Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മഴ പെയ്താൽ കുളമാകുന്ന റോഡുകൾ മാത്രമല്ല കേരളത്തിൽ! അഞ്ച് വർഷം മുമ്പ് പണിത ഒരു റോഡ് ടാർപോലും ഇളകാതെ നിൽക്കുന്നു; എൻ.എച്ച് 47ലെ ചാലക്കുടി - പേരാമ്പ്ര പാതയ്ക്ക് ഇരിക്കട്ടെ ഒരു കൈയടി

മഴ പെയ്താൽ കുളമാകുന്ന റോഡുകൾ മാത്രമല്ല കേരളത്തിൽ! അഞ്ച് വർഷം മുമ്പ് പണിത ഒരു റോഡ് ടാർപോലും ഇളകാതെ നിൽക്കുന്നു; എൻ.എച്ച് 47ലെ ചാലക്കുടി - പേരാമ്പ്ര പാതയ്ക്ക് ഇരിക്കട്ടെ ഒരു കൈയടി

കൊച്ചി: കഴിവുകേടിന് പേരുകേട്ട ദേശീയപാതാ അഥോറിറ്റിയുടെ കീഴിലുള്ള എൻഎച്ച് 47ലെ ചാലക്കുടി പേരാമ്പ്രയിലെ മനോഹരമായ റോഡാണിത്. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും റോഡ് തകർച്ചയുടെ പേരിൽ നിരന്തരം പഴികേട്ടുകൊണ്ടിരിക്കുന്ന ദേശീയപാതാ അഥോറിറ്റിക്ക് തന്നെയാണ് ഇവിടെയും സംരക്ഷണച്ചുമതല. മണ്ണുത്തി മുതൽ ആലുവ വരെയുള്ള ദേശീയപാതയിൽ പൊട്ടിപ്പൊളിഞ്ഞ ഇടം വിരളമാണ്. അഞ്ച് വർഷത്തിലേറെയായി വേനലും വർഷവും ശിശിരവും ഏറ്റിട്ടും ഈ ഭാഗത്തെ റോഡിൽ ചെറിയതോതിൽ പോലും ടാർ ഇളകിയിട്ടില്ല എന്നത് തന്നെ വിദേശസാങ്കേതികവിദ്യയുടെ കൂടി വിജയമാണ്.

ഏതാണ്ട് പത്ത് വർഷങ്ങൾക്ക് മുൻപ് ദേശീയപാതാ അഥോറിറ്റി തന്നെയാണ് എൻ എച്ച് 47നുവേണ്ടി ഇവിടെ സ്ഥലമേറ്റെടുത്ത് റോഡ് നിർമ്മിച്ചത്. പ്രവൃത്തികൾ പൂർണ്ണമായും ചെയ്തത് ഇന്ത്യൻ കരാറുകാർ തന്നെയായിരുന്നു എന്നതാണ് വസ്തുത. നാലുവരിപ്പാതയുടെ നടുക്ക് പ്രധാന ഇടങ്ങളിൽ മനോഹരമായ ചെടികളും ഇപ്പോൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. മനോഹരമായി പൂത്തുവിടർന്നു നിൽക്കുന്ന പൂച്ചെടികൾ കണ്ണിനു കുളിർമ്മയാണെന്നു മാത്രമല്ല, രാത്രിയിലും മറ്റും എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിൽ നിന്നുള്ള പ്രകാശം മറുവശത്തേക്കു പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ മുഖത്തടിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനും സഹായിക്കുന്നു. ഈ ചെടികളെ പൂക്കളിറുക്കാതെ വഴിപോക്കർക്കായി നിലനിർത്തി ഇങ്ങനെ പരിപാലിക്കുന്നതിനും കൊടുക്കണം മാർക്ക്. ഒരു തവണ ഈ വഴിയൂലെടെ കടന്നുപോയാൽ വീണ്ടും ഇതേ വഴിയിലൂടെ തിരികെ വരണമെന്നു മോഹിച്ചുപോകും. ആലുവ മുതൽ തൃശ്ശൂർ വരെയുള്ള ഭാഗങ്ങളിൽ നിലവിലെ റോഡിനെ ഉയർത്തി നിർമ്മിച്ച മൂന്ന് ഫ്‌ളൈ ഓവറുകളും ഈ റോഡിന്റെ പ്രത്യേകതയാണ്.

ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാതയിൽ ഇപ്പോഴത്തെ പ്രധാനപ്രശ്‌നം പാലിയേക്കരയിലെ ടോൾ ആണ്. റോഡ് നിർമ്മാണത്തിന്റെ വകയിൽ സർക്കാരിനും ദേശീയപാതാ അഥോറിറ്റിക്കും ഭീമമായ തുക ചെലവായിട്ടുണ്ടെന്ന കണക്കാണ്. ഇവർ ഇതിനായി നിരത്തുന്നത്. ഫ്രഞ്ച് കമ്പനിയുടെ ടോൾപിരിവിനെതിരെ പ്രദേശത്ത് പ്രതിഷേധവും പതിവാണ്. നല്ല റോഡിലൂടെ യാത്രചെയ്യണമെങ്കിൽ ചുങ്കം നൽകേണ്ടിവരുമെന്ന സന്ദേശമാണ് ഭരണകൂടം നൽകുന്നത്. ഇടപ്പള്ളി കവലയിൽ സേലം ദേശീയപാതയിൽ അവസാനിക്കുന്ന ഈ റോഡിന്റെ ആലുവ മുതൽ ഇടപ്പള്ളിവരെയുള്ള ഭാഗങ്ങളിലാണ് ഏറ്റവും കൂടുതൽ പാത പൊട്ടിപ്പൊളിഞ്ഞിട്ടുള്ളത്. മെട്രോയുടെ നിർമ്മാണം.

പൂർത്തിയായാൽ ആ പ്രശ്‌നവും തീരുമെന്നാണ് ദേശീയപാതാ അഥോറിറ്റിയുടെ വിശദീകരണം. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കേരളത്തിൽ നിർമ്മിച്ച മറ്റു പല റോഡുകളും ഇതുപോലെ തന്നെ ഉന്നതനിലവാരത്തിൽ നിലനിൽക്കുന്നുണ്ട്. ആദ്യമായി കേരളത്തിലെത്തിയ മലേഷ്യൻ കമ്പനിയായ ''പതിബെൽ'' കൺസ്ട്രക്ഷൻസ് ഇവിടെ നിർമ്മിച്ച റോഡും ഇതിന് ഉദാഹരണമാണ്. ഇവർ ഏറ്റെടുത്ത് മുക്കാൽ ഭാഗവും നിർമ്മാണം പൂർത്തിയാക്കിയ പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാത വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും കാര്യമായ കേടുപാടുകൾ സംഭവിക്കാതെ നിലനിൽക്കുന്നുവെന്നതും ആഹ്ലാദകരമാണ്.

എന്നാൽ ഈ റോഡിന് മുകളിലൂടെ പാച്ച് വർക്ക് നടത്തിയ മറ്റുകരാറുകാർ നിരാശപ്പെടുത്തി. ഇവർ പണിതഭാഗത്തെ ടാറിന് രണ്ടുമഴക്കാലത്തെ അതിജീവിക്കാൻ കഴിഞ്ഞില്ല. ആസൂത്രണമികവും, കൃത്യതയും നൂതനസാങ്കേതികവിദ്യകളുടെ ഉപയോഗവും കുറ്റമറ്റ മേൽനോട്ടവുമുണ്ടെങ്കിൽ വിദേശരാജ്യങ്ങളിലെ റോഡുകളെ വെല്ലും വിധത്തിൽ തന്നെ മനോഹരമായ പാതകൾ ഈ കൊച്ചുകേരളത്തിലും ഉണ്ടാകും. സ്ഥലമേറ്റെടുപ്പ് കീറാമുട്ടിയാണെങ്കിൽപ്പോലും.

(ചിത്രങ്ങൾക്ക് കടപ്പാട്: ലോനപ്പൻ കടമ്പോട്)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP