Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറു വർഷമായി ദിവസത്തിൽ 23 മണിക്കൂറും ഏകാന്തതടവ്; ഉറങ്ങിയത് വെറും നിലത്ത് പുതപ്പുപോലുമില്ലാതെ; ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാറായിട്ടും ഡോക്ടറെ കാണാൻ അനുവദിച്ചില്ല; പട്ടിണിക്കിട്ടോ വിഷം കുത്തിവെച്ചോ കൊലപ്പെടുത്തിയതെന്നും സംശയം; തലകീഴായി കെട്ടിയിട്ട് തല്ലുന്ന ഈജിപ്ഷ്യൻ 'തേൾ' തടവറയിൽ മുർസി നേരിട്ടത് നരകപീഡനം; മരണ വാർത്തയെ ഉൾപ്പേജിലെ ചെറുകോളത്തിൽ ഒതുക്കേണ്ടി വന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങളും; മുല്ലപ്പൂവിപ്ലവനായകന് യഥാർഥത്തിൽ സംഭവിച്ചതെന്ത് എന്നതിൽ ഇപ്പോഴും ദുരൂഹത

ആറു വർഷമായി ദിവസത്തിൽ 23 മണിക്കൂറും  ഏകാന്തതടവ്; ഉറങ്ങിയത് വെറും നിലത്ത് പുതപ്പുപോലുമില്ലാതെ; ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാറായിട്ടും ഡോക്ടറെ കാണാൻ അനുവദിച്ചില്ല; പട്ടിണിക്കിട്ടോ വിഷം കുത്തിവെച്ചോ കൊലപ്പെടുത്തിയതെന്നും സംശയം; തലകീഴായി കെട്ടിയിട്ട് തല്ലുന്ന ഈജിപ്ഷ്യൻ 'തേൾ' തടവറയിൽ മുർസി നേരിട്ടത് നരകപീഡനം; മരണ വാർത്തയെ ഉൾപ്പേജിലെ ചെറുകോളത്തിൽ ഒതുക്കേണ്ടി വന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങളും; മുല്ലപ്പൂവിപ്ലവനായകന് യഥാർഥത്തിൽ സംഭവിച്ചതെന്ത് എന്നതിൽ ഇപ്പോഴും ദുരൂഹത

മറുനാടൻ ഡെസ്‌ക്‌

വെളിപ്പെടുത്താൻ രഹസ്യങ്ങളേറെയെന്ന് പറഞ്ഞു' തൊട്ടു പിന്നാലെ മരണവും. ഈജിപ്തിന്റെ മുല്ലപ്പൂ വിപ്ലവനായകനായി അറിയപ്പെട്ടിരുന്ന മുഹമ്മദ് മുർസി തടവറയിൽ നേരിട്ടതുകൊടുംക്രൂരത. കഴിഞ്ഞ ജൂൺ 17നായിരുന്നു ലോകത്തെ ഞെട്ടിച്ച ആ മരണം. ഈജിപ്ത് മുൻ പ്രസിഡന്റ് മുഹമ്മദ് മുർസി(67) 2011ലെ മുല്ലപ്പൂ വിപ്ലവാനന്തരം പശ്ചിമേഷ്യയിൽ അധികാരത്തിലെത്തിയ ജനാധിപത്യ സർക്കാരുകളിലൊന്നിന്റെ ആദ്യത്തെ അമരക്കാരനാണ് ചാരവൃത്തി കേസിലെ വിചാരണയ്ക്കിടെ കേടതിമുറിയിലെ ചില്ലുകൂട്ടിൽ കഴഞ്ഞുവീണു മരിച്ചത്. മുർസിക്കു നേരിടേണ്ടി വന്നതുകൊടും ക്രൂരതയാണ്. തലകീഴായി കെട്ടിയിട്ട് തല്ലുന്ന ഈജിപ്ഷ്യൻ 'തേൾ' തടവറയിൽ മുർസി നേരിട്ടത് നരകപീഡനമായിരുന്നു. കെട്ടിച്ചമച്ച തെളിവുകളും സാക്ഷികളുമായി ജുഡീഷ്യറിയെ പരിഹസിച്ചു കൊണ്ടായിരുന്നു ഓരോ ശിക്ഷാനടപടികളെന്നും മുർസിയുടെ കുടുംബവും അണികളും പറയുന്നു.

ആറു വർഷമായി ദിവസത്തിൽ 23 മണിക്കൂറും അദ്ദേഹത്തിന് ഏകാന്തതടവായിരുന്നു. ഐക്യരാഷ്ട്ര സംഘടന 'പീഡന'മായി നിർവചിച്ചിട്ടുള്ള ശിക്ഷയാണത്. ഇതുവരെ മൂന്നു തവണ മാത്രമേ അദ്ദേഹത്തിനു കുടുംബവുമായി കൂടിക്കാഴ്ച നടത്താൻ അവസരം നൽകിരുന്നുള്ളൂ. 2013ന് ശേഷം 2017ലാണ് മുർസയെ കാണാൻ കുടുംബാംഗങ്ങളെയും അഭിഭാഷകനെയും ഭരണകൂടം അനുവദിച്ചത്. അവസാനമായി കണ്ടത് 2018 സെപ്റ്റംബറിലും. വെറും നിലത്ത് പുതപ്പു പോലുമില്ലാതെ കിടന്നതിനാൽ കഠിനമായ ശരീരവേദനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാറായിട്ടും ഡോക്ടറെ കണ്ടിട്ടു മാസങ്ങളായെന്നും കുടുംബാംഗങ്ങൾ പരാതിപ്പെട്ടു. മറ്റു തടവുകാരോട് സംസാരിക്കാൻ പോലും മുർസിയെ അനുവദിച്ചിരുന്നില്ല. കോടതിയിലെത്തിയാലാകട്ടെ ആർക്കും സംസാരിക്കാൻ പറ്റാതവിധം ചില്ലുകൂട്ടിലും. എന്നാൽ മുർസിയുടെ മരണം എങ്ങനെയായിരുന്നു എന്നതിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ചില കോണുകളിൽ നിന്ന് ഉയരുന്നത് അദ്ദേഹത്തെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതോ ആകാമെന്നാണ്. ചിലർ പറയുന്നത് പട്ടിണിക്കിട്ട് കൊലപ്പെടുത്തുകയാണ് എന്നായിരുന്നു.

എന്നാൽ ഈ മരണം ജിപ്തിൽ മാത്രം വലിയ ഞെട്ടലുണ്ടാക്കിയില്ല. സർക്കാരിന്റെ കർശന നിയന്ത്രണമുള്ള മാധ്യമങ്ങൾ മുർസിയുടെ മരണവാർത്തയ്ക്കു കാര്യമായ പ്രാധാന്യം നൽകിയില്ല. മരണ വാർത്തയെ ഉൾപ്പേജിലെ ചെറുകോളത്തിൽ ഒതുക്കേണ്ടി വന്നു. ഈജിപ്ഷ്യൻ ഇന്റലിജൻസിനു കീഴിൽ പ്രവർത്തിക്കുന്ന സി.ബി.സി ചാനലിലെ അവതാരക മരണവാർത്ത പറഞ്ഞവസാനിപ്പിച്ചതിങ്ങനെ 'sent from a samsung device'' സർക്കാരിനു കീഴിലുള്ള അൽ-അഹ്റം പത്രം ഏഴു വരികളിൽ വാർത്തയൊതുക്കിയത് ക്രൈം പേജിൽ.മുൻ പ്രസിഡന്റാണ് മുർസിയെന്നത് ഒരിടത്തും പരാമർശിച്ചില്ല.

പട്ടാള ഭരണകൂടം ഭംഗിയായി തയാറാക്കിയ തിരക്കഥയുടെ ആവിഷ്‌ക്കാരമായിരുന്നു മുർസിയുടെ മരണവും അതേതുടർന്ന് മാധ്യമങ്ങളിൽ വന്ന ഏഴുവരി വാർത്തകളും. മരണ ശേഷവും മുർസിക്കെതിരെയുള്ള ഭരണകൂടത്തിന്റെ പീഡനം അവസാനിച്ചില്ല എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് തൊട്ടുപിന്നാലെ പബ്ലിക് പ്രോസിക്യൂട്ടർ പ്രസിദ്ധീകരിച്ച റിപ്പോർട്ട്. ആരോഗ്യപരമായി മുർസിക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ലാ എന്നായിരുന്നു അത്. അതോടെ ഭരണകൂടത്തിനും ക്ലീൻ ചിറ്റ് ലഭിച്ചു. ഷർഖിയയിലെ കുടുംബ കബർസ്ഥാനിൽ കബറടക്കണമെന്ന ആഗ്രഹത്തിനു ചെവികൊടുത്തില്ലെന്നു മാത്രമല്ല, അടുത്തു കുടുംബാംഗങ്ങളും അഭിഭാഷകരും ഉൾപ്പടെ 10 പേർക്കു മാത്രമേ ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നുള്ളു. കനത്ത സുരക്ഷയിലാണ് ചടങ്ങുകൾ നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെപ്പറ്റിയുള്ള ചേദ്യത്തിനെതിരെ ഉദ്യോഗസ്ഥർ മുഖം തിരിച്ചതിനെ തുടർന്നാണ് മുർസിയുട മരണത്തിന്റെ ദുരൂഹത ആരംഭിച്ചത്.

ഈജിപ്തിന്റെ ജനാധിപത്യ മുഖമാകുമെന്ന് തോന്നിപ്പിച്ച നേതാവായിരുന്നു മുഹമ്മദ് മുർസി. 1951 ആഗസ്ററ് 20-ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസി ഈസാ അൽ ഇയ്യാഥിന്റെ ജനനം. കൈറോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം 1982-ൽ കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവർഷം പ്രഫസറായി സേവനമനുഷ്ഠിച്ചു. 1985-ൽ ജന്മനാട്ടിലേക്ക് മടങ്ങിയശേഷമാണ് മുർസി ഏറ്റവും പഴക്കം ചെന്നതും സുസംഘടിതവുമായ രാഷ്ടീയ പ്രസ്ഥാനമായ മുസ്ലിം ബ്രദർഹുഡ് നേതൃത്വവുമായി അടുക്കുന്നതും പ്രസ്ഥാനത്തിൽ സജീവമാകുന്നതും. സംഘടനയാകട്ടെ ഏകാധിപതി ഹുസ്‌നി മുബാറക്കിന്റെ കണ്ണിലെ കരടും.മുർസിയുടെ ഇസ്ലാമിക താൽപര്യങ്ങൾക്ക് എതിരായിരുന്നെങ്കിലും അദ്ദേഹത്തിനു കീഴിൽ ജനാധിപത്യം സുരക്ഷിതമായിരക്കുമെന്ന് മുസ്ലിം ബ്രദർഹുഡിന്റെ എതിർപക്ഷത്തുള്ളവർ കരുതി.

60 വർഷം നീണ്ട ഏകാധിപത്യത്തിനൊടുവിൽ സ്വതന്ത്ര തെരഞ്ഞെടുപ്പിലൂടെ 2012 ജൂലൈ 25-നാണ് മുർസി ഈജിപ്തിന്റെ പ്രസിഡന്റായി അധികാരമേൽക്കുന്നത്.ഹുസ്‌നി മുബാറകിനെ പരാജ്യപ്പെടുത്തിയിണ് മുർസി അധികാരത്തിൽ വന്നത്. അധികാരത്തിലേറിയ ശേഷം മുർസി ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്തത്. അന്ന് ആ ജനക്കൂട്ടത്തിനു നടുവിൽ നിന്ന് സ്വന്തം ജാക്കറ്റ് ഊരിമാറ്റി അദ്ദേഹം പറഞ്ഞു-' ഈ ജനത്തിനു മുന്നിൽ നിൽക്കുമ്പോൾ എനിക്ക് ബുള്ളറ്റ് പ്രൂഫ് വസ്ത്രം പോലും ധരിക്കേണ്ട ആവശ്യമില്ല.അത്രയേറെ വിശ്വാസമാണ് എനിക്കു നിങ്ങളെ..'അതോടെ മുർസിയെ ഈജിപ്ഷ്യൻ ജനതയുംവിശ്വാസത്തിലെടുക്കുകയായിരുന്നു.

പക്ഷേ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം നിലന്നത് വെറും ഒരുവർഷം മാത്രം. 2013 ജൂലൈയിൽ ഈജിപ്തിൽ ജനകീയ പ്രക്ഷോഭം അരങ്ങേറി. കെയ്റോയിലെ തെരുവുകൾ മുർസി വിരുദ്ധരെക്കൊണ്ട് നിറഞ്ഞു. തുടർന്നുണ്ടായ പട്ടാള അട്ടിമറിയിൽ അദ്ദേഹത്തിന് സ്ഥാനം നഷ്ടമായി. തുടന്ന് കുറച്ച് ദിവസം കഴിഞ്ഞ് ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമത്വം കാണിച്ചുവെന്നതായിരുന്നു മുർസിക്കെതിരെ ചുമത്തിയ പ്രധാന കുറ്റങ്ങളിൽ ഒന്ന്. ഇതേ തുടർന്ന് അദ്ദേഹത്തെ പട്ടാളഭരണകൂടം പിടിച്ചുകെട്ടി തടങ്കലിൽ പാർപ്പിക്കുകയും പിന്നീട് നിഷ്‌ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP