Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈന്ദവ ആചാര പ്രകാരം നൈമയുടെ മൃതദേഹം ദഹിപ്പിക്കാനായിരുന്നു തീരുമാനം; മാതാപിതാക്കൾ ആവശ്യപ്പെട്ടത് പ്രകാരം ദഹിപ്പിക്കാതെ അടക്കം ചെയ്തു; തലഭാഗം വടക്കോട്ട് വെയ്ക്കണമെന്നും കുഴിമാടത്തിൽ മീസാൻ കല്ല് വയ്ക്കണമെന്നും നൈമയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതിനെ ചൊല്ലിയും തർക്കം; മരണ ശേഷം വീടിന്റെയും പരിസരങ്ങളുടെയും വീഡിയോ ദൃശ്യങ്ങൾ ഒരാൾ പകർത്തിയെടുത്തെന്ന് നന്ദകിഷോറിന്റെ ബന്ധുക്കൾ; ഇന്നലെ വരെ അപകടമരണം എന്നു കരുതിയെങ്കിലും ഇപ്പോൾ ദുരൂഹത സംശയിക്കുന്നതായും ബന്ധുക്കൾ

ഹൈന്ദവ ആചാര പ്രകാരം നൈമയുടെ മൃതദേഹം ദഹിപ്പിക്കാനായിരുന്നു തീരുമാനം; മാതാപിതാക്കൾ ആവശ്യപ്പെട്ടത് പ്രകാരം ദഹിപ്പിക്കാതെ അടക്കം ചെയ്തു; തലഭാഗം വടക്കോട്ട് വെയ്ക്കണമെന്നും കുഴിമാടത്തിൽ മീസാൻ കല്ല് വയ്ക്കണമെന്നും നൈമയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടതിനെ ചൊല്ലിയും തർക്കം; മരണ ശേഷം വീടിന്റെയും പരിസരങ്ങളുടെയും വീഡിയോ ദൃശ്യങ്ങൾ ഒരാൾ പകർത്തിയെടുത്തെന്ന് നന്ദകിഷോറിന്റെ ബന്ധുക്കൾ; ഇന്നലെ വരെ അപകടമരണം എന്നു കരുതിയെങ്കിലും ഇപ്പോൾ ദുരൂഹത സംശയിക്കുന്നതായും ബന്ധുക്കൾ

ആർ പീയൂഷ്

തൃശൂർ: മതങ്ങളുടെ വേലിക്കെട്ട് പൊളിച്ച് വിവാഹിതയായ നൈമ എന്ന പ്രിയരഞ്ജിനി വാഹനാപകടത്തിൽ മരിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ മതമൗലിക വാദികൾ തോജോവധം ചെയ്യുകയായിരുന്നു. ഇസ്ലാം മതത്തിൽ നിന്നും പുറത്തുപോയതു കൊണ്ടാണ് നൈമ അപകടത്തിൽ മരിച്ചതെന്നും മറ്റുള്ളവർക്ക് ഒരു പാഠമാകണം എന്നുമൊക്കെയായിരുന്നു ഇവരുടെ വാദം. തീവ്ര ചിന്താഗതിക്കാർ നൈമയുടെ മരണത്തിൽ സന്തോഷമുണ്ടെന്നാണ് പറഞ്ഞത്. ഒരു അപകടമരണം ആഘോഷമാക്കുന്ന മലയാളികളെ കണ്ട് സാക്ഷര കേരളം അക്ഷരാർത്ഥത്തിൽ മുഖം കുനിക്കുകയായിരുന്നു.

ഇന്നലെ നന്ദകിഷോറിന്റെ വസതിയിലായിരുന്നു സംസ്‌ക്കാര ചടങ്ങുകൾ. സംസ്‌ക്കാര ചടങ്ങിൽ നൈമയുടെ കുടുംബക്കാർ മൃതദേഹം തങ്ങൾക്ക് വിട്ടു നൽകണമെന്നും ഇസ്ലാംമത വിശ്വാസമനുസരിച്ച് അടക്കം നടത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ മൃതദേഹം വിട്ടു തരില്ല എന്നും ഭർത്താവായ തന്റെ വീട്ടിലാണ് അവൾ അന്ത്യ വിശ്രമം കൊള്ളേണ്ടതെന്നും നന്ദ കിഷോർ പറഞ്ഞു. ഹൈന്ദവ ആചാര പ്രകാരം മൃതദേഹം ദഹിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ നൈമയുടെ ബന്ധുക്കൾ ദഹിപ്പിക്കാതെ മറവ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇവരുടെ ആവശ്യം നന്ദകിഷോറും കുടുംബാംഗങ്ങളും അംഗീകരിച്ചു. തുടർന്ന് മറവ് ചെയ്യാനുള്ള ചടങ്ങുകൾ തുടങ്ങിയപ്പോൾ തലഭാഗം വടക്കോട്ട് വയ്ക്കണമെന്നും കുഴിമാടത്തിൽ മീസാൻ കല്ല് വയ്ക്കണമെന്നും നൈമയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. ഇത് വീണ്ടും ഒരു വാക്ക് തർക്കത്തിലേക്ക് വഴിവച്ചു. നൈമയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹം സംസ്‌ക്കരിക്കാതെ മറവ് ചെയ്യാൻ തയ്യാറായപ്പോൾ ഇനി മറ്റ് നിബന്ധനകൾ വേണ്ട എന്ന് പറഞ്ഞ് മറവ് ചെയ്യുകയായിരുന്നു.

അതേ സമയം മരണം നടന്ന ശേഷം വീടിന്റെയും പരിസരങ്ങളുടെയും വീഡിയോ ദൃശ്യങ്ങൾ ഒരാൾ പകർത്തിയെടുത്ത് കാറിൽ കയറി പോയതായി നന്ദകിഷോറിന്റെ ബന്ധുക്കൾ പറയുന്നു. ജീവിച്ചപ്പോഴും വെറുതെ വിടാത്തവർ മരിച്ചു കഴിഞ്ഞിട്ടും നൈമയെ വെറുതെ വിടുന്നില്ല എന്ന് നന്ദ കിഷോറും ബന്ധുക്കളും പറയുന്നു. നൈമയെ സോഷ്യൽ മീഡിയയിൽ അപമാനിച്ചവർക്കെതിരെ പൊലീസ് പരാതി നൽകുമെന്ന് നന്ദ കിഷോർ പറഞ്ഞു. ഒരു അപകട മരണം എന്ന് മാത്രമേ ഇന്നലെ വരെ കരുതിയുള്ളൂ. ചിലതൊക്കെ കാണുമ്പോൾ സംശയം തോന്നുവെന്നും അങ്ങനെ എന്തെങ്കിലും ദുരൂഹത മരണത്തിലുണ്ടെങ്കിൽ ഏതറ്റം വരെ പോയും അവരെ നിയമത്തിന്റെ മുന്നിലെത്തിക്കുമെന്നും ബന്ധുക്കൾ പറയുന്നു.

ചാവക്കാട് മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപം ബുധനാവ്ച ഉച്ചയ്ക്കാണ് ടൂവീലർ ടോറസ് ലോറിയിലിടിച്ച് നൈമ(23) മരണപ്പെട്ടത്. തെക്കേ പുന്നയൂർ പള്ളിക്ക് വടക്ക് കരിപ്പോട്ടയിൽ മദീന മൊയ്തൂട്ടിയുടെയും റസിയയുടെയും മകളായ നൈമ ഏറെ നാൾ നന്ദകിഷോറുമായി പ്രണയത്തിലായിരുന്നു. നൈമ യാഥാസ്ഥിക മുസ്ലിം കുടംബത്തിലെ അംഗമായിരുന്നതിനാൽ വീട്ടുകാർ കടുത്ത എതിർപ്പിലായിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചിനാണ് ഇരുവരും ഹൈന്ദവ വിധി പ്രകാരം വിവാഹിതരായത്. ഭീഷണികളെയും സംഘർഷങ്ങളേയും തരണം ചെയ്തു ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച ഇരുവർക്കും സമൂഹമാധ്യമങ്ങളിൽ മതമൗലികവാദികളുടെ രൂക്ഷമായ ആക്ഷേപങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. ഇതിനിടയിലാണ് നൈമ വാഹനാപകടത്തിൽ മരണപ്പെടുന്നത്.

നൈമ വടക്കേക്കാടുള്ള ബാങ്കിലേക്ക് തന്റെ സ്‌ക്കൂട്ടറിൽ പോകുകയായിരുന്നു. മണത്തല വിശ്വനാഥ ക്ഷേത്രത്തിന് സമീപമെത്തിയപ്പോൾ ബസിനെ ഓവർടേക്ക് ചെയ്ത് മുന്നോട്ട് പോകുകയായിരുന്ന നൈമയുടെ ടൂ വീലർ ഇട റോഡിൽ നിന്നും കയറി വന്ന ടോറസ് ലോറിയുടെ അടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നടു ഒടിഞ്ഞു പോയിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ഹയാത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം നന്ദകുമാറിന്റെ വീട്ടിൽ സംസ്‌ക്കരിച്ചു. നൈമയുടെ കുടുംബത്തിന്റെ അഭ്യർത്ഥന പ്രകാരം ദഹിപ്പിക്കാതെ മറവ് ചെയ്യുകയാണ് ചെയ്തത്.

സംഭവത്തിൽ ആദ്യം ദുരൂഹത ആരോപിച്ചിരുന്നെങ്കിലും സ്‌ക്കൂട്ടറിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് കണ്ടെത്തി. ഇസ്ലാം മതത്തിൽ നിന്നും ഹിന്ദു മതത്തിലേക്ക് വിവാഹം ചെയ്തതിനാൽ മത മൗലിക വാദികളുടെ കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ഇരുവരെയും ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ല എന്നുള്ള ഭീഷണികൾ ഉണ്ടായിരുന്നു. ഇതു മൂലമാണ് ആദ്യം മരണത്തിൽ ദുരൂഹത ആരോപിച്ചത്. എങ്കിലും പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP