Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകൾ എതിർത്തിട്ടും വാശിയോടെ സൗദിയിലുള്ള യുവാവുമായി വിവാഹം ഉറപ്പിച്ചു; കാമുകിയുമായുള്ള ചാറ്റുകൾ വരന് കൈമാറി വരനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു; വിവാഹം വിളിക്കാൻ ബന്ധു വീട്ടിൽ ചെന്നപ്പോൾ വരന്റെ വീട്ടുകാർ അറിഞ്ഞെന്ന് ബോധ്യമായി; മുളന്തുരുത്തി കൂട്ട ആത്മഹത്യക്ക് പിന്നിൽ പിതാവിന്റെ പിടിവാശി തന്നെ; വിവരം അറിഞ്ഞ് തലകറങ്ങി വീണ മകളെ ആശുപത്രിയിലാക്കി

മകൾ എതിർത്തിട്ടും വാശിയോടെ സൗദിയിലുള്ള യുവാവുമായി വിവാഹം ഉറപ്പിച്ചു; കാമുകിയുമായുള്ള ചാറ്റുകൾ വരന് കൈമാറി വരനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു; വിവാഹം വിളിക്കാൻ ബന്ധു വീട്ടിൽ ചെന്നപ്പോൾ വരന്റെ വീട്ടുകാർ അറിഞ്ഞെന്ന് ബോധ്യമായി; മുളന്തുരുത്തി കൂട്ട ആത്മഹത്യക്ക് പിന്നിൽ പിതാവിന്റെ പിടിവാശി തന്നെ; വിവരം അറിഞ്ഞ് തലകറങ്ങി വീണ മകളെ ആശുപത്രിയിലാക്കി

മറുനാടൻ മലയാളി ബ്യൂറോ

മുളന്തുരുത്തി: മുളന്തുരുത്തി റെയിൽവേ സ്റ്റേഷനു സമീപം, പാഞ്ഞുവന്ന ഗുവാഹട്ടി എക്സ്‌പ്രസിനു മുമ്പിലേക്ക് ഇറുമ്പയം കോളനിയിൽ ഞാറ്റുവീട്ടിൽ സച്ചിദാനന്ദനും (55) ഭാര്യ സുജാതയും (45) ഇളയ മകൾ ശ്രീലക്ഷ്മിയും (20) കൈകോർത്തുപിടിച്ചാണ് ചാടി ജീവനൊടുക്കിയത്. സച്ചിദാനന്ദനെ പിടിവാശിയായിരുന്നു ഇതിന് കാരണം. മൂത്തമകൾ ജ്യോതിലക്ഷ്മിയുടെ പ്രണയത്തോടുള്ള എതിർപ്പാണ് സച്ചിദാനന്ദനെ ഈ കൊടുക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. സച്ചിദാനന്ദന്റെ മൂത്ത മകൾ ജ്യോതിലക്ഷ്മിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സച്ചിദാനന്ദന്റെ ആത്മഹത്യാക്കുറിപ്പിലും ഇത് വിശദീകരിക്കുന്നുണ്ട്. അച്ഛനമ്മമാരുടെയും അനിയത്തിയുടെയും മരണ വാർത്തയറിഞ്ഞ് തല കറങ്ങി വീണ ജ്യോതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

ഈ മാസം 30നാണ് സച്ചിദാനന്ദന്റെ മൂത്ത മകൾ ജ്യോതിലക്ഷ്മിയുടെ വിവാഹ നിശ്ചയം നടക്കാനിരുന്നത്. ഇറുമ്പയം കോളനി, ഞാറ്റയിൽ വീട്ടിൽ അതിനുള്ള ഒരുക്കങ്ങൾ നടക്കുകയായിരുന്നു. എന്നാൽ വീടിനടുത്തുള്ള യുവാവുമായി ജ്യോതിക്കുണ്ടായിരുന്ന അടുപ്പം ചിലർ വരനെ അറിയിച്ചു. ഇതുമൂലം വിവാഹം മുടങ്ങുമോ എന്ന ആശങ്കയിലായി ഈ കുടുംബം. സൗദിയിൽ ജോലി ചെയ്യുന്ന ആളായിരുന്നു ചേർത്തല സ്വദേശിയായ വരൻ. വിവാഹം മുടങ്ങാനുള്ള സാധ്യതയും കാമുകനെ മറക്കാനുള്ള ജ്യോതി ലക്ഷ്മിയുടെ വിമുഖതയുമാണ് സച്ചിദാനന്ദനെ മാനികസ പ്രശ്‌നങ്ങളിലെത്തിച്ചത്. ഭാര്യയേയും ഇളയ മകളേയും കൂട്ടി അങ്ങനെ റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി. സച്ചിദാനന്ദന്റേയും ഭാര്യയുടേയും ഇളയ മകളുടേയും മൃതദേഹം ഉദയംപേരൂർ ആമേടയിലെ കുടുംബ വീട്ടിലും ഇറുമ്പയത്തെ ഇവരുടെ വീട്ടിലും പൊതുദർശനത്തിനു വച്ച ശേഷം ഞായറാഴ്ച വൈകീട്ട് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ ശവസംസ്‌കാരം നടത്തി.

ശനിയാഴ്ച രാത്രിയാണ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽ മൂന്നംഗ കുടുംബം ട്രയിനിടിച്ച് മരിച്ചത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സംഭവം ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്ന തെളിവ് പൊലീസിന് ലഭിച്ചത്. സുഹൃത്തായ വേണുവിന്റെ പേരിൽ സച്ചിദാനന്ദൻ എഴുതിയ ആത്മഹത്യ കുറിപ്പിൽ നിന്നാണ് ഈ വിവരങ്ങൾ പൊലീസിന് കിട്ടിയത്. റെയിൽവെ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന സച്ചിദാനന്ദന്റെ ബൈക്കിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തത്. തന്റെ പേരിലുള്ള സ്വത്തുക്കൾ സഹോദരന് കൈമാറണമെന്നും കത്തിൽ സച്ചിദാനന്ദൻ നിർദ്ദേശിച്ചിട്ടുണ്ട്. മരിച്ച സച്ചിദാനന്ദൻ കൊച്ചിൻ തുറമുഖത്തും ഇന്ത്യൻ ഓയിൽ കോർപറേഷനിലും കരാർ തൊഴിലാളിയായി ജോലി നോക്കിയിട്ടുണ്ട്.

ശനിയാഴ്ച രാവിലെ കോട്ടയത്തെ ബന്ധുവിനെ വിരുന്നു വിളിക്കാൻ ഭാര്യ സുജാതയുമൊത്ത് സച്ചിദാനന്ദൻ പോയിരുന്നു. കോട്ടയത്തുനിന്ന് വൈകീട്ട് 6 മണിയോടെ ബന്ധുവും മുൻ ബ്ലോക്ക് പഞ്ചായത്തംഗവുമായ വേണുഗോപാലിന്റെ വീട്ടിലെത്തി. അവിടെ വച്ച്, വീടിനടുത്തുള്ള യുവാവുമായി ജ്യോതിക്കുണ്ടായിരുന്ന അടുപ്പം ചർച്ചയായി. ഈ പ്രശ്‌നത്തിൽ മുമ്പും ഇടപെട്ടിട്ടുള്ളയാളായിരുന്നു വേണുഗോപാൽ. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സൗദിയിൽ നിന്ന് വരന്റെ സുഹൃത്ത് തന്നെ വിളിച്ചിരുന്ന കാര്യം വേണു സൂചിപ്പിച്ചു. ജ്യോതിയുമായി അടുപ്പമുണ്ടായിരുന്ന യുവാവ് ചില മോശം മെസേജുകൾ സൗദിയിൽ ജോലിചെയ്യുന്ന വരനും സുഹൃത്തിനും അയച്ച കാര്യമായിരുന്നു അത്.

ഇക്കാര്യം ജ്യോതിയോട് ചോദിക്കരുതെന്നും അടുത്ത ദിവസം താനെത്തി സംസാരിക്കാമെന്നും വേണു പറഞ്ഞു. രാത്രി ഏഴേകാലോടെയാണ് അവർ വേണുവിന്റെ അടുത്തു നിന്ന് വീട്ടിലേക്ക് മടങ്ങിയത്. ഇതോടെ വരൻ കാര്യങ്ങൾ എല്ലാം അറിഞ്ഞെന്ന് സച്ചിദാനന്ദൻ മനസ്സിലാക്കി. വീട്ടിലെത്തി ജ്യോതിലക്ഷ്മിയുമായി സംസാരിച്ചു. അപ്പോഴും വിവാഹത്തിന് സമ്മതിക്കില്ലെന്ന് ജ്യോതി ലക്ഷ്മി ആവർത്തിക്കുകയും ചെയ്തു. ഇതോടെ വഴക്ക് മൂത്തു. ബാഗുമെടുത്ത് ജ്യോതിലക്ഷ്മി വീടുവിട്ടിറങ്ങി. കാമുകനൊപ്പം പോകാനുള്ള ശ്രമം തടയാൻ സച്ചിദാനന്ദൻ ശ്രമിച്ചെങ്കിലും നടന്നില്ല. ജ്യോതിലക്ഷ്മി പോയതോടെ മരണത്തിലേക്ക് നടക്കാൻ സച്ചിദാനന്ദൻ തീരുമാനിക്കുകയായിരുന്നു.

സൗദിയിൽ നിന്ന് 8.51 ന് വരന്റെ സുഹൃത്ത് വേണുവിനെ വീണ്ടും വിളിച്ചു. സച്ചിദാനന്ദനും ഭാര്യയും ഇളയ മകളും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയെന്ന് ജ്യോതി ഫോൺ ചെയ്ത് അറിയിച്ചെന്നായിരുന്നു സന്ദേശം. പിന്നെ വേണു സച്ചിദാനന്ദനെ വിളിച്ചതിനൊന്നും മൊബൈലിൽ മറുപടി കിട്ടിയില്ല. വീട്ടിൽ വച്ച് അമ്മയും ജ്യോതിയുമായി വഴക്കുണ്ടായെന്നും സൗദിയിലെ സുഹൃത്ത് പറഞ്ഞിരുന്നു. മുമ്പൊരിക്കൽ ഇതുപോലെ ജ്യോതിയോട് പിണങ്ങി, വീടുവിട്ട് വെളിയനാട്ടിലെ ബന്ധുവിന്റെ വീട്ടിൽ പോയി ഇവർ താമസിച്ചിട്ടുണ്ട്. അന്ന് ജ്യോതി അച്ഛനമ്മമാരുടെ ഇഷ്ടത്തിനു വഴങ്ങി പ്രശ്‌നങ്ങൾ പരിഹരിച്ചിരുന്നു.

ഉദയംപേരൂർ ആമേട സ്വദേശികളായ ഈ കുടുംബം രണ്ടു വർഷം മുമ്പാണ് ഇറുമ്പയത്ത് താമസിക്കാനെത്തിയത്. ഇൻഫോ പാർക്കിലായിരുന്നു ജ്യോതിലക്ഷ്മിയുടെ ജോലി. ശ്രീലത കോട്ടയം കെ.ഇ.കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനിയാണ്. കൊച്ചിൻ ഷിപ്പ്യാർഡിലെ വെൽഡിങ് തൊഴിലാളിയായിരുന്നു സച്ചിദാനന്ദൻ. ഭാര്യ സുജാത വീടിനു സമീപം പെട്ടിക്കട നടത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP