Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മണൽകടത്തുമ്പോൾ ലോറികളിലെ പാസുകളിൽ കാണുക സൺ ഓഫ് കുഞ്ഞാലിക്കുട്ടി എന്ന വിശേഷണം; പൊലീസ് പിടികൂടുമ്പോൾ ലോറി ഡ്രൈവർമാർ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനം ആണെന്ന് പറഞ്ഞ് ഊരിപോരും; ഓട്ടോ ഡ്രൈവർ ഫാജിദിനെ കള്ളക്കേസിൽ കുടുക്കിയ തിരൂർ കാരാത്തോടിലെ ക്വാറി ഉടമ പക വന്നാൽ എന്തും ചെയ്യും; ലീഗ് ടൗൺ കമ്മിറ്റി നേതാവ് കൂടിയായ ക്വാറി ഉടമയെ തനിക്കറിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

മണൽകടത്തുമ്പോൾ ലോറികളിലെ പാസുകളിൽ കാണുക സൺ ഓഫ് കുഞ്ഞാലിക്കുട്ടി എന്ന വിശേഷണം; പൊലീസ് പിടികൂടുമ്പോൾ ലോറി ഡ്രൈവർമാർ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനം ആണെന്ന് പറഞ്ഞ് ഊരിപോരും; ഓട്ടോ ഡ്രൈവർ ഫാജിദിനെ കള്ളക്കേസിൽ കുടുക്കിയ തിരൂർ കാരാത്തോടിലെ ക്വാറി ഉടമ പക വന്നാൽ എന്തും ചെയ്യും; ലീഗ് ടൗൺ കമ്മിറ്റി നേതാവ് കൂടിയായ ക്വാറി ഉടമയെ തനിക്കറിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

ആർ പീയൂഷ്

തിരൂർ: ഓട്ടോ ഡ്രൈവറെ ലീഗ് ടൗൺ കമ്മിറ്റി നേതാവ് കഞ്ചാവ് കേസിൽ കുടുക്കിയത് പകപോക്കലിന്റെ പേരിൽ. മലപ്പുറം എംപിയും മുസ്ലിം ലീഗിന്റെ നാഷണൽ ജനറൽ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകനെന്ന വ്യാജേന ക്വാറി നടത്തുന്ന വൃക്തിയാണ് കാരാത്തോട് സ്വദേശിയായ ഓട്ടോ ഡ്രൈവറെ കഞ്ചാവ് കേസിൽ കുടുക്കി ജയിലിലടച്ചതെന്നാണ് സൂചന. ഏറനാട് താലൂക്കിൽ കാരാത്തോട് ഊരകം മേൽമുറിയിൽ ഞരക്കാടൻ വീട്ടിൽ ഫാജിദിനെയാണ് ഓട്ടോറിക്ഷയിൽ കഞ്ചാവു കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത്. ക്വാറി ഉടമ അസമയത്ത് ഒരു വീട്ടിൽ കയറി പോയ വിവരം നാട്ടിൽ പറഞ്ഞ് പരത്തിയതിന്റെ വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് നാട്ടുകാർ പറയുന്നു. ക്വാറി ഉടമ മുസ്ലിം ലീഗ് ടൗൺ കമ്മിറ്റി നേതാവാണ്. ഇയാളുടെ ഭാര്യ വാർഡ് മെമ്പറുമാണ്. നാട്ടിൽ അറിയപ്പെടുന്ന വ്യക്തിയായതിനാൽ തനിക്കെതിരെ ഇത്തരത്തിലുള്ള പ്രചാരണം നടത്തിയതാണ് ഫാജിദിനെ കഞ്ചാവ് കേസിൽ കുടുക്കാനുണ്ടായ കാരണം.

കഴിഞ്ഞ ജൂൺ 22ന് കാരാത്തോട് ഠൗണിൽ വച്ചാണ് വേങ്ങര പൊലീസ് ഫാജിദിനെ ഓട്ടോറിക്ഷ തടഞ്ഞു നിർത്തി രണ്ടേകാൽ കിലോ കഞ്ചാവ് കണ്ടെടുക്കുന്നത്. കാരാത്തോട് ടൗണിലെ യുണൈറ്റഡ് ക്ലബിന്റെ പ്രസിഡന്റ് കൂടിയായ ഓട്ടോ ഡ്രൈവർ ഫാജിദിന് കഞ്ചാവുമായി ബന്ധമുണ്ടാകില്ലെന്ന് നാടാകെ ഉറപ്പിച്ചു. ഫാജിദ് സ്ഥലത്തെ സാമൂഹിക പ്രവർത്തകനുമാണ്. പൊലീസ് ഫാജിദിനെ പിടികൂടിയതറിഞ്ഞ് നാട്ടുകാർ തടിച്ചു കൂടുകയും ഫാജിദ് നിരപരാധിയാണെന്നും മറ്റാരെങ്കിലും വാഹനത്തിൽ കൊണ്ടുവച്ചതാകാമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പൊലീസ് ഫാജിദിനെ അറസ്റ്റ് ചെയ്യുകയും ജയിലിലടക്കുകയുമായിരുന്നു. എന്നാൽ രണ്ടാഴ്ചക്ക് ശേഷം പൊലീസ് തെളിവുകളുടെ അടിസ്ഥാനത്തിൽ ഫാജിദ് കുറ്റക്കാരനല്ല എന്ന് കണ്ടെത്തി. തുടർന്നാണ് കോടതിയെ അറിയക്കുകയും ജാമ്യം അനുവദിക്കാൻ അപേക്ഷ നൽകിയതും.

അറസ്റ്റിലായ സംഭവം വലിയ വാർത്താ പ്രാധാന്യത്തോടെ പത്രങ്ങൾ നൽകിയിരുന്നു. ഇത് മൂലം ഏറെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഫാജിദിന്. അതിനാൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ. കുറ്റക്കാരനല്ല എന്ന് പൊലീസ് സമ്മതിക്കുന്നുണ്ടെങ്കിലും കേസിൽ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടില്ല. എന്നാൽ യഥാർത്ഥ പ്രതികളായവരെ പൊലീസ് ഇതുവരെയും അറസ്റ്റ് ചെയ്യുന്നില്ല. കാരണം. ചതി ആസ്ത്രൂണം ചെയ്ത ക്വാറി ഉടമയ്ക്ക് വേങ്ങര പൊലീസിൽ വലിയ സ്വാധീനമാണുള്ളത്. ഇയാൾക്ക് മണൽ കടത്താനുള്ള എല്ലാ ഒത്താശയും ചെയ്തു കൊടുക്കുന്നതും ഇവിടുത്തെ പൊലീസ് ആണ്. എസ്‌ഐ പോലുമറിയാതെ കാര്യങ്ങൾ ചെയ്യുന്നത് സ്റ്റേഷനിലെ കൈക്കൂലിക്കാരായ പൊലീസുകാരാണ്. ക്വാറി ഉടമയുടെ തൊഴിലാളികൾ ഫാജിദിന്റെ ഓട്ടോയിൽ കഞ്ചാവ് വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ അവരെ ഇതുവരെ കസ്റ്റഡിയിലെടുക്കാനോ ചോദ്യം ചെയ്യാനോ പൊലീസ് തയ്യാറാകുന്നില്ല. സ്റ്റേഷനിലെ എസ്ഐക്ക് മുകളിൽ നിന്നും വലിയ സമ്മർദ്ദമുള്ളതിനാലാണ് തയ്യാറാകാത്തതെന്നാണ് വിവരം.

ക്വാറി ഉടമ പികെ കുഞ്ഞാലിക്കുട്ടിയുടെ അകന്ന ബന്ധത്തിലുള്ള ആളാണ്. ഈ കള്ളക്കളികളൊന്നും അദ്ദേഹത്തിന് അറിയില്ല. ക്വാറി ഉടമയുടെ പിതാവിന്റെ പേരും കുഞ്ഞാലിക്കുട്ടി എന്നുതന്നെയാണ്. ഇയാൾ മണൽകടത്തുമ്പോൾ ലോറികളിലെ പാസുകളിൽ സൺ ഓഫ് കുഞ്ഞാലിക്കുട്ടി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാസിൽ സമയം രേഖപ്പെടുത്താതെ മണൽ കടത്തുമ്പോൾ പൊലീസ് പിടികൂടുമ്പോൾ ലോറി ഡ്രൈവർമാർ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ വാഹനം ആണ് എന്ന് പറഞ്ഞ് ഊരിപോവുകയാണ് ചെയ്തു വരുന്നത്. അതേ സമയം ഫാജിദ് കുറ്റക്കാരനല്ല എന്ന് കാട്ടി നാട്ടുകാരായ മുന്നോറോളം പേർ എസ്‌പി ക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇവർക്കൊക്കെ ക്വാറി ഉടമ വൻതുക മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ച് ഭീഷണിപ്പെടുത്തുകയാണ്.

കഞ്ചാവുകേസിൽ പ്രതിയായ ഫാജിദിന് പുറത്തിറങ്ങാൻ കഴിയാതായി. അപമാനഭാരം മൂലം മക്കളെ സ്‌കൂളിൽ വിടാനാവാതെ ഭാര്യയും കുടുംബവും വിഷമത്തിലായി. ആകെയുള്ള വരുമാനമായ ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിൽ തുരുമ്പെടുത്ത് നശിക്കുകയാണ്. ഫാജിദിന് നീതി നൽകണമെന്നാവശ്യപ്പെട്ട് നൂറു കണക്കിന് പേർ ഒപ്പിട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയിട്ടുണ്ട്. പ്രാദേശിക തർക്കങ്ങളുടെ പേരിൽ ചില ശത്രുക്കൾ ചേർന്ന് കുടുക്കിയതാണന്നാണ് പൊലീസിന് ലഭിച്ച വിവരം. കഞ്ചാവ് വച്ചവരെക്കുറിച്ച് നാട്ടുകാർ തന്നെ പൊലീസിന് സൂചന നൽകിയിട്ടും പ്രതികളുടെ അറസ്റ്റ് വൈകുകയാണ്.

അതേ സമയം ഇയാളെപറ്റി ഒന്നും അറിയില്ല എന്നാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. നാട്ടുകാർ ആരോപിക്കുന്ന പോലെ തന്റെ പേര് ദുരുപയോഗം ചെയ്തതായി വിവരം ലഭിച്ചാൽ പരാതി നൽകുമെന്നും അറിയിച്ചു. ഫാജിദ് നിരപരാധിയാണെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഇയാൾക്ക് മേൽ ചാർത്തിയ കുറ്റം എടുത്തു കളയാൻ പൊലീസ് തയ്യാറാവാത്തതിൽ വ്യാപക പ്രതിഷേധമാണുയരുന്നത്. ഫാജിദിന്റെ ഓട്ടോ റിക്ഷപോലും തിരിച്ചു നൽകാത്തതിനാൽ ഉപജീവനം വരെ വഴിമുട്ടി നിൽക്കുകയാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ് ഫാജിദ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP