Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

35,000 ബലാൽസംഗങ്ങളും 60,000 തട്ടിക്കൊണ്ടു പോകലുകളും ഉൾപ്പെടെ സ്ത്രീകൾക്കെതിരെ കഴിഞ്ഞ വർഷം നടന്നത് മൂന്നേകാൽ ലക്ഷം അതിക്രമങ്ങൾ; 95 ശതമാനം ബലാൽസംഗക്കാരും പരിചയക്കാർ; കുട്ടികളെ പീഡിപ്പിക്കുന്നത് അയൽപക്കക്കാർ; സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലാത്തത് ഡൽഹിയിലും ആസ്സാമിലും

35,000 ബലാൽസംഗങ്ങളും 60,000 തട്ടിക്കൊണ്ടു പോകലുകളും ഉൾപ്പെടെ സ്ത്രീകൾക്കെതിരെ കഴിഞ്ഞ വർഷം നടന്നത് മൂന്നേകാൽ ലക്ഷം അതിക്രമങ്ങൾ; 95 ശതമാനം ബലാൽസംഗക്കാരും പരിചയക്കാർ; കുട്ടികളെ പീഡിപ്പിക്കുന്നത് അയൽപക്കക്കാർ; സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലാത്തത് ഡൽഹിയിലും ആസ്സാമിലും

ന്യൂഡൽഹി: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ 2015-ൽ നേരിയ കുറവുണ്ടായതായി ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. 2014-ൽ നടന്നതിനെക്കാൾ 3.1 ശതമാനം കുറവാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 

2014-ൽ രാജ്യത്ത് സ്ത്രീകൾക്കെതിരെ നടന്നത് 3,37,922 കുറ്റകൃത്യങ്ങളാണെങ്കിൽ 2015-ൽ അത് 3.27,394 ആയി കുറഞ്ഞു. സ്്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ ഉണ്ടായിട്ടുള്ള കുറവ് ആശാവഹമായ പുരോഗതിയായി വിലയിരുത്തപ്പെടുന്നു.

34,735 ബലാൽസംഗങ്ങളാണ് 2015-ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2014-ൽ റിപ്പോർട്ട് ചെയ്തതിനെക്കാൾ 5.7 ശതമാനം കുറവ്. 2014-ൽ ഇത് 36,735 ആയരുന്നു. കൂട്ടബലാൽസംഗക്കേസ്സുകളുടെ എണ്ണത്തിലും കുറവുണ്ടായി. 2014-ലെ 2346-ൽനിന്ന് 2113 ആയി കുറഞ്ഞു.

എന്നാൽ, ബലാൽസംഗത്തിന്റെ കാര്യത്തിലുണ്ടായ കുറവ് മറ്റ് ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തിലില്ല. 2014-ലേതിനെക്കാൾ കൂടുതലാണ് ഈ രീതിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം. 2014-ൽ 84,222 കേസുകളാണ് റിപ്പോർട്ട് ചെയ്തതെങ്കിൽ 2015-ൽ അത് 82,235 ആയി വർധിച്ചു.

മാനഭംഗപ്പെടുത്തൽ, ശാരീരികമായി ആക്രമിക്കൽ എന്നിവയുൾപ്പെടെ തുറിച്ചുനോട്ടം വരെ വരും ഇക്കൂട്ടത്തിൽ. തട്ടിക്കൊണ്ടുപോകലിന്റെ കാര്യത്തിലും നേരീയ വർധനയാണ് ഉണ്ടായിട്ടുള്ളത്. 2014-ൽ 57,311 സ്ത്രീകളെയാണ് തട്ടിക്കൊണ്ടുപോയതെങ്കിൽ 2015-ൽ അത് 59,277 ആയി വർധിച്ചു.


കുറ്റവാളികൾ ഏറെയും പരിചയക്കാർ

ബലാൽസംഗക്കേസ്സുകളിലെ പ്രതികളിൽ ഏറെയും ഇരകൾക്ക് പരിചയമുള്ളവരാണെന്ന് കുറ്റകൃത്യങ്ങളുടെ രേഖകൾ തെളിയിക്കുന്നു. 95 ശതമാനം കേസ്സുകളിലും പരിചയക്കാരാണ് പ്രതികൾ. 34,651 ബലാൽസംഗക്കേസ്സുകളിൽ 33,098 എ്ണ്ണത്തിലും പ്രതികൾ ബന്ധുക്കളോ പരിചയക്കാരോ ആണ്.

അപ്പൂപ്പൻ, അച്ഛൻ, സഹോദരൻ, മകൻ എന്നിവരിൽനിന്ന് പീഡനം നേരിടേണ്ടിവന്ന 488 കേസ്സുകൾ ഇക്കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. മറ്റു കുടുംബാംഗങ്ങളിൽനിന്നുള്ള പീഡനം നേരിട്ടത് 891 പേർക്കും. കുടുംബസുഹൃത്തുക്കളിൽനിന്നും മറ്റ് ബന്ധുക്കളിൽനിന്നും പീഡനം നേരിട്ടത് 1788 പേർക്ക്.

പരിചയമുള്ള വ്യക്തികളിൽനിന്ന് ദുരനുഭവമുണ്ടായത് 11,506 പേർക്കാണ്. 9508 പേർക്ക് അയൽക്കാരിൽനിന്ന് പീഡനം നേരിട്ടപ്പോൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസ്സുകൾ 7655 വരും. 557 പേരെ തൊഴിലുടമയോ സഹപ്രവർത്തകരോ പീഡിപ്പിച്ചു. മുൻ പങ്കാളിയിൽനിന്ന് പീഡനം നേരിട്ടവരുടെ എണ്ണം 705 വരും.

തട്ടിക്കൊണ്ടുപോകൽ കേസ്സുകളിലേറെയും കാരണമായി പറയുന്നത് വിവാഹം കഴിക്കാനുള്ള ആഗ്രഹം തന്നെ. 54 ശതമാനം കേസ്സുകളിലും വിവാഹം കഴിക്കുന്നതിനുവേണ്ടിയാണ് തട്ടിക്കൊണ്ടുപോകൽ നടന്നത്. 2014-ലും അമ്പത് ശതമാനത്തോളം കേസ്സുകളിലും വിവാഹമായിരുന്നു പ്രധാന ഉദ്ദേശ്യം.



ഡൽഹി ഏറെമോശം

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഏറ്റവും മോശം തലസ്ഥാനമായ ഡൽഹിയാണ്. സ്ത്രീ ജനസംഖ്യ കണക്കിലെടുക്കുമ്പോൾ 23.7 ശതമാനമാണ് ഇവിടുത്തെ ബലാൽസംഗ നിരക്ക്. 2199 ബലാൽസംഗക്കേസ്സുകൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ഏ്റ്റവും കൂടുതൽ ബലാൽസംഗം റിപ്പോർട്ട് ചെയ്യപ്പെട്ടത് മധ്യപ്രദേശിലാണ്. 4391 കേസ്സുകൾ. മഹാരാഷ്ട്ര (4,144), രാജസ്ഥാൻ (3,644), ഉത്തർപ്രദേശ് (3025) ഒഡിഷ (2251), ഛത്തീസ്‌ഗഢ് (1560) എന്നീ സംസ്ഥാനങ്ങളാണ് പിന്നിലുള്ളത്.

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും ജനസംഖ്യാടിസ്ഥാനത്തിൽ ഡൽഹി മുന്നിലാണ്. ഏറ്റവും കൂടുതൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് പശ്ചിമ ബംഗാളിൽനിന്നാണ്. 33,218 കേസ്സുകൾ. രാജസ്ഥാൻ (28,165), മധ്യപ്രദേശ് (24,135), ആസാം (23,258), ഒഡിഷ (17,144), ഡൽഹി (17,104) എന്നിവയാണ് മുന്നിലുള്ള സംസ്ഥാനങ്ങൾ.

കുട്ടികളെ പീഡിപ്പിക്കുന്നത് അയൽക്കാർ

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ ഏറെയും ഇരകളാകുന്നത് പെൺകുട്ടികളാണ്. 2015-ൽ കുട്ടികളെ തട്ടിക്കൊണ്ടുപോയ കേസ്സുകളിൽ 90 ശതമാനവും പെൺകുട്ടികളെ തട്ടിയെടുത്ത് വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുന്ന സംഭവങ്ങളായിരുന്നു. 2015ൽ രാജ്യത്ത് നടന്ന 6877 മനുഷ്യക്കടത്ത് കേസ്സുകൡ 3490 എണ്ണത്തിലും കുട്ടികളാണ് ഉൾപ്പെട്ടിരുന്നത്.

കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നവരിൽ 35.78 ശതമാനവും അയൽക്കാരാണെന്ന് കണക്കുകൾ പറയുന്നു. 3149 കേസ്സുകൾ ഈരീതിയിൽ റിപ്പോർട്ട് ചെയ്യപപെട്ടു. തൊഴിലുടമയോ കൂടെ ജോലി ചെയ്യുന്നവരോ ഉൾപ്പെട്ട കേസ്സുകൾ 25.30 ശതമാനം വരും. 2227 േേകസ്സുകൾ ഈ രീതിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. കുടുംബാംഗങ്ങളിൽനിന്ന് പീഡനം നേരിട്ട കുട്ടികൾ 138 പേരാണ്. പരിചയക്കാരായ വ്യക്തികളിൽനിന്നാണ് 23.13 ശതമാനം സംഭവങ്ങളിലും കുട്ടികൾ ഉപദ്രവം നേരിട്ടത്.

തമിഴ്‌നാടാണ് കേസ്സുകളുടെ എണ്ണത്തിൽ മുന്നിൽ (589). ഗുജറാത്ത് (542), ഉത്തർപ്രദേശ് (312) എന്നിവയാണ് പിന്നിലുള്ള മറ്റ് സംസ്ഥാനങ്ങൾ.

ഗ്രാഫുകൾക്കും കടപ്പാട്: ഇന്ത്യൻ എക്സ്‌പ്രസ്‌

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP