Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് നാടുകാണി ചുരം വഴി പ്രവേശനം അനുവിദിക്കണമെന്ന് ആവശ്യം; നിലവിൽ ഗൂഡല്ലൂരിൽ നിന്ന് നിലമ്പൂരിലെത്താൻ അധികം സഞ്ചരിക്കേണ്ടി വരുന്നത് നൂറിലധികം കിലോമീറ്ററുകൾ; ഗൂഡല്ലൂരിൽ ജോലിയും കച്ചവടവും ചെയ്യുന്നവരായ നിരവധി മലയാളികൾ പ്രതിസന്ധിയിൽ; സാമ്പത്തികമായി വലിയ പ്രതിസന്ധിയിൽ കഴിയുന്നവർക്കും പ്രയാസകരമായി കാര്യമെന്ന് കോൺഗ്രസ് നേതാക്കൾ

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് നാടുകാണി ചുരം വഴി പ്രവേശനം അനുവിദിക്കണമെന്ന് ആവശ്യം; നിലവിൽ ഗൂഡല്ലൂരിൽ നിന്ന് നിലമ്പൂരിലെത്താൻ അധികം സഞ്ചരിക്കേണ്ടി വരുന്നത് നൂറിലധികം കിലോമീറ്ററുകൾ; ഗൂഡല്ലൂരിൽ ജോലിയും കച്ചവടവും ചെയ്യുന്നവരായ നിരവധി മലയാളികൾ പ്രതിസന്ധിയിൽ; സാമ്പത്തികമായി വലിയ പ്രതിസന്ധിയിൽ കഴിയുന്നവർക്കും പ്രയാസകരമായി കാര്യമെന്ന് കോൺഗ്രസ് നേതാക്കൾ

ജാസിം മൊയ്തീൻ

മലപ്പുറം: മലപ്പുറം ജില്ല തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന ഏക പാതയാണ് നാടുകാണി ചുരം. എന്നാൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മലയാളികൾക്കെത്താൻ അനുമതി നൽകിയിരിക്കുന്ന പാതകളിൽ നാടുകാണി ചുരം ഉൾപ്പെടുത്താത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. നിലമ്പൂരിൽ നിന്നും മറ്റുമായി നിരവധി പേരാണ് തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ ,നാടുകാണി ,പന്തല്ലൂർ കർണാടകയിലെ ഗുണ്ടൽപേട്ട തുടങ്ങിയ ഇടങ്ങളിൽ വിവിധ ജോലികൾ ചെയ്യുന്നത്. കൃഷിയും മറ്റ് വ്യാപാരങ്ങൾ നടത്തുന്നവരുമുണ്ട്. നിലവിൽ ഇവരെല്ലാം ലോക്ഡൗൺ കാരണം അവിടെ കുടുങ്ങിയിരിക്കുകയാണ്.

25 കിലോമീറ്റർ അപ്പുറത്ത് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽ കുടുങ്ങിയ മലയാളി കയ്യകലത്തുള്ള കേരളത്തിലെത്താൻ മുത്തങ്ങയോ വാളയാറോ വഴി 250 കിലോമീറ്ററിലധികം അധികം സഞ്ചരിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. മലപ്പുറം ജില്ലയിൽ നിന്നുള്ള ഇതര സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ കാരണം കുടുങ്ങിപോയ മലയാളികളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന് കേരളത്തിലേക്ക് പ്രവേശിക്കാനായി സർക്കാർ തീരുമാനിച്ചത് മലപ്പുറം ജില്ല ഒഴികെയുള്ള 6 അതിർത്തികളാണ് .മലപ്പുറം ജില്ലക്കാരുടെ പ്രയാസങ്ങൾ കണക്കിലെടുത്ത് ഇതിൽ വഴിക്കടവ് കൂടി ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഇതിനോടകം നിരവധി പേർ രംഗത്തെത്തി.

കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്, മുന്മന്ത്രിയും വണ്ടൂർ എംഎൽഎയുമായ എപി അനിൽകുമാർ തുടങ്ങിയവരും ഈ ആവശ്യം ഉന്നയിച്ചിണ്ടുണ്ട്. മലപ്പുറം ജില്ലയിലുള്ളവർക്ക് ഏറ്റവും എളുപ്പത്തിൽ നാട്ടിലെത്താൻ കഴിയുന്ന പാതയെന്ന നിലയിൽ നാടുകാണി ചുരമുണ്ടാകുമ്പോൾ കിലോമീറ്ററുകൾ അധികം ചുറ്റി മുത്തങ്ങയോ, വാളയാറോ വഴി കേരളത്തിലെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. പലരും ലോക്ഡൗൺ കാരണം ജോലിയും വ്യാപാരവുമെല്ലാം നിലച്ച് സാമ്പത്തികമായി വലിയ പ്രയാസത്തിൽ നിൽക്കുന്ന സമയമാണ്. ഈ ഘട്ടത്തിൽ ഇത്രയധികം ദൂരം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥ പലർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ കർണാടക തമിഴ്‌നാട് അതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികൾക്ക് ഏറ്റവും പെട്ടെന്ന് കേരളത്തിലേക്ക് കടന്നു വരാൻ സാധിക്കുന്ന നാടുകാണി -വഴിക്കടവ് വഴി പ്രവേശനം അനുവദിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

നിലമ്പൂർ, എടക്കര, വഴിക്കടവ് ഭാഗങ്ങളിൽ നിന്ന് തലമുറകളായി ഗൂഡല്ലൂരിലും സമീപ പ്രദേശങ്ങളിലും പല തരത്തിലുള്ള വ്യാപാരങ്ങൾ നടത്തുന്നവരുണ്ട്. കൃഷിക്കും മറ്റു ആവശ്യങ്ങൾക്കായും ഗൂഡല്ലൂരിലെത്തിയവരുണ്ട്. ഇവർക്കൊക്കെ നാട്ടിലെത്താൻ ഏറ്റവും പ്രയോജനകരമാകുന്ന പാതയാണ് വഴിക്കടവ് നാടുകാണി ചുരം. നിലവിൽ ചരക്കു വഹാനങ്ങൾക്ക് മാത്രമാണ് ഈ വഴി പ്രവേശനാനുമതി നൽകിയിരിക്കുന്നത്. നേരത്തെ ചരക്കു വാഹനങ്ങൾ വഴി നിരവധിയാളുകൾ ഇതുവഴി അനധികൃതമായി കേരളത്തിലേക്ക് പ്രവേശിച്ചിരുന്നു.

ഇത്തരത്തിൽ കേരളത്തിലേക്ക് പ്രവേശിച്ച ചിലയാളുകളെ പരിശോധനക്കിടയിൽ പിടികൂടുകയും അടുത്തുള്ള നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിപ്പോയവർക്ക് കേരളത്തിലേക്ക് വരാൻ അനുമതി നൽകിയെങ്കിലും കേരള-തമിഴ്‌നാട്-കർണാടക അതിർത്തി പ്രദേശമായ ഗൂഡല്ലൂരിലെ മലയാളികൾക്ക് വീടണയാൻ വീണ്ടും കിലോമീറ്ററുകൾ അധികം സഞ്ചരിക്കേണ്ട അവസ്ഥയാണുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP