Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേ മാവേലി കൊമ്പത്ത് ചെയ്യുന്ന കാലത്ത് അബിയാണ് മിമിക്രിയിലെ സൂപ്പർ സ്റ്റാർ; അബി മൂത്രമൊഴിക്കാൻ പോയപ്പോൾ ദിലീപ് ഇന്നസെന്റിന്റെ ശബ്ദത്തിൽ മാവേലിയെ അനുകരിച്ചു; അബി മൂത്രമൊഴിച്ച് തിരികെ വന്നപ്പോൾ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു; കലാഭവൻ അബി ഓർമ്മയാകുമ്പോൾ ചർച്ചയാകുന്ന നാദിർഷായുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ദേ മാവേലി കൊമ്പത്ത് ചെയ്യുന്ന കാലത്ത് അബിയാണ് മിമിക്രിയിലെ സൂപ്പർ സ്റ്റാർ; അബി മൂത്രമൊഴിക്കാൻ പോയപ്പോൾ ദിലീപ് ഇന്നസെന്റിന്റെ ശബ്ദത്തിൽ മാവേലിയെ അനുകരിച്ചു; അബി മൂത്രമൊഴിച്ച് തിരികെ വന്നപ്പോൾ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു; കലാഭവൻ അബി ഓർമ്മയാകുമ്പോൾ ചർച്ചയാകുന്ന നാദിർഷായുടെ വെളിപ്പെടുത്തൽ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നാദിർഷാ, അബി, ദിലീപ് കൂട്ടുകെട്ടിന്റെ ദൃഢത എന്താണെന്നു മനസിലാക്കാൻ നാദിർഷ തുടങ്ങിയ കാസ്റ്റ് കമ്പനിയുടെ പേര് മതി. 'നാദ്' എന്നായിരുന്നു പേര്. നാദ് എന്നാൽ നാദിർ ഷാ, അബി, ദിലീപ്. മൂവരുടെയും പേരുകളുടെ ഇംഗ്ലീഷിലെ ആദ്യാക്ഷരങ്ങൾ...

ദിലീപുമായി ബന്ധപ്പെട്ട് നാദിർഷാ കുറച്ചു കാലം മുമ്പ് റിപ്പോർട്ടർ ടിവിയിലെ ചില വെളിപ്പെടുത്തൽ നടത്തിയിരുന്നു. ദിലീപിനെ വഴി തെറ്റിക്കുന്നത് താനല്ലെന്നും പറഞ്ഞു. ഇതിനിടെയിൽ പറഞ്ഞൊരുകാര്യം ചർച്ചയാവുകയാണ് ഇപ്പോൾ. അത് കലാഭവൻ അബിയുമായി ബന്ധപ്പെട്ടാണ്.

ദിലീപിനെന്ന നടന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായകമായത് ദേ മാവേലി കൊമ്പത്തെന്ന കാസെറ്റായിരുന്നു. ഈ കാസെറ്റിന്റെ രചനയും സംവിധാവും നാദിർഷായാണ് നിർവ്വഹിച്ചത്. ഈ കാസറ്റാണ് ദിലീപിനെ സൂപ്പർ താരമാക്കിയത്. എന്നാൽ ഇതിലെ ഇന്നസെന്റിന്റെ ശബ്ദം നൽകാൻ ആദ്യം ചുമതലപ്പെടുത്തിയത് കലാഭവൻ അബിയെയായിരുന്നു.

ദേ മാവേലി കൊമ്പത്ത് ചെയ്യുന്ന കാലത്ത് അബിയാണ് മിമിക്രിയിലെ സൂപ്പർ സ്റ്റാർ. എന്നാൽ ട്രയൽ നോക്കുന്ന സമയത്ത് മാവേലിക്ക് പറ്റിയ ശബ്ദം അബിയെ കൊണ്ട് പലതവണ ചെയ്യിച്ചു. എന്നാൽ ആരുടെയും ശബ്ദം യോജിച്ചില്ല. ഒടുവിൽ അബി മൂത്രമൊഴിക്കാൻ പോയപ്പോൾ ദിലീപ് ഇന്നസെന്റിന്റെ ശബ്ദത്തിൽ മാവേലിയെ അനുകരിച്ചുനോക്കി. അത് നന്നായി യോജിക്കുന്നുണ്ടെന്ന് അപ്പോഴാണ് തോന്നിയത്.

പിന്നീട് അബി മൂത്രമൊഴിച്ച് തിരികെ വന്നപ്പോൾ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും കാസറ്റിൽ പേര് വയ്ക്കുന്നില്ലല്ലോയെന്ന് പറഞ്ഞതോടെ പിന്മാറി. പിന്നീട് ഓരോ വർഷം കഴിയുന്തോറും ഇന്നസെന്റിന്റെ ശബ്ദത്തിലുള്ള മാവേലി കേരളം കീഴടക്കുകയായിരുന്നു. ദിലീപും താരമായി മാറി.-ഇതായിരുന്നു നാദിർഷായുടെ വെളിപ്പെടുത്തൽ.

പ്രതിഭ ഏറെയുണ്ടായിട്ടും അബിക്ക് സിനിമയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. തന്റെ ഉറ്റ സുഹൃത്തുക്കളായ ദിലീപും നാദിർഷായുമൊക്കെ സിനിമയിൽ താരമായി തിളങ്ങുമ്പോഴും സ്‌റ്റേജ് ഷോകളിലെ രാജകുമാരനമായി ഒതുങ്ങുകയായിരുന്നു അബി. മിമിക്രിയിൽ ദിലീപിന്റെയും നാദിർഷയുടെയും സീനിയർ ആയിരുന്നു അബി. അബിയുടെ ട്രൂപ്പിൽ അംഗങ്ങളായിരുന്നു മറ്റിരുവരും. പക്ഷേ മൂവർക്കിമിടയിൽ ഉടലെടുത്തതാകട്ടെ അതിതീവ്രമായ സൗഹൃദമായിരുന്നു. താൻ പാരഡി ഗാനങ്ങൾ എഴുതാൻ കാരണക്കാരൻ അബിയാണെന്ന് നാദിർഷ പറഞ്ഞിട്ടുണ്ട്.

യാത്രകൾക്കിടയിൽ സുഹൃത്തുക്കളെ കളിയാക്കാൻ പാരഡികൾ ഉണ്ടാക്കിയിരുന്നു. ഒരു ദിവസം അബിയാണ് പറഞ്ഞത്, കൂട്ടുകാരുടെ പേരൊക്കെ മാറ്റി ഉപയോഗിച്ച് ഇത് കാസറ്റിൽ ആക്കാമെന്ന്. പക്ഷേ കാസ്റ്റ് പുറത്തിറക്കാൻ ആരുടെയെങ്കിലും സഹായം വേണമല്ലോ. പലരോടു തിരക്കി നോക്കിയിട്ടും രക്ഷയില്ലാതെ വന്ന സമയത്ത് ബേബി പേട്ട എന്ന മിമിക്രി ട്രൂപ്പ് ഉടമയാണ് സഹായത്തിന് വന്നത്. കാസ്റ്റ് പുറത്തിറങ്ങി ഹിറ്റുമായെന്ന് നാദിർഷാ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

അബിയെ തങ്ങൾ ആരാധനയോടെ നോക്കി നിന്നിരുന്നൊരു കാലമുണ്ടെന്ന് ദിലീപ് ഓർക്കുന്നുണ്ട്. മഹാരാജാസ് കോളേജിൽ വച്ചാണ് അബിയെ ദിലീപ് ആദ്യമായി നേരിൽ കാണുന്നത്. കോളേജിൽ അഡ്‌മിഷൻ കിട്ടിയാണ് അബി അവിടെ വന്നതെങ്കിലും പക്ഷേ പഠിച്ചില്ല. അന്ന് കോളേജിൽവച്ച് പലദിവസങ്ങളിലും അബിയെ കണ്ടെങ്കിലും ചെന്നു പരിചയപ്പെടാൻ പേടിയായിരുന്നുവെന്നും അബി അന്നേ ഒരു മിമിക്രി സ്റ്റാർ ആയിരുന്നുവെന്നും ദിലീപ് പറയുന്നു. പിന്നീട് മിമിക്രി ഇരുവരെയും അടുപ്പിച്ചപ്പോൾ ആദ്യ കണ്ടുമുട്ടലിൽ തന്നെ ദിലീപിനും അബിക്കുമിടയിൽ ഒരു വലിയ സൗഹൃദം ഉണ്ടാവുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP