1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
17
Wednesday

പൊന്നാപുരം കോട്ടയിലെ അഭിനയത്തിനിടെ ഉണ്ടായ തിക്താനുഭവം മരണത്തിലേക്ക് നയിച്ച വിജയശ്രീ; മാദകസുന്ദരിയായി വിലസിയ കാലം കഴിഞ്ഞതോടെ മരണത്തെ പുൽകി സിൽക്ക്; പ്രേമബന്ധത്തിന്റെ തകർച്ചയിൽ ജീവനുപേക്ഷിച്ച ശോഭ; ബോളിവുഡിൽ ഗ്‌ളാമർ റാണിയായിരുന്ന പർവീൺ ബാബി: ശ്രീദേവിയുടെ വേർപാടിനൊപ്പം ചർച്ചയായി നിരവധി ഇന്ത്യൻ നടിമാരുടെ അന്ത്യവും

February 27, 2018 | 03:33 PM IST | Permalinkപൊന്നാപുരം കോട്ടയിലെ അഭിനയത്തിനിടെ ഉണ്ടായ തിക്താനുഭവം മരണത്തിലേക്ക് നയിച്ച വിജയശ്രീ; മാദകസുന്ദരിയായി വിലസിയ കാലം കഴിഞ്ഞതോടെ മരണത്തെ പുൽകി സിൽക്ക്; പ്രേമബന്ധത്തിന്റെ തകർച്ചയിൽ ജീവനുപേക്ഷിച്ച ശോഭ; ബോളിവുഡിൽ ഗ്‌ളാമർ റാണിയായിരുന്ന പർവീൺ ബാബി: ശ്രീദേവിയുടെ വേർപാടിനൊപ്പം ചർച്ചയായി നിരവധി ഇന്ത്യൻ നടിമാരുടെ അന്ത്യവും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: വെള്ളിത്തിരയെന്ന മായിക ലോകത്തിൽ എത്തിപ്പെട്ട് അതിൽ നിന്നുള്ള തിക്താനുഭവങ്ങളിലൂടെ ജീവൻ വെടിഞ്ഞ നിരവധി നടിമാരുടെ കഥയുണ്ട് ഇന്ത്യൻ സിനിമാ ലോകത്തിന് പറയാൻ. ആ മായിക വലയത്തിൽ ഇവിടെ എത്തിപ്പെട്ട് പല തിക്താനുഭവങ്ങളിലൂടെയും കടന്നുപോയി അത് സ്വയം ജീവനൊടുക്കുന്നതിലേക്ക് വരെ എത്തിപ്പെട്ട നിരവധി പേരുണ്ട്. നടി ശ്രീദേവിയുടെ മരണം സംഭവിച്ചതോടെ അതിലും അസ്വാഭാവികത ചർച്ചയായി. പ്രശസ്തി നേടാനായി ഈ ലോകത്ത് എത്തിപ്പെടുന്ന നടിമാരിൽ മിക്കവർക്കും നേരിടേണ്ടിവരുന്നത് എല്ലാക്കാലത്തും പുരുഷാധിപത്യത്തിൽ നിന്ന ഈ ലോകത്തിന്റെ വഞ്ചനകളാണ്. അതിൽ മനംനൊന്ത് സ്വയം ജീവനൊടുക്കേണ്ടി വന്നവരും കൊല്ലപ്പെട്ടവരും നിരവധി. തെളിയപ്പെടാത്ത ആരോപണങ്ങളും അനേകമുണ്ട് സിനിമാ ലോകത്തിന് പറയാൻ. ഈ ലോകത്ത് സ്ത്രീ വെറും ഉപഭോഗവസ്തു മാത്രം.

ദുബായിലെ ഹോട്ടലിൽവച്ച് നടി ശ്രീദേവിയുടെ മരണത്തിൽ ദുരൂഹത തുടരുകയാണ് ഇപ്പോഴും. തലയ്്ക്ക് ആഴത്തിൽ മുറിവേറ്റുവെന്ന റിപ്പോർട്ടുകൂടി പുറത്തുവന്നതോടെ ശ്രീദേവി കൊലചെയ്യപ്പെട്ടതാണോ എന്ന ആശങ്കയും ഉയർന്നു. അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പങ്കുൾപ്പെടെ ചർച്ചയാവുന്നു. ഇന്ത്യൻ സിനിമാലോകത്ത് ഇത്തരത്തിൽ നിരവധി ദുരൂഹമരണങ്ങൾ സംഭവിച്ചിട്ടുണ്ട്.

ബോളിവുഡിൽ നടി ദിവ്യാഭാരതിയുടെ മരണത്തിൽ ദാവൂദിന്റെ അധോലോക സംഘത്തിന് പങ്കുണ്ടെന്ന വാദം ശക്തമായിരുന്നു. ഫെമിന മിസ് ഇന്ത്യയും താരവുമായ നഫീസ ജോസഫ്, എഴുപതുകളിൽ ബോളിവുഡിന്റെ ഹരമായിരുന്ന ഗ്‌ളാമർ നടി പർവീൺ ബാബി, അമിതാഭിന്റെ നായിക ആയിരുന്ന ജിയാ ഖാൻ തുടങ്ങിയവരുടെ മരണങ്ങളിലെ ദുരൂഹതകൾ ഇപ്പോഴും മാറാതെ നിൽക്കുന്നു.

തമിഴ്-തെലുങ്ക് നടിമാരായ പ്രത്യൂഷ, സിമ്രാന്റെ സഹോദരി മൊണാൽ നവാൽ, ഫടാഫട് ജയലക്ഷ്മി, മോഡലും അഭിനേത്രിയുമായ ശിഖ ജോഷി, മോഡൽ നഫീസ ജോസഫ്, വിവേക ബാബാജ, പ്രത്യുഷ ബാനർജി, ഡിംപിളിന്റെ സഹോദരി റീം കപാഡിയ, കൊൽക്കത്തയിലെ നടി ദിഷ ഗാംഗുലി തുടങ്ങിയവരുടെ മരണങ്ങളും അസ്വാഭാവികമായിരുന്നു. മലയാളത്തിലും തമിഴിലും മാദകറാണിയായി തിളങ്ങിയ സിൽക്ക് സ്മിതയുടേയുൾപ്പെടെ നിരവധി താരങ്ങളുടെ മരണങ്ങളും ചർച്ചയായി. മലയാളത്തിന്റെ മാദകറാണിയായിരുന്ന വിജയശ്രീ, ശോഭ, മയൂരി തുടങ്ങിയവരുടെ മരണങ്ങളും ഈ പട്ടികയിലുണ്ട്.

ദിവ്യാ ഭാരതി

വെള്ളിത്തിരയിൽ തിളങ്ങിനിന്ന വേളയിൽ ഏറ്റവുമധികം പ്രതിഫലം ബോളിവുഡിൽ വാങ്ങിയിരുന്ന താരമായിരുന്നു ദിവ്യ ഭാരതി. ഭർത്താവ് അജീദ് നദിയാദ്വാലയുടെ വീടിന്റെ ആറാം നിലയിൽ നിന്നു സംശയാസ്പദമായ സാഹചര്യത്തിൽ വീണുമരിച്ചത് 1993 ജൂൺ നാലിനായിരുന്നു. ഇതിന് പിന്നിലെ ദാവൂദിന്റെ പങ്കാളിത്തം പിന്നീട് ചർച്ചയായി. പക്ഷേ അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല. ദിവ്യ ഓംപ്രകാശ് ഭാരതിയെന്നായിരുന്നു മുഴുവൻ പേര്. 1974ന് ജനിച്ച ദിവ്യ മരണപ്പെടുന്നത് തന്റെ പത്തൊമ്പതാം വയസ്സിലാണ്. മുംബൈയിലെ തുൾസി ബിൽഡിംഗിലെ ഫ്‌ളാറ്റിൽ നിന്നാണ് ഇവർ വീണുമരിച്ച നിലയിൽ കണ്ടെത്തിയത്. കൂപ്പർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആന്തരിക രക്തസ്രാവത്തെ തുടർന്നാണ് മരണം സംഭവിച്ചത്. എങ്ങനെയാണ് വീണതെന്ന വിവരം ചർച്ചയായെങ്കിലും ദുരൂഹത മാറിയില്ല. ആരോ തള്ളിയിട്ടതാണെന്നും അല്ല, അമിതമായി മദ്യപിച്ച് ഉണ്ടായ അപകടമാണെന്നും ആത്മഹത്യയാണെന്നും അക്കാലത്ത് ചർച്ചകൾ നടന്നു. ഭർത്താവിനും അധോലോകത്തിനും പങ്കുണ്ടെന്ന തലത്തിലും അന്വേഷണം നടന്നെങ്കിലും യഥാർത്ഥ വസ്തുതകൾ പുറത്തുവന്നില്ല.

വിജയശ്രീ

സിനിമയിൽ യവനസുന്ദരിയായി തിളങ്ങി നിൽക്കുന്നതിനിടയിൽ 21-ാം വയസ്സിലാണ് വിജയശ്രീയുടെ മരണം. പൊന്നാപുരം കോട്ട എന്ന ചിത്രവുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാണ് ഇവരുടെ മരണത്തിനു പിന്നിലെന്ന് ആരോപണം ഉയർന്നു. ചിത്രത്തിൽ ഒരു പാട്ട് സീനിൽ നായികയുടെ നീരാട്ട് ചിത്രീകരിച്ചിരുന്നു. അൽപവസ്ത്രധാരി ആയി നിന്ന നടിയുടെ വസ്ത്രം അതിനിടെ വെള്ളത്തിൽ ഒലിച്ചുപോയെന്നും അത് കാര്യമാക്കാതെ ചിത്രീകരണം തുടർന്നെന്നും ഇതിൽ മനംനൊന്താണ് അവർ മരിച്ചതെന്നും ആയിരുന്നു അക്കാലത്തെ ചർച്ചകൾ. ഈ വിഷയം അവരുടെ ജീവിതത്തെ ബാധിച്ചുവെന്ന തരത്തിൽ പ്രചരണമുണ്ടായി. ജയരാജ് നായിക എന്ന പേരിൽ വിജയശ്രീയുടെ ജീവിതകഥയെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുക്കിയിരുന്നു. വിജയശ്രീയുടേത് ഒരു കൊലപാതകമായിരുന്നു എന്ന വാദമാണ് ഈ ചിത്രത്തിൽ ഉയർത്തിയത്.

ശോഭ

ശോഭ എന്ന പേര് കേൾക്കുമ്പോൾ മലയാളിയുടെ മനസ്സിലേക്ക് ബാലുമഹേന്ദ്ര എന്ന് പേരുകൂടി എത്തും. മലയാള സിനിമയിൽ ഗ്രാമീണത്വമുള്ള നായികയായി വിലസിയ ശോഭയും സംവിധായകൻ ബാലു മഹേന്ദ്രയും തമ്മിലുണ്ടായിരുന്ന പ്രണയം അന്നത്തെ സിനിമാ ഗോസിപ്പുകളിൽ നിറഞ്ഞു നിന്നിരുന്നു. ബാലുമഹേന്ദ്രയുമായുള്ള പ്രണയത്തകർച്ചയാണ് പതിനേഴാം വയസ്സിൽ ആ ജീവിതത്തിന് തിരശ്ശീലയിട്ടത് എന്ന വാദമാണ് ഉയരുന്നത്. ശോഭയുടെ ജീവിതത്തെ അടിസ്ഥാനമാക്കി 'ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്' എന്ന ചിത്രം കെ.ജി. ജോർജ് സംവിധാനം ചെയ്തിരുന്നു. ജീവിത യാത്ര എന്ന ചിത്രത്തിൽ ബാലതാരമായാണ് 1965ൽ ശോഭ സിനിമാ രംഗത്ത് എത്തുന്നത്. വിവാഹിതനായ ബാലു മഹേന്ദ്ര 1978ൽ ശോഭയെ രഹസ്യമായി വിവാഹം ചെയ്തുവെന്നായിരുന്നു അക്കാലത്തെ ചർച്ചകൾ. തന്റെ 17-ാം വയസ്സിൽ ആണ് 1980 മെയ് ഒന്നിന് ശോഭ ആത്മഹത്യ ചെയ്തത്. ഉർവശി അവാർഡ് നേടിയ ആദ്യ മലയാളതാരം കൂടിയായിരുന്ന ശോഭ.

സിൽക്ക് സ്മിത

നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള വിജയലക്ഷ്മി എന്ന സാധാരണപെൺകുട്ടി തെന്നിന്ത്യൻ സിനിമയിൽ പിന്നീട് ഗ്‌ളാമർ താരമായി വളർന്ന് ആരാധകരുടെ മനസ്സുകളിൽ ഇടംനേടിയ കഥയാണ് സിൽക്ക് സ്മിത എന്ന അഭിനേത്രിയുടെ ജീവിതം. സിനിമയുടെ അണിയറയിൽ ടച്ചപ്പ് ആർടിസ്റ്റാറയി എത്തിയ സിൽക്ക് ക്യാരക്ടർ റോളുകളിലൂടെ അഭിനയ മേഖലയിലേക്ക് കടന്നു വരുകയും അവരുടെ ശരീര വടിവിലെ മാദകത്വം തിരിച്ചറിഞ്ഞ സംവിധായകർ അത്തരം വേഷങ്ങളിലൂടെ അവരെ ഉപയോഗിക്കുകയുമായിരുന്നു. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ പ്രേക്ഷക മനസ്സിൽ ഇടം നേടിയ സിൽക്ക് സിനിമയെ ലൈംഗികതയും സംവദിക്കുന്ന ഇടമെന്ന നിലയിലേക്കുകൂടി മാറ്റി. ഒരുകാലത്ത് സിൽക്ക് അഭിനയിക്കുന്ന ചിത്രങ്ങൾ കാണാൻ പ്രേക്ഷകർ ഇടിച്ചുകയറുന്ന സ്ഥിതിപോലും ഉണ്ടായി. തെന്നിന്ത്യൻ സിനിമാലോകത്ത് നാന്നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് സിൽക്ക് സ്മിത. പതിനേഴ് വർഷക്കാലം അവർ സിനിമാലോകത്ത് നിറഞ്ഞുനിന്നു. 1996 സെപ്റ്റംബർ 23ന് ചെന്നൈയിൽ വച്ചായിരുന്നു 35-ാം വയസ്സിൽ സ്മിതയുടെ മരണം. എങ്ങനെ മരിച്ചുവെന്ന വിവരം ഇപ്പോഴും ചർച്ചയാണ്. വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതോടെ ആത്മഹത്യയാണെന്ന് പ്രചരണം ഉണ്ടായി. എന്നാൽ നല്ല നിലയിൽ ജീവിച്ചുവന്ന അവർ ആത്മഹത്യ ചെയ്യുന്നത് എന്തിന് എന്ന ചോദ്യത്തിന് ഉത്തരമില്ല. മരിക്കുന്നതിന് തലേന്ന് തന്റെ സുഹൃത്തും നർത്തകിയുമായ അനുരാധയോട് വീട്ടിലേക്ക് വരാനും തനിക്ക് പ്രധാനപ്പെട്ടൊരു കാര്യം സംസാരിക്കാനുണ്ടെന്നും സ്മിത പറഞ്ഞിരുന്നു. പിറ്റേന്ന് എത്താമെന്ന് അനുരാധ പറഞ്ഞെങ്കിലും സ്മിത അന്ന് മരിച്ച വിവരമാണ് പുറത്തുവന്നത്. പല താരങ്ങളും പ്രമുഖരും കടന്നു പോയ ജീവിതത്തിൽ ഒന്നുമല്ലാതായി തീർന്നുവെന്നു മനസിലാക്കിയ താരം ആ ജീവിതത്തിൽ നിന്നുമുള്ള ഒളിച്ചോട്ടമായി മരണത്തെ തിരഞ്ഞെടുത്തുവെന്ന നിഗമനമാണ് ഉണ്ടായത്. ഏകത കപൂർ സംവിധാനം ചെയ്ത ഡേർട്ടി പിക്ചർ സിൽക്കിന്റെ ജീവിതം ആവിഷ്‌കരിച്ച സിനിമയാണ്.

മയൂരി

ആകാശഗംഗയെന്ന ചിത്രത്തിലെ പൂച്ചക്കണ്ണുള്ള സുന്ദരി മയൂരിയെ അത്രപെട്ടന്നു സിനിമാ ലോകം മറക്കില്ല. ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടമായി എന്നൊരു കുറിപ്പ് മാത്രം എഴുതിവച്ച് മയൂരി ആത്മഹത്യ ചെയ്യുകയായിരുന്നു. സിനിമാലോകത്തുനിന്ന് ഉണ്ടായ തിരിച്ചടിയാണ് മയൂരിയെ മരണത്തിലേക്ക് നയിച്ചതെന്ന സൂചനകളും പുറത്തുവന്നു. ശാലിനി എന്ന പേരിൽ തമിഴ് സിനിമാലോകത്തും അറിയപ്പെട്ട നടിയാണ് മയൂരി. സമ്മർ ഇൻ ബത്‌ലഹേം ആണ് മലയാളത്തിലെ ആദ്യ ചിത്രം. ഇരുപതോളം ചിത്രങ്ങളിലാണ് മയൂരി വേഷമിട്ടത്. 2005ലായിരുന്നു തന്റെ 22-ാം വയസ്സിൽ മയൂരിയുടെ മരണം. സഹോദരന്റെ പേരിൽ എഴുതിയ കുറിപ്പിലാണ് ജീവിതത്തിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും പോകുന്നുവെന്നും മയൂരി എഴുതിവച്ചത്.

നഫിസ ജോസഫ്

താര സുന്ദരിയായിരുന്ന നഫിസ ജോസഫിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തുന്നത്. 1997ലെ മിസ് ഇന്ത്യയായിരുന്നു ബംഗളൂരുകാരി ആയിരുന്ന നഫിസ. 1978ൽ ജനിച്ച ഇവർ 2004ൽ മുംബൈയിൽ വച്ചാണ് മരിക്കുന്നത്. മുംബൈയിലെ വ്യവസായിയായ ഗൗതം ഖണ്ടുജയുമായി വിവാഹം നിശ്ചയിച്ചെങ്കിലും പിന്നീട് അത് നടന്നില്ല. ഇയാൾ നേരത്തെ വിവാഹിതനായിരുന്നു. വിവാഹമോചനം നേടിയെന്നാണ് പറഞ്ഞിരുന്നതെങ്കിലും അക്കാര്യം സ്ഥിരീകരിക്കാൻ തയ്യാറായിരുന്നില്ല. ഇതെത്തുടർന്ന് തർക്കമുണ്ടായതിന് പിന്നാലെയാണ് നടിയുടെ മരണം. ഇതിൽ അസ്വാഭാവികത ചൂണ്ടിക്കാട്ടി നഫിസയുടെ മാതാപിതാക്കൾ രംഗത്തെത്തിയെങ്കിലും കേസ് ഒതുങ്ങിപ്പോയി. പൊലീസ് അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. 1997ലെ വിശ്വസുന്ദരി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരം എംടിവി അവതാരകയായും ശ്രദ്ധ നേടിയിരുന്നു.

പർവീൺ ബാബി

എഴുപതുകളിൽ ഹിന്ദി സിനിമയിലെ ഗ്ലാമർ റാണിയായിരുന്നു പർവീൺ ബാബി. 2005 ജനുവരി 21നു മുംബൈ ജുഹുവിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. രക്തത്തിൽ മദ്യത്തിന്റെ സാന്നിധ്യമുണ്ടായിരുന്നെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് പർവീൺ. 55-ാം വയസ്സിലാണ് അവരുടെ മരണം. 2005 ജനുവരി 22ന് തന്റെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. റെസിഡന്റ് സൊസൈറ്റി സെക്രട്ടറി വിവരമറിയിച്ചാണ് പൊലീസ് എത്തുന്നത്. മൂന്നുദിവസമായി പേപ്പറും പാലും എടുത്തിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ഭക്ഷണാവശിഷ്ടം ഉള്ളിൽ ഉണ്ടായിരുന്നില്ലെന്നും മദ്യത്തിന്റെ അംശം ഉണ്ടെന്നുമായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. അമിത മദ്യപാനമാണോ മരണകാരണം അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടായില്ല.

വിവേക ബാബാജി

പ്രശസ്ത മോഡലും മുൻ മിസ് മൊറീഷ്യസുമായ വിവേക ബാബാജി മുംബൈ ഫ്ളാറ്റിൽ 2010 ജൂൺ 25നു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതും സാധാരണമായി പൊലീസ് എഴുതി തള്ളി. ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകൻ ഗൗതം വോറയെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തിരുന്നു 'കാമസൂത്ര' മോഡൽ എന്ന നിലയിൽ ശ്രദ്ധേയയായ വിവേക പ്രണയനൈരാശ്യത്തെ തുടർന്നാണു ജീവനൊടുക്കിയതെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. അതിനപ്പുറം കേസ് മുന്നോട്ട് പോയില്ല. തന്റെ 37-ാം വയസ്സിലായിരുന്നു വിവേകയുടെ മരണം. മുംബൈയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഫ്‌ളാറ്റിൽ നിന്ന് ഒരു ഡയറിയിൽ ഗൗതംവോറ.. നീയാണെന്ന് കൊന്നത് എന്നെഴുതിയ കുറിപ്പ് കണ്ടെത്തി. കാമുകനിൽ നിന്ന് അകന്നതോടെ അതിൽ നിരാശയായി ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് പറഞ്ഞങ്കിലും 2012ൽ കേസിൽ പുനരന്വേഷണം ഉണ്ടാവുകയും ഗൗതം അറസ്റ്റിലാവുകയും ചെയ്തു. മറ്റൊരു കൊലപാതകത്തിൽ ഗൗതമിന് ബന്ധമുണ്ടെന്ന് കണ്ടതോടെയായിരുന്നു ഇത്.

ജിയാ ഖാൻ

'നിശ്ശബ്ദ്' എന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്റെ നായികയായി ശ്രദ്ധ നേടിയ ജിയാ ഖാനും ആരാധകരുടെ നടുക്കുന്ന ഓർമ്മയാണ്. 2013 ജൂൺ നാലിനു മുംബൈ ജുഹുവിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംവിധാന സഹായിയായ സൂരജ് പാഞ്ചോളിക്കെതിരെ പൊലീസ് കേസെടുത്തു. സൂരജ് അകന്നതിനെത്തുടർന്നു ജിയ നിരാശയിലായിരുന്നു. ഇതിന് പിന്നിലും അധോലോക ബന്ധങ്ങൾ ചർച്ചയായിരുന്നു. പക്ഷേ പൊലീസിന് മുന്നോട്ട് പോകാനായില്ല. ഗായികയും മോഡലും കൂടിയായിരുന്നു ജിയ. 1988ൽ ന്യൂയോർക്കിൽ ജനിച്ച ജിയ തന്റെ 25-ാം വയസ്സിലാണ് മരണപ്പെടുന്നത്. അമ്മയും സഹോദരിമാരും വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു മരണം. മരണം നടന്ന് നാലാം ദിവസം ഒരു ആത്മഹത്യാ കുറിപ്പ് കിട്ടി. അടുത്തിടെ ഗർഭച്ഛിദ്രം നടത്തിയ വിവരം അതിലുണ്ടായിരുന്നു. ശരീരത്തിൽ നിരവധി പാടുകളും കണ്ടു. ഇതോടെ മരണത്തിൽ ദുരൂഹത ഉയർന്നു. കൊലപാതകമാണെന്ന് അമ്മ പരാതി നൽകി. ആദിത്യ പഞ്ചോളിയുടെ മകൻ സൂരജ് പഞ്ചോളിയുമായി ലിവ്- ഇൻ ബന്ധത്തിലായിരുന്നു ജിയ. സംഭവത്തെ തുടർന്ന് സൂരജ് അറസ്റ്റിലായെങ്കിലും ഒടുവിൽ ആത്മഹത്യയാണെന്ന നിഗമനമാണ് സിബിഐയുടെ വരെ അന്വേഷണത്തിൽ വ്യക്തമായത്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
അഭയ കൊല്ലപ്പെടാനുള്ള യഥാർഥ കാരണം ഒന്നാംപ്രതി ഫാദർ കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ശാരീരിക ബന്ധത്തിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്; ബന്ധം നിഷേധിക്കാൻ ഹൈമനോ പ്ലാസ്റ്റി സർജറി നടത്തി വീണ്ടും കന്യാചർമ്മം വെച്ചു പിടിപ്പിച്ചു മൂന്നാം പ്രതിയായ കന്യാസ്ത്രീ; അഭയ കേസിൽ സിബിഐ കുറ്റപത്രത്തിൽ ലേഡി ഡോക്ടറുടെ മൊഴി സഹിതം രേഖപ്പെടുത്തിയ കന്യാചർമ്മ കഥ വീണ്ടും ചർച്ചയാകുമ്പോൾ നാണക്കേട് മാറാതെ സഭ
പ്ലസ് ടുവിന് എല്ലാ വിഷയത്തിനും എ പ്ലസ്; കോളേജിലെത്തിയപ്പോൾ നീലപതാക കൈയിലെടുത്തത് പാരമ്പര്യത്തിന്റെ വഴിയിൽ; എസ് എഫ് ഐയുടെ രാഷ്ട്രീയ പക സ്‌കൂട്ടർ കത്തിച്ചിട്ടും തളർന്നില്ല; കെ എസ് യുവിന്റെ നിയോജക മണ്ഡലം പ്രസിഡന്റായ ആദ്യ വനിത; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ സംസ്ഥാന നേതൃത്വത്തിലും; 21-ാം വയസ്സിൽ പഞ്ചായത്തംഗമായത് നാട്ടുകാരുടെ കണ്ണിലുണ്ണിയായി; സെക്രട്ടറിയേറ്റിലേക്ക് ഇരച്ചെത്തിയത് ശിൽപയുടെ സമരവീര്യം; ഇരട്ടചങ്കനെ വിറപ്പിച്ച അരിമ്പൂരിൽ നിന്നുള്ള 'പെൺപുലി'യുടെ കഥ
ജിഷാ വധക്കേസ് പ്രതിയെ പിടികൂടിയപ്പോൾ, നിരവധിപേർ അതു ശരിയാണോയെന്നാരാഞ്ഞ് വിളിച്ചിരുന്നെന്ന യതീഷ് ചന്ദ്രയുടെ പരാമർശം എഡിജിപിയെ പ്രകോപിപ്പിച്ചു; അക്കാര്യം അതന്വേഷിച്ച തന്നോടാണു തിരക്കേണ്ടതെന്നു തൃശൂർ കമ്മീഷണറുടെ വിമർശനത്തിന് താക്കീത് രൂപത്തിൽ മറപടി നൽകി സന്ധ്യയും; സ്മാർട്ട് ഫോണിൽ കളിച്ചും സാമൂഹികമാധ്യമങ്ങളിൽ കണ്ണുനട്ടും സമയം കൊല്ലുന്ന ഐപിഎസുകാർക്ക് ബെഹ്‌റയുടെ വിമർശനം; ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം സാക്ഷിയായത് വാക്കേറ്റത്തിനും ഉപദേശത്തിനും
യുഎഇയുടെ എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽ കാണാതായി; പെട്ടെന്ന് വേഗം കുറച്ച കപ്പൽ ഇറാൻ ഭാഗത്തേക്ക് തിരിഞ്ഞതായി റിപ്പോർട്ടുകൾ; കപ്പലുമായുള്ള വിനിമയ ബന്ധങ്ങൾ നഷ്ടപ്പെട്ടതായി യുഎഇ; ബ്രിട്ടൻ പിടിച്ചിട്ടിരിക്കുന്ന ഇറാനിയൻ കപ്പൽ തിരിച്ചുപിടിക്കാനായി യുഎഇ കപ്പൽ ഇറാൻ പിടിച്ചതായി സൂചനകൾ; സ്ഥിതിഗതികൾ വിലയിരുത്തി അമേരിക്കയും സഖ്യകക്ഷികളും; ഗൾഫ് തീരത്തെ സംഘർഷം പൊട്ടിത്തെറിയിലേക്ക്
സർക്കാർ എന്തു ഉത്തരവാണ് പൊലീസിന് ശബരിമല കാര്യത്തിൽ എഴുതി നൽകിയത്? ഒന്നു പുറത്തു വിടാമോ? പൊലീസിന് നിയമത്തോടും ഭരണഘടനയോടുമാണ് പ്രതിബദ്ധത വേണ്ടത്; പിണറായിയുടെ ആഗ്രഹങ്ങളോടല്ല; 2021 മെയ്‌ കഴിഞ്ഞും കേരളം ഉണ്ടാകുമെന്നു കാലു നക്കികൾ ഓർത്താൽ നന്ന്, ലോക്‌സഭാ ഇലക്ഷൻ കണ്ടല്ലോ? ആഭ്യന്തര വകുപ്പിനെതിരെ വെടിപൊട്ടിച്ച മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ടി പി സെൻകുമാർ
റഷ്യൻ മാദക സുന്ദരിയിൽ മയങ്ങി വീണ് കിരീടം തെറിച്ച മലേഷ്യൻ രാജാവിന് മധുവിധു കഴിഞ്ഞപ്പോൾ 'സെക്‌സ് ഇൻ പൂൾ' താരമായ ഭാര്യയെ വേണ്ട! മുൻ മിസ് മോസ്‌കോയായ ഭാര്യയെ മുത്തലാഖ് ചൊല്ലി ഒഴിവാക്കി സുൽത്താൻ മുഹമ്മദ് അഞ്ചാമൻ; ദാമ്പത്യം തകർന്നത് ആഴ്‌ച്ചകൾക്ക് മുമ്പ് രാജാവിൽ ഒക്സാനയ്ക്ക് കുഞ്ഞു പിറന്നതിന് പിന്നാലെ; ഒക്‌സാനയും സുൽത്താനും അടിച്ചു പിരിയുമ്പോൾ അന്ത്യമാകുന്നത് ലോകത്തെ ത്രസിപ്പിച്ച ഒരു സിൻഡ്രല്ല സ്റ്റോറിക്ക്
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
25000 രൂപ പേയ്മെന്റ് നടത്തിയില്ലെങ്കിൽ... എന്നെ കൊണ്ട് കടുംകൈ ചെയ്യിപ്പിക്കരുത്....; ദിലീപേട്ടനെ അറിയുമോ ആവൊ? ലൊക്കാന്റോ സൈറ്റിൽ കയറി യുവതികളെ തിരഞ്ഞപ്പോഴാണ് കിട്ടിയത് നീതു എന്ന വിളിപ്പേരുകാരിയെ; ബുക്ക് ചെയ്ത ശേഷം മുൻകൂർ പണം അടയ്ക്കുകയോ ഹോട്ടൽ മുറിയിലേക്ക് പോവുകയോ ചെയ്യാത്ത യുവാവിനെതിരെ കുപിതയായ യുവതി നടത്തിയതുകൊലവിളി; ഭീഷണിക്ക് ഉപയോഗിച്ചത് നടിയെ ആക്രമിച്ച കേസിൽ പ്രതിയായ നടന്റെ പേരും; ജീവഭയത്താൽ യുവാവ് പൊലീസിനെ സമീപിക്കുമ്പോൾ
കാസർഗോഡ് സെന്റർ വച്ചവർക്ക് എങ്ങനെ യൂണിവേഴ്‌സിറ്റി കോളേജിൽ പരീക്ഷ എഴുതുവാൻ സാധിച്ചു? അഖിലിനെ കുത്തിയതിനു പിന്നിൽ പാട്ടു പാടൽ മത്രമാണോ അതോ പി എസ് സി പരീക്ഷാ ക്രമക്കേടുകൾ ഉണ്ടോ എന്നും സംശയം; കത്തി ഈരിക്കൊടുത്തവനും കുത്തിയവനും പിടിച്ചു വച്ചവനും പൊലീസ് റാങ്ക് ലിസ്റ്റിൽ ഉള്ളവർ: പൊലീസ് നിയമന പട്ടികയെ സംശയ നിഴലിലാക്കി യൂണിവേഴ്‌സിറ്റി കോളേജ് സംഘർഷം; പി എസ് സിയ്‌ക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; മറുനാടൻ വാർത്ത ചർച്ചയാക്കി സോഷ്യൽ മീഡിയ
'ആമേനി'ലെ ഫാദർ അബ്രഹാം ഒറ്റപ്ലാക്കനെപ്പോലെ പള്ളി പുതുക്കിപ്പണിയണമെന്ന് ഇടവക യോഗത്തിൽ വികാരി; പത്ത് വർഷം മുൻപ് ബജറ്റ് ഇട്ടത് ഏഴു കോടി രൂപ; പിരിച്ചത് ഇരുപത് കോടിയിലേറെ; പള്ളി വെഞ്ചരിച്ചത് ഓസ്ട്രിയൻ ബിഷപ്പും; മുഴുവൻ പണവും സ്‌പോൺസർ ചെയ്തത് ഓസ്ട്രിയൻ ബിഷപ്പും അവിടുത്തെ ഇടവകയുമെന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറയ്ക്കലും; പ്രസംഗം കേട്ട് ഞെട്ടി വിശ്വാസികൾ; ഇടുക്കി സെന്റ് തോമസ് ഫൊറോനാ പള്ളി ഇടവകയെ ചതിച്ച തോമസ് വയലുങ്കലിനും കൂട്ടാളികളും കേസിൽ കുടുങ്ങുമ്പോൾ
വീട്ടിൽ ആരുമില്ലാത്തപ്പോൾ മുറിയിൽ അതിക്രമിച്ച് കടന്ന് ബലാൽസംഗം ചെയ്തു; കിടപ്പറയിൽ വച്ച് നഗ്നചിത്രങ്ങൾ പകർത്തി; പൊലീസിൽ പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ ഇടഞ്ഞ കൊമ്പനോട് കളിക്കരുതെന്ന് ഭീഷണി; ഭർത്താവിനെ വിളിച്ച് അറിയിക്കുമെന്ന് ബ്ലാക്ക് മെയിൽ ചെയ്ത് തട്ടിയെടുത്തത് 300 പവനോളം സ്വർണവും കണക്കില്ലാത്ത പണവും; ഗർഭിണിയായിട്ടും ക്രൂരമർദ്ദനവും; വൈക്കം സ്വദേശിക്കെതിരെ കൊച്ചി കമ്മീഷണർക്ക് പരാതിയുമായി പ്രവാസി യുവതി
ഇംഗ്ലണ്ടിൽ നിന്നും പഠനം പൂർത്തിയാക്കിയതിന്റെ ഓർമയ്ക്ക് മക്കളെ രണ്ടു പേരെയും പഠിക്കാൻ അയച്ചത് നല്ലവനായ ഷാർജ ഭരണാധികാരിക്ക് വിനയായി; 20 വർഷം മുമ്പ് ജീവിതം തുടങ്ങുമ്പോഴേക്കും ആദ്യമകനും പ്രശസ്തിയുടെ നെറുകയിൽ കഴിയവെ രണ്ടാമത്തെ മകനും മരണത്തിന് കീഴടങ്ങി; പിന്തുടർച്ചക്ക് പോലും ആളെ കണ്ടെത്തേണ്ട അവസ്ഥയിൽ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖ്വാസിമി; ഷാർജ രാജാവിനെ ആശ്വസിപ്പിക്കാനാവാതെ അറബ് ഭരണാധികാരികൾ
ആഘോഷങ്ങൾക്കിടയിൽ ഷാംപയിൻ കുപ്പി പൊട്ടിച്ചപ്പോൾ ഓടി രക്ഷപ്പെട്ട് മോയീൻ അലിയും ആദിൽ റഷീദും; പാക്കിസ്ഥാനിൽ നിന്നും കുടിയേറിയ കുടുംബത്തിൽ നിന്നും ഇംഗ്ലീഷ് ടീമിൽ എത്തിയ രണ്ട് ക്രിക്കറ്റ് താരങ്ങളും മതപരമായ കാരണങ്ങളാൽ മദ്യം ദേഹത്ത് വീഴാതിരിക്കാൻ ആഘോഷവേദിയിൽ നിന്നും ഇറങ്ങിയോടി; വീഡിയോ വൈറലാകുമ്പോൾ
ആഭ്യന്തര മന്ത്രിയുടെ മകൻ എന്ന നിലയിൽ ദുബായിൽ കഴിഞ്ഞപ്പോൾ തുടങ്ങിയ ബന്ധം; ബാർ ഡാൻസുകാരി എല്ലിന് പിടിച്ചപ്പോൾ ഒരുമിച്ച് ജീവിക്കാമെന്നേറ്റ് ചെലവിന് കൊടുത്തത് പുലിവാലായി; അവിഹിത ബന്ധത്തിൽ കുഞ്ഞ് പിറന്നത് അറിഞ്ഞ് ഡോക്ടറായ ഭാര്യ ഉപേക്ഷിച്ച് പോയിട്ടും കുലുങ്ങിയില്ല; പിണറായി അധികാരത്തിൽ എത്തിയ ശേഷം ഇടപാടുകൾ നടക്കാതെ പോയതോടെ സാമ്പത്തിക ഞെരുക്കം ബുദ്ധിമുട്ടിച്ചത് കുഴപ്പത്തിലാക്കി; വിവാദത്തിന് തുടക്കം കോടിയേരിയും ഭാര്യയും നടത്തിയ ഒത്തുതീർപ്പ് പൊളിഞ്ഞപ്പോൾ തന്നെ
കുടുബസമേതം എത്തുന്നവർക്ക് ബുഹാരി വിളമ്പുന്നത് ഈച്ച അരിച്ച ആടിന്റെ രോമം കളയാത്ത മട്ടൻ കറി; എംആർഎയിലും സം സം റസ്റ്റോറന്റിലും പഴകിയ പൊറോട്ടയും ചപ്പാത്തിയും സൂക്ഷിക്കുന്നത് മാലിന്യവും ദുർഗന്ധവും നിറഞ്ഞ സ്ഥലത്ത്; പങ്കജ് ഹോട്ടലിൽ സ്‌പെഷ്യൽ പഴകിയ ചോറും ചീഞ്ഞ മുട്ടയും എകസ്‌പൈറി കഴിഞ്ഞ ചിക്കനും; പുളിമൂട്ടിലെ ആര്യാസിലെ അടുക്കളയിൽ പക്ഷി കാഷ്ടവും പ്രാണികളും; പണം വാങ്ങി കീശ വീർപ്പിച്ചിട്ട് വയറ് കേടാക്കുന്ന മുതലാളിമാരുടെ തലയിൽ ഇടിത്തീ വീഴട്ടെ എന്ന് പ്രാകി പൊതുജനം
ബന്ധുവായ 17കാരനെ ആദ്യം ലൈംഗികമായി ഉപയോഗിച്ചത് വിരുന്നിന് വന്നപ്പോൾ; 45കാരി ആന്റിയെ കാണാൻ വിദ്യാർത്ഥി നിരന്തരം പോയി തുടങ്ങിയത് ക്ലാസുകളിൽ പോലും പോകാതെ; ആന്റിയുടെ വീട്ടിൽ നിന്ന് സ്‌കൂളിൽ പൊക്കോളാം എന്ന് പറഞ്ഞത് വീട്ടുകാർ എതിർത്തപ്പോൾ ടി.വി തല്ലിപ്പൊട്ടിച്ച് പ്രതിഷേധം; ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിങ്ങിൽ തെളിഞ്ഞത് രണ്ടു വർഷമായി നടന്നു വന്ന ലൈംഗിക ചൂഷണത്തിന്റെ കഥ
അനുവദിച്ച പ്ലാനിൽ ആകെ മാറ്റം വരുത്തിയത് ഗ്രൗണ്ട് ഫ്‌ളോറിലെ ഒരു സ്ലാബിന്റെ കാര്യത്തിൽ മാത്രം; സ്ലാബ് മുറിച്ച് മാറ്റി അപേക്ഷ നൽകിയപ്പോഴേക്കും പാർട്ടിയിലെ വിഭാഗീയത വിഷയമായി മാറി; പണി പൂർത്തിയായ ശേഷം നഗരസഭ ഓഫീസ് കയറി ഇറങ്ങിയത് അനേകം തവണ; സാധാരണ കരുണ കാട്ടാത്ത ഉദ്യോഗസ്ഥർക്ക് പോലും മനസ്സലിഞ്ഞെങ്കിലും ശ്യാമളയ്ക്ക് മാത്രം ദയ തോന്നിയില്ല; പലിശ കയറി മുടിഞ്ഞതോടെ മരണം തെരഞ്ഞെടുത്തു; ഗോവിന്ദൻ മാസ്റ്ററുടെ ഭാര്യയ്‌ക്കെതിരെ വേറെയും പരാതി
ബീഹാറിലെ ദരിദ്ര കുടുംബാംഗം നൃത്തം പഠിച്ചത് അതിജീവനത്തിന്; ദുബായിലെ സൂപ്പർ ബാർ ഡാൻസറായി ജീവിതം പച്ച പിടിക്കുമ്പോൾ മോഹന വാഗ്ദാനവുമായി കെട്ടിട നിർമ്മാണ ബിസിനസ് ചെയ്യുന്ന മലയാളി എത്തി; വിലകൂടിയ സമ്മാനവും പണവും നൽകി മനസ്സും ശരീരവും സ്വന്തമാക്കി; ദുബായിലെ വീട്ടിലെ നിത്യ സന്ദർശകയായപ്പോൾ 2010ൽ ആൺകുട്ടി ജനിച്ചു: കുട്ടിയുടെ അച്ഛനെ ഉറപ്പിക്കാൻ ഇനി ഡിഎൻഎ ടെസ്റ്റ്; ഭീഷണി ആരോപണത്തിൽ കോടിയേരിയും ഭാര്യയും കുടുങ്ങും; ബിനോയിയെ അറസ്റ്റ് ചെയ്യാൻ മഹാരാഷ്ട്രാ പൊലീസ്
നൈജീരിയയിൽ 15 കൊല്ലം പണിയെടുത്ത് നേടിയ 15 കോടിക്ക് നാട്ടിൽ പണിതത് അത്യാധുനിക കൺവെൻഷൻ സെന്റർ; മന്ത്രി ഇപിക്കും പി ജയരാജനും പരാതി നൽകിയത് ചെയർമാന്റെ വൈരാഗ്യം വളർത്തി; ഹാളിലെ കല്യാണത്തിന് വിവാഹ സർട്ടിഫിക്കറ്റ് പോലും നൽകാതെ പ്രതികാരം; പാർട്ടി ഗ്രാമത്തിൽ ഒറ്റപ്പെട്ടെന്ന തിരിച്ചറിവിൽ സ്വയം മരണം വരിച്ചത് സ്വപ്നങ്ങൾ തകർന്നതോടെ; എംവി ഗോവിന്ദന്റെ ഭാര്യയുടെ പക എടുത്തത് ഫയലിൽ ഉറങ്ങിയ ജീവിതത്തെ; സാജൻ പാറയിൽ ചുവപ്പു നാടയുടെ രക്തസാക്ഷി; ആന്തൂരിൽ പ്രതിഷേധം അതിശക്തം
ആത്മഹത്യ ചെയ്ത സാജൻ പാറയിലിന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമെന്ന് സ്ഥാപിച്ച് ആന്തൂരിൽ നഷ്ടമായ മാനം തിരിച്ചു പിടിക്കാൻ പെടാപാടുപെട്ട് സിപിഎം; പൊലീസ് അന്വേഷണത്തിൽ സാജന്റെ ഡ്രൈവറും ഭാര്യയും തമ്മിൽ 2400 തവണ ഫോണിൽ സംസാരിച്ചെന്ന് കണ്ടെത്തിയെന്ന പരോക്ഷ സൂചനയുമായി ദേശാഭിമാനി; അന്വേഷണ സംഘത്തെ ഉദ്ദരിച്ച് ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നത് ആന്തൂരിൽ പാർട്ടിയുടെ അടിത്തറ പുനഃസ്ഥാപിക്കാൻ; ആത്മഹത്യ പ്രേരണ ചുമത്തി സാജന്റെ ഭാര്യയെ അറസ്റ്റ് ചെയ്യാനും ആലോചനയെന്ന് റിപ്പോർട്ടുകൾ
അനേകം വേശ്യകളെ ക്ഷണിച്ച് വരുത്തി മയക്കുമരുന്നിൽ ആറാടി സെക്സ് പാർട്ടി നടത്തി സുൽത്താന്റെ മകൻ മരണത്തിലേക്ക് നടന്ന് പോയി; ലണ്ടനിലെ ആഡംബര ബംഗ്ലാവിൽ ഷാർജ സുൽത്താന്റെ മകൻ മരണത്തിന് കീഴടങ്ങിയത് സെക്സ്-ഡ്രഗ് പാർട്ടിക്കിടയിൽ തന്നെയെന്ന് സ്ഥിരീകരിച്ച് ബ്രിട്ടീഷ് പൊലീസ്; യുഎഇയിൽ എത്തിച്ച ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖ്വാസിമിക്ക് കണ്ണീരോടെ അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് അനേകം അറബ് രാജാക്കന്മാർ
പാർട്ടി ഫണ്ടായി ആവശ്യപ്പെട്ടത് 25,000; നൽകിയത് 10,000; കുറഞ്ഞു പോയതിന് ഭീഷണി; രാവിലെ കട തുറന്നപ്പോൾ പ്രവേശന മാർഗം അടച്ച് കാർ പാർക്ക് ചെയ്തു; ജീവനക്കാർക്ക് പോലും പ്രവേശനം നിഷേധിച്ചത് സിസിടിവിയിൽ തത്സമയം കണ്ട മുതലാളി സംസ്ഥാന നേതാക്കളെ വിളിച്ചു; ജില്ലാ സെക്രട്ടറി പാഞ്ഞെത്തി പാർക്ക് ചെയ്ത കാറുകൾ മാറ്റിച്ചും മാപ്പു പറഞ്ഞും തലയൂരി; അടൂരിലെ കല്യാൺ ജൂവലറിയെ പൂട്ടാനിറങ്ങിയ സിപിഎം പ്രാദേശിക നേതൃത്വത്തിന് കിട്ടിയത് എട്ടിന്റെ പണി