Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നത് ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന് മുന്നോടിയായാണെന്ന് 2012ൽ ലോക്‌സഭയിൽ പറഞ്ഞത് കോൺഗ്രസ് മന്ത്രി; യോഗി ആദിത്യനാഥിന്റെ ചോദ്യത്തിന് മന്മോഹൻ മന്ത്രിസഭയിലെ ആഭ്യന്തര സഹമന്ത്രി പറഞ്ഞ ഉത്തരം ചർച്ചയാക്കി ബിജെപി; എൻആർസി എന്ന ആശയം കോൺഗ്രസ് മുന്നോട്ട് വച്ചിട്ടില്ലെന്ന വാദം പൊളിയുന്നുവോ? ജിതേന്ദ്ര സിംഗിന്റെ പാർലമെന്റ് മറുപടി ചർച്ചയാക്കി പരിവാറുകാർ

ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നത് ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന് മുന്നോടിയായാണെന്ന് 2012ൽ ലോക്‌സഭയിൽ പറഞ്ഞത് കോൺഗ്രസ് മന്ത്രി; യോഗി ആദിത്യനാഥിന്റെ ചോദ്യത്തിന് മന്മോഹൻ മന്ത്രിസഭയിലെ ആഭ്യന്തര സഹമന്ത്രി പറഞ്ഞ ഉത്തരം ചർച്ചയാക്കി ബിജെപി; എൻആർസി എന്ന ആശയം കോൺഗ്രസ് മുന്നോട്ട് വച്ചിട്ടില്ലെന്ന വാദം പൊളിയുന്നുവോ? ജിതേന്ദ്ര സിംഗിന്റെ പാർലമെന്റ് മറുപടി ചർച്ചയാക്കി പരിവാറുകാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ പൗരത്വ രജിസ്റ്റർ(എൻ.ആർ.സി) ഉണ്ടാക്കുമെന്ന് യു.പി.എ സർക്കാരും വ്യക്തമാക്കിയിരുന്നതിന്റെ രേഖകൾ പുറത്ത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നത് ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന് മുന്നോടിയായാണെന്ന് 2012ൽ യു.പി.എ സർക്കാർ വ്യക്തമാക്കിയിരുന്നു. നേരത്തെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ബംഗ്ലാദേശിലെ മതന്യൂനപക്ഷത്തിന് പൗരത്വം കൊടുക്കണമെന്ന് മന്മോഹൻ സിങ് ആവശ്യപ്പെടുന്ന വീഡിയോ പുറത്തു വന്നിരുന്നു. അതിന് ശേഷം കോൺഗ്രസിനെ വെട്ടിലാക്കിയാണ് ലോക്‌സഭയിലെ പഴയ ചോദ്യോത്തരം ചർച്ചയാക്കുന്നത്. ഇതോടെ പൗരത്വ രജിസ്റ്ററിലെ പ്രക്ഷോഭത്തിൽ രാഷ്ട്രീയ ഗൂഡലക്ഷ്യം മാത്രമേയുള്ളൂവെന്നും വ്യക്തമാകുകയാണ്.

അന്നത്തെ ആഭ്യന്തര സഹമന്ത്രിയായിരുന്ന ജിതേന്ദ്ര സിങ്ങാണ് ലോക്സഭയിൽ ചോദ്യങ്ങൾക്കുള്ള മറുപടിയായി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. 2012 ഓഗസ്റ്റ് 28ന് ലോക്സഭാംഗങ്ങളായിരുന്ന ഹരീൻ പാഠക്കും യോഗി ആദിത്യനാഥും ഉന്നയിച്ച ചോദ്യങ്ങൾക്കാണ് ജിതേന്ദ്ര സിങ് മറുപടി നൽകിയത്. ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട വിവാദം ഉണ്ടായതിനു പിന്നാലെ, എൻ.ആർ.സി എന്നൊരു ആശയം യു.പി.എ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു. എന്നാൽ 2012ൽ തന്നെ എൻ.പി.ആർ തയ്യാറാക്കുന്നത് എൻ.ആർ.സിക്കു മുന്നോടിയായാണ് എന്ന് യു.പി.എ സർക്കാർ വ്യക്തമാക്കിയതിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ എൻ.ആർ.സി എന്ന ആശയം പരിഗണനയിലുണ്ടായിരുന്നില്ലെന്ന കോൺഗ്രസ് വാദമാണ് പൊളിയുന്നത്.

പൗരത്വ നിയമത്തിനു പിന്നാലെ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ടും ആരോപണം ഉയർത്തിയ കോൺഗ്രസ് എൻ.ആർ.സി എന്നൊരു ആശയം യു.പി.എ സർക്കാരിന്റെ കാലത്ത് ഉണ്ടായിരുന്നില്ലെന്ന് കോൺഗ്രസ് അവകാശപ്പെട്ടിരുന്നു . എന്നാൽ 2012ൽ തന്നെ എൻ.പി.ആർ തയ്യാറാക്കുന്നത് എൻ.ആർ.സിക്കു മുന്നോടിയായാണ് എന്ന് യു.പി.എ സർക്കാർ വ്യക്തമാക്കിയതിന്റെ രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതോടെ എൻ.ആർ.സി എന്ന ആശയം പരിഗണനയിലുണ്ടായിരുന്നില്ലെന്ന കോൺഗ്രസ് വാദം പൊളിയുമ്പോൾ ബിജെപിക്ക് അതു ഗുണകരമായി മാറും. ജനങ്ങളെ കബളിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിച്ചിട്ടുണ്ട്. നിഗൂഢ ലക്ഷ്യത്തോടെയാണ് ബിജെപി സർക്കാർ ദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻപിആർ) നടപ്പിലാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരം വിശദീകരിച്ചിരുന്നു. 2010 ൽ യുപിഎ സർക്കാർ കൊണ്ടുവന്ന എൻപിആർ അല്ല ഇപ്പോൾ നടപ്പാക്കുന്നതെന്നും ചിദംബംരം ആരോപിച്ചു.

യുപിഎ സർക്കാർ എൻപിആർ അവതരിപ്പിക്കുന്ന സമയത്ത് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരം നടത്തിയ പ്രസംഗം ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു ചിദംബരം. 'ഈ വീഡിയോ ശ്രദ്ധിക്കൂ, 2011 ലെ സെൻസസിന് മുന്നോടിയായാണ് താമസക്കാരുടെ കണക്കെടുപ്പിനായി എൻപിആർ കൊണ്ടു വന്നത്. എന്നാൽ പൗരത്വത്തിനല്ല ഊന്നൽ നൽകിയത്. പൗരത്വ പട്ടികയെക്കുറിച്ച് സൂചിപ്പിച്ചിട്ടില്ലായിരുന്നു'- ചിദംബരം പറഞ്ഞു. ഇതിന് പിന്നാലെയാണ് 2012ലെ ലോക്‌സഭയിലെ ചോദ്യോത്തരം പുറത്തുവരുന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്റർ തയ്യാറാക്കുന്നത് ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിന് മുന്നോടിയായാണെന്ന് കോൺഗ്രസിന്റെ മന്ത്രി തന്നെ വ്യക്തമാക്കിയതിന് തെളിവായി ഇത് മാറുമ്പോൾ കോൺഗ്രസിന്റെ പ്രക്ഷോഭങ്ങൾ ദുർബ്ബലമാകുമെന്നാണ് ബിജെപി പ്രതീക്ഷ.

കോൺഗ്രസ് സർക്കാർ അധികാരത്തിലിരിക്കുമ്പോൾ ഭേദഗതി വരുത്തിയ പൗരത്വ നിയമം മധ്യപ്രദേശിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കമൽ നാഥും വ്യക്തമാക്കിയിരുന്നു ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയത്. അതേസമയം, ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപ്പാക്കാൻ കോൺഗ്രസ് തയ്യാറാണെന്നും എന്നാൽ എൻആർസി നടപ്പിലാക്കില്ലെന്നും കമൽനാഥ് പറഞ്ഞു. എൻപിആറിനും എൻസിആറിനും പിന്നിലുള്ള യഥാർത്ഥ ലക്ഷ്യങ്ങൾ മനസിലാകുന്നുണ്ട്. വിവാദ നിയമത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളേക്കാൾ അതിൽ എഴുതാത്ത കാര്യങ്ങളാണ് കൂടുതൽ പ്രാധാന്യം അർഹിക്കുന്നതെന്നും കമൽനാഥ് പറഞ്ഞു.

എൻപിആർ നടപ്പിലാക്കണമെന്ന് കോൺഗ്രസും താൽപര്യപ്പെടുന്നു, എന്നാൽ ഇതിനോട് അനുബന്ധിച്ച് എൻആർസി നടപ്പിലാക്കാൻ അനുവദിക്കില്ല. ബിജെപി സർക്കാർ ഇവ രണ്ടും ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നു, ഇതിൽ നിന്നും അവരുടെ ഉദ്ദേശം വ്യക്തമാണെന്നും കമൽനാഥ് കുറ്റപ്പെടുത്തി. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നും വഴിതിരിച്ചു വിടാനുള്ള നീക്കമാണ് പൗരത്വ നിയമ ഭേദഗതിയെന്ന് കഴിഞ്ഞ ദിവസം കമൽനാഥ് ആരോപിച്ചിരുന്നു. ''40 വർഷത്തെ എന്റെ പാർലമമെന്റ് ജീവിതത്തിന് ഇടയിൽ എൻആർസിയും സിഎഎയും പോലെ ഭരണഘടന വിരുദ്ധമായ ബില്ലുകൾ കണ്ടിട്ടില്ല. ഇതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്നതിനേക്കാൾ എന്താണ് എഴുതാത്തത് എന്നതാണ് പ്രധാന്യം അർഹിക്കുന്നത്. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി തുടങ്ങി നിരവധി പ്രശ്നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും കമൽനാഥ് ആരോപിച്ചു.

കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനു കീഴിൽ മധ്യപ്രദേശിൽ ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവും സാമൂഹിക വിരുദ്ധവും മതവിരുദ്ധവുമായ നിയമങ്ങൾ നടപ്പാക്കില്ലെന്നും നാഥ് കൂട്ടിച്ചേർത്തു. കേരളവും പശ്ചിമ ബംഗാളും ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ പണി കഴിഞ്ഞ ആഴ്ച നിർത്തിവച്ചിരുന്നു. ബിജെപിയെ പ്രതിരോധത്തിലാക്കാനായിരുന്നു ഇതെല്ലാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP