Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോംബ് വെച്ച് പൊട്ടിക്കാൻ ശ്രമിച്ചിട്ടും നാഗമ്പടം മേൽപ്പാലത്തിന് ഒരു കുലുക്കവുമില്ല; രാവിലേയും ഉച്ചയ്ക്കും വൈകിട്ടും നിർത്താതെ ശ്രമിച്ചിട്ടും പരാജയപ്പെട്ട് ഉദ്യോഗസ്ഥർ; ഇംപ്ലോഷൻ നടത്താനാകാത്തത് വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടുന്നതിനാൽ; തകരാർ എവിടെയെന്ന് കണ്ടെത്താനാകാതെ സാങ്കേതിക വിദഗ്ദ്ധരും; ഒടുവിൽ പിന്നെ നോക്കം എന്ന് സുല്ലിട്ട് മടക്കം; പൊളിക്കുന്നുവെന്നറിഞ്ഞപ്പോൾ നെഞ്ചിലെ നീറ്റൽ മറച്ച് വയ്ക്കാതെ കോട്ടയത്തുകാർ

ബോംബ് വെച്ച് പൊട്ടിക്കാൻ ശ്രമിച്ചിട്ടും നാഗമ്പടം മേൽപ്പാലത്തിന് ഒരു കുലുക്കവുമില്ല; രാവിലേയും ഉച്ചയ്ക്കും വൈകിട്ടും നിർത്താതെ ശ്രമിച്ചിട്ടും പരാജയപ്പെട്ട് ഉദ്യോഗസ്ഥർ; ഇംപ്ലോഷൻ നടത്താനാകാത്തത് വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെടുന്നതിനാൽ; തകരാർ എവിടെയെന്ന് കണ്ടെത്താനാകാതെ സാങ്കേതിക വിദഗ്ദ്ധരും; ഒടുവിൽ പിന്നെ നോക്കം എന്ന് സുല്ലിട്ട് മടക്കം; പൊളിക്കുന്നുവെന്നറിഞ്ഞപ്പോൾ നെഞ്ചിലെ നീറ്റൽ മറച്ച് വയ്ക്കാതെ കോട്ടയത്തുകാർ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: നാഗമ്പടം പഴയമേൽപ്പാലം ഇംപ്ലോഷൻ എന്ന നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് പാളി. രാവിലെ 11 നും 12 നും ഇടയിൽ പാലം പൊളിക്കുമെന്നായിരുന്നു തീരുമാനം. എന്നാൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഇതുവരെ പൊളിക്കാൻ സാധിച്ചിട്ടില്ല

പരിശോനകൾക്ക് ശേഷം ഏകദേശം 12.45 ഓടെ സ്ഫോടക വസ്തുക്കൾ പൊട്ടിക്കാൻ ശ്രമിച്ചുവെങ്കിലും വൈദ്യൂതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് പാലം തകർക്കാൻ കഴിഞ്ഞില്ല. 1.30 ഓടെ വീണ്ടും പാലം പൊളിക്കാൻ കഴിയുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതും ഇപ്പോൾ സാധ്യമാകാത്ത സ്ഥിതിയാണ്. ഇതോടെ പൊളിക്കാനുള്ള ശ്രമം അധികൃതർ ഉപേക്ഷിക്കുകയായിരുന്നു. പാലം പൊളിക്കാനുള് ള പുതുക്കിയ തീയതി പിന്നീട് നിശ്ചയിക്കും എന്നാണ് അധികൃതർ അറിയിച്ചത്. എവിടെയാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതെന്ന് കണ്ടെത്തുന്നതിനുള്ള ശ്രമം നടക്കുകയാണ്. ഇന്നിനി റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയില്ലെന്നാണ് സൂചന. രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെയാണു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

പാശ്ചാത്യ നഗരങ്ങളിൽ സുപരിചിതമായ ഈ നിയന്ത്രിത സ്‌ഫോടനം കേരളത്തിൽ ആദ്യമായാണ് പരീക്ഷിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. തിരുപ്പൂർ കേന്ദ്രമായ മാഗ് ലിങ്ക് ഇന്ഫ്രാ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലം പൊളിക്കുന്നതിന്റെ കരാർ ഏറ്റെടുത്തത്. ചെന്നൈ ആസ്ഥാനമായ മാഗ് ലിങ്ക് ഇൻഫ്രാ പ്രൊജക്ടാണ് പാലം പൊളിക്കാൻ കരാർ എടുത്തിട്ടുള്ളത്. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ ഭരണകൂടം, പൊലീസ്, അഗ്‌നി ശമനസേന, നഗരസഭ എന്നിവരുടെ മേൽനോട്ടത്തിലാണ് പൊളിക്കൽ.

കോട്ടയത്തിന്റെ പ്രവേശനകവാടമെന്ന മുദ്രയോടെ ഉയർന്നുനിന്ന നാഗമ്പടം പഴയ റെയിൽവേ മേൽപ്പാലം ഇംപ്ലോഷൻ എന്ന നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരുതരി മണ്ണ് പോലും ചിന്നിച്ചിതറാതെയും പ്രകൃതിയിൽ ഒരുതരത്തിലുള്ള മലിനീകരണത്തിന് അവസരം കൊടുക്കാതെയുമാണ് പാലം പൊളിക്കുക.

ഭാഗത്തെ റയിൽവെ വൈദ്യുതിലൈൻ അഴിച്ചുമാറ്റി പാളം സുരക്ഷിതമായി മൂടിയ ശേഷമാണ് പാലം തകർക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. പാലം താഴെ വീണാലുടൻ അവശിഷ്ടങ്ങൾ വളരെ വേഗം മാറ്റി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കും. റെയിൽവേ സുരക്ഷാ വിഭാഗം അധികൃതർ പാളത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയശേഷമേ ഗതാഗതം പുനരാരംഭിക്കൂ. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി, പുതിയ പാലം തുറന്നുനൽകിയതിനു പിന്നാലെ പഴയപാലം പൊളിക്കാനായിരുന്നു റെയിൽവേ തീരുമാനം. എന്നാൽ, പല കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു.

കോട്ടയത്തിന്റെ കവാടം അഥവാ നാഗമ്പടം മേൽപ്പാലം
എ.വി.ജോർജ് അധ്യക്ഷനായ നഗരസഭയുടെ കാലത്താണ് മേൽപ്പാലം ഉണ്ടാകണമെന്ന ആവശ്യം ഉയരുന്നത്. ആദ്യമുണ്ടായിരുന്ന റെയിൽവേ ഗേറ്റിന് 100 മീറ്റർ മാറിയാണ് പാലം പണിതത്. നേരത്തെ ഉണ്ടായിരുന്ന റെയിൽവേ ക്രോസിനു ഇരുവശത്തുമായി അപ്രോച്ച് റോഡാണ് ആദ്യം പണി തീർത്തത്. രണ്ടു വശത്തും കരിങ്കല്ലുകൾ ഉയർത്തിക്കെട്ടി. ഇതിനു പുറമേ മണ്ണിട്ട് ബലപ്പടുത്തി. പാലം കരിങ്കൽ ഭിത്തിയിൽ ഉറപ്പിക്കുകയായി രുന്നു. ഇരുമ്പു ബീമുകളാമണ് താങ്ങായി ഉപയോഗിച്ചത്. ബലക്ഷയം വരാതിരിക്കാൻ ഈ ബീമുകൾ നിലനിർത്തുകയും ചെയ്തു.
വലിയ വെച്ചുകെട്ടലുകൾ ഒന്നുമില്ലാത്ത സാധാരണ കല്ലുകെട്ടിയ പാലം. ചെറിയ പാലം പിന്നീട് വലിയ മേൽപ്പാലമായി. കുറേക്കാലം കഴിഞ്ഞാണ് പാലത്തിന് മുകളിൽ കമാനം നിർമ്മിച്ചത്.

കോട്ടയം നാഗമ്പടം പാലത്തിനു ഒരു പ്രത്യേകതയാകട്ടെയെന്നു കരുതിയാണ് മുകൾ തട്ടിൽ ആർച്ച് ബീമുകൾ സ്ഥാപിച്ചത്. ഇതിനു ശേഷം രണ്ടു തവണ പാലത്തിനു ബലവും ഉയരവും വർധിപ്പിച്ചു. അത്തരത്തിൽ ചെയ്യാവുന്ന വിധമായിരുന്നു കരിങ്കല്ലിൽ പഴയ ജോലികൾ തീർത്തുവച്ചിരുന്നത്. അങ്ങനെ പലപ്പോഴായിട്ടാണ് ഇന്ന് കാണുന്ന അവസ്ഥയിലേക്ക് നാഗമ്പടം മേൽപ്പാലം വളർന്നത്. പഴയകാല നിർമ്മിതിയുടെ പ്രൗഢികൂടിയാണ് പാലം ഇല്ലാതാ കുന്നതോടെ നഗരത്തിനു നഷ്ടമാകുന്നത്. പാലം പൊളിക്കുന്നത് വിഷമകരമായ സംഗതിയാണ് എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ വലിയ പ്രചരണമാണ് നടക്കുന്നത്.

പാലം പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച തീവണ്ടി ഗതാഗതത്തിന് പകൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വൈകീട്ട് 6.30-ന് ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് റെയിൽവേയുടെ അറിയിച്ചിരുന്നത്. എന്നാൽ പാലം പൊളിക്കാനാകാതിരുന്നതിനാൽ ഇന്ന് ഗതാഗതം പുനഃസ്ഥാപിക്കാനിടയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP