Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കല്യാട്ട് മൂന്ന് മാസം മുമ്പ് വരെ മുഷ്‌ക് കാട്ടി നടന്നത് കോൺഗ്രസുകാർ; അന്യാധീനമായ ഓഫീസ് പുതുക്കി പണിതത് സ്വാധീനം തിരിച്ചു പിടിക്കാൻ; മന്ത്രി എംഎം മണിയെ എത്തിയതോടെ അടിക്ക് തിരിച്ചടി തുടങ്ങി; ബസ് സ്റ്റാൻഡിലെ അടിപിടിയിൽ കൈയ്ക്ക് സ്വാധീനം പോയത് ലോക്കൽ കമ്മറ്റി അംഗം പീതാംബരനും; പെരിയയിലേത് സംഘടനാ പരിമതികൾ മറികടക്കാനുള്ള സിപിഎം ആസൂത്രണമോ? വാളെടുത്തവൻ വാളാലേ എന്ന് സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്ന ഇരട്ട കൊലപാതകത്തിന്റെ പിന്നണി ഒരുങ്ങിയത് ഇങ്ങനെ

കല്യാട്ട് മൂന്ന് മാസം മുമ്പ് വരെ മുഷ്‌ക് കാട്ടി നടന്നത് കോൺഗ്രസുകാർ; അന്യാധീനമായ ഓഫീസ് പുതുക്കി പണിതത് സ്വാധീനം തിരിച്ചു പിടിക്കാൻ; മന്ത്രി എംഎം മണിയെ എത്തിയതോടെ അടിക്ക് തിരിച്ചടി തുടങ്ങി; ബസ് സ്റ്റാൻഡിലെ അടിപിടിയിൽ കൈയ്ക്ക് സ്വാധീനം പോയത് ലോക്കൽ കമ്മറ്റി അംഗം പീതാംബരനും; പെരിയയിലേത് സംഘടനാ പരിമതികൾ മറികടക്കാനുള്ള സിപിഎം ആസൂത്രണമോ? വാളെടുത്തവൻ വാളാലേ എന്ന് സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്ന ഇരട്ട കൊലപാതകത്തിന്റെ പിന്നണി ഒരുങ്ങിയത് ഇങ്ങനെ

എം മനോജ് കുമാർ

കാസർകോട്: മൂന്നു മാസം മുൻപുള്ള മന്ത്രി എം.എം.മണിയുടെ കല്യാട്ട് സന്ദർശനത്തിനു ശേഷമാണ് കാസർകോട് പെരിയയിലെ സിപിഎം-കോൺഗ്രസ് അക്രമം ശക്തിപ്രാപിക്കുന്നത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ കല്യാട്ട് സിപിഎമ്മിന്റെ പ്രവർത്തനങ്ങൾ നിർജ്ജീവമായ അവസ്ഥയിലാണ് മന്ത്രി എം.എം.മാണി പെരിയ കല്ല്യാട്ടേയ്ക്ക് എത്തുന്നത്. മണിയുടെ വരവോടെ കല്ല്യാട്ട് സിപിഎം സംഘടനാ പ്രവർത്തനങ്ങൾ ഊർജ്ജിതമാവുകയും ചെയ്തു. ഇതോടെ കോൺഗ്രസ്-സിപിഎം സംഘർഷം കല്യാട്ട് ശക്തിപ്രാപിക്കുകയായിരുന്നു. ഈ സംഘർഷം പിന്നീട് കലാപകലുഷിതമായ അവസ്ഥയിലേക്ക് മാറുകയും ചെയ്തു. .

കോൺഗ്രസ് ശക്തികേന്ദ്രമായ കല്യാട്ട് സിപിഎം ഓഫീസി ഉദ്ഘാടനത്തിനാണ് മന്ത്രി മണി എത്തിയത്. കല്യാട്ട് സിപിഎമ്മിന് സംഘടനാ പ്രവർത്തനം സുഗമമമല്ല. കണ്ണൂരിൽ സിപിമ്മിന്റെ മുഷ്‌ക്ക് കാസർകോട് പല സ്ഥലങ്ങളിലും കോൺഗ്രസ് പകർത്തുന്നുണ്ട്. അത്തരം ഒരു സ്ഥലം കൂടിയാണ് കോൺഗ്രസ് ശക്തികേന്ദ്രമായ കല്യാട്ട്. ഇവിടെ സിപിഎമ്മിന്റെ ഓഫീസ് അന്യാധീനമായ അവസ്ഥയിലായിരുന്നു. കോൺഗ്രസ് ശക്തമായതിനാൽ സംഘടനാ പ്രവർത്തനം തന്നെ സിപിഎമ്മിന് പലപ്പോഴും നടത്താനും കഴിയാത്ത അവസ്ഥ. ഈ ഘട്ടത്തിലാണ് കല്ല്യാട്ട് സിപിഎം ഓഫീസ് പുതുക്കിപ്പണിയുന്നത്. ഈ ഓഫിസിന്റെ ഉദ്ഘാടനത്തിനാണ് മന്ത്രി മണി എത്തിയത്. പക്ഷെ മന്ത്രിയുടെ സന്ദർശനം കഴിഞ്ഞതോടെ സ്ഥിതി മാറി.

കല്ല്യാട്ട് സിപിഎം പ്രവർത്തനം സജീവമായി. കോൺഗ്രസിനെതിരായ എതിർ സ്വരം കൂടി സിപിഎമ്മിൽ നിന്നും ഉയരാനും തുടങ്ങി. ഇത് പലപ്പോഴും സിപിഎം-കോൺഗ്രസ് സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തു. ഇത് വ്യാപിപ്പിക്കുന്നതിന്റെ സൂചനായിരുന്നു സിപിഎമ്മിന്റെ പ്രാദേശിക നേതാക്കൾക്ക് കോൺഗ്രസ് നേതാക്കളിൽ നിന്നും മർദ്ദനമേറ്റ സംഭവം. സിപിഎമ്മിന്റെ പെരിയാ ലോക്കൽ കമ്മറ്റി അംഗം എ.പീതാംബരൻ അടക്കമുള്ളവർക്ക് ഈയിടെ മർദ്ദനമേറ്റത്. കേരള പ്രവാസി സംഘം വില്ലേജ് സെക്രട്ടറി എ.സുരേന്ദ്രനും മർദ്ദനം ഏറ്റിരുന്നു. കടുത്ത മർദ്ദനമാണ് പീതാംബരൻ അടക്കമുള്ളവർക്ക് ലഭിച്ചത്. കല്ല്യാട്ട് ബസ് സ്റ്റാൻഡിനു സമീപം വച്ചായിരുന്നു മർദ്ദനം.

മർദ്ദനത്തിൽ പീതാംബരന്റെ രണ്ടും കയ്യും പൊട്ടിത്തകർന്നിരുന്നു. തലയ്ക്കും പരുക്കേറ്റിരുന്നു. സുരേന്ദ്രന്റെ തലയും ഇടത് ഷോൾഡറും അടിയേറ്റു തകർന്നിരുന്നു. ആ മർദ്ദനത്തിന്റെ ഇരയായ പീതാംബരന് എപ്പോഴും ഒരു കയ്യിൽ സ്വാധീനക്കുറവ് പ്രകടമാണ്. ഈ കേസിലെ പ്രതിയായിരുന്നു ഇന്നലെ കുത്തേറ്റു മരിച്ചവരിൽ ഒരാളായ ശരത്‌ലാൽ. ശരത്‌ലാൽ അടക്കമുള്ള ആറു കോൺഗ്രസുകാരാണ് ഈ കേസിൽ പ്രതിചേർക്കപ്പെടുകയും റിമാൻഡിൽ ആവുകയും ചെയ്തത്. ഇപ്പോഴത് യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഇരട്ടക്കൊലപ്പാതകങ്ങളിൽ കലാശിക്കുകയും ചെയ്തു.

കണ്ണൂരിലേത് പോലുള്ള രാഷ്ട്രീയ സാഹചര്യമല്ല കാസർകോട് നിലനിൽക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തെ കാസർകോട് രാഷ്ട്രീയ ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഒൻപത് സിപിഎം പ്രവർത്തകരാണ് രാഷ്ട്രീയ കൊലക്കത്തികൾക്ക് ഇരയായത്. കണ്ണൂരിലേതുപോലുള്ള തിരിച്ചടികൾ കാസർകോട് സിപിഎമ്മിന് നടത്താൻ കഴിഞ്ഞിരുന്നില്ല. സംഘടനപരമായ പരിമിതികൾ ഈ ജില്ലയിൽ സിപിഎമ്മിനെ അലട്ടുന്നുമുണ്ട്. സിപിഎമ്മിനെ അപേക്ഷിച്ച് കാസർകോട് ബിജെപിയും കോൺഗ്രസും ശക്തമാണ്. അതുകൊണ്ട് തന്നെ സിപിഎം ഒരു ഭാഗത്ത് വരുന്ന രാഷ്ട്രീയ സംഘർഷങ്ങളിൽ പലപ്പോഴും സിപിഎമ്മിന്റെ സജീവ പ്രവർത്തകർക്ക് ജീവൻ നഷ്ടമാകാറുണ്ട്.

ഈ കൊലപാതകങ്ങൾക്ക് കണക്കു തീർക്കുന്ന വിധത്തിലുള്ള നിഷ്ടൂര രാഷ്ട്രീയ കൊലപാതകമാണ് ഇപ്പോൾ കാസർകോട് അരങ്ങേറിയിരിക്കുന്നത്. വളരെ പ്രൊഫഷണൽ രീതിയിലുള്ള പാർട്ടി സർജന്മാർക്ക് നടത്താൻ കഴിയുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ തന്നെയാണ് നടന്നിരിക്കുന്നതും. സിപിഎം ശക്തമായ രീതിയിൽ ഈ കൊലപാതകങ്ങൾ നിഷേധിക്കുകയാണ്. സിപിഎമ്മിന് കൊലപാതകവുമായി ഒരു ബന്ധവും ഇല്ലാ എന്നാണ് കാസർകോട് സിപിഎം ജില്ലാ സെക്രട്ടറി എം വിബാലകൃഷ്ണൻ മാസ്റ്റർ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ഇന്നലെ ഇടതുമുന്നണി മേഖലാ ജാഥയുടെ തിരക്കിലായിരുന്നു കാസർകോട് സിപിഎം നേതാക്കൾ.

പെരിയ ഉൾപ്പെടുന്ന ഉദുമയിൽ ഇന്നലെയാണ് സിപിഐ ജില്ലാ സെക്രട്ടറി കാനം രാജേന്ദ്രൻ നയിക്കുന്ന മേഖലാ ജാഥ എത്തിയത്. ഒരു നിയോജകമണ്ഡലത്തിൽ ഒരു സ്ഥലത്താണ് മേഖലാ ജാഥയ്ക്ക് സ്വീകരണം നൽകുന്നത്. അതുകൊണ്ട് തന്നെ ജാഥയ്ക്കും ഒരുക്കങ്ങൾക്കും സജ്ജരായി നിൽക്കുമ്പോൾ എങ്ങിനെ ഒരു രാഷ്ട്രീയ തിരിച്ചടിക്ക് ഞങ്ങൾക്ക് സമയം ലഭിക്കും. ഈ കൊലപാതകങ്ങൾ പൊലീസ് സജീവമായി അന്വേഷിച്ച് പ്രതിയാരെന്നു കണ്ടെത്തട്ടെ. ബാലകൃഷ്ണൻ മാസ്റ്റർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഇന്നലെയാണ് പെരിയയിൽ രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകർ വെട്ടേറ്റ് മരിച്ചത്. . പെരിയ കല്ലിയോട് സ്വദേശികളായ കൃപേഷ് (19), ശരത് ലാൽ(21) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഇവരെ തടഞ്ഞു വീഴ്‌ത്തി കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ട് പോയി മാരകമായി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തു വെച്ചും ശരത് ലാലിനെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെയുമാണ് മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP