1 usd = 71.07 inr 1 gbp = 88.73 inr 1 eur = 78.63 inr 1 aed = 19.35 inr 1 sar = 18.94 inr 1 kwd = 233.62 inr

Sep / 2019
19
Thursday

സർക്കാർ ചർച്ചയ്ക്ക് വിളിക്കുമ്പോൾ കല്യാണത്തിന് പോകാനുണ്ടെന്ന് പറഞ്ഞ് മുങ്ങും; ജീവനക്കാർക്ക് മിനിമം വേതനവുമില്ല ബോണസുമില്ല; യൂണിയൻ രൂപീകരിച്ചാൽ അംഗീകരിക്കില്ല; ഭാരവാഹിയായാൽ സ്ഥലംമാറ്റുകയും ചെയ്യും; മന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ട് പോലും വഴങ്ങാത്ത മുത്തൂറ്റ് ഫിനാൻസ് മുതലാളിയെ തിരുത്താൻ ആരെക്കൊണ്ടാവും? മുത്തൂറ്റ് ഫിനാൻസ് ബോർഡ് നോൺ എക്‌സിക്യൂട്ടീവ് അംഗം മുൻ ചീഫ് ജസ്റ്റിസ് ജെ.ബി.കോശി പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യം

September 12, 2019 | 02:09 PM IST | Permalinkസർക്കാർ ചർച്ചയ്ക്ക് വിളിക്കുമ്പോൾ കല്യാണത്തിന് പോകാനുണ്ടെന്ന് പറഞ്ഞ് മുങ്ങും; ജീവനക്കാർക്ക് മിനിമം വേതനവുമില്ല ബോണസുമില്ല; യൂണിയൻ രൂപീകരിച്ചാൽ അംഗീകരിക്കില്ല; ഭാരവാഹിയായാൽ സ്ഥലംമാറ്റുകയും ചെയ്യും; മന്ത്രി ചർച്ചയ്ക്ക് വിളിച്ചിട്ട് പോലും വഴങ്ങാത്ത മുത്തൂറ്റ് ഫിനാൻസ് മുതലാളിയെ തിരുത്താൻ ആരെക്കൊണ്ടാവും? മുത്തൂറ്റ് ഫിനാൻസ് ബോർഡ് നോൺ എക്‌സിക്യൂട്ടീവ് അംഗം മുൻ ചീഫ് ജസ്റ്റിസ് ജെ.ബി.കോശി പ്രശ്‌നത്തിൽ ഇടപെടണമെന്ന് ആവശ്യം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് സമരം 24 ാം ദിവസത്തിലേക്ക് കടന്നിട്ടും, ജീവനക്കാരോട് അയവില്ലാത്ത സമീപനമാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ എല്ലാ കാര്യങ്ങളിലും തീരുമാനമായില്ല. ഇതോടെ ഓണത്തിന് ബോണസ് പോയിട്ട് ശമ്പളം പോലുമില്ലാതെ ജീവനക്കാർ പട്ടിണിയിലായിരുന്നു. ശാഖകൾ അടച്ചുപൂട്ടി ജീവനക്കാരെ പിരിച്ചുവിടുന്ന അലിവില്ലാത്ത നിലപാട് സ്വീകരിക്കുന്ന മാനേജ്‌മെന്റ് കടുത്ത നിയമലംഘനമാണ് നടത്തുന്നത്. മുൻഹൈക്കോടതി ചീഫ് ജസ്റ്റീസും മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായിരുന്ന ജെ.ബി.കോശി മുത്തൂറ്റ് ഫിനാൻസിന്റെ ഡയറക്ടർ ബോർഡിൽ നോൺ എക്‌സിക്യൂട്ടീവ് അംഗമാണ്. ആദരണീയനായ മുൻ ചീഫ് ജസറ്റിസ് ഈ പ്രശ്‌നത്തിൽ ഇടപെട്ട് കടുത്ത നിലപാടിൽ നിന്ന് മാനേജ്‌മെന്റിനെ പിന്തിരിപ്പിക്കണമെന്ന് ഐഎൻടിയുസി പോലുള്ള സംഘടനകൾ ആവശ്യപ്പെടുന്നു.

സ്ഥാപനത്തിലെ പ്രശ്‌നങ്ങൾ അറിയുന്ന മുൻ ചീഫ് ജസ്റ്റിസിന് ഈ സമരത്തിനും ഒരുപരിഹാരം നിർദ്ദേശിക്കാൻ കഴിയും. വലിയൊരു തിരുത്തലിന് തയ്യാറാവാൻ മാനേജ്‌മെന്റിനോടാവശ്യപ്പെടാൻ അദ്ദേഹത്തിന് കഴിയും. ഇതിന് വേണ്ടി സമരം ചെയ്യുന്ന തൊഴിലാളികളുടെ അഭിപ്രായങ്ങൾ നേരിട്ട് കേട്ട ശേഷം മാനേജ്‌മെന്റ് പ്രതിനിധികളുമായും യൂണിയൻ നേതാക്കളുമായും അനുരഞ്ജന ചർച്ച നടത്താൻ കഴിയുമെന്നാണ് ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി വി.ജെ.ജോസഫ് ബുധനാഴ്ച ആവശ്യപ്പെട്ടത്.

മിനിമം വേതനം നൽകാതിരിക്കുക, സ്റ്റാറ്റിയൂട്ടറി ബോണസ് നൽകാതിരിക്കുക, ഓവർ ടൈം വേതനം നൽകാതിരിക്കുക, യൂണിയൻ രൂപീകരണ അവകാശം അംഗീകരിക്കാതിരിക്കുക, ആഭ്യന്തര അന്വേഷണം നടത്താതെ പിരിച്ചുവിടുക, ലേബർ കമ്മീഷണർ വിളിച്ചുചേർത്ത നിയമപരമായ അനുരഞ്ജന ചർച്ചകൾ മനഃപൂർവ്വം ബഹിഷ്‌ക്കരിക്കുക, യൂണിയൻ ഭാരവാഹിയായി എന്നതിന്റെ പേരിൽ അന്യായമായി ട്രാൻസ്ഫർ ചെയ്യുക എന്നിവയെല്ലാമാണ് മാനേജ്‌മെന്റിന്റെ അയവില്ലാത്ത നിലപാടുകളായി സംഘടന ചൂണ്ടിക്കാട്ടുന്നത്. സർക്കാർ തലത്തിൽ ഇടപെട്ടിട്ട് പോലും പ്രശ്‌നത്തിന് ഭാഗിക പരിഹാരം മാത്രമുണ്ടായ സാഹചര്യത്തിൽ, ജെ.ബി.കോശിയെ പോലുള്ളവരുടെ ഇടപെടൽ ഗുണകരമാകുമെന്ന് യൂണിയനുകൾ പറയുന്നു.

തൊഴിൽ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടത്തുന്ന ചർച്ചകളിൽ പോലും പങ്കെടുക്കാതെ ധാർഷ്ട്യ മനോഭാവം പ്രകടിപ്പിക്കുകയായിരുന്നു മാനേജ്‌മെന്റ്. പ്രതിവർഷം 2000 കോടി ലാഭം നേടുന്ന ഒരു സ്ഥാപനത്തിന്റെ മാനേജ്‌മെന്റ് ഇത്തരത്തിൽ പ്രവർത്തിക്കാമോയെന്ന് ഐഎൻടിയുസി ചോദിക്കുന്നു.

വി.ജെ.ജോസഫിന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ നിന്ന്

പണത്തിന്റെയും സ്വാധീനത്തിന്റെയും പേരിൽ ഏത് നിയമവും ലംഘിക്കാമെന്ന വളരെ തെറ്റായ സന്ദേശം ഇവർ സമൂഹത്തിന് നൽകുന്നു. പാർലമെന്റും നിയമസഭയും പാസ്സാക്കിയിട്ടുള്ള നീയമങ്ങൾ ഞങ്ങൾ ലംഘിക്കും. ഞങ്ങൾ പറയുന്ന നീയമങ്ങൾ തൊഴിലാളികൾ അനുസരിച്ചു കൊള്ളണം. ചില മാനേജ്‌മെന്റുകളുടെ ഇത്തരം ധിക്കാരമാണ് കേരളത്തിലെ വ്യവസായ സമാധാനം തകർക്കുന്നത്.
വ്യവസായ സൗഹൃദ സംസ്ഥാനമെന്ന കേരളത്തിന്റെ സൽപേരിനെ വികൃതമക്കുന്ന ഇത്തരം മാനേജ്‌മെന്റ് സമീപനങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല.

ഹൈക്കോടതി ചീഫ് ജസ്റ്റീസിനെ ട്രാൻസ്ഫർ ചെയ്യുമ്പോൾ സമരം ചെയ്യുന്ന രാജ്യമാണിത്. ഐഎഎസുകാരും ഐപിഎസുകാരും സുപ്രീം കോടതി ജഡ്ജിമാർ വരെ പതിഷേധ സമരം നടത്തുന്ന രാജ്യമാണിത്. തൊഴിൽ പ്രശ്‌നം ചർച്ചകളിലൂടെ പരിഹരിക്കുക. നീയമങ്ങളെ മാനിക്കുക - അനുസരിക്കുക. ഈ പൊതുതത്വം സർക്കാരിനും, മാനേജ് മെന്റിനും ട്രെയിഡ്യൂണിയനുകൾക്കും ഒരേ പോലെബാധകമാണ്.മുൻഹൈക്കോടതി ചീഫ് ജസ്റ്റീസും മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമായിരുന്ന കോശി സാർ ഈ സ്ഥാപനത്തിന്റെ ബോർഡ് മെബറായിരിക്കുമ്പോൾ ഈ നീയമ ലംഘനങ്ങൾ തിരുത്തുവാൻ ആധികാരികമായി അദ്ദേഹം മാനേജ്‌മെന്റിനോടാവശ്യപ്പെടണം.എല്ലാം അറിയുന്ന അങ്ങേയ്ക്ക് ഈ തൊഴിൽ പ്രശ്‌നത്തിന് പരിഹാരം നിർദ്ദേശിക്കുവാൻ നിശ്ചയമായും സാധിക്കും.
സമരം ചെയ്യുന്നതൊഴിലാളികളുടെ അഭിപ്രായങ്ങൾ നേരിട്ട് കേട്ടും സ്ഥാപനത്തിന്റെ മാനേജിങ് ഡയറകറുടെയും ബഹു: എളമരം കരീം MP യുടെയും അഭിപ്രായങ്ങൾ നവ മാധ്യമങ്ങളിലൂടെ കേൾക്കുകയും പത്രവാർത്തകളിലൂടെ അറിഞ്ഞ വിവരങ്ങൾ വിലയിരുത്തിയും ആണ് ഈ അഭിപ്രായം ഞാൻ രേഖപ്പെടുത്തുന്നത്. ചർച്ചയിലൂടെ ഈ തൊഴിൽ പ്രശ്‌നം പരിഹരിക്കപ്പെടണം.

ആവശ്യങ്ങളോട് മുഖം തിരിച്ച് മുത്തൂറ്റ് മുതലാളി

ജീവനക്കാരുടെ ആവശ്യങ്ങൾക്കെതിരെ മാനേജ്‌മെന്റ് കണ്ണടക്കരുതെന്ന് മാത്രമാണ് സമരക്കാരുടെ ആവശ്യം. തൊഴിൽവകുപ്പ് മന്ത്രിയുടേയും ലേബർ കമ്മീഷണറുടെയും സാന്നിദ്ധ്യത്തിൽ മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ തന്നെ പങ്കെടുത്ത് നടത്തിയ ചർച്ചകളിലെ ഒത്തുതീർപ്പു വ്യവസ്ഥകൾ നടപ്പിലാക്കണമെന്നാണ് ചർച്ചയിലെ ആവശ്യം. ജീവനക്കാരിൽ നിന്ന് പിടിച്ചു വച്ച അർഹതപ്പെട്ട ബോണസ് ഉടൻ വിതരണം ചെയ്യുന്നതിൽ സ്ഥാപനം വീഴ്‌ച്ച വരുത്തി. സമരക്കാരോട് പ്രതിഷേധത്തിന്റെ ഭാഗമായി ട്രാൻസ്ഫറുകളും. ഈ ട്രാൻസ്ഫറുകൾ ഉടൻ നല്കണമെന്നും പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും ജീവനക്കാർ ആവശപ്പെടുന്നു.

25,000 കോടിയുടെ വിറ്റുവരവുള്ള കമ്പനിയായിട്ടും പണിയെടുക്കുന്നതിന്റെ കൂലി തൊഴിലാളികൾക്കു നൽകുന്നതിൽ മുഖം തിരിച്ചിരിക്കുകയാണു മാനേജ്‌മെന്റ്. നേരത്തെ മൂന്നു ദിവസം പണിമുടക്കിയിട്ടും തൊഴിലാളികളോട് അനുഭാവപൂർണമായ നടപടി സ്വീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ല. തൊഴിലാളികളുടെ പരാതി തൊഴിൽ വകുപ്പിനു ലഭിച്ചതോടെ ഒടുവിൽ മന്ത്രിയും ഇക്കാര്യത്തിൽ ഇടപെടുകയായിരുന്നു. എന്നാൽ, മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ തർക്കങ്ങൾ മന്ത്രി ഇടപെട്ടിട്ടും പരിഹരിക്കാനായില്ല. അതുകൊണ്ടു തന്നെ മുൻ നിശ്ചയപ്രകാരം അനിശ്ചിതകാല പണിമുടക്കു നടത്തുമെന്നാണു തൊഴിലാളികളുടെ നിലപാട്. ലോകത്തിലെ സമ്പന്നന്മാരുടെ പട്ടികയിൽ ഇടം പിടിച്ച മുത്തൂറ്റ് സ്ഥാപന ഉടമയ്ക്കു തൊഴിലാളികളുടെ സമരം പ്രതിസന്ധിയായേക്കും.

മുത്തൂറ്റ് ഫിനാൻസിൽ മുപ്പത് വർഷം സർവ്വീസുള്ളവർക്ക് കിട്ടുന്നത് 12,000 രൂപയാണ്. മാനേജർമാർക്ക് പോലും 18,000 രൂപയാണ് പ്രതിമാസ ശമ്പളം. കൂടുതൽ ശമ്പളം ചോദിക്കുന്നവരെ പീഡിപ്പിക്കും. ഈ സാഹചര്യത്തിലാണ് യൂണിയൻ രൂപീകരണത്തിന് തൊഴിലാളികൾ മുന്നിട്ടിറങ്ങിയത്. ഇതിന് നേതൃത്വം നൽകിയ 68 പേരെ മാനേജ്‌മെന്റ് കേരളത്തിന് പുറത്തേക്ക് അകാരണമായി സ്ഥലം മാറ്റി. കേരളത്തിന് പുറത്ത് നിങ്ങളുടെ സേവനം ആവശ്യമുണ്ടെന്നായിരുന്നു വിശദീകരണം. യൂണിയൻ രൂപീകരണവുമായി ബന്ധപ്പെട്ടാണോ സ്ഥലം മാറ്റമെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയുമില്ല. പ്യൂൺ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് പതിനായിരത്തിന് അടുത്ത ശമ്പളം മാത്രമേ മുത്തൂറ്റ് നൽകുന്നുള്ളൂ. ഇവർക്ക് വർഷങ്ങളുടെ സർവ്വീസുണ്ട്. എന്നാൽ കാര്യമായ ശമ്പള വർദ്ധനവ് ഇവർക്ക് കൊടുക്കാറില്ല.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാർ നേരിടുന്ന തൊഴിൽ ചൂഷണം അവസാനിപ്പിക്കണമെന്നാണ് കേരള സ്റ്റേറ്റ് പ്രൈവറ്റ് ചിറ്റ്‌സ് ആൻഡ് ഫിനാൻസ് എംപ്‌ളോയീസ് യൂണിയന്റെ(സിഐടിയു) ആവശ്യം. അവധി, മിനിമം വേതനം, ദേശീയ അവധി ദിനങ്ങളിലെ ലീവ് തുടങ്ങി നിയമപരമായ അവകാശങ്ങൾ പലസ്ഥാപനങ്ങളിലും നിഷേധിക്കുന്നു. ഞായറാഴ്ചകളിൽ ഓൺലൈൻ ടെസ്റ്റിന്റെ പേരിൽ ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി വേണം. മിനിമം വേതനം 15000 രൂപയാക്കണമെന്നും ഈ സംഘടന ആവശ്യപ്പെടുന്നു. ഇതെല്ലാം അംഗീകരിച്ചതോടെയാണ് മുമ്പ് സമരത്തിൽ നിന്ന് തൊഴിലാളികൾ പിന്മാറിയത്. എന്നാൽ ഒന്നും നടപ്പായില്ല, ഇതോടെയാണ് വീണ്ടും സമരം തുടങ്ങിയത്. എന്നാൽ ശാഖകൾ പൂട്ടി സമരം തകർക്കാനായിരുന്നു മുത്തൂറ്റ് മുതലാളി നീക്കം നടത്തിയത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
`എന്റെ സഹോദരിയാണ് എന്ന് ഒന്നും നോക്കാതെ ക്രൂരമായി പീഡിപ്പിക്കണം`; പണം വാങ്ങിയ ശേഷം പണി ഏൽപ്പിച്ച യുവതിയെ തന്നെ കൂട്ടബലാൽസംഗം ചെയ്ത് ഗുണ്ടകൾ; പ്രതികാരം ചെയ്യാനെത്തി ലിംഗം ഛേദിച്ച് തീയിലിട്ട് യുവതി; `കല്യാണ വീടിൽ` സംപ്രേഷണം ചെയ്തത് അതി ക്രൂരമായ പീഡന ദൃശ്യങ്ങൾ; സൺ ടിവിക്ക് രണ്ടരലക്ഷം രൂപ പിഴയിട്ട് ബ്രോഡ്കാസ്റ്റിങ് കണ്ടന്റ് കംപ്ലെയ്ന്റ്‌സ് അഥോറിറ്റി
പൊട്ടിത്തെറിക്കാതിരുന്ന ഒരു ലാൻഡ് ക്രൂയിസ് മിസൈലടക്കം പ്രദർശിപ്പിച്ച് സൗദി പ്രതിരോധ വക്താവ്; വാർത്താ സമ്മേളനത്തിൽ അമ്പരന്ന് ലോകം; ആരോംകോ ആക്രമണത്തിൽ ഇറാനെതിരെ കൃത്യമായ തെളിവുമായി സൗദി; ആക്രമണത്തിന് ഉപയോഗിച്ചത് ഇറാന്റെ ഡെൽട്ടാ വിങ് ആളില്ലാ ചെറുവിമാനങ്ങൾ; മറ്റ് ആയുധങ്ങളും ഇറാൻ വകയെന്ന് തെളിവുകൾ; അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ ഇറാൻ കടുത്ത സമ്മർദത്തിൽ; ഇനി ഏതുനിമിഷവും ഉണ്ടാകാവുന്ന യുദ്ധഭീതിയിൽ പശ്ചിമേഷ്യ
പ്രളയത്തിൽ തൃശൂരിനെ വെള്ളത്തിൽ മുക്കിയത് ശോഭാ സിറ്റിയുടെ പുഴയ്ക്കൽ പാടത്തെ കൈയേറ്റം; പി എൻ സി മേനോന്റെ 19 ഏക്കർ വയൽ കൈയേറ്റത്തിലെ കള്ളി വെളിച്ചത്തുകൊണ്ടു വന്നത് ഈ മിടുമിടുക്കി; കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പിൻവാങ്ങാതെ നിയമ പോരാട്ടം ജയിച്ചിട്ടും അഞ്ച് കൊല്ലമായിട്ടും വിധി നടപ്പാക്കേണ്ടവർ തുടരുന്നത് കുറ്റകരമായ മൗനം; പ്രവാസി വ്യവസായിക്ക് പത്മശ്രീ കിട്ടാത്തതിന് പിന്നിലും അഡ്വ വിദ്യാ സംഗീതിന്റെ നീതി ബോധം; ശതകോടീശ്വരന്റെ കൈയേറ്റം തൃശൂരിനെ മുക്കി കൊല്ലുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
നിങ്ങൾ സമരം ചെയ്ത് പട്ടിണിയായി കഴിയുമ്പോൾ കോടതി ഇടപെട്ട് എന്തെങ്കിലും തീരുമാനം എടുക്കും; സഹായമൊക്കെ അപ്പോൾ നോക്കാം; ഒരു കാരണവശാലും ശമ്പളം കൂട്ടില്ല; സിഐടിയു യൂണിയന്റെ ആവശ്യങ്ങൾ അംഗീകരിക്കാനും കഴിയില്ല; തൊഴിൽമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ധാർഷ്ട്യത്തോടെ മുത്തൂറ്റ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ്; മാരത്തൺ ചർച്ചയും അലസിപ്പിരിഞ്ഞതോടെ തൊഴിൽ സമരം തുടരും; 2000 കോടിയുടെ ലാഭമുണ്ടാക്കിയിട്ടും അണുവിട വിട്ടുതരില്ലെന്ന വാശിയിൽ മുത്തൂറ്റ് മാനേജ്‌മെന്റ്
12 വർഷം ഒപ്പം ജീവിച്ച സർക്കാർ ജീവനക്കാരിയും ബന്ധുവായ സിപിഎം ലോക്കൽ സെക്രട്ടറിയും നോട്ടമിട്ടത് സ്വത്തുക്കൾ; പങ്കാളിയുടെ കൂടെ പേരിൽ വാങ്ങിയ ഒരേക്കർ സ്ഥലം തട്ടിയെടുക്കാൻ മരിച്ചെന്ന് വ്യാജ സർട്ടിഫിക്കറ്റ്; കൂട്ടുനിന്നത് മുൻ പഞ്ചായത്ത് സെക്രട്ടറിയും വാർഡ് മെമ്പറും; സംശയം തോന്നിയ വില്ലേജ് ഓഫീസർ `പരേതനെ` നേരിട്ട് വിളിച്ചപ്പോൾ കള്ളി പൊളിഞ്ഞു; താൻ മരിച്ചിട്ടില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ചുനക്കര സ്വദേശി ജോസ് മാർട്ടിൻ മോറിസ്
'ഒരു ഇന്ത്യക്കാരന് അനധികൃതമായി യു.എസിലും റഷ്യയിലും ബ്രിട്ടനിലും ജീവിക്കാൻ കഴിയുമോ? പിന്നെ എങ്ങനെ മറ്റു രാജ്യക്കാർക്ക് ഇന്ത്യയിൽ നിയമം അനുവദിച്ച രേഖകളില്ലാതെ ജീവിക്കാനാവും? അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും പൗരത്വരജിസ്റ്റർ നടപ്പാക്കുമെന്ന് അമിത് ഷാ; കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കൂ; എൻ.ആർ.സി മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിച്ച് ദേശീയ പൗരത്വ രജിസ്റ്ററുണ്ടാക്കും; കാശ്മീർ വിഷയത്തിൽ ലോക രാജ്യങ്ങളെല്ലാം ഇന്ത്യയ്‌ക്കൊപ്പമെന്നും ആഭ്യന്തര മന്ത്രി
പാലായുടെ മനസ്സ് ആർക്കൊപ്പം? കെ എം മാണിയുടെ നിര്യാണത്തെ തുടർന്ന് മണ്ഡലത്തിൽ സഹതാപ തരംഗമുണ്ടോ? കേരളാ കോൺഗ്രസിലെ വിഭാഗീയത യുഡിഎഫിനെ ബാധിക്കുമോ? പിണറായി സർക്കാരിന്റെ വിലയിരുത്തൽ ആവുമോ ഈ തെരഞ്ഞെടുപ്പ്; ശബരിമല ഇത്തവണയും ചർച്ചയാവുമോ? പി സി ജോർജ് തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുമോ? വികസനം മുഖ്യ വിഷയമാവുമോ? പാലാ എങ്ങനെ ചിന്തിക്കുന്നുവെന്ന് അറിയാൻ മറുനാടൻ ടീം എത്തിയപ്പോൾ കണ്ടത്
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ജയഭാരതിയും മകനും സത്താറിന്റെ രണ്ടാം ഭാര്യ നസീം ബീനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് വിലക്കി; നടൻ രോഗിയായതു മുതൽ ചികിൽസയ്ക്ക് സാമ്പത്തിക സഹായം നൽകിയത് രണ്ടാം ഭാര്യ; കരൾമാറ്റ ശസ്ത്രക്രിയക്ക് സഹായം ചോദിച്ചപ്പോൾ ജയഭാരതി തർക്കിച്ച് ഫോൺ വെച്ചു; സത്താർ പുനർവിവാഹം ചെയ്ത കാര്യം മറച്ചുവെക്കാനാണ് ചിലർ ശ്രമിച്ചതെന്ന് ഭാര്യാ സഹോദരൻ; നടൻ സത്താറിന്റെ മരണത്തെ ചൊല്ലി ബന്ധുക്കളുടെ പോര്
സ്വപ്‌ന സുന്ദരിക്കൊപ്പം പാട്ടു പാടി അഭിനയിക്കുന്നതിന്റെ ടെൻഷൻ മുഖത്ത് നിറച്ചത് വിയർപ്പ്; നീയൊരു വസന്തം... എന്റെ മാനസ സുഗന്ധം എന്ന പാട്ടിന്റെ ചിത്രീകരണത്തിൽ തുടങ്ങിയ സൗഹൃദം എത്തിച്ചത് വിവാഹത്തിൽ; ജയഭാരതിക്ക് എല്ലാം പേടിയായിരുന്നു; ആ വിലക്കുകൾ ഈഗോ തകർക്കാൻ ശ്രമിച്ചപ്പോൾ വിവാഹമോചനം; മരണ സമയത്ത് ഭാരതി ഓടിയെത്തിയത് ആശ്വാസമായി; വിവാദത്തിന് പുതുതലം നൽകി രണ്ടാം ഭാര്യയുടെ ആരോപണവും; സത്താറിന്റെ ജീവിതത്തിലും നിറഞ്ഞത് സിനിമയെ വെല്ലുന്ന ആക്ഷനുകൾ
ബിസിഎം കോളേജിലെ അദ്ധ്യാപകനായിരിക്കെ ഫാ.തോമസ് കോട്ടൂർ വിദ്യാർത്ഥിനികളുടെ കാലിൽ തുറിച്ചുനോക്കുമായിരുന്നു; പല വിദ്യാർത്ഥിനികളും ഇക്കാര്യത്തിൽ തന്നോട് പരാതി പറഞ്ഞു; അഭയ മരിച്ച ദിവസം പയസ് ടെൻത് കോൺവെന്റിലെ കിണറിന്റെ അടുത്ത് ബെഡ്ഷീറ്റ് മാറ്റി ഒരുകൂസലുമില്ലാതെ മൃതദേഹം തന്നെ കാണിച്ചത് ഫാ.ജോസ് പുതൃക്കയിൽ; കേസിനെ കുറിച്ച് തങ്ങൾ അദ്ധ്യാപകർ കോളേജിൽ സംസാരിക്കുമ്പോൾ പുതൃക്കയിൽ ഇറങ്ങിപ്പോകുമായിരുന്നു; പ്രതിഭാഗത്തെ ഞെട്ടിച്ച് പ്രൊഫ.ത്രേസ്യാമ്മയുടെ മൊഴി
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ മുതലാളി പാന്റിന്റെ സിബ് അഴിച്ചു; വഴങ്ങാതെ നിന്നപ്പോൾ കഴുത്തിൽ ഇരുകൈകളും കൊണ്ട് അമർത്തിപ്പിടിച്ചു; കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി; പിന്നെ നടന്നത് നിർബന്ധപൂർവമുള്ള വദനസുരതം; സാമീസ് ലാബ് ഉടമ ഡോക്ടർ മജീദിനും മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജിന് എതിരെയും ലൈംഗിക പീഡനത്തിന് കോടതിയിൽ പരാതി; പരാതിക്കാരി പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ കൊച്ചിയിലെ വനിതാ നേതാവ്; ആരോപണത്തിന് പിന്നിൽ സാമ്പത്തികമെന്ന് ജേക്കബ് ജോർജ്
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ