Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാലാവസ്ഥ, പരിസ്ഥിതി നിരീക്ഷണ ഉപഗ്രങ്ങളുടെ ചിത്രങ്ങൾ ഓരോ രണ്ടു മൂന്നു മണിക്കൂറിലും പുറത്തുവിടുന്നു; ഏഴു ദിവത്തിനിടെ കേരളത്തിനു മുകളിൽ സംഭവിക്കുന്ന മാറ്റങ്ങളുമായി അനിമേഷൻ ഭൂപടവും; പേമാരിയിൽ വിറയ്ക്കുന്ന കേരളത്തെ പഠന വിധേയമാക്കി നാസയും; പുറത്തുവരുന്ന ബഹിരാകാശ ചിത്രങ്ങൾ ഭീതിജനകം

കാലാവസ്ഥ, പരിസ്ഥിതി നിരീക്ഷണ ഉപഗ്രങ്ങളുടെ ചിത്രങ്ങൾ ഓരോ രണ്ടു മൂന്നു മണിക്കൂറിലും പുറത്തുവിടുന്നു; ഏഴു ദിവത്തിനിടെ കേരളത്തിനു മുകളിൽ സംഭവിക്കുന്ന മാറ്റങ്ങളുമായി അനിമേഷൻ ഭൂപടവും; പേമാരിയിൽ വിറയ്ക്കുന്ന കേരളത്തെ പഠന വിധേയമാക്കി നാസയും; പുറത്തുവരുന്ന ബഹിരാകാശ ചിത്രങ്ങൾ ഭീതിജനകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ മഴക്കെടുതിയുടെ ഭീകരത അമേരിക്ക നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. കേരളത്തിലേക്ക് യാത്ര വേണ്ടെന്ന് അമേരിക്കൻ പൗരന്മാരെ അറിയിക്കുകയും ചെയ്തു. നീലക്കുറിഞ്ഞി കാണാനും മറ്റും മൂന്നാറിലേക്കുള്ള അമേരിക്കക്കാരുടെ യാത്ര മനസ്സിലാക്കിയായിരുന്നു ഇതെല്ലാം. കേരളത്തിലെ കാലാവസ്ഥയെ കുറിച്ച് അമേരിക്ക തിരിച്ചറിഞ്ഞത് നാസയിലെ പഠനങ്ങളിലൂടെയാണ്. ഇപ്പോഴും നാസ കേരളത്തെ നിരീക്ഷിക്കുന്നുണ്ട്. എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് വിദേശ രാജ്യങ്ങളെ അറിയിക്കുന്നുമുണ്ട്. അതീവ ഗുരുതരമെന്നാണ് സ്ഥിതി വിശേഷത്തെ നാസ വിലയിരുത്തുന്നത്.

കഴിഞ്ഞ 24 മണിക്കൂറും കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. വിവിധ സാറ്റ്ലൈറ്റ് ചിത്രങ്ങളിൽ നിന്നുള്ള കേരളത്തിന്റെ ബഹിരാകാശ കാഴ്ച നാസ നിരീക്ഷണ വിധേയമാക്കുന്നു. നാസയുടെ കാലാവസ്ഥ, പരിസ്ഥിതി നിരീക്ഷണ ഉപഗ്രങ്ങളുടെ ചിത്രങ്ങൾ ഓരോ രണ്ടു മൂന്നു മണിക്കൂറിലും പുറത്തുവിടുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ കാലാവസ്ഥ എങ്ങനെയായിരുന്നു, വരും ദിവസങ്ങളിലെ കാലാവസ്ഥ മാറ്റങ്ങൾ എങ്ങനെ തുടങ്ങി വിവരങ്ങളെല്ലാം നാസ ചിത്രങ്ങൾ വിലയിരുത്തി റിപ്പോർട്ട് പുറത്തുവിടുന്നുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി നാസ ചിത്രങ്ങൾ വിലയിരുത്തി റിപ്പോർട്ട് പുറത്തുവിടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ മഴയെ കുറിച്ച് നാസ പ്രത്യേകം റിപ്പോർട്ട് തന്നെ തയാറാക്കുന്നുണ്ട്. ജിപിഎം കോർ ഒബ്‌സർവേറ്ററി, GCOM-W1, NOAA-18, NOAA-19, DMSP F-16, DMSP F-17, DMSP F-18, Metop-A, Metop-B എന്നീ ഉപഗ്രഹങ്ങളിൽ നിന്നുള്ള ചിത്രങ്ങളും ഡേറ്റകളുമാണ് കാലാവസ്ഥാ ഭൂപടങ്ങൾ നിർമ്മിക്കാൻ നാസ ഉപയോഗിക്കുന്നത്. കിറുകൃത്യമായാണ് നാസയുടെ വിലയിരുത്തൽ. നാസ പ്രവചിച്ചത് പോലൊരു വലിയ ദുരന്തം തന്നെയാണ് കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. രാജ്യങ്ങളിലെ കാലാവസ്ഥാ മാറ്റങ്ങൾ വിവിധ കാലാവസ്ഥാ നിരീക്ഷണ സാറ്റ്ലൈറ്റുകളുടെ സഹായത്തോടെയാണ് നാസ റിപ്പോർട്ട് തയാറാക്കുന്നത്.

നാസയുടെ ഐഎംഇആർജിയാണ് ഇതിൽ പ്രധാനപ്പെട്ടത്. കേരളത്തിൽ പ്രളയത്തിനു കാരണമായ ശക്തമായ മഴയുടെ കൂടുതൽ വിവരങ്ങളും ഭൂപടങ്ങളും നാസ ഉപഗ്രഹങ്ങൾ പുറത്തുവിടുന്നുണ്ട്. ഓരോ രണ്ടു, മൂന്നു മണിക്കൂർ ഇടവിട്ടാണ് ചിത്രങ്ങളും വിവരങ്ങളും നാസ സാറ്റ്‌ലൈറ്റുകൾ പുറത്തുവിടുന്നത്. പ്രത്യേകം തയാറാക്കിയ ആനിമേഷൻ ഭൂപടം നാസയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുണ്ട്. ഈ ആനിമേഷനിൽ കഴിഞ്ഞ ഏഴു ദിവത്തിനിടെ കേരളത്തിനു മുകളിൽ സംഭവിക്കുന്ന മാറ്റങ്ങളും ഉണ്ട്. ഉപഗ്രഹങ്ങളുടെ സഹായത്തോടെ മണിക്കൂറുകൾ ഇടവിട്ട് പകർത്തിയ ചിത്രങ്ങൾ യോജിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്.

ഇത്രയും ഗൗരവത്തോടെയാണ് നാസ കേരളത്തെ കാണുന്നതും പഠിക്കുന്നതും. ഒരു പക്ഷേ ലോക ചരിത്രങ്ങളിലെ തന്നെ ഏറ്റവും വലിയ പേമാരിയായി കേരളത്തിലെ മഴ മാറുമെന്ന സംശയവും നാസയ്ക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP