Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണൻ സർക്കാരിന്റെ ആയുധമോ? സർക്കാരിനും നമ്പി നാരായണനും കേസിൽ ഇപ്പോൾ ഒരേ ഭാഷ്യം; സെൻകുമാർ നമ്പി നാരായണനെ അകപ്പെടുത്താൻ കൂട്ടുനിന്നെങ്കിൽ 'ഓർമകളുടെ ഭ്രമണപഥ'ത്തിൽ നിന്ന് എന്തുകൊണ്ട് സെൻകുമാറിനെ ഒഴിവാക്കി; ഐഎസ്ആർഒ കേസിൽ നമ്പി നാരായണനെതിരെ ഉയരുന്ന ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല; ഐഎസ്ആർഒ കേസിലെ ദുരൂഹതകൾക്ക് അവസാനമില്ലേ?

ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണൻ സർക്കാരിന്റെ ആയുധമോ? സർക്കാരിനും നമ്പി നാരായണനും കേസിൽ ഇപ്പോൾ ഒരേ ഭാഷ്യം; സെൻകുമാർ നമ്പി നാരായണനെ അകപ്പെടുത്താൻ കൂട്ടുനിന്നെങ്കിൽ 'ഓർമകളുടെ ഭ്രമണപഥ'ത്തിൽ നിന്ന് എന്തുകൊണ്ട് സെൻകുമാറിനെ ഒഴിവാക്കി; ഐഎസ്ആർഒ കേസിൽ നമ്പി നാരായണനെതിരെ ഉയരുന്ന ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല; ഐഎസ്ആർഒ കേസിലെ ദുരൂഹതകൾക്ക് അവസാനമില്ലേ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഐഎസ്ആർഒ കേസിൽ സെൻ കുമാറിനെതിരെ നമ്പി നാരായണനെ സർക്കാർ ആയുധമാക്കുകയാണോ? ഐഎസ്ആർഒ ചാരക്കേസിൽ ഇപ്പോൾ പൊടുന്നനെ സർക്കാരിനും നമ്പി നാരായണനും ഒരേ ഭാഷ്യമാണ്. ഇതേ ഭാഷ്യം കാരണമാണ് ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ സർക്കാർ ആയുധമാക്കുകയാണോ എന്ന ചോദ്യം ഉയരുന്നത്. ഐ.എസ്.ആർ.ഒ ചാരക്കേസ് പുനരന്വേഷിക്കാൻ സെൻകുമാറിന് അമിതമായ താൽപര്യമുണ്ടായിരുന്നു എന്നാണ് ഇപ്പോൾ നമ്പി നാരായണൻ ആരോപിക്കുന്നത്. കേസ് അന്വേഷിക്കാൻ പൊലീസിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടും സെൻകുമാർ കേസുമായി മുന്നോട്ടുപോയി. സെൻകുമാർ എതിർകക്ഷിയായ നഷ്ടപരിഹാരക്കേസുമായി മുന്നോട്ടുപോകുമെന്നും നമ്പി നാരായണൻ പറയുന്നു.

അതേസമയം ഐഎസ്ആർഒ ചാരക്കേസിൽ നമ്പി നാരായണനെ ഉപദ്രവിച്ചതിൽ സെൻകുമാറിനും പങ്കുണ്ടെന്നു കാണിച്ചു സർക്കാർ ഹൈക്കോടതിയിൽ സത്യവാങ് മൂലം നൽകിയിരുന്നു. അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ നിയമനം വൈകുന്ന കാര്യം ചൂണ്ടിക്കാട്ടി സർക്കാർ നടപടികൾക്കെതിരെ സെൻകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതു പരിഗണിച്ചപ്പോഴാണ് പൊടുന്നനെ നമ്പി നാരായണനെതിരായ കേസിൽ സെൻകുമാറും തെറ്റായ ഇടപെടൽ നടത്തിയെന്നു കാണിച്ച് സർക്കാർ സത്യവാങ്മൂലം നൽകിയത്. ഇതോടെയാണ് ഐഎസ്ആർഒ കേസിൽ സെൻകുമാറിന്റെ പേരുകൂടി പൊന്തിവരുന്നത്.

സർക്കാരിന്റെ ഈ നീക്കത്തിൽ ഗൂഢാലോചന മണക്കുമ്പോൾ തന്നെയാണ് ഇപ്പോൾ ഐഎസ്ആർഒ കേസിൽ നമ്പി നാരായണനും സർക്കാർ വാദങ്ങളെ പിന്തുടർന്ന് സെൻകുമാറിനെ വഴിവിട്ടു ആക്രമിക്കാൻ നീങ്ങുന്നത്. ഐഎസ്ആർഒ കേസിന്റെ നാൾവഴികളിലും നമ്പി നാരായണന്റെ ആത്മകഥയായ 'ഓർമകളുടെ ഭ്രമണപഥ'ത്തിലും നമ്പി നാരായണൻ സെൻകുമാറിന്റെ പേരിൽ ആരോപണം ഉന്നയിച്ചിരുന്നില്ല. പക്ഷെ സർക്കാരിൽ നിന്ന് 50 ലക്ഷം നഷ്ടപരിഹാരം കൈപ്പറ്റിയ ശേഷം നമ്പി നാരായണൻ ആരോപണശരങ്ങൾ സെൻകുമാറിന് നേർക്ക് കൂടി തിരിച്ചുവിടുകയാണ്. നമ്പി നാരായണന്റെ ഈ വാക്കുകളാണ് അദ്ദേഹത്തിന്റെ നീക്കങ്ങളെ കുറിച്ച് സംശയം ജനിപ്പിക്കുന്നത്. ഐഎസ്ആർഒ കേസ് അന്വേഷിക്കാൻ സെൻകുമാറിന് താത്പര്യമില്ലായിരുന്നു.

അദ്ദേഹത്തിന്റെ വ്യക്തിപരമായ എതിർപ്പുകൾ മറികടന്ന് ഈ കേസ് പുനരന്വേഷിക്കാൻ സെൻകുമാറിനെ അന്നത്തെ ഇ.കെ.നായനാർ മന്ത്രിസഭ നിയോഗിക്കുകയായിരുന്നു. ഹൈക്കോടതി വിധി കൂടി വാങ്ങിയ ശേഷമാണ് സെൻകുമാർ ഈ കേസ് അന്വേഷിക്കാൻ തീരുമാനിക്കുന്നത്. അദ്ദേഹം റിപ്പോർട്ട് നൽകിയത് കോടതിയിലാണ്. ആ റിപ്പോർട്ട് നമ്പി നാരായണൻ കാണാനും ഇടയില്ല. ധപക്ഷെ ഈ കാര്യങ്ങൾ എല്ലാം തന്നെ നമ്പി നാരായണൻ മറച്ചു വെയ്ക്കുകയാണ്. ഐഎസ്ആർഒ കേസിൽ തന്നെ ഇരയാക്കിയ ഓരോ ഓഫീസറുടെയും പേര് നമ്പി നാരായണൻ എടുത്ത് പറഞ്ഞിട്ടുണ്ട്. ഓർമ്മകളുടെ ഭ്രമണപഥത്തിൽ അദ്ദേഹം പൊലീസ്-സിബിഐ-ഐബി ഉദ്യോഗസ്ഥരെ ഓർത്തെടുക്കുന്നുണ്ട്. അതിൽ സെൻകുമാറില്ല.

എന്നാൽ ഈയിടെ ഒരു സുപ്രഭാതത്തിൽ പൊടുന്നനെ നമ്പി നാരായണൻ സെൻകുമാറിന് എതിരായി തിരിയുകയായിരുന്നു. . പൊടുന്നനെ നമ്പി നാരായണന് ഉണ്ടായ മനംമാറ്റത്തിനു കാരണമെന്ത്? അതുകൊണ്ട് തന്നെയാണ് നമ്പി നാരായണൻ ഇടത് സർക്കാരിന്റെ ആയുധമാകുകയാണോ എന്ന ചോദ്യം ഇപ്പോൾ ഉയരുന്നത്. നമ്പി നാരായണന്റെ നീക്കങ്ങളെക്കുറിച്ച് ഒട്ടുവളരെ സംശയങ്ങൾ ഇപ്പോൾ ബാക്കി നിൽക്കുകയും ചെയ്യുന്നുണ്ട്. നമ്പി നാരായണനും ഇടത് സർക്കാരും രമ്യതയിലാണ്. പക്ഷെ സെൻകുമാറുമായി സർക്കാർ ഉരസലിലാണ്. പൊലീസ് മേധാവിയായി സെൻകുമാറിനെ നീക്കിയ ശേഷം സുപ്രീം കോടതിവിധി വഴി ഡിജിപി സ്ഥാനത്ത് സെൻകുമാർ തിരികെ വന്നത് സർക്കാരിന് ക്ഷീണമായിരുന്നു.

അതുകൊണ്ട് തന്നെ കള്ളക്കേസുകളിൽ സെൻകുമാറിനെ ഉൾപ്പെടുത്താൻ സർക്കാർ ഭാഗത്ത് നിന്ന് തന്നെ ശ്രമം വന്നു. വ്യാജമായ നാലുകേസുകൾ സെൻകുമാറിനെതിരെ സർക്കാർ നൽകിയിലെങ്കിലും ഹൈക്കോടതിയും സുപ്രീംകോടതിയും കേസുകൾ തള്ളിക്കളഞ്ഞു. പക്ഷെ സെൻകുമാറിന്റെ കേരളാ അഡ്‌മിനിസ്‌ട്രേറ്റിവ് ട്രിബ്യുണൽ നിയമനം തടയാൻ സർക്കാരിന് കഴിഞ്ഞു. കേസുകളിൽ തുടർച്ചയായി തോറ്റ ക്ഷീണം മാറ്റാൻ സെൻകുമാറിനെ കൂടി ഐഎസ്ആർഒ കേസിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമം നടക്കുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഐഎസ്ആർഒ കേസിൽ നമ്പി നാരായണൻ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും അതുമായി ബന്ധപ്പെട്ട് ഒട്ടുവളരെ ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമായിട്ടില്ല. ഈ ചോദ്യങ്ങൾ ബാക്കി നിൽക്കവേ തന്നെയാണ് അത് മറച്ചുവച്ചുകൊണ്ട് സെൻകുമാറിനെ കൂടി പ്രതിക്കൂട്ടിൽ നിർത്താൻ നമ്പി നാരായണന്റെ ഭാഗത്ത് നിന്നും ശ്രമങ്ങൾ വരുന്നത്.

മറിയം റഷീദയുമായി എന്തു ബന്ധമാണ് നമ്പി നാരായണന് ഉണ്ടായിരുന്നത് എന്നത് അദ്ദേഹം ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. ഐഎസ്ആർഒ കേസിൽ എന്തുകൊണ്ട് നമ്പി നാരായണന്റെയും ശശികുമാറിന്റെയും പേരുകൾ ഉയർന്നു വന്നു? ഒട്ടുവളരെ ശാസ്ത്രജ്ഞർ ഉള്ള ഐഎസ്ആർഒയിൽ ഇവർ മാത്രം എന്തുകൊണ്ട് ആരോപണ വിധേയരായി? ഈ ചോദ്യത്തിന് ഇപ്പോഴും ഉത്തരമായിട്ടില്ല. 1994ൽ ഐഎസ്ആർഓ കേസിൽ പ്രതി ചേർക്കുന്നതിനു മുൻപായി എന്തിനാണ് നമ്പി നാരായണൻ സ്വമേധയാ വിരമിക്കലിന് കത്ത് നൽകിയത്? വെറും നാല് ദിവസം മാത്രമാണ് നമ്പി നാരായണൻ പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നത്. ബാക്കിയെല്ലാം സിബിഐ കസ്റ്റഡിയിൽ ആയിരുന്നു.

സിബിഐ നടത്തിയ പീഡനങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞില്ല. ഈ കേസ് ഒതുക്കിയത് ബാഹ്യമായ താത്പര്യങ്ങൾ പ്രകാരം സിബിഐ ആയിരുന്നു. അതുകൊണ്ട് തന്നെ സിബിഐക്കെതിരെ നമ്പി നാരായണൻ നിശബ്ദത പാലിക്കുന്നു. ഈ ചോദ്യത്തിനും അദ്ദേഹം പ്രതികരണം നടത്തിയിട്ടില്ല. ഇങ്ങിനെ ഒട്ടുവളരെ ചോദ്യങ്ങൾ ഐഎസ്ആർഒ കേസുമായി ബന്ധപ്പെട്ടു ഇപ്പോഴും കേരളത്തിലെ രാഷ്ട്രീയ-സാമൂഹിക അന്തരീക്ഷത്തിലുണ്ട്. ഈ ചോദ്യങ്ങൾക്ക് ഒന്നും ഉത്തരം നൽകാതെയാണ് നമ്പി നാരായണൻ ഐഎസ്ആർഒ കേസിൽ സെൻകുമാറിന് നേരെ ആരോപണ ശരങ്ങളുമായി മുന്നോട്ടു നീങ്ങുന്നത്. പക്ഷെ സെൻകുമാറിന് എതിരെ കൂടി ആരോപണം വന്നതോടെ കേരളത്തിന്റെ രാഷ്ട്രീയ ഭ്രമണപഥത്തിൽ ഐഎസ്ആർഒ ചാരക്കേസ് വീണ്ടും സജീവമാകുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP