Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ രാജ്യം മുഴുവൻ സി ഐ ടി യു- എ ഐ ടി യു സി പോരാട്ടം; പക്ഷേ നടുവണ്ണൂരിലെ കേരഫെഡിൽ കരാറുകാരെ പുറത്താക്കാൻ സി ഐ ടി യു സമരം; ഇവിടെ കരാർ തൊഴിലാളികൾ ഭൂരിഭാഗം പേരും എ ഐ ടി യു സിക്കാർ; നടുവണ്ണൂരിൽ സി.പി.എം-സിപിഐ തൊഴിലാളി സംഘടനകൾ പരസ്പരം ഏറ്റുമുട്ടലിലേക്ക്

കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ രാജ്യം മുഴുവൻ സി ഐ ടി യു- എ ഐ ടി യു സി പോരാട്ടം; പക്ഷേ നടുവണ്ണൂരിലെ കേരഫെഡിൽ കരാറുകാരെ പുറത്താക്കാൻ സി ഐ ടി യു സമരം; ഇവിടെ കരാർ തൊഴിലാളികൾ ഭൂരിഭാഗം പേരും എ ഐ ടി യു സിക്കാർ; നടുവണ്ണൂരിൽ സി.പി.എം-സിപിഐ തൊഴിലാളി സംഘടനകൾ പരസ്പരം ഏറ്റുമുട്ടലിലേക്ക്

കെ വി നിരഞ്ജൻ

കോഴിക്കോട്: കരാർ-ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യന്ന തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് രാജ്യ വ്യാപകമായി സി ഐ ടി യുവും എ ഐ ടി യു സിയും നേതൃത്വവം നൽകുന്ന സംയുക്ത തൊഴിലാളി യൂണിയൻ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാറിനെതിരെ ഇങ്ങനെ വലിയ പ്രക്ഷോഭങ്ങളെല്ലാം സംഘടിപ്പിക്കുമ്പോൾ കേരളത്തിലിതാ കരാർ-ദിവസ വേതന തൊഴിലാളികളെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് സി ഐ ടി യു വിന്റെ നേതൃത്വത്തിൽ സമരം.

കോഴിക്കോട് നടുവണ്ണൂരിനടുത്ത് മന്ദങ്കാവിൽ പ്രവർത്തിക്കുന്ന കേര ഫെഡ് നാളികേര കോംപ്‌ളക്‌സിലെ കരാർ-ദിവന വേതന തൊഴിലാളികളെ പിരിച്ചു വിടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സി ഐ ടി യു സമരം മൂന്നു ദിവസം പിന്നിട്ടു. കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തണമെന്ന് സുപ്രീം കോടതി വരെ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തൊഴിലാളികളെ സ്ഥാപനത്തിൽ നിന്ന് പിരിച്ചു വിടണമെന്നുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സി ഐ ടി യു സമര രംഗത്തുള്ളത്.

സ്ഥാപനത്തിൽ കരാർ-ദിവസ വേതനക്കാരായി 14 തൊഴിലാളികളാണുള്ളത്. ഇവരെല്ലാം കേരഫെഡ് ഓയിൽ കോംപ്ലക്‌സ് ലേബർ ആൻഡ് സ്റ്റാഫ് യൂണിയൻ (എ ഐ ടി യു സി) അംഗങ്ങളായതാണ് സി ഐ ടി യു വിനെ പ്രകോപിതരാക്കിയിട്ടുള്ളത്. പ്രത്യക്ഷത്തിൽ ഈ ആവശ്യം മാത്രം ഉന്നയിച്ച് സമരം നടത്തുന്നത് പ്രശ്‌നമാകുമെന്ന് മനസ്സിലാക്കിയ സി ഐ ടി യു നേതൃത്വം മറ്റ് ചില ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. എന്നാൽ തൊഴിലാളികളെ പിരിച്ചു വിടുന്നതൊഴികെയുള്ള സി ഐ ടി യു വിന്റെ ആവശ്യങ്ങളെല്ലാം കേരഫെഡ് മാനേജ്‌മെന്റ് അംഗീകരിച്ചിട്ടുണ്ട്. എന്നാൽ തങ്ങൾ മാത്രമുള്ള സ്ഥാപനത്തിൽ സിപിഎയുടെ തൊഴിലാളി സംഘടനയിൽ അംഗമായവരെ ഏത് വിധേനയും പുറത്താക്കുന്നതുവരെ സമരം തുടരാനാണ് സി ഐ ടി യു തീരുമാനം.

രാജ്യം മുഴുവൻ കരാർ തൊഴിലാളികൾക്ക് വേണ്ടി ഒരുമിച്ച് സമരം ചെയ്യമ്പോൾ കേരളത്തിൽ ഇത്തരത്തിൽ കരാർ തൊഴിലാളികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സി ഐ ടി യു നടത്തുന്ന സമരം വർഗ വഞ്ചനാണെന്ന് എ ഐ ടി യു സി നേതാക്കൾ പറയുന്നു. സമരം ആരംഭിച്ച സി ഐ ടി യു ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം പാലിച്ച മാനേജ്‌മെന്റ്‌തൊഴിലാളികൾക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. എന്നിട്ടും കുറച്ച് എ ഐ ടി യു സി തൊഴിലാളികളെ പുറത്താക്കൽ മാത്രം ലക്ഷ്യമിട്ട് നടത്തുന്ന സമരം കമ്പനിയെ തകർക്കുമെന്നും തൊഴിലാളികളെ നിത്യദാരിദ്രത്തിലേക്ക് തള്ളിവിടുമെന്നും എ ഐ ടി യു സി നേതാക്കൾ വ്യക്തമാക്കുന്നു.

നാലു ദിവസമായി സമരം കാരണം കേരഫെഡ് പൂട്ടിക്കിടക്കുകയാണ്. ഇതോടെ ഇവിടേക്ക് നാളികേരം വരുന്നത് പൂർണ്ണമായി നിലച്ചിരിക്കുകയാണ്. ഇത് കാരണം നാളികേര കർഷകരും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. മന്ദങ്കാവിലെ കേരഫെഡ് കോംപ്ലക്‌സിൽ നിന്നും നേരിട്ട് വെളിച്ചണ്ണെ വാങ്ങി വിതരണം ചെയ്യന്ന ഏജൻസികൾക്ക് ഇപ്പോൾ കരുനാഗപ്പള്ളിയിലെ ഓഫീസിൽ നിന്നാണ് വെളിച്ചണ്ണെ എത്തിച്ച് വിതരണം ചെയ്യന്നത്. ഇത് വലിയ സാമ്പത്തിക നഷ്ടമാണ് കേരഫെഡിന് വരുത്തിവെയ്ക്കുന്നത്. ട്രാൻസ്‌പോർട്ടിങ് ചാർജ് ഉൾപ്പെടെ വലിയ സാമ്പത്തിക നഷ്ടമാണ് ഓരോ ദിവസവും സ്ഥാപനത്തിന് ഉണ്ടായിക്കോണ്ടിരിക്കുന്നത്.

ഇത് സ്ഥാപനത്തെ വലിയ നഷ്ടത്തിലേക്ക് നയിക്കുമെന്നും അനാവശ്യമായി നടത്തിക്കോണ്ടിരിക്കുന്ന സമരം അവസാനിപ്പിക്കണമെന്നും കേര ഫെഡ് ഓയിൽ കോംപ്ലക്‌സ് ലേബർ ആൻഡ് സ്റ്റാഫ് യൂണിയൻ (എ ഐ ടി യു സി) ആവശ്യപ്പെട്ടു. ഏതായാലും രാജ്യം മുഴുവൻ കരാർ തൊഴിലാളികൾക്ക് വേണ്ടി ഒരുമിച്ച് നിന്ന് പോരാടുന്ന രണ്ട് ട്രേഡ് യൂണിയനുകൾ നടുവണ്ണൂരിൽ കരാർ തൊഴിലാളികളുടെ പേരിൽ പരസ്പരം ഏറ്റുമുട്ടൽ ആരംഭിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP