Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർവീസ് നടത്തുന്നത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക്; വച്ചു പിടിക്കുന്നത് ഈ റൂട്ടിലെ കെഎസ്ആർടിസിക്ക് തൊട്ടുമുന്നിലും; വരുമാനം കുറയുന്നത് പതിവായപ്പോൾ ഗത്യന്തരമില്ലാതെ പരാതിയുമായി നേരിട്ട് ഇറങ്ങിയത് കെഎസ്ആർടിസി എംഡിയും; കഴക്കൂട്ടത്ത് പിടിവീണ 'കെയ്‌റോസ്' കെഎസ്ആർടിസിയുടെ സ്ഥിരം വില്ലൻ; കോൺട്രാക്റ്റ് കാര്യേജ് പെർമിറ്റ് എടുത്ത് സ്റ്റേജ് കാര്യേജ് ആക്കുന്ന സമാന്തര ബസുകാരുടെ പെർമിറ്റ് അടക്കം റദ്ദാക്കി പൂട്ടാൻ പുതിയ ഓപ്പറേഷനുമായി മോട്ടോർവാഹനവകുപ്പ്

സർവീസ് നടത്തുന്നത് കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക്; വച്ചു പിടിക്കുന്നത് ഈ റൂട്ടിലെ  കെഎസ്ആർടിസിക്ക് തൊട്ടുമുന്നിലും; വരുമാനം കുറയുന്നത് പതിവായപ്പോൾ ഗത്യന്തരമില്ലാതെ പരാതിയുമായി നേരിട്ട് ഇറങ്ങിയത് കെഎസ്ആർടിസി എംഡിയും; കഴക്കൂട്ടത്ത് പിടിവീണ 'കെയ്‌റോസ്' കെഎസ്ആർടിസിയുടെ സ്ഥിരം വില്ലൻ; കോൺട്രാക്റ്റ് കാര്യേജ് പെർമിറ്റ് എടുത്ത് സ്റ്റേജ് കാര്യേജ് ആക്കുന്ന സമാന്തര ബസുകാരുടെ പെർമിറ്റ് അടക്കം റദ്ദാക്കി പൂട്ടാൻ പുതിയ ഓപ്പറേഷനുമായി മോട്ടോർവാഹനവകുപ്പ്

എം മനോജ് കുമാർ

 തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അന്നം മുടക്കുന്ന സമാന്തര സർവീസുകൾക്ക് കടിഞ്ഞാണിടാൻ മോട്ടോർ വാഹനവകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കച്ചമുറുക്കുന്നു. നിയമങ്ങളും നിബന്ധനകളും കാറ്റിൽപ്പറത്തി സമാന്തരക്കാർ വിഹരിക്കുന്നത് പതിവാകുകയും രാത്രിയുള്ള കെഎസ്ആർടിസി ബസുകൾക്ക് കളക്ഷൻ കുറയുകയും ചെയ്തതോടെയാണ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം രംഗത്തെത്തിയത്. എൺപതോളം എൻഫോഴ്‌സ്‌മെന്റും സ്‌ക്വാഡും ആർടിഒമാരുടെ കീഴിലുള്ള സ്‌ക്വാഡുകളുമാണ് സമാന്തരക്കാരെ തടയാൻ രംഗത്തിറങ്ങിയിരിക്കുന്നത്. കോൺട്രാക്ട് കാര്യേജ് പെർമിറ്റുകൾ എടുത്ത് സ്റ്റേജ് കാര്യെജ് ആക്കി സർവീസ് നടത്തുന്ന സമാന്തരക്കാർക്കാണ് പിടി വീഴുക.

സംസ്ഥാനത്ത് വ്യാപകമായി കോൺട്രാക്റ്റ് കാര്യേജ് പെർമിറ്റുകൾ ദുരുപയോഗപ്പെടുത്തുന്നതായി മോട്ടോർ വാഹനവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. വരുമാനം മുടക്കുന്ന സമാന്തരക്കാർക്ക് എതിരെയുള്ള കെഎസ്ആർടിസിയുടെ നിത്യ പരാതിയും പരിഗണിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമാന്തരക്കാരെ മെരുക്കാൻ ശ്രമം. വാഹനങ്ങൾ പിടികൂടുമ്പോൾ ഫൈൻ കൂടാതെ ടാക്‌സും കൂടി ചുമത്താനാണ് തീരുമാനം. മുൻപ് പിടിച്ച വാഹനങ്ങൾ ആണെങ്കിൽ നിരന്തരമായ നിയമലംഘനങ്ങൾ എന്ന രീതിയിൽ പെർമിറ്റ് റദ്ദ് ചെയ്യാൻ വകുപ്പിന് അധികാരമുണ്ട്. ഈ രീതിയിലേക്ക് വകുപ്പ് ഇതുവരെ നീങ്ങിയിട്ടില്ല. ഈ അധികാരം ഉപയോഗിക്കണോ എന്ന കാര്യം ആലോചിക്കുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ കെ.ബിജു മോൻ മറുനാടനോട് പറഞ്ഞു.

ഇപ്പോൾ സജീവമായ ഇത്തരം ഒരു സ്‌ക്വാഡ് തന്നെയാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കയ്‌റോസ് ബസിനെ പിടിച്ചത്. സമാന്തരക്കാർ വാഴുന്നത് കാരണം കെഎസ്ആർടിസിക്ക് വരുമാനം കുറയുന്നതായി സിഎംഡി എംപി. ദിനേശ് ട്രാൻസ്‌പോർട്ട് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നുള്ള പരിശോധനയിലാണ് കെയ്‌റോസ് ബസ് പിടിയിലായത്. ശനിയാഴ്ചയാണ് ഇവർ സർവീസിനു കൂടുതലും തയ്യാറാകുന്നത്. ശനിയാഴ്ച ലോംഗ് ട്രിപ്പുകൾ ഇവർ ഓപ്പറേറ് ചെയ്യും. ഞായർ രാത്രി ഇവർ തിരികെ വരുകയും ചെയ്യും. ഇതാണ് കെയ്‌റോസും ചെയ്തിരുന്നത്. ശക്തമായ നടപടികൾ എടുക്കാനാണ് വകുപ്പിന്റെ തീരുമാനം. പെർമിറ്റുകൾ ദുരുപയോഗം ചെയ്യുമ്പോൾ പിടികൂടിയാൽ പെർമിറ്റ് റദ്ദ് ചെയ്യാനുള്ള അവകാശമുണ്ടെങ്കിലും അധികൃതർ അത് ചെയ്യാറില്ല. നിരന്തരം സർവീസ് നടത്തുന്നവരെ ഇനി പിടികൂടുമ്പോൾ പെർമിറ്റ് റദ്ദ് ചെയ്യാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഇതുവരെ സമാന്തരക്കാർ എന്ന് പറഞ്ഞു ചെറിയ വാഹനങ്ങളെയാണ് പിടികൂടുന്നത്. ചെറുവാഹനങ്ങൾ പിടികൂടുമ്പോൾ തന്നെ ബസുകൾ അടക്കമുള്ള വാഹനങ്ങളും പിടിച്ചെടുക്കാനാണ് തീരുമാനം.

കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെയ്‌റോസ് കഴക്കൂട്ടത്ത് വച്ചാണ് മോട്ടോർ വാഹനവകുപ്പ് പിടികൂടിയത്. പിടികൂടുമ്പോൾ 32 യാത്രക്കാർ ബസിലുണ്ടായിരുന്നു. കോൺട്രാക്റ്റ് കാര്യേജുകൾക്കുള്ള പെർമിറ്റ് ദുരുപയോഗപ്പെടുത്തിയാണ് കെയ്‌റോസ് അടക്കമുള്ള ബസുകൾ സർവീസ് നടത്തുന്നത്. കെയ്‌റോസിനെക്കുറിച്ച് കെഎസ്ആർടിസി അധികൃതർ നേരത്തെ തന്നെ മോട്ടോർവാഹനവകുപ്പിന് പരാതി കൈമാറിയിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കെയ് റോസ് സർവീസ് നടത്തുന്നതായി വകുപ്പിന് വിവരവും ലഭിച്ചിട്ടുണ്ട്. ഇവർക്കുള്ള പെർമിറ്റ് ദുരുപയോഗപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ നിന്നും യാത്രക്കാരെ ഇവർ കയറ്റിയിരുന്നു. സമാന്തര സർവീസ് നടത്തുന്നതിന്റെ പേരിൽ കെയ്‌റോസിനെ പിടിക്കുന്നത് ഇത് പത്താം തവണയാണ്. ഇവർ തുടർച്ചയായി പെർമിറ്റ് ദുരുപയോഗപ്പെടുത്തുന്നത് ഗൗരവമായി കാണുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഇവർക്കുള്ള പിഴ എത്രവേണം എന്നത് തീരുമാനമാകുന്നതേയുള്ളൂവെന്നും മോട്ടോർ വാഹനവകുപ്പ് പറയുന്നു. കെയ്‌റോസ് ബസ് പിടിച്ചെടുത്തിട്ടുണ്ട്. ഈ ബസ് തമ്പാനൂർ കെഎസ്ആർടിസി ഗാരേജിലേക്ക് കയറ്റിയിട്ടിട്ടുമുണ്ട്. സ്റ്റേജ് കാരിയർ പെർമിറ്റ് പോലെയാണ് കെയ്‌റോസ് സർവീസ് നടത്തിയത്. ഇടയ്ക്കിടെ ഇവർ സ്റ്റോപ്പുകളിൽ നിർത്തുകയും യാത്രക്കാരെ കയറ്റുകയും ചെയ്തിട്ടുണ്ട്.

പെർമിറ്റ് ഇല്ലാതെ ഓടുന്നു. ഫൈൻ അടച്ച് പോകുന്നു. ഇതാണ് കെയ്‌റോസ് ബസ് അധികൃതർ പതിവാക്കിയത്. നിരവധി തവണ കെയ്‌റോസ് ഫൈൻ അടച്ച് രക്ഷപ്പെട്ടതായും മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നു. കെഎസ്ആർടിസിയുടേത് പോലെ സ്റ്റോപ്പുകളിൽ നിറുത്തി യാത്രക്കാരെ കയറ്റുന്നത് കാരണമാണ് ഇവരെ മോട്ടോർ വാഹനവകുപ്പ് പിടികൂടിയത്. കഴിഞ്ഞ തവണ ഇത്തരത്തിൽ നിയമവിരുദ്ധ സർവീസ് നടത്തിയതിനെ തുടർന്ന് ബസ് പിടികൂടി മോട്ടർ വാഹന വകുപ്പ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നു കോടതിയിൽ 2 ലക്ഷം രുപ കെട്ടിവച്ചു പുറത്തിറങ്ങി. കോട്ടയം ആസ്ഥാനമായ കമ്പനിയുടേതാണു ബസ്. നിർമ്മാണ യൂണിറ്റ് ഉള്ള ഈ കമ്പനിയിൽ നിന്ന് കെഎസ്ആർടിസി 100 ബസുകൾ നിർമ്മിച്ച് വാങ്ങിയിരുന്നു. ഈ ബസുകൾക്ക് മുന്നിലായിരുന്നു ഇവരുടെ നിയമവിരുദ്ധ സർവീസ്. ഇന്നലെ വിവിധ സ്ഥലങ്ങളിൽ സമാന്തര സർവീസ് നടത്തിവന്ന 4 വാനുകളും കിഴക്കേകോട്ടയിൽ റൂട്ടും സമയവും തെറ്റിച്ച് സർവീസ് നടത്തിവന്ന 6 സ്വകാര്യ ബസുകളും പിടികൂടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP