിലെ സാമ്പത്തിക സ്രോതസ്സുകളെ നിയന്ത്രിക്കുന്നതും മുകേഷാണെന്ന ആരോപണം ശക്തമാണ്.

ചാനൽ പരിപാടിയും സിനിമയുമായി കറങ്ങി നടക്കുകയാണ് മുകേഷ്. മണ്ഡലത്തിലെ പരിപാടികളിൽ മുകേഷ് പങ്കെടുക്കുന്നില്ലെന്ന ആക്ഷേപം സജീവമായി തന്നെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സിപിഎം പാർട്ടി അണികളിലും ഈക്കാര്യത്തിൽ അമർഷമുണ്ടെന്നാണ് അറിവ്. ഏഷ്യാനെറ്റിൽ ബഡായി ബംഗ്ലാവിലും സെൽമീദി ആൻസർ റിയാലിറ്റി ഷോയിലെയും അവതാരകനാ.ിരുന്നു മുകേഷ്. എംഎൽഎ ആയ ശേഷവും ഈ പരിപാടികൾ തുടർന്നു. പിന്നീട് പാർട്ടി ഇടപെട്ട് മാറ്റി. ഇപ്പോഴും പുതിയ പരിപാടിയുടെ അണിയറ പ്രവർത്തനം നടക്കുകയാണ്. ഇതിനിടെയാണ് പുതിയ വിവാദം ഉണ്ടാകുന്നത്. മീ ടൂ കാമ്പൈനായതിനാൽ സിപിഎമ്മും ഇതിൽ പ്രതിസ്ഥാനത്താകും.

നടിയെ ആക്രമിച്ച കേസിൽ പ്രതിസ്ഥാനത്ത് ആയത് ഇങ്ങനെ

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ദിലീപിന് കൈമാറിയത് മുകേഷ് തന്നെയാണെന്ന ആരോപണം ശക്തമായിരുന്നു. സുനിയുമായി ദ്വീർഘകാല ബന്ധം ഉണ്ടായിരുന്നു മുകേഷിനെന്നാണ് ഉയർന്ന ആരോപണം. വെറും ഡ്രൈവർ മാത്രമായിരുന്നു എന്നാണ് എംഎൽഎ വ്യക്തമാക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമാണെന്ന കാര്യമാണ് വ്യക്തമാകുന്നത്. 2012നു മുൻപു നടൻ ദിലീപിന് അടുപ്പമുണ്ടായിരുന്നില്ലെന്നു സൂചന. സുഹൃത്തായ മറ്റൊരു നടന്റെ ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണു സുനിൽ ദിലീപിനെ പരിചയപ്പെടുന്നത്. വിശ്വസ്തനാണെന്നു തോന്നിയതോടെ 2013 മാർച്ചിൽ നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷൻ ഏൽപിക്കുകയും ചെയ്തുവെന്നാണ് സിനിമാ മേഖലയിലെ പലരും വിശ്വസിക്കുന്നത്. വനിതാ കൂട്ടായ്മയ്ക്കും ഈ അഭിപ്രായമുണ്ട്. കുറ്റകൃത്യം നടപ്പാക്കാൻ വേണ്ടി ദിലീപിനു സുനിയെ പരിചയപ്പെടുത്തിയതാരാണെന്നു പൊലീസ് അന്വേഷിച്ചിരുന്നു.

കുറ്റകൃത്യം നടന്ന ഫെബ്രുവരി 17നു രാത്രി നിർമ്മാതാവ് ആന്റോ ജോസഫ് അടക്കം പലരും ദിലീപിനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. എന്നാൽ ഒരു മുതിർന്ന നടന്റെ വിളികൾ മാത്രം അതേ രാത്രി നാലുതവണ ദിലീപ് എടുത്തു സംസാരിച്ചിട്ടുണ്ട്. കേസിൽ ദിലീപിനെ കുരുക്കിയതും ഈ ഫോൺവിളിയായിരുന്നു. നടിക്കെതിരായ അതിക്രമത്തെക്കുറിച്ചു വ്യക്തമായ അറിവുണ്ടായിരുന്നയാളാണ് ഈ നടനെന്നു പൊലീസ് സംശയിക്കുന്നു. താരസംഘടനയായ അമ്മയുടെ വിവാദയോഗം നടന്ന വേദിയിലും ദിലീപിനു പിന്തുണയുമായി ഈ നടന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. സംഭവത്തിനു മുൻപും ശേഷവും ഇവർ തമ്മിലുള്ള ആശയവിനിമയത്തിന്റെ വ്യക്തമായ തെളിവുകൾ സഹിതം ഈ നടനെ പൊലീസ് ചോദ്യംചെയ്യുമെന്ന വാർത്തകളെത്തി. ഈ ഘട്ടത്തിൽ പൊലീസ് ചോദ്യം ചെയ്തവരിൽ ഒരാൾ മുകേഷായിരുന്നു.

ദിലീപിന്റെ ക്വട്ടേഷൻ ഒന്നരക്കോടി രൂപയ്ക്ക് ഏറ്റെടുത്തശേഷം 2014 മേയിൽ കോട്ടയത്തിനു സമീപം കെഎസ്ആർടിസി യാത്രക്കാരന്റെ കണ്ണിൽ കുരുമുളകു സ്പ്രേ അടിച്ചു സുനിൽ നാലു ലക്ഷം രൂപ കവർന്നിരുന്നു. ഈ കേസിൽ പിടികിട്ടാപ്പുള്ളിയായി തുടരുന്ന ഘട്ടത്തിലും ദിലീപിന്റെ സിനിമാ ലൊക്കേഷനുകളിലെ സജീവ സാന്നിധ്യമായിരുന്നു. സുനിലിന്റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞുതന്നെയാണു ദിലീപ് അടക്കമുള്ള പലരും ഇയാളെ കൂടെ നിർത്തിയതെന്ന് അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്. ദിലീപിന്റെ ചില റിയൽ എസ്റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ക്വട്ടേഷനും സുനിൽ ഏറ്റെടുത്തതായുള്ള വിവരവും ലഭിച്ചു. ദിലീപിനു സുനിലുമായുള്ള വ്യക്തിബന്ധം അറിയാവുന്ന ഒരു നടി ഇതു സംബന്ധിച്ച വിവരങ്ങൾ അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. എന്നാൽ ഇതേ അറിവുണ്ടായിരുന്ന ചില നടന്മാർ ഈ ബന്ധം മറച്ചുവയ്ക്കാൻനാണുശ്രമിച്ചത്. സുനിൽ അറസ്റ്റിലായ ഉടനെ അന്വേഷണം നേരായ ദിശയിൽ നീങ്ങിയാൽ ദിലീപ് പിടിക്കപ്പെടുമെന്നു സിനിമാ രംഗത്തെ പലർക്കും അറിയാമായിരുന്നെങ്കിലും ഇവരാരും അന്വേഷണത്തോടു വേണ്ടവിധം സഹകരിച്ചില്ല.

നേരത്തെ പൾസർ സുനിയുടെ സിനിമാ ബന്ധം വ്യക്തമാക്കുന്ന കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. മുകേഷിന്റെ കുടുംബവുമായുള്ള ചിത്രങ്ങളായിരുന്നു ഇതിൽ പ്രധാനം. സുനി ക്രിമിനലാണെന്ന കാര്യം അറിയില്ലായിരുന്നു. അമിത വേഗതയിൽ വണ്ടിയോടിക്കുന്നതിനാലാണ് സുനിയെ ജോലിയിൽനിന്ന് പറഞ്ഞുവിട്ടത്. സുനിയുമായി സൗഹാർദ്ദമായിട്ടാണ് പിരിഞ്ഞതെന്നും അയാളെക്കുറിച്ച് മറ്റൊന്നും അറിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം സ്ഥിരം പൾസർ ഉണ്ടായിരുന്നില്ല. വിളിക്കുമ്പോൾ വരുമ്പോൾ വരുന്ന ഡ്രൈവർ മാത്രമെന്നായിരുന്നു മുകേഷ് പറഞ്ഞത്. എന്നാൽ മുകേഷിന്റെ കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നു പൾസർ എന്നാണ് ചിത്രങ്ങൾ വ്യക്തമാക്കുന്നത്. കുടുംബ ഫോട്ടോയിലും സ്ഥാനമുണ്ട്. അങ്ങനെ അന്വേഷണം മുകേഷിലേക്കുമെത്തി. എന്നാൽ സിപിഎം എംഎൽഎയെ പ്രതിയാക്കിയാൽ സർക്കാർ വെട്ടിലാകും. ഇത് ഒഴിവാക്കാനായി മുകേഷിനെ പൊലീസ് വെറുതെവിട്ടു.

കെട്ടിയിറക്കിയത് സിപിഎമ്മിന് തലവേദന

അമ്മയുടെ മുൻ പ്രസിഡന്റാണ് ഇന്നസെന്റ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളാണ് മുകേഷും ഗണേശ് കുമാറും. ഇതിൽ ഗണേശ് പത്തനാപുരത്തെ പ്രതിനിധീകരിക്കാൻ തുടങ്ങിയിട്ട് നാല് ടേമായി. തഴക്കവും പഴക്കവും വന്ന രാഷ്ട്രീയക്കാരൻ. മന്ത്രിയെന്ന നിലയിലും എംഎൽഎയായും തിളങ്ങിയ നേതാവ്. സിനിമാക്കാരിലെ ആദ്യ മന്ത്രി. ഇന്നസെന്റ് ചാലക്കുടിയുടെ എംപി. പിണറായി വിജയന് ഇന്നസെന്റിനെ പരിചയപ്പെടുത്തിയത് മമ്മൂട്ടിയും. ചാലക്കുടിയിൽ സിപിഎം ജയിക്കുമെന്ന് ആർക്കും ഉറപ്പില്ലായിരുന്നു. അതുകൊണ്ട് തന്നെ ഇന്നസെന്റിനെ സ്ഥാനാർത്ഥിയാക്കി ചാലക്കുടി പിടിച്ചു. കോൺഗ്രസിലെ അതിശക്തനായ പിടി ചാക്കോയെ തറപറ്റിച്ചു. എന്നാൽ കൊല്ലത്തെ കാര്യം അങ്ങനെയായിരുന്നില്ല. അത് സിപിഎമ്മിന്റെ ഉറച്ച കോട്ട. ഇവിടെ മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത് പിണറായിയുടെ ഏകപക്ഷീയ തീരുമാനമായിരുന്നു. പികെ ഗുരുദാസനെന്ന വി എസ് പക്ഷ നേതാവിനെ വെട്ടാനുള്ള തീരുമാനം.

ഗുരുദാസനെ മത്സരിപ്പിക്കാനായിരുന്നു കൊല്ലത്തെ സിപിഎമ്മുകാർക്ക് താൽപ്പര്യം. എന്നാൽ ജയിച്ചാൽ മന്ത്രിയാക്കേണ്ടി വരുമെന്ന പിണറായിയുടെ തിരിച്ചറിവ് കാരണം ഗുരൂദാസനെ വെട്ടി. പാർട്ടിക്ക് പുറത്തു നിന്ന് മുകേഷിനെ കെട്ടിയറിക്കി. ഉറച്ച കോട്ടയിൽ പാർട്ടിയിലെ ഏതെങ്കിലും നേതാക്കളെ നിർത്തിയാൽ മതിയെന്ന ആവശ്യം അന്ന് ശക്തമായിരുന്നു. എന്നാൽ മമ്മൂട്ടി വഴങ്ങിയില്ല. അങ്ങനെ സിപിഐ എന്ന പാർട്ടിക്കൊപ്പം ചേർന്ന നടന്ന മുകേഷ് സിപിഎം സ്ഥാനാർത്ഥിയായി. അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ വമ്പൻ ഭൂരിപക്ഷത്തോടെ ജയിച്ചു. എന്നാൽ അതിന് ശേഷം മുകേഷ് കൊല്ലത്ത് കാണാതെയായി. പാർട്ടിയിൽ പരാതി ഉയർന്നു. ചർച്ചകൾ സജീവമായപ്പോൾ മുകേഷിനെ ആദ്യം പാർട്ടി ഉപദേശിച്ചു. ഇതോടെ ടിവി ഷോയും സിനിമാ അഭിനയവുമായി നടന്നിരുന്ന മുകേഷ് കൊല്ലത്ത് എത്താൻ തുടങ്ങി. എന്നാൽ സിപിഎം എന്ന പാർട്ടി സംവിധാനത്തിൽ ഒതുങ്ങിക്കഴിയാൻ മുകേഷിന് കഴിയുന്നില്ല.

ഇതിനിടെയാണ് പൾസർ സുനി വില്ലനായെത്തുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ മുകേഷും ആരോപണ വിധേയനായി. ചില സാമ്പത്തിക ഇടപാടുകളാണ് ചർച്ചായുകന്നത്. കോൺഗ്രസും ബിജെപിയും ഉൾപ്പെടെ മുകേഷിനെതിരെ രംഗത്തെത്തിയിട്ടും പ്രതിരോധിക്കാൻ സിപിഎം തയ്യാറായില്ല. ഇതിനിടെ സിപിഎം വിളിച്ചു വരുത്തി ശകാരിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസിൽ ഇന്നസന്റും മുകേഷും കെ.ബി.ഗണേശ്കുമാറും പഴി കേട്ടെങ്കിലും പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചയാൾ എന്ന നിലയിൽ ഏറെ പ്രതിരോധത്തിലായത് മുകേഷാണ്. കഴിഞ്ഞ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മുകേഷിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. എല്ലാവരും കുറ്റം പറയുന്നത് പിണറായിയെയാണ്.

പൾസർ സുനിയെ ദിലീപിന് പരിചയപ്പെടുത്തി കൊടുത്തത് മുകേഷാണെന്ന് ദിലീപിന്റെ മാനേജരും സംഭവങ്ങളുടെ ദൃക്‌സാക്ഷിയുമായ അപ്പുണ്ണി പൊലീസിന് മൊഴി കൊടുത്തിരുന്നു. റേപ്പ് ക്വട്ടേഷിനിലെ ഒന്നാംപ്രതി സുനിൽ കുമാർ മുകേഷിന്റെ ഡ്രൈവറായിരിക്കുന്ന സമയത്താണ് ദിലീപുമായി ഗൂഢാലോചന ആരംഭിക്കുന്നതെന്നാണ് സൂചന. ഗൂഢാലോചന മുതൽ കുറ്റകൃത്യം നടന്നുവെന്ന് പറയുന്നതുവരെയുള്ള കാലയളവിൽ ദിലീപുമായും മുകേഷുമായും നടന്ന ഫോൺ കോളാണ് മുകേഷിന് വിനയാകുകയെന്നാണ് സൂചനകൾ. ചില പണമിടപാടുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടിയുമായി മുകേഷിന് വൈരാഗ്യം ഉണ്ടായിരുന്നുവെന്ന സംശയവും ചർച്ചയായി.

മുകേഷിനെതിരെ വിനയൻ ഇട്ട പഴയ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

സബാഷ് മുകേഷ്! നന്നായിട്ടുണ്ട്. നിങ്ങളൊരു മഹാൻ തന്നെ. കലാകാരനും, ജനപ്രതിനിധിയും, കമ്മ്യൂണിസ്റ്റ് സഹയാത്രികനുമൊക്കെയായ മുകേഷിന്റെ സ്വഭാവ മഹിമ അമ്മയുടെ എക്സിക്യൂട്ടീവിൽ നിന്നു തന്നെ പുറത്തുവന്നത് വളരെ നന്നായി.

മറ്റുള്ളവരുടെ സിനിമ മുടക്കുവാനും, വൈരാഗ്യം തീർക്കാനും അതിനായി ഷമ്മി തിലകനെ പോലുള്ള നടന്മാരുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ട് രസിക്കാനും അതുവെച്ച് കോമഡി ഉണ്ടാക്കാനുമാണ് ഈ ജനനേതാവിന് ഏറെ ഇഷ്ടം എന്ന കാര്യം പലരും പറഞ്ഞിട്ടുണ്ട്. ഈ ഏഴാം തീയതി നടന്ന അമ്മയുടെ കമ്മിറ്റിയിൽ ഇതുപോലൊരു സംഭവം ഉണ്ടായെന്ന് ആരോ പറഞ്ഞ് അറിഞ്ഞതായി അന്നു തന്നെ കേരളാ ഫിലിം ചേമ്പറിന്റെ സെക്രട്ടറി എന്നോട് പറഞ്ഞിരുന്നു. ഇത്തരം വെറുപ്പിന്റെ പാരയുമായി നടക്കുന്ന സ്വാർത്ഥന്മാർ ഇടതുപക്ഷ മുന്നണിയുടെ ലേബലിൽ നിന്ന് എംഎൽഎ വരെ ആകുന്നു എന്നതാണ് ഏറെ അത്ഭുതപ്പെടുത്തുന്ന കാര്യം.

2014ൽ എന്റെ സിനിമയ്ക്കു വേണ്ടി 50,000 രൂപ അഡ്വാൻസ് വാങ്ങിയ ഷമ്മി തിലകൻ അതു തിരിച്ചു തന്ന് പിന്മാറിയിരുന്നു. വളരെ ഏറെ പ്രഷറുണ്ടെന്നും അതുകൊണ്ടാണ് ഏറെ ദുഃഖത്തോടു കൂടിയാണെങ്കിലും ഇങ്ങനെ ചെയ്യുന്നതെന്നാണ് അന്ന് ഷമ്മി എന്നോട് പറഞ്ഞിരുന്നത്. അതിന്റെ പിന്നിൽ മുകേഷ് എന്ന മഹാനുഭാവൻ ആയിരുന്നു എന്ന് ഞാൻ ഇപ്പോഴാണ് അറിയുന്നത്.

അല്ലെങ്കിൽ അന്നു കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ കൊടുത്ത പരാതിയിൽ ഇദ്ദേഹത്തിന്റെ പേരും പറയാമായിരുന്നു. ശ്രീ ഷമ്മി തിലകൻ സാക്ഷി കൂടി പറഞ്ഞിരുന്നെങ്കിൽ ഷമ്മിയുടെ നാലു ലക്ഷം ഇല്ലാതാക്കിയ മുകേഷിന് രണ്ടു മൂന്ന് ലക്ഷത്തിന്റെ ഫൈൻ എങ്കിലും വാങ്ങിക്കൊടുക്കുകയും ചെയ്യാമായിരുന്നു.

തിലകൻ ചേട്ടന്റെ കൂടെ വിനയൻ നിന്നതാണ് മുകേഷിന് തീരെ ഇഷ്ടപ്പെടാത്തതെന്ന് കമ്മിറ്റിയിൽ മുകേഷ് പറഞ്ഞതായി അറിഞ്ഞു. പ്രിയ സുഹൃത്തെ അമ്മയുടെ മീറ്റിങിൽ തിലകൻ ചേട്ടന് പൊലീസ് പ്രൊട്ടക്ഷനോടു കൂടി വരേണ്ട സാഹചര്യമുണ്ടാക്കിയത് നിങ്ങളൊക്കെ കൂടി ആയിരുന്നു എന്ന കാര്യം മറക്കണ്ട.

അന്നൊന്നും വിനയൻ പിക്ച്ചറിൽ പോലുമില്ലായിരുന്നു എന്നോർക്കണം. ഡാം 999 എന്ന ചിത്രത്തിൽ നിന്നും, ക്രിസ്റ്റ്യൻ ബ്രദേർസ് എന്ന ചിത്രത്തിൽ നിന്നും ശ്രീ തിലകനെ മാറ്റിയപ്പോൾ എവിടായിരുന്നു ഹേ... നിങ്ങളൊക്കെ... കൂടുതലൊന്നും ഞാൻ വിശദീകരിക്കുന്നില്ല. അരിയാഹാരം കഴിക്കുന്ന എല്ലാ മലയാളികൾക്കും ഇപ്പൊ കാര്യങ്ങളൊക്കെ മനസ്സിലായിട്ടുണ്ട്. വിനയൻ വർഷങ്ങളായി പറഞ്ഞിരുന്നതായിരുന്നു ശരി എന്ന്.

ഇപ്പോൾ ഏറെ നാളുകളായി ചാനലുകളിൽ നടക്കുന്ന സിനിമാചർച്ചകളിലൊന്നും ഞാൻ പങ്കെടുക്കാറില്ല. ഒൻപതുമണി പ്രാസംഗികരിൽ ചിലർ തിലകന്റെ വിലക്കിനെതിരെയും, താരാധിപത്യത്തിനെതിരെയും അനീതിക്കെതിരെയും ഒക്കെ ഘോരഘോരം സംസാരിക്കുന്നതു കേട്ടു ഞാൻ ചിരിച്ചു പോകാറുണ്ട്.

അന്നൊന്നും സിനിമയിലെ അനീതിക്കെതിരെയോ സൂപ്പർ താരങ്ങൾക്കെതിരെയോ ഒരക്ഷരം മിണ്ടാത്തവർ കാലം മാറിയപ്പോൾ വീരവാദം മുഴക്കുന്നതു കേൾക്കാൻ നല്ല രസമാണ്. അവസരവാദികളുടെ കൂടാരമായ നമ്മുടെ സിനിമാമേഖലയിലെ ഇന്നത്തെ ചിലരുടെ ആവേശ 'തള്ള'ലുകൾ ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. അത്രയേറെ അനുഭവമുണ്ടല്ലോ എനിക്ക്. എന്റെ നിലപാടുകളിൽ നിന്ന് അണുവിട ഞാൻ മാറിയിട്ടുമില്ലല്ലോ?

എത്രയായാലും ശ്രീ മുകേഷ് എനിക്കു നിങ്ങൾ ഇഷ്ടപ്പെട്ട ഒരു നടനായിരുന്നു. അതുകൊണ്ടാണ് ശിപായി ലഹള, മിസ്റ്റർ ക്ലീൻ, ആകാശഗംഗ പോലുള്ള ഏഴെട്ടു സിനിമകൾ നമ്മൾ ചെയ്തത്. ആ മുകേഷിന് ഇത്രയും വല്യ പാരവെപ്പുകാരനും, മനുഷ്യത്വഹീനനും ആകാൻ കഴിയുന്നതെങ്ങനെയെന്ന് എന്നെ അത്ഭുതപ്പെടുത്തുന്നു.'വിനയൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP