Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരിക്കൽ തെരുവു റൗഡികളാൽ ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയായ നാനി ഓരോ കൊലപാതങ്ങൾക്കു ശേഷവും അനുഭവിച്ചത് ഗൂഢമായ ആനന്ദം; 'കുലുങ്ങിച്ചിരിക്കുന്ന അമ്മൂമ്മ'യും നടന്നത് മാന്യനും നിഷ്‌കളങ്കനും സുമുഖനുമായ ടെഡ് ബണ്ടിയുടെ ഉള്ളിലുള്ള ചെകുത്താന്റെ വഴിയേ; ലോകചരിത്രത്തിലെ സൈക്കോപാത്തുകളിൽ മുൻനിരയിലുള്ള നാനി കൊന്ന് തള്ളിയത് അഞ്ചു ഭർത്താക്കന്മാരിൽ നാലുപേരുൾപ്പെടെ 11 പേരെ: കൂടത്തായിയിലെ സയ്‌നൈയ്ഡ് ജോളിക്കും ഈ അമ്മൂമ്മയ്ക്കും സാമ്യതകൾ ഏറെ

ഒരിക്കൽ തെരുവു റൗഡികളാൽ ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയായ നാനി ഓരോ കൊലപാതങ്ങൾക്കു ശേഷവും അനുഭവിച്ചത് ഗൂഢമായ ആനന്ദം; 'കുലുങ്ങിച്ചിരിക്കുന്ന അമ്മൂമ്മ'യും നടന്നത് മാന്യനും നിഷ്‌കളങ്കനും സുമുഖനുമായ ടെഡ് ബണ്ടിയുടെ ഉള്ളിലുള്ള ചെകുത്താന്റെ വഴിയേ; ലോകചരിത്രത്തിലെ സൈക്കോപാത്തുകളിൽ മുൻനിരയിലുള്ള നാനി കൊന്ന് തള്ളിയത് അഞ്ചു ഭർത്താക്കന്മാരിൽ നാലുപേരുൾപ്പെടെ 11 പേരെ: കൂടത്തായിയിലെ സയ്‌നൈയ്ഡ് ജോളിക്കും ഈ അമ്മൂമ്മയ്ക്കും സാമ്യതകൾ ഏറെ

മറുനാടൻ മലയാളി ബ്യൂറോ

'കുലുങ്ങിച്ചിരിക്കുന്ന അമ്മൂമ്മ'യുടെ കൂടത്തായിയിലെ പതിപ്പാണോ സയനൈയ്ഡ് ജോളി? ഈ അമേരിക്കക്കാരിയുടെ ക്രിമിനൽ ജീവിതത്തിന് കൂടത്തായിയിലെ ജോളിയുടെ ചെയ്തികളോട് സാദൃശ്യമേറെയാണ്. 'ഞാൻ എല്ലാം തികഞ്ഞ ഭർത്താവിനെ തേടുകയായിരുന്നു. ജീവിതത്തിലെ യഥാർഥ പ്രണയം' തന്റെ അഞ്ചു ഭർത്താക്കന്മാരിൽ നാലുപേരുൾപ്പെടെ 11 പേരെ കൊന്ന നാനി ഡോസ് അറസ്റ്റിലായശേഷം പൊലീസിന് മൊഴി കൊടുത്തത് ഇങ്ങനെ പറഞ്ഞത് ചിരിച്ചുകൊണ്ടായിരുന്നു. 'നല്ലവണ്ണം ഉണങ്ങിയ കറുത്ത മുന്തിരി പോലെ, മധുരിക്കുന്ന പ്ലം പഴം അയാൾക്കു വളരെ ഇഷ്ടമായിരുന്നു. പഴുത്ത നല്ല ഒന്നാന്തരം പ്ലം ഒരു പെട്ടി നിറയെ ഞാൻ അയാൾക്കു തിന്നാൻ കൊടുത്തു. കൈ നിറയെ പലഹാരം ലഭിച്ച കുട്ടിയെപ്പോലെ ആർത്തിയോടെ അയാൾ അതു തിന്നുന്നതു ഞാൻ നോക്കി നിന്നു. അതിൽ പക്ഷേ ഞാൻ എലി വിഷം കലർത്തിയിരുന്നു...' തന്റെ അഞ്ചാമത്തെ ഭർത്താവ് സാമുവേൽ ഡോസിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുകയായിരുന്നു നാനി കോടതിയിൽ വിചാരണയ്ക്കിടെ പറഞ്ഞതാണ് ഇത്.

എലിവിഷം പക്ഷേ സാമുവേലിന് ഏറ്റില്ല, ദിവസങ്ങൾക്കു ശേഷം അദ്ദേഹം ആശുപത്രി വിട്ടു. വീട്ടിലെത്തിയതിനു പിന്നാലെ നാനി വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി ഭർത്താവിനു വിളമ്പി. ഇത്തവണ ഭക്ഷണത്തിൽ ചേർത്തത് ആർസെനിക് എന്ന കൊടുംവിഷമായിരുന്നു. അങ്ങനെ നാനിയുടെ രണ്ടാം ശ്രമത്തിൽ, 1954ൽ, സാമുവേൽ മരിച്ചു. സ്വാഭാവിക മരണമായി തള്ളിക്കളയേണ്ടതായിരുന്നു അത്. എന്നാൽ സാമുവേലിന്റെ ഡോക്ടർ നിർബന്ധം പിടിച്ചതിനെത്തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യേണ്ടിവന്നു. അങ്ങനെയാണ് ആർസെനിക്കിന്റെ അംശം കണ്ടെത്തുന്നത്.സംശയം തോന്നിയ പൊലീസ് കുടുംബത്തിലെ മറ്റു മരണങ്ങളെപ്പറ്റിയും അന്വേഷിക്കാൻ തീരുമാനിച്ചു. അതോടെ ചുരുളഴിഞ്ഞത്, അതുവരെ സ്വാഭാവിക മരണം എന്നെഴുതിത്ത്ത്തള്ളിയ മരണങ്ങൾക്കു പിന്നിലെ യഥാർഥ കാരണങ്ങൾ. സ്വാഭാവിക മരണങ്ങളെല്ലാം കൊലപാതകങ്ങളായി മാറി. ഇതിന് സമാനമാണ് കൂടത്തായിയിലെ കൊലപാതകങ്ങളും.

ലോകചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ ടെഡ് ബണ്ടിയുടെ രീതികളോടാണു നാനി ഡോസിന്റെ ചെയ്തികൾക്ക് ഏറെ സാമ്യം. മാന്യനും നിഷ്‌കളങ്കനും സുമുഖനുമായ ടെഡ് ബണ്ടിയുടെ ഉള്ളിലുള്ള ചെകുത്താനെ തിരിച്ചറിയാൻ ഇരകൾക്കു കഴിഞ്ഞിരുന്നില്ല. ലോകചരിത്രത്തിലെ സൈക്കോപാത്തുകളിൽ മുൻനിരയിൽ ആയിരുന്നു നാനി. ജോളിയുടെ കുറ്റകൃത്യത്തിലും നിഴലിക്കുന്നത് ഇത് തന്നെ. ഭർത്താക്കന്മാരിൽ പലരും ഹൃദയഘാതം മൂലമാണ് മരിച്ചതെന്ന് പലയിടത്തും നാനി ഡോസ് പ്രചരിപ്പിച്ചു. തുടർകൊലപാതകങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടും ഉറ്റ ബന്ധുക്കൾ പോലും നാനി ഡോസിനെ സംശയിച്ചിരുന്നില്ല. പോണോഗ്രഫിക്ക് അടിമയായി സീരിയൽ കില്ലറായുള്ള ചരിത്രമാണ് ടെഡ് ബണ്ടിക്കു പറയാനുള്ളതെങ്കിൽ ബാല്യകാലം മുതൽ പിതാവിന്റെ ക്രൂരമായ പീഡനങ്ങൾക്കും അടിച്ചമർത്തലിനും വിധേയായതാണ് നാനിയുടെ ജീവിതം മാറ്റിമറിച്ചത്. ഏഴാംവയസിൽ ട്രെയിനിൽ നിന്നു വീണ് ഗുരുതരമായി പരുക്കേറ്റതും സ്വഭാവവൈകല്യത്തിനു കാരണമായി. ഒരിക്കൽ തെരുവു റൗഡികളാൽ ക്രൂരമായി ലൈംഗിക പീഡനത്തിനു വിധേയായ നാനി ഓരോ കൊലപാതങ്ങൾക്കു ശേഷവും ഗൂഢമായ ആനന്ദം അനുഭവിച്ചിരുന്നു.

അലാബാമയിലെ ബ്ലൂ മൗണ്ടനിലായിരുന്നു നാനിയുടെ ജനനം. പതിനാറാം വയസിൽ ചാർളി ബ്രാഗ്സിനെ വിവാഹം കഴിച്ചു. ആ ബന്ധത്തിലെ നാലു കുട്ടികളിൽ രണ്ടുപേർ മരിച്ചതോടെയാണ് സംശങ്ങളുടെ തുടക്കം. രണ്ടു പേരും ഒരേവർഷം ദുരൂഹസാഹചര്യത്തിൽ മരിച്ചു. അപകടം മണത്ത ബ്രാഗ്സ് ഇളയകുട്ടിയെ നാനിനെയും തന്റെ അമ്മയെയും ഏൽപ്പിച്ച് മൂത്ത മകളുമായി നാടുവിട്ടു. അധികം താമസിയാതെ ബ്രാഗ്സിന്റെ അമ്മ ദുരൂഹസാഹചര്യത്തിൽ മരിച്ചു. ഒരു വർഷം തികയുംമുമ്പ് നാനി കുടിയനായ ഫ്രാങ്ക് ഹാരൽസണെ കല്യാണം കഴിച്ചു. 16 വർഷം നീണ്ടു ഈ ബന്ധം. ഇതിനിടെ നാനി നവജാതയായ കൊച്ചു മകളെ ഹെയർ പിൻ തലയിൽ കുത്തിക്കയറ്റി കൊന്നു.

ഏതാനും മാസങ്ങൾക്കുള്ളിൽ രണ്ടുവയസുള്ള കൊച്ചുമകൻ റോബർട്ട് ശ്വാസംമുട്ടി മരിച്ചു. രണ്ടു കുട്ടികളും നാനിക്ക് ആദ്യ ഭർത്താവിലുള്ള മൂത്ത മകളുടേതായിരുന്നു. ഹാരൽസണ് ഒരു ദിവസം രാത്രി മദ്യ ഭരണിയിൽ നാനി വിഷം കലർത്തി. ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹവും മരിച്ചു. ഹാരൽസണിന്റെ മരണത്തിൽ നിന്ന് കിട്ടിയ ഇൻഷുറൻസ് പണംകൊണ്ട് നാനി സ്ഥലവും വീടും വാങ്ങി. മൂന്നാം ഭർത്താവ് ലാനിങ്ങിനെയും ഭക്ഷണത്തിൽ വിഷം കലർത്തിക്കൊന്നു. ഇടുപ്പെല്ല് പൊട്ടി നാനിയുടെ സംരക്ഷണത്തിലായ അമ്മയും മരിച്ചു. അമ്മയുടെ മരണശേഷം നാനിക്ക് ഒപ്പംകഴിഞ്ഞ സഹോദരിമാരിൽ ഒരാളും പെട്ടെന്ന് മരിച്ചു. പിന്നീട് നാനിയുടെ നാലാം ഭർത്താവ് റിച്ചാർഡ് മോർട്ടനെയും അയാളുടെ അമ്മയെയും വിഷം കൊടുത്തുകൊന്നു.

അഞ്ചാം ഭർത്താവ് സാമുവലിനെ കൊല്ലാൻ നാനി കേക്കിൽ വിഷം ചേർത്ത് നൽകി. ആശുപത്രിയിൽ ഒരു മാസത്തെ ചികിൽസയ്ക്കുശേഷം രക്ഷപെട്ട് വീട്ടിൽ എത്തിയ സാമുവലിനെ ഏതാനും ദിവസങ്ങൾക്കുള്ളിൽ കാപ്പിയിൽ വിഷം ചേർത്ത് നൽകി കൊന്നു. ഭർത്താവിന്റെ പേരിൽ ഇൻഷുറൻസ് എടുത്തിരുന്ന നാനി അത് കിട്ടാനായി അപേക്ഷയും കൊടുത്തു. പക്ഷെ ഇത്തവണ നാനി കുടുങ്ങി. അവസാന ഭർത്താവിനെ ഒരുമാസത്തോളം ചികിൽസിച്ച ഡോക്ടർ പോസ്റ്റ്മോർട്ടം വേണമെന്ന് നിർബന്ധം പിടിച്ചു. പോസ്റ്റ്മോർട്ടം നടത്തിയതോടെ ഭർത്താവിന്റെ ശരീരത്തിൽ കൊടിയ വിഷമായ ആഴ്സെനിക്ക് ആണെന്ന് കണ്ടെത്തി. ഇതോടെ നാനി അകത്തായി.

ഓരോ കൊലപാതകം നടക്കുമ്പോഴും തനിക്ക് വൻ ഇൻഷുറൻസ് തുക കിട്ടത്തക്ക രീതിയിൽ നാനി പോളീസി എടുത്തിരുന്നു. ഒരു ഭർത്താവിനെ മടുക്കുമ്പോൾ അയാളെ കൊന്ന ശേഷം അടുത്തയാളെ തേടും. ജീവപര്യന്തത്തിനു ശിക്ഷിക്കപ്പെട്ട നാനി 1964ൽ ജയിലിലാണ് മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP