Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുത്തൂറ്റ് സമരക്കാർ ഗുണ്ടകളേയും ചുമട്ടുകാരേയും കൂട്ടി എത്തുന്നുവെന്ന് മാനേജ്‌മെന്റ്; സമരരംഗത്ത് ഉള്ളത് 200 പേർ മാത്രം; ജോലി ചെയ്യാൻ അവസരമൊരുക്കണം എന്നുള്ള മറ്റുള്ളവരുടെ പരാതി പൊലീസ് തിരിഞ്ഞു നോക്കുന്നില്ല; തൊഴിലാളികളുടെ ശമ്പളം സമരം ശക്തിപ്രാപിച്ചതോടെ കോടികളുടെ ബിസിനസ് നഷ്ടം വന്ന മുത്തൂറ്റ് ഫിനാൻസ് അരപ്പേജ് പത്രപരസ്യവുമായി രംഗത്ത്

മുത്തൂറ്റ് സമരക്കാർ ഗുണ്ടകളേയും ചുമട്ടുകാരേയും കൂട്ടി എത്തുന്നുവെന്ന് മാനേജ്‌മെന്റ്; സമരരംഗത്ത് ഉള്ളത് 200 പേർ മാത്രം; ജോലി ചെയ്യാൻ അവസരമൊരുക്കണം എന്നുള്ള മറ്റുള്ളവരുടെ പരാതി പൊലീസ് തിരിഞ്ഞു നോക്കുന്നില്ല; തൊഴിലാളികളുടെ ശമ്പളം സമരം ശക്തിപ്രാപിച്ചതോടെ കോടികളുടെ ബിസിനസ് നഷ്ടം വന്ന മുത്തൂറ്റ് ഫിനാൻസ് അരപ്പേജ് പത്രപരസ്യവുമായി രംഗത്ത്

തിരുവനന്തപുരം: കേരളത്തിലെ ശാഖകളിൽ പ്രവർത്തിക്കുന്ന നാലായിരത്തോളം പേരുടെ ജോലി ഇല്ലാതാക്കി അവരുടെ കുടുംബങ്ങളെ കഷ്ടപ്പെടുത്താനാണോ സിഐടിയുവിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിനെതിരെ സമരം നടത്തുന്നതെന്ന ചോദ്യമുയർത്തി മുത്തൂറ്റ് ഫിനാൻസ് മാനേജ്‌മെന്റ്. കേരളത്തിലെ വിവിധ ശാഖകളിലെ ഇരുന്നൂറോളം പേർ മാത്രമാണ് യഥാർത്ഥത്തിൽ സമരത്തിലുള്ളതെന്നും ബാക്കിയുള്ളവർ ജോലിചെയ്യാൻ അവസരമൊരുക്കണമെന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഒരു നടപടിയും എടുക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ പരോക്ഷ വിമർശനം ഉന്നയിച്ച് നൽകിയ പരസ്യം ഇതിനകം ചർച്ചയായിരിക്കുകയാണ്.

നാലായിരത്തോളം പേരുടെ ജോലി ഇല്ലാതാക്കാനുള്ള സമരമെന്ന് പരസ്യത്തിൽ പറയുന്നത് കേരളത്തിലെ സ്ഥാപനങ്ങൾ പൂട്ടിയിടാനും കുറ്റം സിഐടിയുവിന്റെയും തൊഴിലാളികളുടേയും തലയിൽ ചാർത്താനുമുള്ള മാനേജ്‌മെന്റിന്റെ തന്ത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും നേതാക്കൾ പറയുന്നു.

സ്ഥാപനത്തിലെ സമരാനുകൂലികളായ ഇരുന്നൂറിൽ താഴെ മാത്രംവരുന്നവർ സിഐടിയു അണികളിൽപ്പെട്ട ചുമട്ടു തൊഴിലാളികളെയും ലോക്കൽ ഗുണ്ടകളേയും കൂട്ടി ബ്രാഞ്ചുകൾ തുറക്കാനെത്തുന്നവരെ വിരട്ടിയോടിക്കുന്നതായും ചൂണ്ടിക്കാട്ടി അരപ്പേജ് വരുന്ന പരസ്യമാണ് പ്രമുഖ പത്രങ്ങളിൽ മുത്തൂറ്റ് ഫിനാൻസ് മാനേജ്‌മെന്റ് നൽകിയിരിക്കുന്നത്. അതേസമയം, സമരം മൂലം കേരളത്തിലെ മിക്കവാറും എല്ലാ ശാഖകളും അടച്ചിടേണ്ട സ്ഥിതിയുണ്ടായതോടെയാണ് മുഖംരക്ഷിക്കാൻ മാനേജ്‌മെന്റ് ഇത്തരമൊരു പരസ്യം നൽകിയതെന്നാണ് സമര നേതാക്കൾ വ്യക്തമാക്കുന്നത്.

സമാധാനപരമായി ജോലിചെയ്യാൻ അനുവദിക്കണമെന്ന് 3800 ജീവനക്കാർ ഹൈക്കോടതി ഉത്തരവിന്റെ വെളിച്ചത്തിൽ അതത് പൊലീസ് സ്റ്റേഷനുകളിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും കമ്പനി പറയുന്നു. പക്ഷേ, പല ശാഖകളുടേയും പ്രവർത്തനം സമരക്കാരും അക്രമികളും ചേർന്ന് തടസ്സപ്പെടുത്തുന്നു. ഓഫീസിനകത്ത് കയറി സ്ത്രീകൾ അടക്കമുള്ള ജീവനക്കാരെ ഭയപ്പെടുത്തുന്നുവെന്നും പരസ്യത്തിൽ ആരോപിക്കുന്നു. ഓഗസ്റ്റ് എട്ട്, സെപ്റ്റംബർ, 5,6,7 തീയതികളിലും ഇക്കഴിഞ്ഞ മൂന്നാംതീയതി മുതൽ അനിശ്ചിതകാലമായും ആണ് സിഐടിയുവിന്റെ നേതൃത്വത്തിലുള്ള കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്‌സ് ആൻഡ് ഫിനാൻസ് എംപ്‌ളോയീസ് യൂണിയൻ സമരം നടത്തുന്നത്.

സമരം ശക്തമായതോടെ ഇടപാടുകൾ കഴിഞ്ഞ മൂന്നുദിവസമായി പൂർണമായും മുടങ്ങിയിരിക്കുകയാണ്. സ്വർണപ്പണയ വായ്പ നൽകുന്ന സ്ഥാപനത്തിന് ദിവസവും പലിശയും മുതലുമായി ലക്ഷങ്ങളുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ആശങ്കയുമായി മാനേജ്‌മെന്റ് പരസ്യം നൽകിയതെന്നാണ് സൂചനകൾ. ആരും വായ്പാ തിരിച്ചടവ് നടത്താതായതോടെ ഓൺലൈൻ വഴി വായ്പാ പലിശയും മുതലും അടയ്ക്കാമെന്ന് ചൂണ്ടിക്കാട്ടി ഇന്നത്തെ പരസ്യത്തിൽ തന്നെ അറിയിപ്പും നൽകിയിട്ടുണ്ട്.

ജിവനക്കാർക്കെല്ലാം മറ്റു സ്ഥാപനങ്ങളിലേക്കാൾ ഉയർന്ന വേതനവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്നാണ് പരസ്യത്തിൽ വ്യക്തമാക്കുന്നത്. പ്യൂണിന് 16,300 രൂപയും കഌർക്കിന് 19,300 രൂപയും ശരാശരി ശമ്പളം നൽകുന്നുണ്ടെന്നാണ് പരസ്യത്തിൽ. അതേസമയം വളരെ കുറഞ്ഞ ശമ്പളമാണ് നൽകുന്നതെന്നും അകാരണമായി സ്ഥലംമാറ്റുന്നുവെന്നും യൂണിയൻ അംഗത്വമെടുത്തതിന്റെ പേരിൽ പിരിച്ചുവിടുന്നുവെന്നുമാണ് യൂണിയന്റെ നിലപാട്.

ഇതിന്റ പേരിൽ ജീവനക്കാർക്കെതിരെ കൈക്കൊണ്ട നടപടികൾ പിൻവലിക്കുംവരെ സമരം തുടരുമെന്നും മുമ്പ് മിന്നൽ പണിമുടക്ക് നൽകിയപ്പോഴും അതിനുശേഷവും ചർച്ചയിൽ മാനേജ്‌മെന്റ് കടുംപിടിത്തം നടത്തിയതുകൊണ്ടാണ് അനിശ്ചിതകാല സമരത്തിലേക്ക് കടന്നതെന്നും യൂണിയൻ വ്യക്തമാക്കുന്നു.

ഭൂരിഭാഗം ജീവനക്കാരും സമരരംഗത്താണെന്ന് യൂണിയൻ വ്യക്തമാക്കുന്നുണ്ട്. അതേസമയം മാനേജ്‌മെന്റ് ഇന്ന് പരസ്യത്തിൽ പറയുന്നത് അവർ ജീവനക്കാർക്കിടയിൽ ഹിതപരിശോധന നടത്തിയതായും നാലായിരത്തോളം വരുന്ന കേരളത്തിലെ ജീവനക്കാരിൽ 165 പേർ മാത്രമാണ് സമരത്തെ അനുകൂലിച്ചതെന്നുമാണ്. സമരത്തിന്റെ വാർത്തകൾ നൽകാതിരുന്ന പത്രങ്ങൾ അവർക്ക് സ്ഥിരമായി പരസ്യം നൽകിയിരുന്ന സ്ഥാപനത്തിന്റെ പരസ്യം തങ്ങളെ മോശക്കാരാക്കി കാണിക്കാൻ പ്രസിദ്ധീകരിച്ചത് പരിഹാസ്യമാണെന്നും യൂണിയൻ നേതാക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP