Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം രാജി വച്ച് നളിനി നെറ്റോ; തീരുമാനം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്; പ്രശ്‌നപരിഹാരത്തിന് മുൻകൈയെടുത്തിരുന്ന എംവി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി മടങ്ങിയതും തീരുമാനം വേഗത്തിലാക്കി; മിടുക്കിയായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥയുടെ തീരുമാനം പ്രധാനപ്പെട്ട ഫയലുകൾ കാണാതായതിനെ തുടർന്നുള്ള തർക്കത്തിന് പിന്നാലെ

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം രാജി വച്ച് നളിനി നെറ്റോ; തീരുമാനം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന്; പ്രശ്‌നപരിഹാരത്തിന് മുൻകൈയെടുത്തിരുന്ന എംവി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായി മടങ്ങിയതും തീരുമാനം വേഗത്തിലാക്കി; മിടുക്കിയായ സീനിയർ ഐഎഎസ് ഉദ്യോഗസ്ഥയുടെ തീരുമാനം പ്രധാനപ്പെട്ട ഫയലുകൾ കാണാതായതിനെ തുടർന്നുള്ള തർക്കത്തിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ രാജി വച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ നൽകുന്ന സൂചന. നേരത്തെ തന്നെ പുത്തലത്ത് ദിനേശനുമായി ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് പരിഹരിക്കാൻ മുൻകൈയെടുത്തിരുന്ന എംവി ജയരാജൻ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായി നിയമിതനായതിന് പിന്നാലെയാണ് ഇപ്പോൾ നളിനി നെറ്റോ രാജി വച്ചിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തന്നെ ഇതു സംബന്ധിച്ച രാജികത്ത് നൽകിയിരുന്നു

പൊളിറ്റിക്കൽ സെക്രട്ടറിയുമായിട്ടുള്ള അഭിപ്രായ വ്യത്യാസവും ഉദ്യോഗസ്ഥ കേന്ദ്രങ്ങളിൽ നിന്നുള്ള എതിർപ്പും ശക്തമായതോടെയാണ് നളിനി രാജിവെക്കാുന്നത്. രാജിവെക്കാൻ തയ്യാറാണെന്ന് കാണിച്ച് നളിനി നെറ്റോ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടിരുന്നു. ഇതോടെ തെരഞ്ഞെടുപ്പു കഴിയുന്നതു വരെ തൽസ്ഥാനത്ത് തുടരാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും അതിന് നളിനി നെറ്റോ കാത്തുനിന്നില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനപ്പെട്ട അധികാര കേന്ദ്രമായിരുന്നു സർവീസിൽ നിന്നും വിരമിച്ച നളിനി നെറ്റോ. നേരത്തെ ചീഫ് സെക്രട്ടറി ആയിരുന്നു ഇവർ. വിരമിച്ച ഉടനെ തന്നെ മിടുക്കിയായ ഉദ്യോഗസ്ഥയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി പദവിയിൽ അവരെ നിയമിക്കുകയായിരുന്നു. പിണറായി വിജയൻ മുഖ്യമന്ത്രി പദവി ഏറ്റെടുത്ത ശേഷം നടത്തിയ പ്രധാന നിയമനങ്ങളിൽ ഒന്നായിരുന്നു നളിനി നെറ്റോയുടേത്.ആദ്യംകാലങ്ങളിൽ പ്രധാനപ്പെട്ട പല ഫയലുകളും കൈകാര്യം ചെയ്ത നളിനി നെറ്റോയക്ക് പക്ഷെ പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ പിടി അയഞ്ഞു തുടങ്ങിയിരുന്നു.

ചില ഉദ്യോഗസ്ഥരുമായുള്ള പ്രശ്നമായിരുന്നു ഇതിന് കാരണം. ഇതോടെ ഫയലുകൾ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അടുത്തേക്ക് എത്താതായി. ഇങ്ങനെ തർക്കങ്ങൾ ഉടലെടുത്തതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ തർക്കങ്ങൾ പലപ്പോഴും പരിഹരിച്ചടിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും സിപിഎം നേതാവുമായ എം വി ജയജയരാജനായിരുന്നു. എന്നാൽ, ജയരാജൻ ഇപ്പോൾ രാജിവെച്ച് കണ്ണൂർ ജില്ലാ സെക്രട്ടറി പദവി ഏറ്റെടുത്തതും കണ്ണൂരിലേക്ക് പോയതും നളിനി നെറ്റോയുടെ തീരുമാനം വേഗത്തിലാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP