Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

10 വർഷത്തിനിടെ പരോളിലിറങ്ങി മുങ്ങിയത് 37 കൊലക്കേസ് പ്രതികൾ; തടതപ്പിയവരെല്ലാം ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവർ; മുങ്ങിയവരിൽ 29പേർ നെട്ടുകാൽത്തേരി തുറന്ന ജയിലിലെ അന്തേവാസികൾ; ഒരാളെപ്പോലും പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പൊലീസും ജയിൽ വകുപ്പും; പരോൾ നേടുന്നത് 10000 രൂപയുടെ ആൾജാമ്യത്തിൻ മേൽ

10 വർഷത്തിനിടെ പരോളിലിറങ്ങി മുങ്ങിയത് 37 കൊലക്കേസ് പ്രതികൾ; തടതപ്പിയവരെല്ലാം ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവർ; മുങ്ങിയവരിൽ 29പേർ നെട്ടുകാൽത്തേരി തുറന്ന ജയിലിലെ അന്തേവാസികൾ; ഒരാളെപ്പോലും പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പൊലീസും ജയിൽ വകുപ്പും; പരോൾ നേടുന്നത് 10000 രൂപയുടെ ആൾജാമ്യത്തിൻ മേൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തെ ജയിലുകളിൽ നിന്ന് പരോളിലിറങ്ങി മുങ്ങിയത് 37 കൊലക്കേസ് പ്രതികൾ. ഒരാളെപോലും ഇതുവരെ കണ്ടെത്താനാവാതെ പൊലീസും ജയിൽ വകുപ്പും. തിരുവനന്തപുരം നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്നാണ് കൂടുതൽ പേർ മുങ്ങിയത്. 29 പേരാണ് ഇവിടെ നിന്ന് മാത്രം പരോളിലിറങ്ങി തിരിച്ചുവരാത്തവരായുള്ളത്.

കണ്ണൂർ സെൻട്രൽ ജയിൽ, ചീമേനി തുറന്ന ജയിൽ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും, തുവനന്തപുരം, വിയ്യൂർ സെൻട്രൽ ജയിലുകളിൽ നിന്ന് ഓരോപേർ വീതവുമാണ് പരോളിലിറങ്ങി മുങ്ങിയത്. ഇവരെ പിടികൂടുന്നത് സംബന്ധിച്ച് പൊലീസും ജയിൽവകുപ്പും പരസ്പരം കത്തയച്ച് അന്വേഷണം നടത്തുന്നതല്ലാതെ യാതൊരു നടപടികളുമുണ്ടായിട്ടില്ല. മുങ്ങിയവരെല്ലാം ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ടവരുമാണ്.

പ്രതിക്കും കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കൾക്കും ഭീഷണികളൊന്നുമില്ലെന്നും മറ്റു കാര്യമായ ക്രമസമാധാന പ്രശ്നം ഉണ്ടാകില്ലെന്നുമുള്ള പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിക്കാനാകൂ. പരോൾ നൽകിയാൽ പ്രതിയുടെ കുടുംബത്തിനും നാട്ടുകാർക്കും യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളുമുണ്ടാകില്ലെന്ന സാമൂഹ്യ നീതി വകുപ്പിന്റെ പ്രബോഷണറി ഓഫീസറും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.

ഈ മാനദണ്ഡളെല്ലാം പാലിച്ചാണ് പരോൾ അനുവദിക്കുന്നത്. എന്നാൽ പരോളിലിറങ്ങി മുങ്ങിയാൽ ഇവർക്കൊന്നും യാതൊരു ഉത്തരവാദിത്വവുമുണ്ടാകുകയുമില്ല. 10000 രൂപയുടെ ആൾജാമ്യത്തിലാണ് കൊലക്കേസ് പ്രതികൾക്ക് പരോൾ അനുവദിക്കുന്നത്. അതുകൊണ്ട് തന്നെ പരോളിലിറങ്ങി മുങ്ങിയാൽ ജാമ്യക്കാരനിൽ നിന്ന് ഈ തുക ഈടാക്കുകയാണ് ആകെയുള്ള നിർവാഹം. രണ്ടാമത് അറസ്റ്റ് ചെയ്താൽ മുങ്ങിനടന്ന കാലമത്രയും വീണ്ടും ശിക്ഷ അനുഭവിക്കേണ്ടി വരും. പിന്നീട് ഒരുതവണകൂടി പരോൾ ലഭിക്കാനും ബുദ്ധമുട്ടുണ്ടാകും. എന്നാൽ ഇവരെ കണ്ടെത്താനുള്ള കാര്യമായ അന്വേഷണം നടക്കാത്തതിനാൽ പരമാവധി ജാമ്യക്കാരനിൽ നിന്ന് ജാമ്യത്തുക ഈടാക്കുക മാത്രമാണ് നടക്കുന്നത്.

കേരളത്തിലെ ആദ്യത്തെ തുറന്ന ജയിലാണ് തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിൽ സ്ഥിതിചെയ്യുന്ന നെട്ടുകാൽത്തേരി തുറന്ന ജയിൽ. 1962 ഓഗസ്റ്റ് 8 നാണ് നെട്ടുകാൽത്തേരിയിൽ തുറന്ന ജയിൽ സ്ഥാപിതമാകുന്നത്. 475 ഏക്കറോളമാണ് നെയ്യാർഡാമിനടുത്തായി സ്ഥിതിചെയ്യുന്ന നെട്ടുകാൽത്തേരി തുറന്ന ജയിലിന് കോമ്പൗണ്ട് ഉള്ളത്. പുതിയ കണക്കു പ്രകാരം ഇവിടെ 367 അന്തേവാസികളുണ്ട്.മറ്റു തടവുകാർക്കും , സമൂഹത്തിനും ഭീഷണിയല്ല എന്നുറപ്പാക്കപ്പെട്ട തിരഞ്ഞെടുത്ത തടവുകാരെയാണ് തുറന്ന ജയിലുകളിൽ പാർപ്പിക്കുക . മതിൽകെട്ടുകളോ മറ്റു കനത്ത സരക്ഷാ നിയന്ത്രണങ്ങളോ ഇല്ല എന്നതാണ് തുറന്ന ജയിലുകളുടെ പ്രത്യേകത. തിരുവനന്തപുരത്തിനടുത്തുള്ള നെട്ടുകാൽത്തേരി, കാസർഗോഡിനടുത്തുള്ള ചീമേനി എന്നിവിടങ്ങളിലാണ് തുറന്ന ജയിലുകളുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP