Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അപായച്ചങ്ങല വലിച്ച് ട്രെയിൻ തടഞ്ഞ് എൻ.എ നെല്ലിക്കുന്ന് എംഎ‍ൽഎ; അന്ത്യോദയ എക്സ്‌പ്രസിനെ കാസർകോട് തടഞ്ഞ് വെച്ച് ലീഗ് പ്രവർത്തകർ: കാസർകോട്ട് സ്റ്റോപ്പ് അനുവദിക്കാത്തതിൽ മുസ്ലീലീഗിന്റെ വ്യത്യസ്ത പ്രതിഷേധം ഇങ്ങനെ

അപായച്ചങ്ങല വലിച്ച് ട്രെയിൻ തടഞ്ഞ് എൻ.എ നെല്ലിക്കുന്ന് എംഎ‍ൽഎ; അന്ത്യോദയ എക്സ്‌പ്രസിനെ കാസർകോട് തടഞ്ഞ് വെച്ച് ലീഗ് പ്രവർത്തകർ: കാസർകോട്ട് സ്റ്റോപ്പ് അനുവദിക്കാത്തതിൽ മുസ്ലീലീഗിന്റെ വ്യത്യസ്ത പ്രതിഷേധം ഇങ്ങനെ

പീയൂഷ് ആർ

കാസർകോട്: ട്രെയിന് സ്റ്റോപ്പില്ലാത്തതിനാൽ എംഎ‍ൽഎയുടെ വ്യത്യസ്തമായ പ്രതിഷേധം. യാത്ര ചെയ്ത ട്രെയിൻ അപായ ചങ്ങല വലിച്ചു നിർത്തിയായിരുന്നു കാസർകോട് എംഎ‍ൽഎയായ മുസ്ലീലീഗ് നേതാവ് എൻ.എ നെല്ലിക്കുന്ന് പ്രതിഷേധിച്ചത്. ജില്ലയിലെ ട്രെയിൻ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്സ്പ്രസിന് കാസർകോട് സ്റ്റോപ്പ് അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധമാണ് നടന്നു വരുന്നത്. ഇതിനിടയിലാണ് എൻ.എ നെല്ലിക്കുന്ന് എംഎ‍ൽഎ അപായ ചങ്ങല വലിച്ചു നിർത്തി പ്രവർത്തകരെ കൊണ്ട് ട്രെയിൻ തടഞ്ഞത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.

നിയമ സഭാ സമ്മേളനം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന്, അന്ത്യോദയാ എക്സ്‌പ്രസ്സിൽ വരികയായിരുന്ന എംഎ‍ൽഎ കാസർകോട് എത്തിയപ്പോൾ അപായ ചങ്ങല വലിച്ചു നിർത്തുകയായിരുന്നു. ഈ സമയം സ്റ്റേഷനിലെത്തിയ മുസ്ലിം ലീഗ് പ്രവർത്തകർ അന്ത്യോദയ എക്സ്പ്രസ്സിനെ കാസർകോട് തടഞ്ഞ് വെച്ചു. തുടർന്ന് അര മണിക്കൂറോളം പ്രവർത്തകർ ട്രെയിന് മുമ്പിൽ കുത്തിയിരുന്ന് സമരം നടത്തി. മുഴുവൻ കമ്പാർട്ട്‌മെന്റുകളും ജനറൽ ആയിട്ടും കാസർകോട്് സ്റ്റോപ്പ് അനുവദിക്കാത്തത് ജില്ലയോട് കാണിക്കുന്ന അവഗണനയാണെന്ന് എംഎ‍ൽഎ മറുനാടൻ മലയാളിയോട് പറഞ്ഞു.

അഞ്ച് ട്രെയിനുകളാണ് ഇത് വരെ റെയിൽവേ സ്റ്റേഷനിൽ നിർത്താതെ പോകുന്നത്. അന്ത്യോദയുൾപ്പെടെ ആറെണ്ണമായികഴിഞ്ഞു. വേഗത കുറയും എന്നകാരണമാണ് റെയിൽവേ നിരത്തിയിരിക്കുന്നത്. സ്റ്റോപ്പ് അനുവദിക്കണം എന്ന് പത്രങ്ങളിൽ പ്രസ്താവന നൽകുന്ന രീതി മാറ്റി അതിനെതിരെ ശക്തമായി പ്രതികരിക്കുക എന്ന രീതിയാണ് ഇന്ന് ഈസമരം കൊണ്ട് ഉദ്ധേശിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധ സമരത്തിൽ മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുർ റഹ്മാൻ, പി.ബി അബ്ദുർ റസാഖ് എംഎ‍ൽഎ, ലീഗ് ജില്ലാ സെക്രട്ടറി മൂസ ബി ചെർക്കള, മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, ജനറൽ സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെർക്കള, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി കബീർ, നഗരസഭ ചെയർപേഴ്സൺ ബീഫാത്വിമ ഇബ്രാഹിം, മൊഗ്രാൽപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് എ.എ ജലീൽ, എ.അഹ് മദ് ഹാജി, മാഹിൻ കേളോട്ട്, സി.ബി അബ്ദുല്ല ഹാജി, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, ടി.എം ഇഖ്ബാൽ, വി എം മുനീർ, ബി.കെ സമദ്, ബദ്റുദ്ധീൻ താസിം, ഖാലിദ് പച്ചക്കാട്, പി.ഡി.എ റഹ് മാൻ, അൻവർ ഓസോൺ, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗർ, ഹാരിസ് പട്ട്ള, മൻസൂർ മല്ലത്ത്, എം.എ നജീബ്, മഹ് മൂദ് കുളങ്കര, സഹീർ ആസിഫ്, റഊഫ് ബാവിക്കര, മുത്തലിബ് പാറക്കെട്ട്, അസ്ഹർ എതൃത്തോട്, നവാസ് കുഞ്ചാർ, സി.എ അബ്ദുല്ല കുഞ്ഞി, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, കെ.എം ബഷീർ, ഹമീദ് ബെദിര, എരിയാൽ മുഹമ്മദ് കുഞ്ഞി, കെ.എം അബ്ദുർ റഹ് മാൻ, ഇഖ്ബാൽ ചൂരി, റഹ് മാൻ തൊട്ടാൻ, അജ്മൽ തളങ്കര, മുജീബ് കമ്പാർ, ഹാരിസ് ബെദിര, അസ്‌കർ ചൂരി തുടങ്ങിയവർ നേതൃത്വം നൽകി.

കാസർകോട്ടെ ഏറ്റവും വലിയ വികസന പ്രശ്നമായി അന്ത്യോദയ എക്്സ്പ്രസിന്റെ സ്റ്റോപ്പ് മാറിയതോടെ രാഷ്ട്രീയപാർട്ടികൾ മൽസരിച്ചാണ് സമരം നടത്തുന്നത്.നേരത്തേ ഇതേ പ്രശ്നത്തിൽ സിപിഐ യുവജനസംഘടനയായ എഐവൈഎഫും ട്രെയിൻ തടഞ്ഞിരുന്നു.ജൂലൈ ഒന്നുമുതൽ സിപിഎം നേതാവ് പി.കരുണാകരൻ എംപിയും ഇതേ വിഷയത്തിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP