Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പക്ഷാഘാതം ബാധിച്ച് അവശനായ അച്ഛൻ; പ്രായാധിക്യത്തിന്റെ അവശതകൾ അലട്ടുന്ന ഉമ്മ; കൊടുങ്ങല്ലൂരിലെ വീട്ടിൽ പൊലീസ് എത്തി പരിശോധന നടത്തിയതോടെ കൂടുതൽ തളർന്ന് ഈ മതാപിതാക്കൾ; തുഷാറിനെതിരെ മകൻ കേസ് കൊടുത്തത് നിവൃത്തി കേടുകൊണ്ടെന്ന് വിശദീകരിച്ച് അമ്മ മാധ്യമങ്ങൾക്ക് മുമ്പിൽ; തുഷാറിനെ രക്ഷിക്കാൻ ഭീഷണിയുമായി എത്തുന്നവരെ തടയാൻ കർമ്മ സമിതിയുമായി നാട്ടുകാരും; അബ്ദുല്ലയുടേയും റാബിയുടേയും കണ്ണീരിലുള്ളത് മകനെ കുറിച്ചുള്ള വേദന

പക്ഷാഘാതം ബാധിച്ച് അവശനായ അച്ഛൻ; പ്രായാധിക്യത്തിന്റെ അവശതകൾ അലട്ടുന്ന ഉമ്മ; കൊടുങ്ങല്ലൂരിലെ വീട്ടിൽ പൊലീസ് എത്തി പരിശോധന നടത്തിയതോടെ കൂടുതൽ തളർന്ന് ഈ മതാപിതാക്കൾ; തുഷാറിനെതിരെ മകൻ കേസ് കൊടുത്തത് നിവൃത്തി കേടുകൊണ്ടെന്ന് വിശദീകരിച്ച് അമ്മ മാധ്യമങ്ങൾക്ക് മുമ്പിൽ; തുഷാറിനെ രക്ഷിക്കാൻ ഭീഷണിയുമായി എത്തുന്നവരെ തടയാൻ കർമ്മ സമിതിയുമായി നാട്ടുകാരും; അബ്ദുല്ലയുടേയും റാബിയുടേയും കണ്ണീരിലുള്ളത് മകനെ കുറിച്ചുള്ള വേദന

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: തീരെ അവശരായ നാസിലിന്റെ ഉപ്പയും ഉമ്മയും വീട്ടിൽ ഒറ്റയ്ക്കാണ്. ഉപ്പ വീൽചെയറിലാണ്. വിവരങ്ങളെക്കുറിച്ചൊന്നും പറയാൻ വയ്യ. കേസിനെക്കുറിച്ച് ചോദിച്ചപ്പോൾ ഉപ്പ വിതുമ്പി. ഈ വീട്ടിലാണ് ഇന്നലെ പിണറായിയുടെ പൊലീസ് റെയ്ഡ് നടത്തിയത്. ഇതോടെ മതിലകം പുതിയകാവിലെ നാസിൽ അബ്ദുല്ലയുടെ മതാപിതാക്കൾക്ക് സംരക്ഷം നൽകാൻ നാട്ടുകാർ സമിതിയും ഉണ്ടായി. പക്ഷാഘാതം ബാധിച്ച് വീട്ടിൽ കഴിയുന്ന പിതാവ് അബ്ദുല്ല. അവശത അനുഭവിക്കുന്ന ഉമ്മ. ഇരുവരും കടുത്ത മാനസിക സംഘർഷത്തിലാണ്. കേസിനെ കുറിച്ചും മറ്റും ഉമ്മ തിരിച്ചറിഞ്ഞിട്ടുണ്ട്. അവർക്ക് ഇതിന് കൃത്യമായ മറുപടിയും ഉണ്ട്.

ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി നാസിൽ അബ്ദുള്ളയെ സാമ്പത്തികമായി വൻതുക പറ്റിച്ചെന്ന് ഉമ്മ റാബിയ പറയുന്നു. പല വട്ടം പൈസ ചോദിച്ചിട്ടും തന്നില്ല. പത്ത് വർഷമായി തുഷാർ നൽകാനുള്ള പണം കൊടുക്കാതെ പറ്റിക്കുന്നു. തുഷാർ പറ്റിച്ചതിനെ തുടർന്നാണ് നാസിൽ ദുബായിൽ ജയിലിലായതെന്നും ഉമ്മ റാബിയ പറഞ്ഞു. തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാൻ ഇഷ്ടമുണ്ടായിട്ടല്ല, നിവൃത്തികേടുകൊണ്ടാണ് കേസുകൊടുത്തത്. ഇതിന് പിന്നിൽ ഗൂഢാലോചനയൊന്നുമില്ല. സ്ഥലം വിറ്റും നിരവധി പേരിൽ നിന്ന് കടം വാങ്ങിയുമാണ് നാസിലിനെ ജയിലിൽ നിന്ന് പുറത്തിറക്കിയത്. ഇപ്പോൾ കടം കാരണം നാസിലിന് നാട്ടിൽ വരാനാകാത്ത അവസ്ഥയാണ്. തുഷാർ എങ്ങനെയെങ്കിലും ആ പണം തിരിച്ച് തരണം. തുഷാറിനെ കേസിൽ കുടുക്കാൻ ആഗ്രഹമില്ല. ഇനിയെങ്കിലും തുഷാർ പണം തിരികെ തരുമെന്നാണ് പ്രതീക്ഷ - ഉമ്മ റാബിയ പറയുന്നു.

ഇന്നലെ നാസിൽ അബ്ദുല്ലയുടെ കൊടുങ്ങല്ലൂരിലെ ഈ വീട്ടിലാണ് മതിലകം പൊലീസെത്തി പരിശോധന നടത്തിയത്. അരമണിക്കൂറോളം പൊലീസ് ഈ വീട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. നാസിൽ അബ്ദുല്ല എന്താണ് ചെയ്യുന്നത്, എന്ന് നാട്ടിലെത്തും തുടങ്ങിയ വിവരങ്ങൾ പൊലീസ് അന്വേഷിച്ചെന്നാണ് പറയുന്നത്. ചില കാര്യങ്ങൾ ചോദിച്ചറിയാനുണ്ടെന്ന് പറഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്. വീടിനകത്ത് പരിശോധന നടത്തിയതായി വിവരമില്ല. മാതാപിതാക്കളോട് വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്ന് മതിലകം പൊലീസ് പറഞ്ഞു. കൺസ്ട്രക്ഷൻ കമ്പനി നടത്തുന്ന നാസിൽ രണ്ട് വർഷം മുമ്പാണ് അവസാനമായി നാട്ടിലെത്തിയതെന്നും പൊലീസ് പറയുന്നു.

പത്തുവർഷത്തിന് മുമ്പുള്ള സംഭവത്തിൽ ഇപ്പോഴൊരു കേസ് വരുമ്പോൾ അതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ആരോപിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നാസിൽ അബ്ദുല്ലയുടെ വീട്ടിൽ പൊലീസെത്തിയത്. എന്നാൽ ഉമ്മയുടേയും ബാപ്പയുടേയും അവസ്ഥ കണ്ട് പൊലീസും വേദനയോടെയാണ് മടങ്ങിയത്. അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി അറസ്റ്റിലായത്. പത്തുവർഷം മുമ്പ് അജ്മാനിൽ ബോയിങ് എന്ന പേരിൽ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാർ ജോലികൾ ഏൽപിച്ച തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുല്ലയ്ക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അജ്മാൻ പൊലീസ് തുഷാറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തു.

പത്ത് മില്യൺ യുഎഇ ദിർഹത്തിന്റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. ബിസിനസ് പൊളിഞ്ഞ് നാട്ടിലേക്ക് കടന്ന തുഷാർ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായി. ഇതിനിടെ പലതവണ നാസിൽ അബ്ദുല്ലയ്ക്ക് കാശ് കൊടുത്തു തീർക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവിൽ സ്വദേശിയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസിൽ ഗൾഫിലേക്ക് ക്ഷണിച്ചു. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് നാസിലിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തുഷാർ വെള്ളാപ്പള്ളി തനിക്ക് മാത്രമല്ല, പലർക്കും പണം കൊടുക്കാനുണ്ടെന്ന് വണ്ടിച്ചെക്ക് കേസിലെ പരാതിക്കാരൻ നാസിൽ അബ്ദുല്ല വെളിപ്പെടുത്തി കഴിഞ്ഞു. ഭയം മൂലമാണ് പലരും പരാതി കൊടുക്കാത്തതെന്നും നാസിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്. മുഖം വെളിപ്പെടുത്താൻ പേടിയുണ്ട്. ഒത്തുതീർപ്പ് ചർച്ചയ്ക്ക് തയ്യാറാണെന്നും പക്ഷേ, മുഴുവൻ പണം കിട്ടാതെ കേസിൽ നിന്ന് പിന്മാറില്ലെന്നും നാസിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനപ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയെ വിളിച്ചതാണ്. പക്ഷേ, ഘടകകക്ഷി നേതാവാണെന്നും ഒന്നും ചെയ്യാനാവില്ലെന്നും പ്രശ്‌നത്തിൽ ഇടപെടില്ലെന്നുമായിരുന്നു ശ്രീധരൻ പിള്ള പറഞ്ഞതെന്നും നാസിൽ അബ്ദുള്ള വെളിപ്പെടുത്തി.

പത്ത് വർഷം മുമ്പത്തെ ചെക്ക് വാലിഡല്ലെങ്കിൽ അത് ബാങ്കിൽ റിട്ടേണാകില്ല. അതിന് റിട്ടേൺ മെമോയും കിട്ടില്ല. ഒരു കാര്യം ശരിയാണ്. പത്ത് വർഷം മുന്നത്തെ ചെക്കിന്റെ ഫോർമാറ്റ് ഇപ്പോഴുള്ള പോലത്തെ ചെക്കാകില്ലല്ലോ. പക്ഷേ, ചെക്ക് വാലിഡ് തന്നെയാണ്. ചെക്കിന്റെ തീയതിയാണല്ലോ നോക്കുക. അത് ബ്ലാങ്ക് ചെക്കായിരുന്നു, സെക്യൂരിറ്റി ചെക്ക്. അത് ഞാൻ നേരത്തേ പറഞ്ഞതാണല്ലോ. മറ്റൊന്ന് ഇതിലെ ഒപ്പ്. അതിൽ ആശങ്കയുണ്ടെങ്കിൽ അദ്ദേഹം കോടതിയിൽ ബോധിപ്പിക്കട്ടെ, അത് ഫോറൻസികിലേക്ക് വിടും. അത് അദ്ദേഹത്തിന്റെ ഒപ്പ് തന്നെയാണ്. വ്യാജ ഒപ്പാണെന്ന ആരോപണം നിഷേധിക്കുകയാണ്-നാസിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP