Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രധാനമന്ത്രിക്ക് ഇന്ന് പിറന്നാൾ; നരേന്ദ്ര മോദിയുടെ 69ാം ജന്മദിനത്തോട് അനുബന്ധിച്ച് ബിജെപി രാജ്യമൊട്ടാകെ ഒരുക്കിയിരിക്കുന്നത് വലിയ പരിപാടികൾ; ഗുജറാത്തിലെ സർദാർ സരോവർ ഡാം സന്ദർശിക്കാനെത്തുന്ന മോദി അമ്മ ഹീരാബെന്നിനെ കാണും; ഡൽഹിയിൽ ബിജെപി പ്രവർത്തകർ മോദിക്കായി 569 കിലോയുടെ ലഡ്ഡു ഒരുക്കുമ്പോൾ സൂറത്തിലെ ബേക്കറി ഉടമ ഒരുക്കുന്നത് 700 അടിയുള്ള 7000 കിലോയുടെ കേക്കും; സേവാ സപ്താഹ് ആചരിച്ച് ബിജെപിയും

പ്രധാനമന്ത്രിക്ക് ഇന്ന് പിറന്നാൾ; നരേന്ദ്ര മോദിയുടെ 69ാം ജന്മദിനത്തോട് അനുബന്ധിച്ച് ബിജെപി രാജ്യമൊട്ടാകെ ഒരുക്കിയിരിക്കുന്നത് വലിയ പരിപാടികൾ; ഗുജറാത്തിലെ സർദാർ സരോവർ ഡാം സന്ദർശിക്കാനെത്തുന്ന മോദി അമ്മ ഹീരാബെന്നിനെ കാണും; ഡൽഹിയിൽ ബിജെപി പ്രവർത്തകർ മോദിക്കായി 569 കിലോയുടെ ലഡ്ഡു ഒരുക്കുമ്പോൾ സൂറത്തിലെ ബേക്കറി ഉടമ ഒരുക്കുന്നത് 700 അടിയുള്ള 7000 കിലോയുടെ കേക്കും; സേവാ സപ്താഹ് ആചരിച്ച് ബിജെപിയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 69ാം ജന്മദിനം ഇന്ന്. ജന്മദിനത്തോടനുബന്ധിച്ച് സേവാ സപ്താഹം സംഘടിപ്പിക്കുന്ന ബിജെപി രാജ്യമൊട്ടാകെ വലിയ പരിപാടികൾ ഒരുക്കിയിട്ടുണ്ട്.ന്യൂഡൽഹിയിൽ ഇന്ന് ബിജെപി അനുഭാവികൾ 569 കിലോ ലഡ്ഡു ഉണ്ടാക്കുന്നുണ്ട്. ഗുജറാത്തിലെ സൂറത്തിലെ ഒരു ബേക്കറി 700 അടിയുള്ള 7000 കിലോയുടെ കേക്കുണ്ടാക്കുന്നുണ്ട്. ബിജെപി പലയിടത്തും ശുചീകരണ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

മോദി ഇന്ന് ഗുജറാത്തിലെ സർദാർ സരോവർ ഡാം സന്ദർശിച്ച് പൂജകൾ നടത്തും. ഡാമിൽ ജലം പൂർണതോതിൽ ഉയർന്നതിനോടനുബന്ധിച്ചു നടത്തുന്ന നമാമി നർമദെ ആഘോഷച്ചടങ്ങുകളിൽ മോദി പങ്കെടുക്കും. ഉയരം വർധിപ്പിച്ചതിനു ശേഷം ആദ്യമായാണ് ഡാം നിറയുന്നത്. ഇന്നു രാവിലെ റെയ്‌സൻ ഗ്രാമത്തിൽ അമ്മ ഹീരാബെന്നിനെ സന്ദർശിച്ച ശേഷമായിരിക്കും മോദി സർദാർ സരോവർ ഡാമിലേക്കു പോകുന്നത്. സർദാർ പട്ടേലിന്റെ പ്രതിമയ്ക്കു സമീപം നടത്തുന്ന വികസന പ്രവർത്തനങ്ങളും മോദി സന്ദർശിച്ചേക്കും.

കഴിഞ്ഞ അഞ്ച് വർഷമായുള്ള പതിവാണ് മോദിയുടെ ജന്മദിനത്തിൽ വലിയ കേക്ക് മുറിക്കുന്നത്. ഇത്തവണ 700 അടി നീളമുള്ള കേക്കാണ് മുറിക്കുക. കേക്കിന്റെ ഭാരം 7,000 കിലോയാണ്!. അന്നേ ദിവസം 370 സ്‌കൂളുകളിൽ നിന്നുള്ള 12,000 ആദിവാസി കുട്ടികൾക്ക് ബേക്കറി ഉടമകൾ ഭക്ഷണ പൊതികൾ വിതരണം ചെയ്യും. പോഷക ആഹാരങ്ങൾ അടങ്ങിയ കിറ്റുകളാണ് കുട്ടികൾക്ക് നൽകുക.

കശ്മീരിൽ നിന്ന് ആർട്ടിക്കിൾ 370 നീക്കം ചെയ്ത നടപടിയുടെ പ്രതീകമായാണ് 370 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഭക്ഷണപൊതി നൽകുന്നതെന്ന് സൂറത്തിലെ അതുൽ ബേക്കറി ഉടമ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പൂർണ്ണമായും പോഷക ആഹാരങ്ങൾ അടങ്ങിയ കിറ്റുകളാണ് ആദിവാസി വിദ്യാർത്ഥികൾക്കായി നൽകുക എന്നും അതുൽ ബേക്കറി ഉടമ വ്യക്തമാക്കി.

'അഴിമതി മുക്ത ഇന്ത്യ' എന്ന ആശയമാണ് കേക്ക് മുറിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്നും നരേന്ദ്ര മോദിയെ പിന്തുണക്കുന്ന അനേകം പേരെ സെപ്റ്റംബർ 17 ലെ പരിപാടിയിൽ പ്രതീക്ഷിക്കുന്നതായും ബ്രെഡ്ലൈനർ കമ്പനി പറയുന്നു. സെപ്റ്റംബർ 17 ന് വൈകീട്ട് നാലിനാണ് കേക്ക് മുറിക്കുക.ലക്‌നൗ ബിജെപി ആസ്ഥാനത്ത് മോദിയുടെ ജീവചരിത്രം അനാവരണം ചെയ്യുന്ന പ്രദർശനം മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ഉദ്ഘാടനം ചെയ്തു. പിറന്നാളിനോടനുബന്ധിച്ച് 'നമോ ആപ്' കൂടുതൽ സാങ്കേതികത്തികവോടെ പുതുക്കി. മോദി തന്നെ ഇക്കാര്യം ട്വീറ്റു ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആപ് പുതുക്കിയിരുന്നു.

ദമോദിയുടെ രാഷ്ട്രീയ യാത്രയുടെയും ബിജെപി ഒരുക്കിയ പ്രദർശനങ്ങളുടെയും മൾട്ടി മീഡിയ രൂപം ആപ്പിൽ കാണആം. വൺ ടച്ച് നാവിഗേഷൻ, നമോ എക്‌സ്‌ക്ലൂസീവ് എന്ന പേരിൽ പുതിയ സെക്ഷൻ, ഉപയോഗിക്കുന്നയാളുടെ താൽപര്യത്തിനനുസരിച്ചുള്ള ഉള്ളടക്ക നിർദ്ദേശങ്ങൾ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ലോകത്തെ രാഷ്ട്രീയ നേതാക്കളുടെ ഏറ്റവും ജനകീയമായ ആപ്പാണിതെന്നാണ് ഔദ്യോഗിക അവകാശവാദം. പ്രധാനമന്ത്രിയിൽ നിന്ന് നേരിട്ട് സന്ദേശം ലഭിക്കാനുള്ള സംവിധാനവുമുണ്ട്.

രാജ്യത്തെ സേവിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജീവിതം സമർപ്പിച്ചതെന്ന് സേവാ സപ്താഹ് ഉദ്ഘാടനം ചെയ്ത ശേഷം അമിത് ഷാ പറഞ്ഞു. നരേന്ദ്ര മോദി ജീവിതത്തിലുടനീളം പാവപ്പെട്ടവർക്ക് വേണ്ടിയാണ് അധ്വാനിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കേണ്ടത് സേവന വാരമായിട്ടാണെന്നും അമിത് ഷാ പറഞ്ഞു.ജന്മദിനത്തോട് അനുബന്ധിച്ച് സെപ്റ്റംബർ 14 മുതൽ 20 വരെ ആഘോഷ പരിപാടികൾ നടത്താനാണ് ബിജെപി തീരുമാനിച്ചത്. 'ജനങ്ങളെ സേവിക്കാനുള്ള ആഴ്ച' (സേവ സപ്താഹ്) എന്ന പേരിലാണ് ബിജെപി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയുടെ ജന്മദിനം ഇങ്ങനെ ആഘോഷിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP